തിരുവനന്തപുരത്ത് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു

keralanews slight earthquake in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കിയിലുള്ള ഭൂകമ്ബമാപിനിയില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം  വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിലാണ് ഏറെയും അനുഭവപ്പെട്ടത്.വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയില്‍ ചൊവ്വാഴ്‌ച സന്ധ്യയ്ക്ക് 7.45ഓടെയായിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുവിട്ട് പലദിക്കിലും പാഞ്ഞു. ചിലര്‍ പുറത്തിറങ്ങിനിന്നു. പരിഭ്രാന്തരായി പൊലീസ് സ്റ്റേഷനുകളിലും ഫയര്‍ഫോഴ്സിലും വിളിച്ചു. ആദ്യം വന്‍ ശബ്ദവും പിന്നീട് നേരിയ വിറയലുമാണ് അനുഭവപ്പെട്ടതെന്ന് പലരും പറഞ്ഞു. ദുരന്തനിവാരണവിഭാഗവും ഫയര്‍ഫോഴ്സും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നു. വെഞ്ഞാറമൂട്, കല്ലറ, ഭൂതമടക്കി, കരിച്ച, പുല്ലമ്ബാറ, ശാസ്താംനട, പരപ്പില്‍, ചെറുവാളം, പാലുവള്ളി,മുതുവിള, തെങ്ങുംകോട്, വാഴത്തോപ്പ് പച്ച ,തണ്ണിയം,മിതൃമ്മല ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കട്ടിലില്‍ നിന്ന് മറിഞ്ഞുവീണതായി ഭൂതമടക്കി സ്വദേശി ബേബിയും കസേരയില്‍ നിന്ന് മറിഞ്ഞുവീണതായി കരിച്ച സ്വദേശി ബൈജുവും അടുക്കളയില്‍ റാക്കില്‍ വച്ചിരുന്ന പാത്രങ്ങള്‍ ശബ്ദത്തോടെ മറിഞ്ഞുവീണതായി കരിച്ച സ്വദേശി തുണ്ട് വിളാകത്തില്‍ പ്രഭാകരനും ഫയര്‍ഫോഴ്സില്‍ വിളിച്ചറിയിച്ചു. അഞ്ച് മിനിട്ട് ഇടവിട്ട് രണ്ട് തവണകളിലായി ഭൂമി വിറച്ചതായി തോന്നിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജലനിരപ്പ് ഉയർന്നു;മലമ്പുഴ ഡാം ഇന്ന് തുറക്കും

keralanews water level increased malambuzha dam will open today

പാലക്കാട്:കനത്ത മഴയില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെ മലമ്പുഴ ഡാം ഇന്ന് തുറക്കും.രാവിലെ 11മണിക്കും 12 മണിക്കും ഇടയിലായിരിക്കും അണക്കെട്ട് തുറക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ മുക്കൈനപുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ഡാം പൂര്‍ണ സംഭരണ ശേഷിയിലെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. 114.80 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. 115.06മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

ആധാര്‍ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐയുടെ കർശന നിർദേശം

keralanews u i d a i strict proposal not to publish aadhar detail in social media

ന്യൂഡൽഹി:ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും അടക്കം പൊതു ഇടങ്ങളിൽ ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ( യുഐഡിഎഐ) കർശന നിർദേശം.ആധാർ നമ്പർ പരസ്യപ്പെടുത്തിയത് നിയമനടപടി നേരിടേണ്ടി വരുമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മറ്റൊരാളുടെ ആധാര്‍ നമ്പർ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. ആധാര്‍ നമ്ബര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് സന്ദേശമെന്ന് യുഐഡിഎഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മയുടെ ‘ആധാര്‍ ചാലഞ്ച്’ ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. സ്വന്തം ആധാര്‍ നമ്പർ  ട്വിറ്ററില്‍ പങ്കുവച്ച അദ്ദേഹം, ഈ നമ്പർ ഉപയോഗിച്ചു തനിക്കെന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്താന്‍ സാധിക്കുമോയെന്നാണ് വെല്ലുവിളിച്ചത്. താമസിയാതെ തന്നെ പ്രശസ്ത ഹാക്കര്‍ ഏലിയറ്റ് ആൻഡേഴ്സൺ ഉൾപ്പെടെയുള്ളവർ ശര്‍മയ്ക്കു മറുപടിയുമായെത്തി. ശര്‍മയുടെ സ്വകാര്യ മൊബൈല്‍ നമ്പർ, കുടുംബചിത്രങ്ങള്‍, വീട്ടുവിലാസം, ജനനത്തീയതി, ഓണ്‍ലൈന്‍ ഫോറത്തില്‍ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തി പോസ്റ്റ് ചെയ്തു. ചോര്‍ത്തിയ വിവരങ്ങളൊന്നും അപകടമുണ്ടാക്കുന്നതല്ല എന്നായിരുന്നു ശര്‍മയുടെ മറുപടി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ ഉണ്ടെന്നും യുഐഡിഎഐയും പറഞ്ഞു. ഇതിനിടെ, ശര്‍മയെ അനുകരിച്ച്‌ ചില വ്യക്തികളും ആധാര്‍ ചാലഞ്ച് നടത്തിയതോടെയാണു മുന്നറിയിപ്പുമായി യുഐഡിഎഐ രംഗത്തെത്തിയത്.