ഡി ഡി എടുക്കുമ്പോൾ ഇനി മുതൽ എടുക്കുന്നയാളിന്റെ പേരും രേഖപ്പെടുത്തണം

keralanews name of the bearer to be recorded when you take demand draft

ന്യൂഡല്‍ഹി:ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നൽകുമ്പോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണം.നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരുവിവരങ്ങള്‍മാത്രമാണ് രേഖപ്പെടുത്താറുള്ളത്.സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

മോക് ഡ്രില്ലിനിടെ അപകടം;കോയമ്പത്തൂരിൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു

keralanews student was killed in a mock drill accident in coimbatore

കോയമ്പത്തൂർ:അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാന്‍ നടത്തിയ മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോയമ്ബത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പത്തൊമ്പതുകാരിയായ ലോഗേശ്വരിയാണ് പരിശീലകന്റെ അനാസ്ഥ മൂലം മരിച്ചത്.കോവൈ കലൈമഗള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ലോഗേശ്വരി. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയപ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി ചാടാന്‍ മടിച്ച്‌ നില്‍ക്കുകയും പരിശീലകന്‍ തള്ളിയിടുകയുമായിരുന്നു. കെട്ടിടത്തിന് താഴെ മറ്റു കുട്ടികൾ പിടിച്ചു നിൽക്കുന്ന വലയിലേക്കാണ് ചാടേണ്ടിയിരുന്നത്.താഴേക്ക് ചാടുമ്പോൾ പെൺകുട്ടിയുടെ തല കെട്ടിടത്തിന്റെ സൺഷേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു.അപകടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.പെൺകുട്ടി കെട്ടിടത്തിൽ നിന്നും ചാടാൻ മടിക്കുന്നതും പരിശീലകൻ പിന്നിൽ നിന്നും തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് മോക് ഡ്രിൽ നടന്നതെന്ന് കോളേജ് അധികൃതർ പറഞ്ഞു.എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട് ദുരന്ത നിവാരണ ഏജൻസി പ്രതികരിച്ചു.

keralanews student was killed in a mock drill accident in coimbatore

കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമം

keralanews tries to kill the owner of a financial firm using petrol

കോഴിക്കോട്:കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമം.അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി ഇടവക്കുന്നേല്‍ സജി കുരുവിളയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.60 ശതമാനം പൊള്ളലേറ്റതായാണ് വിവരം.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രമി രക്ഷപ്പെട്ടതായും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.

വീട്ടമ്മയെ പീഡിപ്പിച്ച സംഭവം;ഓർത്തഡോക്സ് സഭയിലെ ഒരു വൈദികൻ കൂടി അറസ്റ്റിൽ

keralanews housewife molestation case one more orthodox priest arrested

തിരുവല്ല:കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി.കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍.വി.മാത്യുവാണ് തിരുവല്ലയില്‍ നിന്നും അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിപറഞ്ഞിരുന്നില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാന്‍ ഇരിക്കെയാണ് അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ജോണ്‍സണെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസിലെ നാലാം പ്രതി ജെയ്‌സ്. കെ. ജോര്‍ജ് ഡല്‍ഹിലായതിനാല്‍ ക്രൈംബ്രാഞ്ച് സംഘം അവിടേക്ക് പുറപ്പെടാന്‍ ആലോചനയുണ്ട്. എന്നാല്‍, ജെയ്‌സ് കെ.ജോര്‍ജ് ഇന്ന് കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു

കണ്ണൂർ വിമാനത്താവളത്തിന് ഡൽഹിയിൽ ഓഫീസ് തുടങ്ങും

keralanews office will start in delhi for kannur airport

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന് ഡൽഹിയിൽ ഓഫീസ് തുടങ്ങും.ഡൽഹി കേരളാ ഹൗസ് കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവർത്തിക്കുക.ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്റ്ററായി വിരമിച്ച എ.കെ വിജയകുമാറിനെ ഓഫീസിൽ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തേണ്ട കാര്യങ്ങൾക്കായി ഡൽഹിയിൽ പ്രതിനിധിയെ നിയമിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം നിർദേശിച്ചിരുന്നു.ഇതിനെ തുടർന്നാണ് ഓഫീസ് സ്ഥാപിക്കാൻ തീരുമാനമായത്.വിമാനത്താവളത്തിന്റെ അനുമതികൾ,വിദേശ എയർ ലൈസൻസുകൾക്ക് സർവീസ് നടത്തുന്നതിനുള്ള അനുമതി തുടങ്ങിയ കാര്യങ്ങളാണ് സ്പെഷ്യൽ ഓഫീസ് കൈകാര്യം ചെയ്യുക.അതിനിടെ കണ്ണൂർ വിമാനത്താവളത്തെ ഉടൻ സർവീസ് സ്‌കീമിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.ഉടൻ സർവീസ് നടത്തുമ്പോൾ വിമാനത്താവളത്തിന് സർവീസ് ചാർജ് ലഭിക്കില്ലെന്നതും ഉടൻ സർവീസ് നടത്തുന്ന റൂട്ടുകളിലേക്ക് മൂന്നു വർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കുകയില്ല എന്നുള്ളതുമാണ് കാരണം.കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒ.എല്‍.എസ്. പരിശോധന പൂര്‍ത്തിയായി. വിമാനം താഴ്ന്നിറങ്ങുകയും ഉയര്‍ന്നുപൊങ്ങുകയും ചെയ്യുമ്ബോള്‍ തടസ്സമായി മരങ്ങള്‍, ടവറുകള്‍, കെട്ടിടങ്ങള്‍, കുന്നുകള്‍  എന്നിവ നില്‍ക്കുന്നുണ്ടോ എന്നതാണ് ഈ പരിശോധന.വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഐ.എല്‍.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കാലിബ്രേഷന്‍ വിമാനം പരീക്ഷണ പറക്കിലിന് അടുത്ത മാസാദ്യം എത്തിയേക്കുമെന്നാണ് പ്രതീക്ഷ. മഞ്ഞോ മഴയോ കാരണം ഇരുട്ടില്‍ റണ്‍വേ ശരിയായി ദൃശ്യമായില്ലെങ്കിലും പ്രയാസംകൂടാതെ ഇറങ്ങുന്നതിനുള്ള യന്ത്ര സംവിധാനമാണ് ഐ.എല്‍.എസ്. ഇതിന്റെ സിഗ്‌നലുകള്‍ വിമാനത്തിലെ ഐ.എല്‍.എസ്. കൃത്യമായി സ്വീകരിക്കുന്നുണ്ടോ എന്നറിയാനാണ് കാലിബ്രേഷന്‍ വിമാനം പറത്തിനോക്കുന്നത്.

തലശ്ശേരി പെട്ടിപ്പാലത്ത് ശക്തമായ കടൽക്ഷോഭം

keralanews huge sea erosion in thalasseri pettippalam

തലശ്ശേരി:തലശ്ശേരി പെട്ടിപ്പാലത്ത് ശക്തമായ കടൽക്ഷോഭം.ബുധനാഴ്ച രാവിലെയാണ് കടൽക്ഷോഭം തുടങ്ങിയത്.ഇത് ഉച്ച വരെ നീണ്ടു.ഇന്നലെയും ഇത് തുടർന്നു.ശക്തമായ കടൽക്ഷോഭത്തിൽ ഉറക്കം പോലും നഷ്ട്ടപ്പെട്ടാണ് ഇവിടെ കോളനിവാസികൾ കഴിഞ്ഞു കൂടുന്നത്.കടലിൽ നിന്നും 10 മീറ്റർ അകലത്തിലാണ് പെട്ടിപ്പാലം കോളനി സ്ഥിതി ചെയ്യുന്നത്.ഇവിടെ കടൽഭിത്തിക്ക് മുകളിലൂടെ 30 മീറ്റർ ഉയരത്തിലാണ് തിര അടിച്ചു കയറുന്നത്.മുഴുവൻ കുടിലുകളുടെ ഉള്ളിലും വെള്ളം കയറി.സർക്കാർ നിർമിച്ചു നൽകിയ പാർപ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയിലേക്ക് വരെ വെള്ളം കയറുന്നുണ്ട്.പല വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തകരാറിലായി.രാത്രിയിലും ശക്തമായ കടലേറ്റം ഉണ്ടാകുമെന്ന ഭീതിയിൽ ഉറക്കം നഷ്ട്ടപ്പെട്ട് കഴിയുകയാണ് കോളനി നിവാസികൾ.വീടിനകത്ത് വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലും ഇവർക്ക് കഴിയുന്നില്ല.ഇനിയും ശക്തമായ കടലേറ്റം ഉണ്ടായാൽ തങ്ങളുടെ കുടിലുകൾ തകരുമെന്ന ഭീതിയിലാണിവർ.തീരദേശ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രശ്നം കളക്റ്റർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് എസ്.ഐ അറിയിച്ചു.അതേസമയം കടലേറ്റം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് കോളനിവാസികൾ അറിയിച്ചു.

കേരളത്തിൽ രണ്ടു ദിവസം കൂടി കനത്ത മഴ തുടരും;ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യത

keralanews heavy rain will continue for two days in kerala chance for landslides

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസം കൂടി തുടര്‍ച്ചയായ മഴയ്ക്ക് സാധ്യത.ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിലും പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോട് ചേര്‍ന്ന് വെള്ളിയാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതും കേരളത്തില്‍ മഴ തുടരാന്‍ കാരണമാകും.അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ ഇവിടെ നിന്നുള്ള മഴ മേഘങ്ങള്‍ ഉത്തരേന്ത്യയിലും  കാലവര്‍ഷം ശക്തമാക്കിയിട്ടുണ്ട്.ജൂണ്‍ ഒന്നു മുതല്‍ 12 വരെയുള്ള കണക്കനുസരിച്ച്‌ ഇതുവരെ 5 ശതമാനം അധികം മഴയാണ് കേരളത്തില്‍ ലഭിച്ചത്. പാലക്കാടാണ് ശരാശരി മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത്- 32 ശതമാനം. കോട്ടയത്ത് 21 ശതമാനം അധികം മഴയാണ് ലഭിച്ചത്. ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി;പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

keralanews flight slides off from nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ മൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഖത്തറില്‍നിന്നെത്തിയ വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്.റൺവേയിലെ മധ്യരേഖയില്‍ നിന്നു മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തത്.കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു നിഗമനം.സ്ഥാനം തെറ്റിയുള്ള ലാന്‍ഡിങ്ങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തില്‍ അയയ്ക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.

ആന്ധ്രയിലെ ഫാക്റ്ററിയിൽ വിഷവാതകം ചോർന്ന് ആറു തൊഴിലാളികൾ മരിച്ചു;അഞ്ചുപേർ ഗുരുതരാവസ്ഥയിൽ

keralanews six dead after poisonous gas leaked in factory in andrapradesh

ഹൈദരാബാദ്:ആന്ധ്രാപ്രേദശിലെ അനന്തപൂര്‍ ജില്ലയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായി വിഷവാതക ചോര്‍ച്ചയില്‍ ആറുതൊഴിലാളികള്‍ മരിച്ചു.രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ചും  നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.റോളിങ് യൂണിറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി അശോക് കുമാര്‍ പറഞ്ഞു. പ്ലാന്റില്‍ ‘റീ ഹീറ്റിങ്’ പ്രക്രിയക്ക് ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്  വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീല്‍ കയറ്റിയക്കുന്ന പ്രധാന കമ്പനികളിലൊന്നാണിത്.

ചരിത്രം കുറിച്ച് ക്രൊയേഷ്യ വേൾഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ

keralanews croasia entered in the final in the history of world cup football

മോസ്‌കോ:ലോകകപ്പ് ഫുടബോളിന്റെ ചരിത്രത്തിൽ ആദ്യമായി  സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ക്രൊയേഷ്യ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെയാണ് ക്രൊയേഷ്യ നേരിടുക.അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച്‌ സമനില നേടി.  നിശ്ചിത സമയത്ത് ഇരുടീമുകളും തുല്യത പാലിച്ചതോടെതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.എക്സ്ട്രാ ടൈമിലെ അധികസമയത്ത് മരിയോ മാന്‍ഡ്യുകിച്ച്‌ നേടിയ ഗോളിലൂടെയായിരുന്നു ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിനുള്ള കലാശപ്പോരിന് യോഗ്യത നേടിയത്. ക്രൊയേഷ്യക്കെതിരേ ഇംഗ്ലണ്ട് തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. മല്‍സത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ കിറെന്‍ ട്രിപ്പിയറുടെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് പിന്നീിട് ഉള്‍വലിയുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാംപകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ട് ക്രൊയേഷ്യക്ക് ആക്രമിച്ചു കളിക്കാനുള്ള എല്ലാ പഴുതുകളും നല്‍കുകയായിരുന്നു.  പ്രതിരോധത്തിനൊപ്പം തങ്ങളുടെ മുന്‍ മല്‍സരങ്ങളിലെ ശൈലിയില്‍ ഇംഗ്ലണ്ട് കളിച്ചിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. ഈ ഘടകങ്ങളെല്ലാം ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണമായി.ഒന്നാംപകുതിയില്‍ അല്‍പ്പം പിന്നില്‍ പോയെങ്കിലും രണ്ടാംപകുതിയിലും കളിയുടെ അധികസമയത്തും മികച്ച കളി കാഴ്ചവെച്ച ക്രൊയേഷ്യ അര്‍ഹിച്ച വിജയമായിരുന്നു ഇംഗ്ലണ്ടിനെതിരേ നേടിയത്.പന്തടക്കത്തിനൊപ്പം മികച്ച ആക്രമണാത്മക ഫുട്ബോളും മല്‍സരത്തില്‍ ക്രൊയേഷ്യക്ക് പുറത്തെടുക്കാനായി. സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലീഷ് പ്രതിരോധനിര പൂട്ടിയെങ്കിലും ഇവാന്‍ പെരിസിച്ച്‌ കളംനിറഞ്ഞു കളിച്ചത് ക്രൊയേഷ്യയുടെ വിജയത്തിലെ പ്രധാന കാരണമായി.