ഡിവൈഎഫ്ഐ ആവിഷ്‌ക്കരിച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതി ‘ഹൃദയപൂർവ്വം’ നൂറു ദിനം പിന്നിട്ടു

keralanews free food distribution project hridayapoorvam launched by d y f i rosses 100th day

കണ്ണൂർ:ഡിവൈഎഫ്ഐ ആവിഷ്‌ക്കരിച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതി ‘ഹൃദയപൂർവ്വം’ നൂറു ദിനം പിന്നിട്ടു.സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ദിവസം തോറും നടത്തി വരുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയാണ് ഇത്.പദ്ധതിയുടെ നൂറാം ദിവസമായിരുന്നു ഇന്നലെ ഡിവൈഎഫ്ഐ കക്കറ മേഖല കമ്മിറ്റിയാണ് ഭക്ഷണ വിതരണം നടത്തിയത്.ജില്ലയിലെ 262 മേഖലകമ്മിറ്റികളും ഉൾപ്പെട്ടതാണ് പദ്ധതി.ഒരു ദിവസവും ഓരോ കമ്മിറ്റികൾക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല.കണ്ണൂർ ജില്ലാ ആശുപത്രിക്ക് പുറമെ പേരാവൂർ ആശുപത്രിയിലും നൂറു ദിവസത്തെ ഭക്ഷണ വിതരണം പൂർത്തിയായി.മേഖലയിലെ വീടുകളിൽ ആദ്യം കത്തുനൽകുകയാണ് ചെയ്യുക.തങ്ങൾക്ക് സാധിക്കുന്ന അളവിൽ ഭക്ഷണപ്പൊതി നൽകാനാണ് വീട്ടുകാരോട് പറയുക.ചിലർ അഞ്ചുപൊതികൾ നൽകുമ്പോൾ മറ്റു ചിലർ ഇരുപത് പൊതി വരെയൊക്കെ നൽകും.ഇവയൊക്കെ ശേഖരിച്ച് ശരാശരി ആയിരം പൊതിച്ചോറുകൾ പ്രത്യേകം വാഹനത്തിൽ ഉച്ചയോടെ ആശുപത്രി പടിക്കൽ എത്തിക്കും.രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വരിയിൽ നിന്ന് പൊതിച്ചോറ് വാങ്ങാം.1300 വരെ പൊതിച്ചോറുകൾ വിതരണം ചെയ്ത ദിവസങ്ങളും ഉണ്ടെന്ന് പ്രവർത്തകർ പറയുന്നു.പദ്ധതി ജില്ലയിലെ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ഡിവൈഎഫ്ഐ ജില്ലാ സെക്രെട്ടറി വി.കെ സനോജ് പറഞ്ഞു.ദിനംതോറുമുള്ള രക്തദാന പദ്ധതിക്കും പേരാവൂരിൽ തിങ്കളാഴ്ച  ഡിവൈഎഫ്ഐ തുടക്കം കുറിച്ചിട്ടുണ്ട്.ഭക്ഷണ വിതരണത്തിനെത്തുന്ന വോളന്റിയർമാർക്കൊപ്പം രക്തദാനം ചെയ്യാൻ സന്നദ്ധരായവരും ആശുപത്രിയിൽ എത്തും.

ലോകകപ്പ് ഫുട്ബോളിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ന് ഫ്രാൻസ്-ബെൽജിയം പോരാട്ടം

keralanews france and belgium fight in the first semi finals of the world cup football

മോസ്‌കോ:ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ നിർണയിക്കുന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ഫ്രാൻസും ഇതുവരെ ഫൈനൽ കളിച്ചിട്ടില്ലാത്ത ബെൽജിയവും നേർക്കുനേർ വരുന്നു.ഫൈനലിന് മുൻപുള്ള ഫൈനൽ എന്ന് ഇവർ തമ്മിലുള്ള പോരാട്ടത്തെ വിശേഷിപ്പിക്കാം.പരിചയ സമ്പത്താണ് ബെൽജിയത്തിലെ ശക്തി.യുവത്വമാണ് ഫ്രാൻസിന്റെ കരുത്ത്.ക്വാര്‍ട്ടറില്‍ നിന്ന് മാറ്റങ്ങളുമായാകും ഇരു സംഘങ്ങളും മൈതാനത്തിറങ്ങുക. സസ്പെന്‍ഷനിലായിരുന്ന മാറ്റ്യൂഡി ഫ്രാന്‍സ് നിരയില്‍ തിരിച്ചെത്തിയേക്കും. ടോളീസോ പകരക്കാരനാകും. ബ്രസീലിന്റെ ഗോള്‍ ശ്രമങ്ങളെ മുളയിലേ നുള്ളിയ ഫെല്ലെയ്നി ബെല്‍ജിയത്തിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കരാസ്കോ തിരിച്ചെത്തും. സസ്പെന്‍ഷനിലായ മുന്യീറിന് കളിക്കാനാകില്ല. പകരം തോമസ് വെര്‍മെയ്‌ലന്‍ പ്രതിരോധത്തില്‍ ഇറങ്ങും.മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങുമ്പോൾ വിജയത്തില്‍ കുറഞ്ഞൊന്നും ഇരു സംഘങ്ങള്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. രാത്രി പതിനൊന്നരക്കാണ് മത്സരം നടക്കുക.

നിർഭയ കൊലക്കേസ്;പ്രതികൾക്ക് തൂക്കുമരം തന്നെ;പുനഃപരിശോധനാ ഹർജികൾ തള്ളി

keralanews nirbhaya murder case revision petition of accused rejected

ന്യൂഡൽഹി:ഡൽഹിയിൽ നിർഭയ കൂട്ടബലാൽസംഗ കേസിൽ പ്രതികൾക്ക് തൂക്കുമരം തന്നെ ലഭിക്കും.കേസിലെ നാല് പ്രതികളിൽ മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി.പ്രതികളായ മുകേഷ്(29),പവൻ ഗുപ്ത(22),വിനയ് ശർമ്മ(23) എന്നിവർ സമർപ്പിച്ച പുനഃ പരിശോധന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.ഈ വിധിക്കെതിരെ തിരുത്തൽ ഹർജി നൽകുമെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു.നാലാമത്തെ പ്രതിയായ അക്ഷയ് കുമാർ സിങ്ങും(31) പുനഃപരിശോധ ഹർജി നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു. അതേസമയം സുപ്രീം കോടതി ഹർജി തള്ളിയതോടെ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് മുൻപിൽ രക്ഷപ്പെടാനുള്ള സാധ്യത മങ്ങി.തിരുത്തൽ ഹർജി നൽകുകയാണ് ഇനി ആകെയുള്ള നടപടി.എന്നാൽ ഇത് പരിഗണിക്കാൻ സാധ്യത കുറവാണ്.രാഷ്ട്രപതിക്ക് ദയാഹർജി നൽകുകയാണ് പിന്നീടുള്ള ഏക മാർഗം.വിധി പുനഃപരിശോധിക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കാൻ പ്രതികൾക്ക് സാധിച്ചിട്ടില്ല എന്ന് കാണിച്ചാണ് ഹർജി തള്ളിയത്.കേസുമായി ബന്ധപ്പെട്ട സമർപ്പിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിക്കുന്ന സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജി പരിഗണിക്കുക.നിർഭയ കേസിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.കഴിഞ്ഞ വർഷം മെയ് അഞ്ചിനാണ് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരമായ അണുബാധ റിപ്പോർട്ട് ചെയ്തു

keralanews a seriuos infection has been reported in thiruvananthapuram medical college

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ ഗുരുതര അണുബാധ.കരള്‍,സന്ധികള്‍,വയര്‍ എന്നിവയെ ബാധിക്കുന്ന ബര്‍ക്കോള്‍ഡേറിയ എന്ന അണുബാധയാണ് സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് ഡയലാസിസ് യൂണിറ്റില്‍ അണുബാധ സ്ഥിരീകരിക്കുന്നത്.ഏപ്രിലിലും ജൂണിലുമായി നേരത്തെ ആറ് രോഗികളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.മണ്ണ്, വെള്ളം എന്നിവയില്‍ കൂടി പടരുന്ന ഈ ബാക്ടീരിയ ആശുപത്രിയിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് പടര്‍ന്നതെന്നാണ് കരുതുന്നത്.അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മിസ്ഡ്‌ കോൾ തട്ടിപ്പിന് പിന്നിൽ ബൊളീവിയൻ കമ്പനികൾ

keralanews bolivian companies behind missed call scams

തൃശ്ശൂര്‍: മിസ്ഡ് കോളിലൂടെ പണംതട്ടിയത് ബൊളീവിയന്‍ കമ്പനികൾ  തന്നെയെന്ന്‌ വ്യക്തമായി. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച്‌ യതീഷ് ചന്ദ്ര ഇ-മെയില്‍ വഴിയും മറ്റും ബൊളീവിയന്‍ പോലീസുമായും ബന്ധപ്പെട്ട കമ്പനികളുമായും ബന്ധപ്പെട്ടു. ബൊളീവിയോ യിയോ, നിയുവെറ്റല്‍ എന്നീ കമ്പനികളുടെ  നമ്പറുകളിൽ നിന്നാണ് മിസ്ഡ് കോള്‍ വന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.കമ്ബനിയില്‍ റജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ നമ്ബറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ ഡയല്‍ ചെയ്യപ്പെടുന്നത്. ഒരു മിനിറ്റില്‍ ലഭിക്കുന്ന 16 രൂപയില്‍ പകുതി ടെലികോം കമ്പനിക്ക്  ലഭിക്കും. ബാക്കി തട്ടിപ്പുകാരനും.അതിനാല്‍ തന്നെ കമ്പനി ഉപഭോക്താവിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.+59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്ബറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളിലേക്കു മിസ്ഡ് കോളുകള്‍ പ്രവഹിക്കുന്നത്. ഈ നമ്ബറിലേക്കു തിരിച്ചു വിളിച്ചവര്‍ക്കെല്ലാം മിനിറ്റിന് 16 രൂപ കണക്കില്‍ പണം നഷ്ടപ്പെട്ടു.മിസ്ഡ് കോള്‍ ഗൗനിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റന്‍ഡു ചെയ്തവര്‍ക്ക് ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു. ഇങ്ങോട്ടു വന്ന വിളി അറ്റന്‍ഡു ചെയ്തവര്‍ക്കും ഫോണില്‍ നിന്നു പണം നഷ്ടമായി.പണം പോയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുണ്ട്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിലും ജാഗ്രതാ നിര്‍ദേശമെത്തി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ ബൊളീവിയൻ കമ്പനി തന്നെയാണെന്ന് കണ്ടെത്തിയത്.

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക്

keralanews rescue process entered in the third day to save childerns trapped in thailand cave

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇപ്പോള്‍ ഗുഹയില്‍ ബാക്കിയുള്ള പരിശീലകനെയും നാലു കുട്ടികളെയും രക്ഷിക്കാനുള്ള നടപടികള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചു.രണ്ടു ദിവസം പിന്നിട്ട രക്ഷാദൗത്യത്തില്‍ എട്ടു കുട്ടികളെ ഗുഹയ്ക്കു പുറത്തെത്തിച്ചിരുന്നു. രണ്ടാംദിവസമായ തിങ്കളാഴ്ച നാല് കുട്ടികളെക്കൂടി രക്ഷപ്പെടുത്തി. ബാക്കിയുള്ള നാല് കുട്ടികളും കോച്ചുമടക്കം അഞ്ചുപേരാണ് ഇപ്പോഴും ഗുഹയ്ക്കകത്ത് ഉള്ളത്.മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി പ്രയോജനപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ബാക്കിയുള്ള അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ശക്തമായ അടിയൊഴുക്ക് ഇതിനു വെല്ലുവിളിയാകുന്നുണ്ട്. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.പുറത്തെത്തിച്ച കുട്ടികളിൽ രക്തപരിശോധന നടത്തിയതിൽ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്‌സുക്ക് അറിയിച്ചു.ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.

നടിയുടെ വെളിപ്പെടുത്തൽ;’ഉപ്പും മുളകും’ സീരിയൽ സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

keralanews womens commission registered case against the director of uppum mulakum serial

തിരുവനന്തപുരം:ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന  ജനപ്രിയ ടെലിവിഷന്‍ ഷോയായ ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി.സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്തുവെന്നും നിഷ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വനിതാ കമ്മിഷന്റെ നടപടി. സംഭവത്തില്‍ നിഷാ സാരംഗിന് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യും പിന്തുണ പ്രഖ്യാപിച്ചിരുന്നു.സിനിമയിലെ വനിതാ അംഗങ്ങളുടെ കൂട്ടായ്മയായ വുമൺ ഇൻ കളക്ടീവും നിഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍, നിഷയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്നും നിഷ പരമ്പരയിൽ തുടര്‍ന്നും അഭിനയിക്കുമെന്നുമാണ് ചാനല്‍ അധികൃതര്‍ പറയുന്നത്. അതേസമയം സംവിധായകനെ മാറ്റാതെ പരമ്പരയിൽ അഭിനയിക്കില്ലെന്ന നിലപാടിലാണ് നിഷ.

കുറ്റക്കാരനല്ലെന്ന് തെളിയും വരെ ദിലീപ് അമ്മയിൽ നിന്നും പുറത്തു തന്നെ:മോഹൻലാൽ

keralanews dilip was exempted from amma association till it was clear that he was not guilty

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ അംഗത്വം അമ്മയുടെ പൊതുയോഗത്തില്‍ അജണ്ട വച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍.ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ പൊതുയോഗത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മിലെ അംഗങ്ങളാരും സംസാരിച്ചിട്ടില്ല. കുറ്റവിമുക്തനാകും വരെ ദിലീപ് അമ്മയിലുണ്ടാകില്ലെന്നും എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.ദിലീപ് വിഷയത്തിൽ പൊതുസഹോഹത്തിൽ നിന്നുയർന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കാൻ എറണാകുളം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ പുറത്താക്കണം, സസ്‌പെന്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഉയര്‍ന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് ദിലീപിന്റെ അംഗത്വ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. അടിയന്തര തീരുമാനമെടുത്തില്ലെങ്കില്‍ സംഘടന രണ്ടായി പിളരുന്ന തരത്തിലായിരുന്നു നീക്കങ്ങള്‍. പിന്നീടാണ് സസ്പെന്‍ഷന്‍ സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. തുടര്‍ന്ന് ചേര്‍ന്ന നിര്‍വാഹക സമിതി തീരുമാനം മരവിപ്പിക്കാനും അടുത്ത പൊതുയോഗത്തിന് വിടാനും തീരുമാനിച്ചു. അമ്മയുടെ യോഗത്തിൽ ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ണായിത്തത്.ഇതിനെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളടക്കം ആരും എതിർത്തില്ല.എഴുന്നേറ്റ് നിന്ന് അഭിപ്രായം പറയാനും പ്രതിഷേധിക്കാനും അവര്‍ക്ക് കഴിയുമായിരുന്നു. ആരും എതിര്‍ക്കാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചത്. ‘അമ്മ’യിലേയ്ക്കില്ലെന്ന് ദിലീപ് പറയുന്നു. ആ സാഹചര്യത്തില്‍ ദിലീപ് സംഘടനയ്ക്ക് പുറത്തു തന്നെയാണ്. കുറ്റവികമുക്തനാകും വരെ ദിലീപ് പുറത്തു തന്നെയായിരിക്കും. ‘ അമ്മ’യില്‍ നിന്ന് രാജിവച്ച രണ്ടു പേരുടെ കത്തു മാത്രമാണ് ലഭിച്ചത്. ഭാവനയും രമ്യാ നമ്ബീശനും. മറ്റാരും രാജി തന്നിട്ടില്ല. രാജി പിന്‍വലിച്ച്‌ തിരിച്ചുവന്നാല്‍ സ്വീകരിക്കുമോയെന്ന് പറയാനാവില്ല. രാജിയുടെ കാരണങ്ങള്‍ അവര്‍ പറയണം. അക്കാര്യം പൊതുയോഗത്തില്‍ അവതരിപ്പിക്കണം. അംഗങ്ങള്‍ അംഗീകരിച്ചാല്‍ തിരിച്ചുവരുന്നതിന് തടസമില്ല.’അമ്മ എന്ന സംഘടന ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ്.അവർക്ക് കഴിയാവുന്ന സഹായങ്ങളൊക്കെ സംഘടന ചെയ്തു കൊടുത്തിട്ടുണ്ട്.തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന് ഇരയായ നടി ഒരിക്കലും അമ്മയിൽ പരാതി പറഞ്ഞിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.മഴവില്‍ ഷോയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമര്‍ ആയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.ഈ സന്ദര്‍ഭം ഉണ്ടായില്ലെങ്കില്‍ സ്‌കിറ്റ് ഡബ്ല്യൂ.സി.സിക്കെതിരാണെന്ന് നമുക്ക് തോന്നില്ലായിരുന്നുവെന്നും എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. താരസംഘടന സംഘടിപ്പിച്ച ഷോയില്‍ മുതിര്‍ന്ന വനിതാ താരങ്ങള്‍ അവതരിപ്പിച്ച്‌ സ്‌കിറ്റ് സ്ത്രീവിരുദ്ധമാണെന്നും ഡബ്ല്യൂ.സി.സിക്ക് എതിരാണെന്നുള്ള ആരോപണം ശക്തമായതിനെ കുറിച്ച്‌ മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.സ്‌കിറ്റ് സ്ത്രീവിരുദ്ധമായില്ലേ എന്ന ചോദ്യത്തിന് നിങ്ങള്‍ സ്‌കിറ്റ് കണ്ടിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ മറുപടി പറയാന്‍ ആരംഭിച്ചത്. ഡബ്ല്യൂ.സി.സി അംഗംങ്ങള്‍ കൂടിയായ സ്ത്രീകള്‍ ചേര്‍ന്നാണ് സ്‌കിറ്റ് ഒരുക്കിയത്. അതില്‍ സ്ത്രീവിരുദ്ധനായ ഒരാളെ തല്ലിയോടിക്കുന്നതായാണ്് കാണിച്ചിരിക്കുന്നത്. സ്‌കിറ്റ് നല്ലതോ മോശമോ എന്നുള്ളത് വേറെ വിഷയമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ അഞ്ചാമത്തെ കുട്ടിയേയും രക്ഷപ്പെടുത്തി;കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നു

keralanews rescued the fifth child who trapped in thailand cave

ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ അഞ്ചാമത്തെ കുട്ടിയേയും രക്ഷിച്ചു.രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇനി കോച്ച്‌ അടക്കം എട്ടുപേരാണ് ഗുഹയില്‍ ബാക്കിയുള്ളത്.ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.തുടക്കത്തില്‍ കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് രണ്ടാം ഘട്ട രക്ഷാദൗത്യം ആരംഭിച്ചത്. ഇന്നുതന്നെ എല്ലാവരേയും പുറത്തെത്തിക്കാനാണ്‌ സംഘത്തിന്റെ ശ്രമമെങ്കിലും ഇത് പുര്‍ണമായും നിറവേറ്റാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് സൂചന. അതേസമയം ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി.

അഭിമന്യുവിന്റെ കൊലപാതകം;പോപ്പുലർ ഫ്രന്റ് ലക്ഷ്യമിട്ടത് വൻ കലാപം

 

keralanews murder of abhimanyu the popular front targeted massive rioting

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിലൂടെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നത് വന്‍ കലാപം എന്ന്  പ്രതികളുടെ മൊഴി. എസ്ഡിപിഐക്കാരായ മൂന്നു പ്രതികളാണ് ചോദ്യംചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്‌എഫ്‌ഐ വെള്ളയടിച്ച ചുവരില്‍ എഴുതണമെന്നും മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കണമെന്നുമായിരുന്നു ലഭിച്ച നിര്‍ദ്ദേശമെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. അഭിമന്യുവിനെ മാത്രമല്ല പരമാവധി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുക എന്ന ലക്ഷ്യവുമായാണ് മാരകായുധങ്ങളുമായി കോളേജിലെത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ നമ്പറുകൾ പോലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞദിവസം പിടിയിലായ നവാസ്, ജെഫ്റി എന്നിവരെ റിമാന്‍ഡ്‌ ചെയ്തു.ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ നല്‍കും.ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ബിലാല്‍ (19), ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പുതിയാണ്ടി റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഫറൂഖ് (19) എന്നിവരാണു കസ്റ്റഡിയിലുള്ളത്.