കാസർകോഡ്:മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനായ ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ സിദ്ദിഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍.ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിച്ചിരുന്ന മഞ്ചേശ്വരം സ്വദേശിയായ അശ്വിത്തും മറ്റൊരു പ്രതിയായ കാര്‍ത്തികുമാണ് പൊലീസ് പിടിയിലായത്. കൂടാതെ വെട്ടാനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ അശ്വിത്തിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അനധികൃത മദ്യവില്‍പ്പനയെ എതിര്‍ത്തതിന്റെ പേരിലാണ് സിദ്ധിക്ക് കൊല്ലപ്പെട്ടതെന്നാണ് സൂചന.ഇതിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സിദ്ദിഖും ബിജെ.പി. അനുഭാവികളും തമ്മില്‍ വെല്ലുവിളിയും വാക് പോരും നടന്നിരുന്നു അതേ തുടര്‍ന്നുള്ള തര്‍ക്കം മൂത്താണ് സിദ്ധിക്ക് കൊലക്കത്തിക്കിരയായതെന്നാണ് പ്രാഥമിക വിവരം. ഉപ്പള സോങ്കാള്‍, പ്രതാപ് നഗര്‍ എന്നിവിടങ്ങളില്‍ കര്‍ണ്ണാടകത്തില്‍ നിന്നും മദ്യം കൊണ്ടു വന്ന് വില്‍പ്പന നടത്താറുണ്ട്. ഇതിനെയാണ് സിദ്ദിഖും കൂടെയുണ്ടായിരുന്ന ഫൈസലും ചോദ്യം ചെയ്യതത്. അതേ തുടര്‍ന്ന് സ്ഥലം വിട്ട സംഘം ഏതാനും ബൈക്കുകളിലായി തിരിച്ചെത്തുകയായിരുന്നു. ഈ സമയം അവിടെ തന്നെയുണ്ടായിരുന്ന സിദ്ദിഖിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മംഗലൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്ന സിദ്ദിഖ് അടുത്ത ദിവസമാണ് നാട്ടിലെത്തിയത്. അതേസമയം മഞ്ചേശ്വരത്ത് നടന്നത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മഞ്ചേശ്വരത്തെ കൊലപാതകം നിഷ്ഠൂരമാണ്. കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. സംഭവം പ്രാദേശിക വിഷയമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
കാസർകോഡ് ഉപ്പളയിൽ മദ്രസ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു;സഹപാഠി പിടിയിൽ
കാസർകോഡ്:കാസർകോഡ് ഉപ്പളയിൽ മദ്രസ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു.ബന്ദിയോട് അടുക്കത്ത് കോട്ട റോഡിലെ യൂസഫിന്റേയും ഹലീമയുടെയും മകൻ മുഹമ്മദ് മിത്‍ലാജ്(16) ആണ് മരിച്ചത്.സഹപാഠികൾ തമ്മിൽ കത്രികയെ ചൊല്ലി ഉണ്ടായ കലഹം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഞായറാഴ്ച രാവിലെയാണ് കുട്ടികൾ താമസിച്ച് മതപഠനം നടത്തുന്ന സ്ഥാപനമായ മുട്ടം മഖ്ദൂമിയയിൽ കൊലപാതകം നടന്നത്.മദ്രസയിലെ സാഹിത്യ സമാജവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി കടലാസ്സ് മുറിക്കുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടെ മിത്‍ലാജ് സഹപാഠിയോട് കത്രിക ചോദിക്കുകയും കൊടുക്കാത്തതിനെ തുടർന്ന് രണ്ടുപേരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.ഇതിൽ പ്രകോപിതനായ സഹപാഠി കത്രിക കൊണ്ട് മിത്‍ലാജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.പരിക്കേറ്റ മിത്‍ലാജിനെ ഉടൻ ആശപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് അർധരാത്രി മുതൽ ദേശീയ വാഹന പണിമുടക്ക്
തിരുവനന്തപുരം:വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹന തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്നു രാത്രി 12ന് തുടങ്ങും. ബസ് ചാര്‍ജ് വര്‍ധന സ്വകാര്യ കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുന്നതുള്‍പ്പെടെ കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരേയാണു സമരം. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തിൽ പങ്കെടുക്കും.വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും.മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്.ഓട്ടോറിക്ഷ, ടാക്‌സി,ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ്, ദേശസാത്കൃത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത് വാഹനങ്ങള്‍ സർവീസ് നടത്തില്ല.
ഇടുക്കി കൂട്ടക്കൊലപാതകം;നേരിട്ട് പങ്കെടുത്ത രണ്ടുപേർ അറസ്റ്റിൽ
ഇടുക്കി:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.മുഖ്യപ്രതി ലിബീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവരാണ് അറസ്റ്റിലായത്.കൊല്ലപ്പെട്ട കൃഷ്ണന്‍റെ പ്രധാന സഹായിയാരുന്നു ലിബീഷ്. അതേസമയം, കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ചിലരെ പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.നേരത്തെ കേസില്‍ തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണസംഘം എത്തിയിരിക്കുന്നത്.
കണ്ണൂരിൽ റിസോർട്ട് ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് ജീവനക്കാരനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനായിരുന്ന ഭരതന്‍റെ മൃതദേഹം റിസോര്‍ട്ടിനോട് ചേര്‍ന്ന അഴക്കുചാലിലാണ് കണ്ടെത്തിയത്.മൃതദേഹത്തിനു സമീപത്തു നിന്നും തോക്ക് കണ്ടെത്തിയിട്ടുണ്ട്.
പരിയാരം ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു;ലോറി ഡ്രൈവറുടെ നില ഗുരുതരം
കണ്ണൂര്‍:പരിയാരം ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു.ഇതിൽ ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. ഇന്ന് രാവിലെ 6.15 ന് പരിയാരം കെകെഎന്‍ പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരിക്കുന്ന തമിഴ്നാട് രെജിസ്ട്രേഷൻ ലോറിയുമാണ് കൂട്ടിയിടിച്ചത്. അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ തേനി കണ്ണൈപുരത്തെ ഈശ്വരന്‍(30) നെയും പരിക്കേറ്റ മറ്റുള്ളവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തേതുടര്‍ന്ന് ഒരുമണിക്കൂറിലേറെ നേരം ദേശീയപാതയില്‍ വാഹനഗതാഗതം മുടങ്ങി.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി;പൂജാരി അറസ്റ്റിൽ
തൃശൂർ:കേരളം സന്ദർശിക്കുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് വധ ഭീഷണി.ഇതുമായി ബന്ധപ്പെട്ട് ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് സൂചന. രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ സന്ദര്‍ശനം നടത്താനിരിക്കെയാണ് വധഭീഷണി.സംഭത്തെ തുടർന്ന് രാഷ്ട്രപതിക്കുള്ള സുരക്ഷ പോലീസ് കൂടുതൽ ശക്തമാക്കി.
കാസർകോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു
കാസർകോഡ്:കാസർകോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖാണു (21) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ബൈക്കുകളിലെത്തിയ നാലംഗ സംഘം അബൂബക്കറിനെ കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സിദ്ധിക്കിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്കു നയിച്ചതെന്നും കുത്തിയത് സോങ്കാല്‍ സ്വദേശി അശ്വതാണെന്നും പൊലീസ് പറഞ്ഞു.പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സോങ്കാലിലെ ഫ്രിഡ്ഹസ് നഗര്‍ ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് സിദ്ധിക്ക്.കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കണ്ണൂർ ജില്ല പെട്രോളിയം ഡീലേർസ് അസോസിയേഷൻ വാർഷീക ജനറൽ ബോഡി ആരംഭിച്ചു
കണ്ണൂർ: പെട്രോളിയം ഡീലേർസിന്റെ ഈ വർഷത്തെ വാർഷിക ജനറൽ ബോഡി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ് കെ.വി സുമേഷ് ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
പയ്യാമ്പലം മർമര ബീച്ച് ഹൗസിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ ജില്ലയിലെ നൂറോളം വരുന്ന ഡീലർമാരും സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രതിനിധികൾ പങ്കെടുത്തു.
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ വി രാമചന്ദ്രൻ സ്വാഗതം പ്രസംഗം നടത്തി. എവി ബാലകൃഷണൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ പ്രതിനിധികരിച്ച് കോഴിക്കോട് ഡിവിഷണൽ മാനേജർ ആർ കെ നമ്പ്യാർ ,BPCL ൽ നിന്നും നിധിൻ കണ്ണൻച്ചേരി HPCL ൽ നിന്ന് അരുൺ കെ തുടങ്ങിയവർ ആശംസയർപ്പിച്ചു.
ജില്ലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ മനോഹരൻ (CITU ) , കെ സുരേന്ദ്രൻ (INTUC ), എം വേണുഗോപാൽ (BMS ) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി; രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടും
ചെന്നൈ:വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി.എം.കരുണാനിധി രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് ഡി.എം.കെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്.നമ്മള്‍ പറയുന്നത് അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും അപകടനില തരണം ചെയ്‌ത അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നും ദുരൈ മുരുകന്‍ കൂട്ടിച്ചേര്‍ത്തു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം രക്ത സമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ജൂലായ് 28 നായിരുന്നു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം കൂടി അനുഭവപ്പെട്ടതോടെ അരോഗ്യനില കൂടുതല്‍ മോശമാവുകയായിരുന്നു.