കൊച്ചി വിമാനത്താവളം തുറക്കുന്നത് ഇനിയും വൈകിയേക്കും

keralanews the opening of kochi international airport will be delayed

കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം ഇറങ്ങിയാലും തുറക്കാന്‍ വൈകിയേക്കുമെന്ന് സൂചന. 26ന് ഉച്ചയ്ക്കു രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നത്.എന്നാൽ വെള്ളമിറങ്ങാന്‍ വൈകുകയും മഴ തുടരുകയും ചെയ്താല്‍ വിമാനത്താവളം തുറക്കുന്നതു കൂടുതല്‍ നീളാനാണു സാധ്യത. വെള്ളമിറങ്ങിയാലും സുരക്ഷാ പരിശോധനകള്‍ നടത്തി വിമാനത്താവളം പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് സൂചന.റണ്‍വേയില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് 26ന് ഉച്ചയ്ക്ക് രണ്ട് മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നതായി സിയാല്‍ അറിയിച്ചത്. റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിട്ടുണ്ട്.കനത്ത മഴ തുടരുന്നതിനാലും പരിസരപ്രദേശം വെള്ളത്തില്‍ മുങ്ങിയതിനാലും റണ്‍വേയിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാന്‍ പറ്റാത്തതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കിയത്.

തൃശ്ശൂരിൽ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾ കുടുങ്ങിക്കിടക്കുന്നു;രണ്ടു വിദ്യാർത്ഥിനികൾ മരിച്ചതായും വിവരം

keralanews two students trapped in a hostel in thrissur and information that two students died

:തൃശൂരിലെ ഹെര്‍മോണ്‍ എന്ന ഹോസ്റ്റലിൽ രണ്ട് ബ്ലോക്കുകളിലായി 18 പെണ്‍കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു. ഇതിനിടെ ഹോസ്റ്റലില്‍ പെട്ടുപോയ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചതായി വിവരം ലഭിച്ചു.തൃശൂര്‍ ഡി ഐഎംഎസ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചതായി വിവരം കിട്ടിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് ആരും തന്നെ അങ്ങോട്ട് എത്തിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞിരുന്നു. അതേസമയം ഇന്ന് രാവിലെ അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഹെലികോപ്റ്ററില്‍ എത്തിച്ചിരുന്നു.അതിനിടെയാണ് ഇതില്‍ രണ്ട് പേര്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. കുടുങ്ങിക്കിടക്കുന്ന കുട്ടികളിലൊരാള്‍ തൃശൂര്‍ സ്വദേശിനിയായ ആര്‍ഷ എന്ന പെണ്‍കുട്ടിയെ വിളിച്ചാണ് മരണം വിവരം അറിയിച്ചത്. ഇവരെ തിരിച്ച്‌ ബന്ധപ്പെടാന്‍ കഴിയുന്നുമില്ല

കരിക്കോട്ടക്കരിയിലെ സ്കൂൾ അധ്യാപികയുടെ മരണം കൊലപാതകം;ഭർത്താവും കൂട്ടാളികളായ രണ്ട് തമിഴ്നാട് സ്വദേശികളും പിടിയിൽ

keralanews the death of school teacher in karikkottakkari was murder husband and two others arrested

ഇരിട്ടി:കരിക്കോട്ടക്കരിയിലെ സെന്റ് തോമസ് ഹൈസ്കൂൾ അദ്ധ്യാപിക ചരലിലെ പാംബ്ലാനിയിൽ മേരി(42) യുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തൽ. സംഭവുമായി ബന്ധപ്പെട്ട് മേരിയുടെ ഭർത്താവ് സാബു ജേക്കബ്,തമിഴ്‍നാട് സ്വദേശികളായ വേപ്പിലപട്ടി രവികുമാർ,എൻ.ഗണേശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സാബുവും കൊട്ടേഷൻ ഏറ്റെടുത്ത തമിഴ്നാട് സ്വദേശികളും ചേർന്ന് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 29 നാണ് മേരിയെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് ആദ്യം കരിക്കോട്ടക്കരി പോലീസും പിന്നീട് ഇരിട്ടി ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ്  നടത്തിയ ക്വട്ടേഷൻ കൊലപാതകമാണിതെന്ന് കണ്ടെത്തിയത്. ലോറി ഡ്രൈവറായ സാബുവിന്റെ വഴിവിട്ട ജീവിതത്തിനു തടസ്സം നിന്നതിനാണ് മേരിയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആറുമാസം മുൻപ് തന്നെ സാബു ഭാര്യയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു.ഇതിനായി ചെങ്കൽ മേഖലയിൽ നിന്നും പരിചയപ്പെട്ട തമിഴ്നാട് സ്വദേശികളായ രവികുമാറിന്റെയും ഗണേശന്റെയും സഹായം തേടി.രണ്ടുലക്ഷം രൂപയാണ് ക്വട്ടേഷൻ തുകയായി നൽകിയത്. കൊലപാതക ദിവസം രാത്രിയിൽ മേരിയെ വീടിനു പുറത്തെത്തിക്കുന്നതിനായി സാബു വീട്ടിലെ വാഷിംഗ് മെഷീൻ കേടാക്കി നന്നാക്കാനായി കൊണ്ടുപോയി.രാത്രി നന്നാക്കിയ വാഷിങ് മെഷീനുമായി വാഹനത്തിലെത്തിയ സാബു ഭാര്യയോട് വാഹനത്തിൽ രണ്ടുപേരുണ്ടെന്നും വാഷിങ് മെഷീൻ അകത്തെടുത്തുവെയ്ക്കാൻ മേരി കൂടി സഹായിക്കാണണമെന്നും ആവശ്യപ്പെട്ടു.ഇതനുസരിച്ചു മേരി പുറത്തേക്കിറങ്ങി. സഹായിക്കാനെന്ന വ്യാജേന വീടിനു വെളിയിൽ നിന്നെത്തിയ രണ്ടുപേരും സാബുവും ചേർന്ന് മേരിയെ എടുത്ത് കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.കിണറ്റിൽ വീണ മേരി രക്ഷപ്പെടാതിരിക്കാനായി കിണറ്റിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പും മുറിച്ചു മാറ്റി.മേരി മരിച്ചെന്ന് ഉറപ്പുവരുത്തിയതോടെ സഹായികൾ സ്ഥലം വിട്ടു.ശേഷം സാബു സമീപത്തെ വീടുകളിൽ പോയി മേരി കിണറ്റിൽ വീണതായി പറയുകയായിരുന്നു.സംഭവത്തിന് ശേഷം സാബു പോലീസ് നിരീക്ഷണത്തിലായിരുന്നു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നാലിടത്ത് ഉരുൾപൊട്ടി;മലയോരം ഒറ്റപ്പെട്ടു

keralanews land slide in four places in kannur district

ഇരിട്ടി:ജില്ലയിലെ മലയോരപ്രദേശങ്ങളിൽ നാലിടങ്ങളിലായി വീണ്ടും ഉരുൾപൊട്ടി. അമ്പായത്തോട്,പാൽചുരം,കൊട്ടിയൂർ,കേളകം എന്നീ മേഖലകളിലാണ് വ്യാഴാഴ്ച പുലർച്ചെയും പകലുമായി ഉരുൾപൊട്ടിയത്.മണ്ണിടിഞ്ഞും പുഴ കരകവിഞ്ഞൊഴുകിയും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചു.പാലങ്ങളും റോഡുകളും തകർന്നു.രാവിലെ പത്തരയോടെയാണ് അമ്പായത്തോടിൽ ഉരുൾപൊട്ടിയത്.ഉൾവനത്തിൽ വലിയ ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിൽ മണ്ണും മരങ്ങളും കുത്തിയൊലിച്ചെത്തി ബാവലിപ്പുഴയിൽ അടിഞ്ഞു.ഇവ പുഴയിൽ തടഞ്ഞു നിന്നതോടെ പുഴ അൻപതിലേറെ ഉയരമുള്ള മറുകരയിലേക്ക് കയറി. തുടർന്ന് പെയ്ത കനത്ത മഴയിൽ ഒലിച്ചുപോയ മരങ്ങൾ തട്ടി കൊട്ടിയൂർ അമ്പലത്തിലേക്കുള്ള പാലവും പാമ്പരപ്പാൻ  പാലവും തകർന്നു.നെല്ലിയോടിയിൽ  ഉരുൾപൊട്ടലിൽ തകർന്ന കലുങ്കിന്റെ സ്ഥാനത്ത് പുനർനിർമിച്ച താത്കാലിക പാലം വീണ്ടുമുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. അടയ്‌ക്കാത്തോട്ടിൽ വർഷങ്ങളായി ജലസേചനത്തിന് ഉപയോഗിച്ചിരുന്ന ബണ്ട് മലവെള്ളപ്പാച്ചിലിൽ തകർന്നു.ഇവിടങ്ങളിൽ ആളുകളെ നേരത്തെ മാറ്റി താമസിപ്പിച്ചിരുന്നു, ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിൽ പതിനാലു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.കനത്ത മഴയിൽ കാര്യങ്കോട് പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിലെ ഇടക്കോളനിയിലെയും കാനം വയൽ കോളനിയിലെയും കുടുംബങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു.ജില്ലയിലാകെ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.ഇതിലേറെയും ഇരിട്ടി താലൂക്കിലാണ്.1190 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

വാജ്‌പേയിയുടെ നിര്യാണം;രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം

keralanews vajpayees demise seven days of mourning in the country

ന്യൂഡൽഹി:മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ  വാജ്‌പേയിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകളിൽ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. സംസ്ഥാന സർക്കാരുകൾ വാജ്‌പേയിയുടെ നിര്യാണത്തിൽ അവധി പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.നിലവിലെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയെ മരിച്ചാൽ മാത്രമേ അവധി പ്രഖ്യാപിക്കാവൂ.വാജ്‌പേയിയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം നടക്കും.ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

keralanews prime minister visited kerala today

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ കേരളത്തിലെത്തും.വൈകുന്നേരം കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയക്കെടുതി നേരിട്ടു വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം വ്യക്തമാക്കി. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലായിരിക്കും പ്രധാനമന്ത്രി തങ്ങുക.

ചാലക്കുടി കുത്തിയത്തോട് എഴുപതുപേർ അഭയം പ്രാപിച്ച കെട്ടിടം തകർന്നു വീണ് ഏഴുപേരെ കാണാതായി

keralanews seven persons missing when a building collapsed in chalakkudi kuthiyathod

ചാലക്കുടി: നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേരെ കാണാതായി. ഏഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.പ്രദേശത്ത് നിരവധി പേരാണ് കുടുങ്ങി കിടിക്കുന്നത്. ചാലക്കുടിയിലെ കുണ്ടൂരിലും മാളയിലുമുള്ള ക്യാമ്ബുകളിലാണ് വെള്ളം കയറി. ഇവിടെ ആഹാരത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്.

പ്രളയക്കെടുതി;രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

keralanews flood rescue processes progressing

തിരുവനന്തപുരം:പ്രളയത്തെ തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇന്ന് ലഭ്യമാകും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കും. മൂന്ന് ഹെലികോപ്റ്റര്‍ വീതം ഈ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് എത്തും. അവ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.നിലവില്‍ ഒന്നരലക്ഷം പേര്‍ സംസ്ഥാനത്തെ വിവിധ ക്യാമ്ബുകളിലായുണ്ട്. കുടുങ്ങിക്കിടന്ന 2500 പേരെ എറണാകുളം ജില്ലയില്‍നിന്നും, 550 പേരെ പത്തനംതിട്ട ജില്ലയില്‍നിന്നും ഇന്നലെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 250 ഓളം ബോട്ടുകള്‍ ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നുണ്ട്. ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കും. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്രസേനകളുടെ ബോട്ടുകള്‍ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സില്‍ നിന്നുള്ളവയും സ്വകാര്യബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. വെള്ളപ്പൊക്കവും കെടുതികളും ശക്തമായതോടെ തൃശൂരിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ആലുവയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതാണ് ഭീഷണിയുയര്‍ത്തുണ്ട്. ആലുവ ഭാഗത്ത് ആയിരക്കണക്കിന് ആളുകളാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയില്‍ പറവൂര്‍ കവല ഭാഗത്തും വെള്ളംകയറിയിട്ടുണ്ട്.എറണാകുളവും പത്തനംതിട്ടയും കഴിഞ്ഞാല്‍ തൃശൂരിലാണ് ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഓണാവധിക്കായി നാളെ അടയ്ക്കും;29 നു തുറക്കും

keralanews schools in the state closed for onam vacation tomorrow and will open on 29th

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഓണാവധിക്കായി നാളെ അടയ്ക്കും. ഈ മാസം 28 വരെയാണ് അവധി. 29ന് സ്‌കൂള്‍ തുറക്കും.കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ നേരത്തെ അടക്കാന്‍ തീരുമാനിച്ചത്.വിദ്യാലയങ്ങള്‍ ഈ മാസം 21 ന് അടച്ച്‌ 30 ന് തുറക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി നല്‍കുകയായിരുന്നു

കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

keralanews tomorrow leave for schools including kannur district

കണ്ണൂർ:കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ,കോട്ടയം, കോഴിക്കോട്, വയനാട്,‍എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ  ജില്ലകളിലെ പ്രഫഷണൽ കോളേജ്  ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. കണ്ണൂർ യൂണിവേഴ്സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് സർവകലാശാലയും അടച്ചു. ഓഗസ്റ്റ് 29-ന് തുറക്കും. സർവകലാശാല ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.