സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും

keralanews the trawling ban in the state will end tomorrow

കണ്ണൂർ:സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസമായി ഏർപ്പെടുത്തിയിരുന്ന ട്രോളിങ് നിരോധനം നാളെ അർധരാത്രിയോടെ അവസാനിക്കും.ഇതോടെ വറുതിയുടെ കാലം അവസാനിപ്പിച്ച് ചാകരയുടെ പ്രതീക്ഷയിലാണ് തീരം.ജൂൺ പതിനായിരുന്നു സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നത്.കഴിഞ്ഞ വർഷം വരെ 45 ദിവസമായിരുന്നു ട്രോളിങ് നിരോധനം.എന്നാൽ ഈ വർഷം 5 ദിവസം കൂടി കൂട്ടി ഇത് 52 ദിവസമാക്കിയിരുന്നു. നിരോധനം അവസാനിക്കുന്നതോടെ യന്ത്രം ഘടിപ്പിച്ച ബോട്ടുകൾക്ക് ഇനി മുതൽ കടലിൽ പോകാം.തൊഴിലാളികൾ വള്ളങ്ങളുടെയും വലകളുടെയും അവസാനഘട്ട മിനുക്കുപണിയിലാണ്.അതേസമയം ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവ് മൽസ്യ തൊഴിലാളികൾക്ക് തികച്ചും ദുരിതകാലമായിരുന്നു.കനത്ത മഴയും കടലേറ്റവും ഇവരെ കൂടുതൽ ദുരിതത്തിലാഴ്ത്തി.കനത്ത മഴയെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇവർക്ക് ട്രോളിങ് നിരോധനത്തിന് മുൻപ് തന്നെ വള്ളങ്ങൾ കരയ്ക്ക് കയറേണ്ടി വന്നിരുന്നു.ഇക്കാലയളവിൽ പത്തിൽത്താഴെ ദിവസന്തങ്ങളിൽ മാത്രമാണ് പരമ്പരാഗത തൊഴിലാളികൾക്ക് പോലും കടലിൽ പോകാൻ കഴിഞ്ഞത്.മത്സ്യത്തിന്റെ ലഭ്യതയും കുറവായിരുന്നു.ഇത് വില കൂടാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഫോർമാലിൻ കലർന്ന മൽസ്യം വിപണിയിൽ എത്തുന്നതിനും ഇടയാക്കി.ട്രോളിങ് നിരോധനം നീങ്ങുന്നതോടെ കടൽ കനിയുമെന്ന പ്രതീക്ഷയിലാണ് മൽസ്യത്തൊഴിലാളികൾ.

പയ്യന്നൂരിൽ കോൺഗ്രസ് കൗൺസിലറുടെ വീടിനു നേരെ ആക്രമണം

keralanews attack against the house of congress councilor in payyannur

കണ്ണൂർ:പയ്യന്നൂരിൽ കോൺഗ്രസ് കൗൺസിലറുടെ വീടിനു നേരെ ആക്രമണം.പതിനെട്ടാം വാർഡ് കൗൺസിലർ എ.കെ ശ്രീജയുടെ വീടിനുനേരെയാണ് ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരമണിയോട് കൂടി ആക്രമണം നടന്നത്.വീടിനു മുൻവശത്തെ മുറിയുടെ ജനാലയാണ് കല്ലെറിഞ്ഞ് തകർത്തത്.ശ്രീജയുടെയും ഭർത്താവ് ശ്രീനിവാസന്റെയും ഇരുചക്ര വാഹനങ്ങളുടെ സീറ്റുകളും ബ്ലേഡ് ഉപയോഗിച്ച് കീറിയ നിലയിലായിരുന്നു.ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.വീടിന്റെ ഗേറ്റ് തുറക്കാതെ മതിൽ ചാടികടന്നാണ്‌ അക്രമികൾ എത്തിയതെന്നാണ് കരുതുന്നത്.വിവരമറിഞ്ഞെത്തിയ  പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

keralanews the health condition of karunanidhi remains unchanged
ചെന്നൈ:ഡിഎംകെ നേതാവും തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില ഗുരുതരാവസ്‌ഥയില്‍ തുടരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും അല്‍പ്പ സമയത്തിനുമുന്‍പ് ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.കരുണാനിധി ഇപ്പോ‍ഴും വിദഗ്ദ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ പരിപാടി റദ്ദാക്കി ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. കരുണാനിധി ചികിത്സയില്‍ ക‍ഴിയുന്ന ചെന്നൈ കാവേരി ആശുപത്രിക്കു മുന്നില്‍ പ്രവര്‍ത്തകരുടെ തിരക്കേറി. തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഡിഎംകെ അണികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അഭ്യൂഹങ്ങളില്‍ ആശങ്കപ്പെടരുതെന്നും ഡിഎംകെ നേതാവ് എ രാജ അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ല. അതേസമയം കരുണാനിധിയുടെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ സംഘര്‍ഷ സാധ്യത കണക്കാക്കി കെഎസ്‌ആര്‍ടിസി ബസ്സുകള്‍ തിരികെ വിളിച്ചു. പൊള്ളാച്ചി, കോയമ്പത്തൂർ ഇന്റര്‍സ്റ്റേറ്റ് ബസ്സുകള്‍ ആളെ ഇറക്കി തിരികെ പാലക്കാടെത്തണമെന്നാണ് ഡിപ്പൊ എഞ്ചിനീയറുടെ അറിയിപ്പ്. രാവിലെ ട്രിപ്പ് എടുത്തു വരേണ്ട ബസ്സുകള്‍ അര്‍ധരാത്രിയോടെ തന്നെ പാലക്കാട് ഡിപ്പോയിലെത്തിച്ചു.

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു;ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചേക്കും

keralanews water level in idukki dam is increasing orange alert may be declared today

ഇടുക്കി:ഇടുക്കു ഡാമിലെ ജലനിരപ്പ് ഉയരുന്നു. 2394.58 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. 2,395 അടിയാകുന്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇന്നു പുറപ്പെടുവിച്ചേക്കും. ജലനിരപ്പ് 2,397 ഇൽ എത്തുമ്പോൾ റെഡ് അലര്‍ട്ട് നൽകും.റെഡ് അലര്‍ട്ട് നല്‍കി 15 മിനിറ്റിനു ശേഷം ഡാം തുറക്കും. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. ഞായറാഴ്ച 135.90 അടിയായിരുന്നു ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 135.80 അടിയായി കുറഞ്ഞിട്ടുണ്ട്.മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയരുന്നതുകൂടി കണക്കിലെടുത്താണ് ഇടുക്കി ഡാം തുറക്കുന്നത്. പകല്‍ മാത്രമേ അണക്കെട്ടു തുറക്കാവൂ എന്ന് വൈദ്യുതി മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന അടിയന്തര നടപടികള്‍ നേരിടാന്‍ ആവശ്യമെങ്കില്‍ സൈന്യവും രംഗത്തിറങ്ങും. ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദസഞ്ചാരികള്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്. പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുതെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ സെല്‍ഫി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന വെള്ളക്കെടുതിയും അനുബന്ധപ്രശ്നങ്ങളും നേരിടാന്‍ കര നാവിക വ്യോമസേനകളും സജ്ജമാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും കര നാവിക സേനകളുടെ നാല് കോളം സൈന്യവും തയാറായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായി തീരസംരക്ഷണസേനയുടെ ചെറുബോട്ടുകളും തയാറാണ്.

സംസ്ഥാനത്ത് ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു;ജനജീവിതത്തെ ബാധിച്ചില്ല;ബസ്സുകൾ സർവീസ് നടത്തുന്നു

keralanews hartal continuing in kerala not affect peoples life

തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു സംഘടനകൾ ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.എന്നാൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടില്ല.ബസ്സുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.അയ്യപ്പ ധർമസേന,ഹനുമാൻ സേന തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ബസ്സുകൾ സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ്സുടമകളും കെഎസ്ആർടിസിയും നേരത്തെ അറിയിച്ചിരുന്നു.കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിനു ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താൽ.ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിക്കുന്നതില്‍ നിന്നും വാഹനങ്ങൾ തടയുന്നതിൽ നിന്നും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് ഇലക്ട്രോണിക്സ് കടയിൽ നിന്നും രണ്ടരലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു

keralanews mobile phones worth 2.5lakhs stolen from electronics show room in kanjangad

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഇലക്ട്രോണിക്സ് കടയിൽ നിന്നും രണ്ടരലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു.കോട്ടച്ചേരിയിലെ നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് കമ്പനിയുടെ ഷോറൂമിലാണ് കവർച്ച നടന്നത്.ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് ഷോറൂമിന്റെ ഷട്ടര്‍ പകുതി തുറന്നുകിടക്കുന്നതായി കണ്ടത്. ഇവര്‍ ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി കട ഉടമകളെ വിവരമറിയിച്ച ശേഷം ഷോറൂമിനകത്ത് കടന്നപ്പോഴാണ് രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഷോറൂമിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ കവര്‍ച്ചാ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.കടയുടെ ഉടമ ഷാജിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഷോറൂമിനകത്ത് വിലപിടിപ്പുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മൊബൈല്‍ ഫോണുകള്‍ മാത്രമാണ് മോഷണം പോയത്.കാസര്‍കോട്ടു നിന്നും വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ആശങ്കയുണർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

keralanews the water level in idukki dam is rising

തൊടുപുഴ:ആശങ്കയുണർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.ഞായറാഴ്ച രാവിലെ ജലനിരപ്പ് 2393.78 അടി രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയില്‍ പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടര്‍ന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത് . മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താല്‍ ഒരാഴ്ചയ്ക്കകം ഡാം തുറക്കാന്‍ സാധ്യതയുണ്ട്.ശനിയാഴ്ച വൈകുന്നേരം വരെ 2,393.32 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാന്‍ കാക്കാതെ 2,397 അടിയിലെത്തുമ്പോൾ നിയന്ത്രിത അളവില്‍ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.ഡാം തുറക്കേണ്ടി വന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച അറിയിച്ചിരുന്നു.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍, സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ചെറുതോണി ഡാമിന്‍റെ താഴെ മുതല്‍ കരിമണല്‍ വരെയുള്ള 30 കിലോ മീറ്ററോളം റവന്യൂ സംഘം സര്‍വ്വെ നടത്തി. പെരിയാറിന്‍‌റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.

താരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് താരസംഘടനയായ ‘അമ്മ’ വിലക്കേർപ്പെടുത്തി

keralanews amma organisation imposed ban on making public announcement by actors

കൊച്ചി:ദിലീപ് വിഷയം അടക്കമുള്ള കാര്യങ്ങളിൽ താരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട്  താരസംഘടനയായ ‘അമ്മ’ സർക്കുലർ പുറത്തിറക്കി. സംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്ളവര്‍ക്ക് ‘അമ്മ’യുടെ യോഗത്തില്‍ അത് ഉന്നയിക്കാം. പൊതുവേദിയില്‍ പറഞ്ഞ് സംഘടനയെ ഇകഴ്‌ത്തിക്കാട്ടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം പ്രസ്താവനകൾ സംഘടനയ്ക്കും അതിലുള്ളവര്‍ക്കുമാണ് ദോഷം ചെയ്യുക എന്നത് മറക്കരുതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.രാജിവച്ച നടിമാരുടെ രാജിക്കത്ത് കിട്ടിയതായും അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. രമ്യ നമ്പീശൻ,ഗീതുമോഹന്‍ദാസ്,റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു രാജിവച്ചത്. എന്നാല്‍, ഭാവനയുടെ രാജിക്കത്ത് മാത്രമാണ് കിട്ടിയതെന്നായിരുന്നു നേരത്തെ അമ്മ പ്രസിഡന്റ് കൂടിയായ നടന്‍ മോഹന്‍ലാല്‍ പറഞ്ഞത്.അതേസമയം തിലകനെതിരായ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മകനും നടനുമായ ഷമ്മി തിലകനേയും ദിലീപിനെ തിരിച്ചെടുത്തതിനെതിരെ അമ്മയ്ക്ക് കത്ത് നല്‍കിയ സംവിധായകനും നടനുമായ ജോയ് മാത്യുവിനേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അടുത്ത മാസം ഏഴിന നടിമാരായ പദ്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ക്കൊപ്പമുള്ള ചര്‍ച്ചയിലേക്കാണ് ഇരുവരേയും ക്ഷണിച്ചത്.

ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

keralanews the health condition of d m k chief and former chief minister of tamilnadu karunanidhi continues to be critical

ചെന്നൈ:ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.രക്ത സമ്മര്‍ദ്ധം കൂടിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ അതീവ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാനിധിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കരുണാനിധിയുടെ ആരോഗ്യനില മോശമായത് അറിഞ്ഞ് ആയിരക്കണക്കിന് അണികളാണ് അദ്ദേഹത്തിന്റെ ഗോപാലപുരത്തെ വസതിയിലേക്കും ആശുപത്രി പരിസരത്തേക്കും ഒഴുകിയെത്തിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങളുമായാണ് നിരവധി പേര്‍ എത്തിയിരിക്കുന്നത്. കരുണാനിധിയുടെ ആരോഗ്യനില പൂര്‍ണസ്ഥിതിയിലായതിന് ശേഷമെ മടങ്ങിപ്പോകുവെന്ന വാശിയിലാണ് പലരും. ക്ഷേത്രങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി പൂജയും വഴിപാടുകളും നടത്താന്‍ നിരവധി പേരാണ് എത്തിച്ചേരുന്നത്.

പോലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

keralanews dead body of the young man who jump into the river were found

മലപ്പുറം:പോലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലാണ് സംഭവം. രാവിലെ മണലുമായി പോയ വാഹനം തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞിരുന്നു. പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയിലേക്ക് ചാടുകയായിരുന്നു.പുഴയില്‍ ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ശക്തമായ ഒഴുക്കുള്ള നിലയിലാണ് പൊന്നാനി പുഴ. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.