ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകളുമായി പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും ഇന്നിറങ്ങുന്നു

keralanews p u chithra and jinson johnson contesting in asian games with medal hopes today

ജക്കാർത്ത:ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകളുമായി പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും  ഇന്നിറങ്ങുന്നു.1500 മീറ്ററില്‍ സ്വര്‍ണ പ്രതീക്ഷയുമായിട്ടാണ് ഈ മലയാളികള്‍ താരങ്ങള്‍ മത്സരിക്കാനൊരുകുന്നത് .വൈകിട്ട് 5.40നാണ് ചിത്രയുടെ ഫൈനല്‍.800 മീറ്ററില്‍ അവസാന നിമിഷം കൈവിട്ട സ്വര്‍ണത്തിന് 1500 മീറ്ററില്‍ മറുപടി നല്‍കുകയാണ് ജിന്‍സണിന്‍റെ ലക്ഷ്യം. 1500 മീറ്ററില്‍ ഹീറ്റ്സ് നടന്നില്ലെങ്കിലും നേരിട്ട് ഫൈനലില്‍ മത്സരിക്കുന്നത് ഗുണം ചെയ്യുംഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം നല്‍കുന്നു എന്നും ചിത്ര പറഞ്ഞു.ഹോക്കിയില്‍ വൈകീട്ട് നാല് മണിക്ക് പി ആര്‍ ശ്രീജേഷ് നയിക്കുന്ന ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ട് മലേഷ്യയെ നേരിടും. വനിതാ ഡിസ്കസ് ത്രോ, പുരുഷ, വനിതാ 1500 മീറ്റര്‍, പുരുഷന്മാരുടെ 5000 മീറ്റര്‍ എന്നിവയാണ് പ്രതീക്ഷ വെക്കുന്ന ഇനങ്ങള്‍. ഡിസ്കസ് ത്രോയില്‍ സീമ പൂനിയയും സന്ദീപ് കുമാരിയും മത്സരിക്കുന്നുണ്ട്.

പയ്യന്നൂരിൽ ബാങ്കിലും ജ്വല്ലറിയിലും കവർച്ചാ ശ്രമം

keralanews robbery attempt in bank and jewellery in payyannur

കണ്ണൂർ:പയ്യന്നൂരിൽ ബാങ്കിലും ജ്വല്ലറിയിലും കവർച്ച ശ്രമം.പയ്യന്നൂര്‍ നഗരത്തിലെ നഗരത്തിലെ ശ്രീലക്ഷ്മി ജ്വല്ലറിയിലും റൂറല്‍ ബാങ്കിലുമാണ് കവര്‍ച്ചശ്രമം നടന്നത്. ബാങ്കിന് സമീപമുള്ള ഹോട്ടലിലും മോഷണം നടന്നിട്ടുണ്ട്.സമീപത്തെ സിസിടിവികളെല്ലാം തകര്‍ത്ത ശേഷമാണ് മോഷണ ശ്രമം നടന്നത്.മോഷ്ടാക്കള്‍ ജ്വല്ലറിയുടെ അകത്ത് കടന്നെങ്കിലും സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിനുള്ളിൽ കടക്കാന്‍ സാധിക്കാത്തതിനാല്‍ ആഭരണങ്ങള്‍ മോഷ്ടിക്കാനായില്ല. എന്നാല്‍ ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ പിന്‍ഭാഗത്തെ രണ്ടു വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണശ്രമം. സമീപത്തെ റൂറല്‍ ബാങ്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഷട്ടറിന്റെ പൂട്ട് തകര്‍ക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് സ്ഥാപനങ്ങളിലെ മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്.വിവരമറിഞ്ഞ് പയ്യന്നൂർ  സി ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സൗമ്യയുടെ ആത്മഹത്യ;ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ

keralanews suicide of soumya mistake happened from the side of jail employees

കണ്ണൂർ:പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ചപറ്റിയതായി ജയിൽ ഡിഐജി യുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി സൗമ്യയെ ജയിൽ വളപ്പിലെ കശുമാവിൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിവാദമായ കൊലക്കേസ് പ്രതിയായതിനാൽ അതിജാഗ്രതയോടെ നിരീക്ഷിക്കേണ്ട റിമാൻഡ് തടവുകാരിയായ സൗമ്യ ജയിൽ വളപ്പിൽ തൂങ്ങിമരിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണമുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ജയിൽ ഡിഐജി എസ്.സന്തോഷ് ബുധനാഴ്ച ജയിലിൽ തെളിവെടുപ്പിനെത്തിയത്.ജയിൽ സൂപ്രണ്ട് പി.ശകുന്തള, ഡെപ്യുട്ടി സൂപ്രണ്ട് കെ.തുളസി,അസി.സൂപ്രണ്ട് സി.സി രമ,കെ.ചന്ദ്രി, അസി.പ്രിസൺ ഓഫീസർമാർ,തടവുകാർ,ഡ്രൈവർ എന്നിവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.9.30 നാണു സൗമ്യ മരിക്കുന്നത്.അതിനു മുൻപ് 9.10 നു അവർ സഹതടവുകാരുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.പിന്നീട് ടോയ്‌ലെറ്റിൽ പോയ സൗമ്യയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സഹതടവുകാരി ഉണക്കാനിട്ട സാരിയിലാണ് സൗമ്യ തൂങ്ങിയത്.സൗമ്യയുടെ കേസിന്റെ പ്രത്യേകത  കണക്കിലെടുത്ത് ഇവർക്ക് പ്രത്യേക നിരീക്ഷണം വേണമെന്ന് പോലീസ് ജയിലധികൃതർ നേരത്തെ അറിയിച്ചുരുന്നു.ഇക്കാര്യം ജയിലധികൃതർ ഗൗരവത്തിലെടുത്തില്ലെന്നും പറയുന്നു. അതേസമയം സംഭവ ദിവസം ജയിൽ സൂപ്രണ്ടും ഡെപ്യുട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സംഭവം നടന്നത് ജീവനക്കാർ അറിയിച്ച ശേഷമാണ് ഇവർ സ്ഥലത്തെത്തിയത്.ഇതും വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂർ മെഡിക്കൽ കോളേജിന് പ്രവേശനാനുമതി ലഭിക്കണമെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകണമെന്ന് സുപ്രീം കോടതി

keralanews supreme court asks to pay one crore rupees to kannur medical college to relief fund to get permission for medical admission

കണ്ണൂർ:ഈ വർഷം എംബിബിഎസ്‌ പ്രവേശനം അനുവദിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകണമെന്ന് കണ്ണൂർ മെഡിക്കൽ കോളേജിനോട് സുപ്രീം കോടതി.സെപ്റ്റംബർ 20 നകം തുകനൽകണമെന്നും കൂടാതെ സുപ്രീം കോടതി അഭിഭാഷക സമിതികൾക്ക് 20 ലക്ഷവും നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.2016-17 വർഷത്തിൽ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും വാങ്ങിയ തുക സെപ്റ്റംബർ മൂന്നിനകം തിരികെ നൽകണമെന്നും പ്രവേശന മേൽനോട്ട സമിതി നിശ്ചയിച്ച ഫീസായ 5.6 ലക്ഷം രൂപ മാത്രമേ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കാൻ പാടുള്ളൂ എന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.ഈ വർഷം മെഡിക്കൽ പ്രവേശനത്തിന് അനുമതി ആവശ്യപ്പെട്ട് കോളേജ് അധികൃതർ നൽകിയ ഹർജിയിലാണ് നടപടി.സുപ്രീം കോടതി മുന്നോട്ടിവെച്ച വ്യവസ്ഥകൾ അംഗീകരിച്ചാൽ മെഡിക്കൽ പ്രവേശനത്തിന് കമ്മീഷണർക്ക് നടപടി തുടങ്ങാമെന്നും ബെഞ്ച് വ്യക്തമാക്കി.

പുനർനിർമാണത്തിനായി കണ്ണൂർ വയനാട് പാൽചുരം റോഡ് അടച്ചു

keralanews kannur waynad palchuram road closed for reconstruction

കൊട്ടിയൂർ:തകർന്ന കണ്ണൂർ വയനാട് പാൽചുരം റോഡ് പുനർനിർമിക്കുന്നതിനായി അടച്ചു.പാൽച്ചുരം, ബോയ്സ് ടൗൺ വഴി വയനാട്ടിലേക്ക് പോകുന്ന റോഡാണ് കലക്ടറുടെ നിർദേശപ്രകാരം അടച്ചത്. കലക്ടർ നേരിട്ടെത്തി പാൽച്ചുരം റോഡിന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നു. അമ്പായത്തോടുനിന്ന‌് ബോയ്സ് ടൗൺവരെയുള്ള ആറു കിലോമീറ്റർ റോഡിൽ കനത്ത മഴയിൽ 14 ഇടങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട‌്. ഏഴ് സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞ് താഴ്ചയിലേക്ക് വീണിട്ടുമുണ്ട്. രണ്ടിടങ്ങളിലായി നൂറുമീറ്ററിലേറെ ദൂരത്തിൽ റോഡിന് വിള്ളലുണ്ടായി.പി.ഡബ്ല്യൂ.ഡി ചുരം ഡിവിഷന്റെ കീഴിൽ പാൽച്ചുരം റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച് അപകട ഭീഷണിയില്ലെന്ന് ഉറപ്പ് വരുത്തിയശേഷംമാത്രം റോഡ് തുറന്നുകൊടുക്കാനാണ് തീരുമാനം.മഴ കുറഞ്ഞതോടെ ചെറുവാഹനങ്ങൾക്ക് ഇതിലൂടെ പോകാൻ സൗകര്യമൊരുക്കിയിരുന്നു.സ്കൂൾ കുട്ടികൾക്ക് പോകുന്നതിനും വരുന്നതിനും അവർ വരുന്ന സമയത്ത് റോഡ് തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അറിയിച്ചു.

ഇരിട്ടിയിൽ ലീഗ് ഓഫീസ് കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനം;പോലീസ് അന്വേഷണം ഊർജിതമാക്കി

keralanews explosion in league office building in iritty police intensify the investigation

ഇരിട്ടി:ഇരിട്ടിയിൽ ലീഗ് ഓഫീസിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.മുസ്ലിം ലീഗ് ഓഫീസിൽ കെട്ടിടമായ സി എച്ച് സൗധത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവിടെ നിന്നും ബോംബുകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു.ഇതേ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.ഇതിനായി ഇരിട്ടി സി ഐ രാജീവൻ വലിയവളപ്പ്, എസ്‌ഐ പി.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.ലീഗ് ഓഫീസ് ഭാവവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.സ്ഫോടനത്തിന്റെ സ്വഭാവവും സ്ഫോടനം നടന്ന സ്ഥലം കൃത്യമായി ഉറപ്പാക്കുന്നതിനുമായി പോലീസ് സയന്റിഫിക് ഓഫീസർ ശ്രുതിലേഖയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.അത്യുഗ്ര ശേഷിയുള്ള ഒന്നിലധികം ഐസ്ക്രീം ബോംബുകളാണ് പൊട്ടിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഇതുസംബന്ധിച്ചുള്ള കൃത്യമായ പരിശോധന റിപ്പോർട്ട് വിദഗ്ദ്ധസംഘം അടുത്ത ദിവസം അന്വേഷണ സംഘത്തിന് കൈമാറും. സ്ഫോടനത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലീഗ് ഓഫീസിന്റെ കോൺഫെറൻസ് ഹാളിന്റെ സമീപത്തു നിന്നും ഉഗ്രശേഷിയുള്ള മൂന്നു നാടൻ ബോംബുകളും മൂന്നു വടിവാളും ആറ് ഇരുമ്പ് ദണ്ഡുകളും രണ്ട് മരദണ്ഡുകളും പിടികൂടിയിരുന്നു.സ്ഫോടനം നടന്നത് ലീഗ് ഓഫീസിൽ കെട്ടിടമായ സി എച്ച് സൗധത്തിൽ നിന്നാണെന്ന് പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.ഇക്കാര്യം സയന്റിഫിക് ഓഫീസറും സ്ഥിതീകരിച്ചു. സംഭവത്തിൽ ലീഗ് ഓഫീസ് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.അതേസമയം സ്ഫോടനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ലീഗ് നേതാക്കൾ ആരോപിച്ചു.സ്ഫോടനം നടന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം നൂറിലധികംപേരെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി നടത്തിയിരുന്നു.അതുകൊണ്ടു തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

മലപ്പുറത്ത് വന്‍ അഗ്നിബാധ;മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു

keralanews huge fire broke out in malappuram three shops completely burned

മലപ്പുറം:വേങ്ങര എആര്‍ നഗര്‍ കുന്നുംപുറത്ത് കെട്ടിടത്തിൽ അഗ്നിബാധ.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെയിന്റ് കടയ്ക്കാണ് തീപിടിച്ചത്. കടയുടെ നല്ലൊരു ഭാഗം കത്തി നശിക്കുകയും സമീപത്തുള്ള കടകളിലേക്ക് തീ പടരുകയും ചെയ്തു. ഇതില്‍ ഇലക്‌ട്രോണിക്‌സ് ഷോറൂം ഉള്‍പ്പടെ മൂന്ന് കടകളാണ് കത്തി നശിച്ചത്. തിരൂര്‍ മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.രാത്രിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. കടകളില്‍ തീ പടരുന്നത് കണ്ട നാട്ടുകാര്‍ ബഹളം വച്ച്‌ ആളെ കൂട്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തീ ആളി പടര്‍ന്നു. വൈകാതെ തന്നെ അഗ്നിശമനസുടെ രണ്ട് യൂണിറ്റുകള്‍ എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. ദന്താശുപത്രി അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

പ്രളയക്കെടുതി ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു

keralanews special assembly meet conduct to discuss about flood

തിരുവനന്തപുരം:പ്രളയക്കെടുതി ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു.രാവിലെ ഒൻപതുമണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സമ്മേളനം. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി, മുന്‍ എം.എല്‍.എമാരായ ചെര്‍ക്കളം അബ്ദുള്ള, ടി.കെ.അറുമുഖം, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച ശേഷമാണ് സഭ ആരംഭിച്ചത്.ചട്ടം 130 അനുസരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതിയെക്കുറിച്ചുള്ള ഉപക്ഷേപം അവതരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നാല് മണിക്കൂര്‍ ചര്‍ച്ച നടക്കും. അതിന് ശേഷം സംസ്ഥാനം നേരിട്ട ഗുരുതര സ്ഥിതിവിശേഷങ്ങളും പുനര്‍ നിര്‍മാണത്തിനായി പൂര്‍ത്തീകരിക്കേണ്ട നടപടികളും സംബന്ധിച്ച്‌ ചട്ടം 275 പ്രകാരമുള്ള പ്രമേയവും മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കും.

പ്രളയത്തെ തുടർന്ന് റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും

keralanews duplicate-ration-card-will-distribute-to- those who lost their cardsin flood from september 2nd

തിരുവനന്തപുരം:പ്രളയത്തെ തുടർന്ന് റേഷൻ കാർഡുകൾനഷ്ട്ടപ്പെട്ടവർക്കും കാർഡുകൾ നനഞ്ഞ് ഉപയോഗശൂന്യമായവർക്കും ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും.പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോമിനൊപ്പം സ്വന്തം നിലയിലുള്ള സത്യവാങ്ങ്മൂലവും മാത്രം സമര്‍പ്പിച്ചാല്‍ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കും.സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.സി-ഡിറ്റ്, ഐടി മിഷന്‍, എന്‍ഐസി എന്നിവയുടെ നേതൃത്വത്തില്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്‍റ് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനം എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഒരുക്കും. സെപ്തംബര്‍ പത്താം തീയതിയോടെ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. അപേക്ഷ ഫോമുകള്‍ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാകും. കൂടാതെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫീസുകളിലും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിക്കും.

പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

keralanews central team in kerala today to evaluate the damages in flood

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്ര  സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്.ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്ബനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി പഠിക്കും.അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്ബത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു, പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാര്‍, നബാര്‍ഡ് പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്ബനി പ്രതിനിധികള്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം എത്തുന്നുണ്ട്.പ്രളയബാധിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്ബനി മേധാവികളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും. പ്രളയബാധിതരുടെ വായ്പയ്ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും ഇന്നു യോഗം ചേരും.