തിരുവനന്തപുരം:പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് കൈത്താങ്ങുമായി അയൽ സംസ്ഥാനങ്ങൾ.കർണാടക,തമിഴ്നാട് സർക്കാരുകൾ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു.മഴക്കെടുതി നേരിടാന്‍ കേരളത്തിന് പത്തുകോടി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് കേരളത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അറിയിച്ചത്. കേന്ദ്രസര്‍ക്കാരും വലിയ പിന്തുണയുമായി രംഗത്തെത്തി.ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്‌തെന്ന് പിണറായി വിജയന്‍ പറഞ്ഞു.ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു.
ജലനിരപ്പ് ഉയരുന്നു;ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
ഇടുക്കി:ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു.ഒരു ഷട്ടർ ഇന്നലെ ഉച്ചയോടെ ട്രയൽ റണ്ണിനായി തുറന്നിരുന്നു.2401 അടിയാണ് വെള്ളിയാഴ്ച രാവിലെ ജലനിരപ്പ്. ഇതോടെ രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. മൂന്നു ഷട്ടറുകളിളിലൂടെ സെക്കന്റില്‍ 1,20,000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു.ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ അടച്ചിട്ട് ഇടുക്കി ഡാമിലെ വെളളം കൂടുതല്‍ തുറന്നുവിടുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു.ഇടമലയാറില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ടു അണക്കെട്ടുകളുടെയും ഷട്ടര്‍ തുറക്കുന്നതോടെ എറണാകുളം, ആലുവ, നെടുമ്ബാശ്ശേരി എന്നിടങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് ഇടമലയാറിന്റെ ഷട്ടര്‍ അടയ്ക്കാനുള്ള തീരുമാനം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കലിയടങ്ങാതെ കാലവർഷം;സംസ്ഥാനത്ത് 22 മരണം
തിരുവനന്തപുരം:കലിയടങ്ങാതെ പെയ്യുന്ന കാലവർഷത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 22 മരണം. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരാണ് മരിച്ചത്. അടിമാലിയില്‍ മാത്രം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്ബാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു.ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും തുറന്നു. ഇടമലയാര്‍, കക്കി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടമലയാറിലെ വെള്ളം നെടുമ്ബാശേരി വിമാനത്താവളത്തിന് സമീപം ജലനിരപ്പ് ഉയര്‍ത്തി. രണ്ടു മണിക്കൂര്‍ നേരം വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ല. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായി. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.പാലക്കാട് നഗരത്തില്‍ വെള്ളം കയറി.മലപ്പുറം വണ്ടൂരില്‍ റോഡ് ഒലിച്ചുപോയി. കോഴിക്കോട് – ഗൂഡല്ലൂര്‍ റോഡില്‍ വെള്ളം പൊങ്ങിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മുപ്പതോളം വീടുകള്‍ തകര്‍ന്നു. നൂറിലധികം വീടുകളില്‍ വെള്ളം കയറി. 500ഓളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. തളിപ്പരം, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാജ ലോട്ടറി ടിക്കറ്റ് നൽകി പണം തട്ടാൻ ശ്രമിച്ച യുവാവ് കഞ്ചാവ് സഹിതം അറസ്റ്റിൽ
കണ്ണൂർ:ലോട്ടറി ടിക്കറ്റിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ നമ്പർ മാറ്റിയൊട്ടിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ കഞ്ചാവ് സഹിതം കണ്ണൂർ ടൗൺ പോലീസ് പിടികൂടി.ഇരിക്കൂർ സ്വദേശി പള്ളിയത്ത് വീട്ടിൽ മെഹറൂഫ് (28) ആണ് അറസ്റ്റിലായത്.കേരള സർക്കാറിന്റെ ശ്രീ ശക്തി ഭാഗ്യക്കുറിയിൽ നമ്പർ മാറ്റി ഒട്ടിച്ച് രണ്ടായിരം രൂപ സമ്മാനം ഉള്ള ടിക്കറ്റാക്കി മാറ്റി ഈ ടിക്കറ്റുമായി കണ്ണൂർ പഴയ ബസ് സ്റ്റാൻറ് പരിസരത്തെ ഏജന്റിനെ സമീപിക്കുകയായിരുന്നു ഇയാൾ.സംശയം തോന്നിയ ഏജന്റ് ഉടൻ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയും കൺട്രോൾ റൂം എ.എസ്.ഐ.അജിത്തും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് അരയിൽ സൂക്ഷിച്ച നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേരള സർക്കാറിന്റെ ശ്രീ ശക്തി ഭാഗ്യക്കുറിയിൽ നമ്പർ മാറ്റി ഒട്ടിച്ച് രണ്ടായിരം രൂപ സമ്മാനം ഉള്ള ടിക്കറ്റാക്കി മാറ്റി ഈ ടിക്കറ്റുമായി കണ്ണൂർ പഴയ ബസ് സ്റ്റാൻറ് പരിസരത്തെ ഏജന്റിനെ സമീപിക്കുകയായിരുന്നു ഇയാൾ.സംശയം തോന്നിയ ഏജന്റ് ഉടൻ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയും കൺട്രോൾ റൂം എ.എസ്.ഐ.അജിത്തും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് അരയിൽ സൂക്ഷിച്ച നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇത്തരം തട്ടിപ്പ് വ്യാപകമായതോടെ ലോട്ടറി വിൽപ്പനക്കാരും ഏജന്റ് മാരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
ജലനിരപ്പ് കുറയുന്നില്ല;ഇടുക്കി അണക്കെട്ടിലെ ട്രയൽ റൺ തുടരും
ഇടുക്കി:ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ട്രയൽ റൺ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടു കൂടിയാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയത്.നാല് മണിക്കൂർ നേരത്തെക്കാണിതെന്നാണ് നിശ്ചയിച്ചിരുന്നത്.എന്നാൽ ഷട്ടർ തുറന്നിട്ടും ജലനിരപ്പ് താഴ്ന്നിരുന്നില്ല. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം. ഇതോടെയാണ് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചത്.ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചതോടെ പെരിയാറിന്റെ തീരങ്ങളില്‍ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ ബസ് ലോറിയിലിടിച്ച് മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു
നാമക്കൽ:തമിഴ്‌നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, ബസ് ഡ്രൈവറായിരുന്ന സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചായിരുന്നു അപകടമുണ്ടായത്. പള്ളക്കപാളയത്തേക്ക് പോയ ലോറിയുടെ പിന്നില്‍ ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.
കനത്ത മഴ തുടരുന്നു;വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു;കണ്ണൂരിലും വയനാട്ടിലും കേന്ദ്രസേനയെ ഇറക്കി
കൽപ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട്ടില്‍ ജില്ലാ കലക്ടര്‍ റെഡ് അലര്‍ട്ട് (അതീവ ജാഗ്രത നിര്‍ദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുകയും ചെയ്തു.വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ വീട്ടമ്മ മരണപ്പെട്ടു. ജില്ലയിലെ പുഴകള്‍ നിറഞ്ഞ് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.താമരശേരി, വടകര, പാല്‍ച്ചുരം എന്നീ ചുരങ്ങളില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ ചുരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയര്‍ഫോഴ്‌സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍മി, നേവി സേനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടില്‍ എത്തും.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും നിര്‍ദേശമുണ്ട്.
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ തോണി മറിഞ്ഞ് നാലുപേരെ കാണാതായി
വയനാട്:വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ തോണി മറിഞ്ഞ് നാലുപേരെ കാണാതായി. വയനാട് ചിത്രമൂലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ രക്ഷാപ്രവർത്തകർ കയറിയ കുട്ടത്തോണി മറിഞ്ഞാണ് അപകടം.ഇതിനിടെ കനത്ത മഴയില്‍ താമരശേരി, കുറ്റ്യാടി, ബേരിയ, ബോയ്‌സ്‌ടോണ്‍ ചുരങ്ങളില്‍ മണ്ണടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടിരിക്കുകയാണ്.വ്യാഴാഴ്ച തുടങ്ങിയ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ബാണാസുര ഡാമിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു
ഇടുക്കി:26 വർഷത്തിന് ശേഷം ആദ്യമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.മൂന്നാം നമ്പർ ഷട്ടറാണ് ട്രയൽ റണ്ണിനായി 50 സെന്റീമീറ്റർ ഉയർത്തിയത്.സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഇതിലൂടെ ഒഴുക്കുന്നത്.ഷട്ടർ നാലുമണിക്കൂർ തുറന്നുവെയ്ക്കും.ഇതോടെ ചെറുതൊലി പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.1992 ലാണ് ചെറുതോണി അണക്കെട്ട് അവസാനമായി തുറന്നത്.ചെറുതോണി ഡാമിന്റെ തീരത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഡാം തുറക്കുമ്ബോാള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വെള്ളം ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.
കനത്ത മഴയിൽ പാലക്കാട് നഗരം വെള്ളത്തിനടിയിലായി
പാലക്കാട്:കനത്ത മഴയിൽ പാലക്കാട് നഗരം വെള്ളത്തിൽ മുങ്ങി.നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.ഗതാഗതവും ഏതാണ്ട് പൂർണ്ണമായും നിലച്ച നിലയിലാണ്.ഇതോടെ പാലക്കാട് നഗരം സ്തംഭിച്ച അവസ്ഥയിലാണ്. ജില്ലയിലെ മലയോര മേഖലകളായ മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേതുടര്‍ന്ന് ചില മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ട നിലയിലാണ്.