തിരുവനന്തപുരം:ത്യാഗസ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും. തുടര്‍ന്ന് ബലി അറുക്കലും ആണ് ചടങ്ങ്.പ്രളയ വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി ആണ് ഇത്തവണത്തെ ബലി പെരുന്നാള്‍.ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവാനും ദുരിത ബാധിതരെ സഹായിക്കാനും വിശ്വാസികൾക്ക് മത നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പെരുനാൾ ആശംസയിൽ പറഞ്ഞു.ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാം. മത-ജാതി-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്. പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ലോകമെങ്ങുമുളള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം:പ്രളയക്കെടുതിക്കിടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്‍റെ നമ്പർ പറഞ്ഞാല്‍ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പർ നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നു പറഞ്ഞ മന്ത്രി ക്യാമ്ബുകളില്‍ നിന്നും വീടുകളിലെത്തുന്നവര്‍ക്കും, മഴക്കെടുതിയില്‍ ഇതുവരെ റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കും ഇന്നു കട തുറക്കുന്നത് ഒരു സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിൽ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു
കണ്ണൂർ:കണ്ണൂരിൽ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു.കക്കാട് കോര്‍ജാന്‍ യു പി സ്‌കൂളിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ നിന്നുമാണ് നാടന്‍ ബോംബ്, കൈമഴു, വാള്‍, കത്തി തുടങ്ങിയവ കണ്ടെടുത്തത്.നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി. ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു.നാടന്‍ ബോംബ് നിര്‍വീര്യമാക്കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
ബസ്സുകളുടെ സഹായനിധി ശേഖരണം ഈ മാസം 30 ന്
കണ്ണൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി കണ്ണൂർ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയിലെ മുഴുവൻ ബസ്സുകളും ഈ മാസം മുപ്പതിന് സർവീസ് നടത്താൻ തീരുമാനിച്ചു.
നെല്ലിയോട് മേഖലയിൽ ഭൂമിയിൽ വിള്ളൽ; ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൊട്ടിയൂർ:നെല്ലിയോട് മേഖലയിൽ ഭൂമിയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.സ്ഥലം വാസയോഗ്യമല്ലെന്നും ഇടിയാൻ സാധ്യതയുള്ളതിനാൽ വീടുകളിലെ സാമഗ്രികൾ എടുത്തുമാറ്റാനും സ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് അധികൃതർ നിർദേശം നൽകി.ശനിയാഴ്ച മുതലാണ് ഈ പ്രദേശത്ത് ഭൂമി ഇടിഞ്ഞു താഴാൻ ആരംഭിച്ചത്.ഇതേ തുടർന്ന് പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.ഭൂമി ഇടിഞ്ഞു തെന്നിമാറുന്നതിനെ തുടർന്ന് ഇവിടുത്തെ വീടുകളും കൃഷികളും നശിച്ചു. അപൂർവമായ ഈ ഭൗമ പ്രതിഭാസത്തെ കുറിച്ച് വിദഗ്ദ്ധ പഠനം ആവശ്യമാണെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.അതിശക്തമായ മഴയും പ്രദേശത്തെ ഭൂമിയുടെ ചെരിവും മണ്ണിന്റെ ഘടനയുമാണ് വില്ലൻ വീഴാൻ കാരണമെന്ന് ജിയോളജിസ്റ്റ് കെ.ആർ ജഗദീശൻ അറിയിച്ചു.പ്രദേശത്തെ മണ്ണിനു പിടിച്ചു നിർത്താൻ സാധിക്കുന്നതിലും കൂടുതൽ മഴവെള്ളം ഇറങ്ങിയതാണ് വിള്ളലിന് മറ്റൊരു കാരണം.ഇതേകുറിച്ച് സെന്റർ ഫോർ എര്ത് സയന്സിന്റെ വിശദമായ പഠനത്തിനായി ശുപാർശ നൽകാനായി ജില്ലാ കല്കട്ടർക്ക് റിപ്പോർട്ട് നൽകും.300 മുതൽ 400 മീറ്റർ വരെ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.വിള്ളൽ വീണ വീടുകളിലൊന്നും ഇനി താമസിക്കാനാകില്ലെന്നും അവർ ഇവിടെ നിന്നും മാറേണ്ടി വരുമെന്നും ജിയോളജിസ്റ്റ് അറിയിച്ചു.
പേരാവൂർ തിരുവാണോപ്പുറത്ത് കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
പേരാവൂര്‍ :തിരുവോണപുറത്ത് കെ.എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ബസിനുള്ളില്‍ കുരുങ്ങി കിടന്ന ഡ്രൈവറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ് ആര്‍.ടിസി സൂപ്പര്‍ഫാസ്റ്റും മാനന്തവാടിയില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ.സി.ആര്‍ ടി സി യുമാണ് കൂട്ടിയിടിച്ചത്. തിരുവോണപുറം വളവിനാണ് അപകടം. അപകടത്തെത്തുടര്‍ന്ന് നിടുപൊയില്‍ തലശേരി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു
കൊച്ചി:രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു.പുതുവൈപ്പിനിലാണ് സംഭവം.ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധന്‍ (70) ആണ് മരിച്ചത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകളെ രക്ഷപ്പെടുത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. വേലായുധനും രക്ഷാപ്രവര്‍ത്തനത്തിനു മുന്‍നിരയിലുണ്ടായിരുന്നു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ അധ്യയന വർഷത്തെ ഓണപരീക്ഷ റദ്ദാക്കാൻ സാധ്യത
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ അധ്യയന വർഷത്തെ ഓണപരീക്ഷ റദ്ദാക്കാൻ സാധ്യത.നിരവധി അധ്യയന ദിനങ്ങള്‍ പ്രളയ കെടുത്തി കാരണം അവധി നല്‍കിയതിനാല്‍ ആണ് പരീക്ഷകള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നത്.അതുകൊണ്ട് തന്നെ ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ മാത്രമായി നടത്താനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത് . പ്രളയ കെടുതിയില്‍ നിന്ന് നിരവധി പേര്‍ രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആരും അതില്‍ നിന്ന് മുക്തരായിട്ടില്ല.നിരവധി വീടുകള്‍ ,കൃഷിയിടങ്ങള്‍ ,വളര്‍ത്തു മൃഗങ്ങള്‍ എല്ലാം നശിച്ചു.മാനസികമായി കുറെ പേര്‍ തളര്‍ന്നു . അതില്‍ നിരവധി വിദ്യാര്‍ത്ഥികളും അടങ്ങുന്നു .അവര്‍ക്ക് വേണ്ട ബോധവല്‍കരണ പരിപാടികള്‍ നല്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉള്ള തീരുമാനത്തില്‍ ആണ് സർക്കാർ.
സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്; പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും
തിരുവനന്തപുരം:സംസ്ഥാനത്ത് രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടന്നു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.അവസാനത്തെ ആളെ രക്ഷിക്കുന്നതുവരെയും രക്ഷാദൗത്യം തുടരുമെന്നും ഇനി പുനര്‍നിര്‍മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി തടയല്‍ ലക്ഷ്യമിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലാതല ശുചീകരണ യജ്ഞവും നടക്കും.പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് സര്‍വ്വകക്ഷിയോഗം ചേരും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസമായിരിക്കും സർവകക്ഷിയോഗം പ്രധാനമായും ചർച്ച ചെയ്യുക. മന്ത്രിസഭായോഗവും ഇന്നുണ്ടാകും.3214 ക്യാമ്പുകളിലായി 10 ലക്ഷത്തിലേറെ പേരാണ് ഇപ്പോഴുള്ളത്.അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് താറുമാറായ ഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി.ട്രെയിന്‍, ബസ് ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു.പ്രളയത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കും സബ്സിഡി നല്‍കുമെന്ന് സപ്ലൈക്കോ വ്യക്തമാക്കിയിട്ടുണ്ട്.
പൂന്തുറയിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു
തിരുവനന്തപുരം: പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. വാഴമുട്ടം സ്വദേശി മധു, ഭാര്യ രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.