കാസർഗോഡ്:മുള്ളേരിയ-ബദിയഡുക്ക പാതയില്‍ മുള്ളേരിയ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ പാര്‍ത്തകൊച്ചിയിലെ സ്വരാജ് (19), അടുക്കത്തെ വൈശാഖ് (18), കുംബഡാജെ മാര്‍പ്പനടുക്കയിലെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സ്വരാജിന് സാരമായ പരിക്കുണ്ട്.
നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു
കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തിനെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇറക്കി ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ചികിത്സ തുടരുകയായിരുന്നു. മലയാള സിനിമയില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങിയ ക്യാപ്റ്റന്‍ രാജു തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ പുറത്തിറങ്ങിയ ‘രക്ത’മാണ് ആദ്യ ചിത്രം. മലയാളം സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ കെജി ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി 1950 ജൂണ്‍ 27 നായിരുന്നു ജനനം. ഇരുപത്തിയൊന്നാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ രാജു സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 1997 ല്‍ ‘ഇതാ ഒരു സ്‌നേഹഗാഥ’ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രമീളയാണ് അദ്ദേഹത്തിന്റെ ഭാര്യ. മകന്‍ രവിരാജ്.
കെഎസ്ആർടിസി സമരം;ജീവനക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സമരം ചെയ്യാന്‍ തുടങ്ങുന്നവര്‍ സ്വന്തം സ്ഥാപനത്തിന്റെ നിലനില്‍പ്പ് കൂടി മനസിലാക്കണം.സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വ്യക്തിപരമായി ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. പ്രതിഷേധമറിയിക്കാനുള്ള ജീവനക്കാരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു.സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നോട്ട് പോകാനാകില്ല. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് കൃത്യമായ സര്‍ക്കാര്‍ സഹായം വേണ്ടിവരുന്ന സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. അതിന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് നടപ്പാക്കുന്ന ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം.ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം,താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്, ഇന്ധനക്ഷാമം പറഞ്ഞ് സര്‍വീസ് വെട്ടിച്ചുരുക്കുന്നത് തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് ഒക്ടോബര്‍ രണ്ട് മുതല്‍ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഭരണച്ചുമതല താൽക്കാലികമായി കൈമാറി
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഭരണച്ചുമതല താൽക്കാലികമായി കൈമാറി.കേസിൽ പത്തൊൻപതാം തീയതി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണമെന്നുള്ള നോട്ടീസ് കൈപ്പറ്റിയ ശേഷമാണ് നടപടി.ഈ സാഹചര്യത്തിൽ പത്തൊൻപതാം തീയതി മുൻപ് തന്നെ ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നുണ്ട്.വികാരി ജനറൽ മോൺ മാത്യു കൊക്കണ്ടത്തിലിനാണ് രൂപതയുടെ ഭരണ ചുമതല കൈമാറിയിരിക്കുന്നത്. ഫാ.ജോസഫ് തേക്കുംകാട്ടിൽ,ഫാ.സുബിൻ തെക്കേടത്ത് എന്നിവർ അദ്ദേഹത്തെ സഹായിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ ബിഷപ്പ് പദവി എടുത്തുകളയാൻ കഴിയില്ലെന്നും ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്നും മാറിനിന്ന് നിയമനടപടികളുമായി സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സി.ബി.സി.ഐ)വൃത്തങ്ങൾ അറിയിച്ചു.അറസ്റ്റിലാകുന്ന സാഹചര്യത്തിൽ രൂപതയുടെ ചുമതല ഫ്രാങ്കോ മുളയ്ക്കൽ വഹിക്കരുതെന്ന് ഉറപ്പാക്കുകയാണ് സി.ബി.സി.ഐ ചെയ്തത്.ബിഷപ്പ് പദവി നീക്കുന്നത് കുറ്റം കോടതിയിൽ തെളിഞ്ഞ ശേഷം മതിയെന്നുമാണ് തീരുമാനം. അതേസമയം തനിക്കുവേണ്ടിയും തനിക്കെതിരെ ആരോപണമുന്നയിക്കുന്ന കന്യാസ്ത്രീക്കു വേണ്ടിയും അവരെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്നും അതിലൂടെ അവർ മാനസാന്തരപ്പെടുമെന്നും സത്യം പുറത്തുവരികയും ചെയ്യുമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
സച്ചിൻ ബ്ലാസ്‌റ്റേഴ്‌സിനെ കയ്യൊഴിയുന്നു; ഐഎസ്എൽ ഓഹരികൾ വിറ്റത് സ്ഥിതീകരിച്ച് സച്ചിൻ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ തന്‍റെ ഓഹരികള്‍ കൈമാറിയതു സ്ഥിരീകരിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോള്‍ സുദൃഡമായ നിലയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. തന്‍റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 20 ശതമാനം ഓഹരികളാണു സച്ചിന്‍റെ കൈവശമുണ്ടായിരുന്നത്.വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുത്തതായാണു റിപ്പോര്‍ട്ട്. ഗോള്‍ ഡോട്ട്കോമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്. ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് PVP എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു. എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് സെബി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ് സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വന്നു.കഴിഞ്ഞ സീസണില്‍ തന്നെ സച്ചിന്‍ ഈ വിഷയത്തില്‍ അതൃപ്തി അറയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സച്ചിന്‍ ഉടമസ്ഥാവകാശം ഒഴിയുന്നതെന്നാണ് സൂചനകള്‍.
ഇന്ധന വില ഇന്നും വർധിച്ചു;പെട്രോൾ വില 85 കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.27 രൂപയായി. ഡീസല്‍ വില 78.92 രൂപയാണ്.കൊച്ചിയില്‍ പെട്രോളിന് 83.74 രൂപയും, ഡീസലിന് 77.57 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 83. 90 രൂപയും, ഡീസല്‍ 77.74 രൂപയുമായാണ് വില വര്‍ധിച്ചത്.
കൊച്ചി കലൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കൊച്ചി: കലൂര്‍ എസ്.ആര്‍.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ ലെജനത്ത് വാര്‍ഡില്‍ വെളിപ്പറമ്ബില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39)നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി.ഇന്നലെ രാത്രി പത്ത് മണിയോടെ എസ്.ആര്‍.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടിലാണ് സംഭവം നടന്നത്. ഉമ്മ അഫ്സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ സഞ്ജു ഷീബയെ കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നു. ഷീബയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അവരെ ആശുപത്രിയിഷല്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സഞ്ജുവിനെ തടയാന്‍ ശ്രമിച്ച അഫ്‌സയ്ക്കും പരിക്കേറ്റു. വയറിനും കൈയ്ക്കും കുത്തേറ്റ അഫ്സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ സഞ്ജുവിനും പരിക്കേറ്റു. ഇയാൾ പോലീസ് കാവലിൽ എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.ഗള്‍ഫിലായിരുന്ന സഞ്ജു രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു.മൂന്നു മക്കളാണ് സഞ്ജു-ഷീബ ദമ്പതികൾക്ക്.
അങ്കമാലിയിൽ സ്കൂൾ ശാസ്ത്രമേളയ്‌ക്കിടെ പൊട്ടിത്തെറി;അറുപതോളം കുട്ടികൾക്ക് പരിക്ക്
കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളക്കിടെ അപകടം. രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ 60 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു.ഉരുകിയൊലിക്കുന്ന അഗ്നി പര്‍വതമായിരുന്നു വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്നതിന് വേണ്ടി രാസലായനികള്‍ ഉപയോഗിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്. ഇവയുടെ സംയോജനം വേണ്ടവിധം ശരിയാകാതിരുന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്.അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം ഉണ്ടായത്. പരുക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റില്‍ ഫ്‌ളവർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബസ് യാത്രക്കാരനെ തടഞ്ഞു നിർത്തി പണം തട്ടിയെടുത്ത സംഘത്തിലെ ഒരാൾ അറസ്റ്റിൽ
കണ്ണൂർ:ബസ് യാത്രക്കാരനെ തടഞ്ഞു നിർത്തി പണം തട്ടിയെടുത്ത സംഘത്തിലെ ഒരാൾ അറസ്റ്റിൽ.ആലക്കോട് നെല്ലിപ്പാറ കപ്പണ സ്വദേശി കൊമ്മച്ചി സിദ്ധിക്കിനെയാണ്(49) കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടുകൂടി മയ്യിലിൽ നിന്നും കണ്ണൂരിലേക്കുള്ള ബസ്സിൽ വന്ന് കാൽടെക്സിൽ ഇറങ്ങിയ മയ്യിൽ കടൂരിലെ വാടി പുരുഷോത്തമന്റെ പണമാണ് സിദ്ധിക്കും സംഘവും ചേർന്ന് തട്ടിയെടുത്തത്.ബസ്സിറങ്ങിയ പുരുഷോത്തമനെ മൂന്നംഗ സംഘം തടഞ്ഞു നിർത്തി പണം പിടിച്ചുപറിക്കുകയായിരുന്നു.ചെങ്കൽ വ്യവസായ അസോസിയേഷൻ കണ്ണൂർ ഓഫീസ് സെക്രെട്ടറിയാണ് പുരുഷോത്തമൻ.ബസ്സുകളിലും ഉല്‍സവ സ്ഥലങ്ങളിലുമൊക്കെ മനഃപൂര്‍വ്വം തിരക്കുണ്ടാക്കി ആളുകളുടെ പോക്കറ്റടിക്കുകയെന്നതാണ് സിദിക്കിന്റെയും കൂട്ടാളികളും ചെയ്യുന്നത്.പോക്കറ്റടിച്ച് കിട്ടിയ പണം കൊണ്ട് ആര്‍ഭാടമായി ജീവിക്കുകയെന്നതാണ് രീതി. ഇന്നലെ ഒരു ബാറിന്റെ മുന്നില്‍ വച്ചാണ് പോലീസ് സിദ്ദിഖിനെ കുടുക്കിയത്. മൂക്കറ്റം മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. ഇയാളുടെ കൂട്ടാളികള്‍ ഓടിരക്ഷപ്പെട്ടു. ഇവരുടെ വിവരങ്ങളും ടൗണ്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ പേരില്‍ മയ്യില്‍, തളിപ്പറമ്പ, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. കണ്ണൂര്‍ ടൗണ്‍പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസില്‍ വാറണ്ടുള്ള പ്രതിയുമാണ്.
ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്;പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയും കൂടി
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി വര്‍ധിച്ചു.വിലവര്‍ധന തുടരുമ്ബോഴും നികുതി കുറച്ച് ജനങ്ങളുടെ ഭാരം കുറക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തയ്യാറായിട്ടില്ല.കഴിഞ്ഞ ഒരു മാസത്തെ അധിക നികുതി വരുമാനം വേണ്ടെന്ന് വച്ചാല്‍ തന്നെ ലിറ്ററിന് രണ്ട് രൂപയില്‍ കൂടുതല്‍ വില കുറയും. ഏതാനും സംസ്ഥാനങ്ങള്‍ ഈ നിലയ്ക്ക് വില കുറച്ചിരുന്നു.