ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതെങ്ങനെയെന്ന് അറിയാം

keralanews know how to renew driving license

ഒരു വാഹനം ഓടിക്കണമെങ്കിൽ നിർബന്ധമായും നമുക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.എന്നാല്‍ പലപ്പോഴും കാലാവധി കഴിഞ്ഞാണ് ലൈസൻസ് പുതുക്കുന്ന കാര്യത്തെപ്പറ്റി പലരും ഓർക്കുക. ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയാനുമിടയില്ല. ലൈസന്‍സുകള്‍ ഏതൊക്കെയെന്നും അവയുടെ കാലാവധി എത്രയെന്നും പുതുക്കുന്നതെങ്ങനെയെന്നുമൊക്കെ നോക്കാം.നോൺ ട്രാൻസ്പോർട്ട്, ട്രാൻസ്പോർട്ട് എന്നിങ്ങനെ രണ്ട് വിധത്തിലാണ് സാധാരണ ഡ്രൈവിംഗ് ലൈസന്‍സ്. ഈ രണ്ടുതരം വാഹനങ്ങളുടെയും ലൈസൻസ് കാലാവധി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ തീർച്ചയായും ഇത് പുതുക്കണം.നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക്  5 വർഷവും അല്ലാത്തവർക്ക് 20 വർഷം അല്ലെങ്കിൽ 50 വയസുവരെ ആണ്.അപേക്ഷ നല്കുന്നതിനാവശ്യമായ ഫോം RTO വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുകയോ RTO ഓഫീസിൽ നിന്നും വാങ്ങുകയോ  ചെയ്യാം.ഇത് പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം RTO ഓഫീസിൽ നൽകണം.മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം-1-A), നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്, ലൈസൻസ്,പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം,തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയുടെ ഒപ്പം നല്‍കുക.

500 രൂപയാണ് ഫീസ്. ലൈസൻസിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപുതന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധുത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും.30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക.കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോർട്ട് കോളേജിയം നിർദേശിച്ച ജഡ്ജിയുടെ പേര് മോഡി ഗവണ്മെന്റ് തള്ളി

keralanews modi govt rejects judges name recommended by sc collegium as delhi high court chief justice

ന്യൂഡൽഹി:ഡൽഹി ഹൈകോർട്ട് ചീഫ് ജസ്റ്റിസായി സുപ്രീം കോർട്ട് കോളേജിയം നിർദേശിച്ച ജഡ്ജിയുടെ പേര് മോഡി ഗവണ്മെന്റ് തള്ളി.2004 മുതൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജായിരുന്ന അനിരുദ്ധ ബോസിന്റെ പേരാണ് സുപ്രീംകോർട്ട് കോളേജിയം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദേശിച്ചത്. ജസ്റ്റിസ് അനിരുദ്ധ ബോസ് 2004 മുതൽ കൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്നെങ്കിലും ഡെൽഹിപോലെ പ്രാധാന്യമുള്ള ഒരു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി വഹിക്കാനുള്ള പരിചയം അദ്ദേഹത്തിനില്ല എന്നതാണ് ജസ്റ്റിസ് അനിരുദ്ധിന്റെ പേര് തള്ളിക്കളയാൻ ഗവന്മെന്റ് വ്യക്തമാക്കുന്ന കാരണം.ജസ്റ്റിസ് അനിരുദ്ധിന്റെ പേരിനു പകരമായി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് മറ്റൊരു പേര് നിർദ്ദേശിക്കാനും ഗവണ്മെന്റ് സുപ്രീം കോർട്ട് കോളീജിയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു വർഷത്തിലേറെയായി ഡൽഹി ഹൈക്കോടതിയിൽ ഒരു മുഴുവൻ സമയ ചീഫ് ജസ്റ്റിസ് ഇല്ല എന്നതും ശ്രദ്ധേയമാണ്.അതേസമയം പരിചയക്കുറവുണ്ടെന്ന കാരണത്താൽ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ പേര് നിരസിച്ച സർക്കാർ ഡൽഹി ഹൈകോർട്ട് ചീഫ് ജസ്റ്റിസായിരുന്ന പലരും നേരത്തെ മറ്റു കോടതികളിൽ മുതിർന്ന ജഡ്ജസായിരുന്നെന്ന കാര്യം സൗകര്യപൂർവം മറക്കുകയാണ്.ഡൽഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് ജി.രോഹിണി നേരത്തെ ആന്ധ്രാപ്രദേശ് ഹൈകോർട്ട് ജഡ്ജായിരുന്നു.അതുപോലെ തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായിരുന്ന ജസ്റ്റിസ് എൻ.വി രാമണ്ണയും മുൻപ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജായിരുന്നു.അതേസമയം ഗവണ്മെന്റിന്റെ എതിർപ്പ് പരിഗണിച്ച് ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിർദേശം സുപ്രീം കോടതി കൊളീജിയം പിൻവലിക്കുമെന്നാണ് സൂചന. ഇക്കാര്യം കൊളീജിയം ഉടൻ ചർച്ച ചെയ്യുകയും ഇത് സംബന്ധിച്ച്  തീരുമാനമെടുക്കുകയും ചെയ്യും.

ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകൾ തിരിച്ചെത്തിച്ചാൽ കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ തിരിച്ചെടുക്കും

keralanews used flex will take back with rs5 per kilogram

കണ്ണൂർ:ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകൾ തിരികെയെത്തിച്ചാൽ കിലോക്ക് അഞ്ചുരൂപ നിരക്കിൽ തിരിച്ചെടുക്കുമെന്ന് ഫ്ലെക്സ് പ്രിന്റുചെയ്യുന്നവർ അറിയിച്ചു.റീസൈക്ലിങ് ചെയ്ത ഫ്ളക്സുകൾ റോഡുകളുടെ നിർമാണത്തിന് ഉപയോഗിക്കാവുന്ന ഗ്രാനൂളുകളാക്കി മാറ്റാനാകുമെന്ന് സൈൻ പ്രിന്റേഴ്‌സ് ഇൻഡസ്ട്രിയൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ഫ്ലെക്സുകൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഇവ മാലിന്യങ്ങളായി മണ്ണിലിടുന്ന സ്ഥിതി ഉണ്ടാകില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.മൈസൂരുവിലെ മാണ്ട്യയിൽ ഫ്ലെക്സ് സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.നിറവ് വേങ്ങേരി എന്ന സംഘടനയുമായി സഹകരിച്ച് ശേഖരിച്ച ഫ്ളക്സുകൾ കഴുകി വൃത്തിയാക്കി ഇവിടെ എത്തിക്കും.കണ്ണൂർ കോർപറേഷന്റെ സീറോ വേസ്റ്റ് പദ്ധതിക്ക് പിന്തുണയുമായാണ് സൈൻ പ്രിന്റേഴ്‌സ് അസോസിയേഷനും റീസൈക്ലിങ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഇതിനായി പ്രത്യേക സ്ക്വാർഡുകളെയും രൂപീകരിക്കും.ഇവർ മാസത്തിലൊരിക്കൽ എല്ലാ ഫ്ലെക്സ് മാലിന്യങ്ങളും തിരിച്ചെടുക്കും. ഇത്തരത്തിൽ ഫ്ലെക്സ് ഏറ്റെടുക്കാൻ വിളിക്കേണ്ട നമ്പർ:9447020921,9847284537,9349108995.

രാമന്തളിയിൽ സ്റ്റീൽ ബോംബ് കണ്ടെടുത്തു

keralanews steel bomb recovered from ramanthali

പയ്യന്നൂർ:രാമന്തളിയിൽ സ്റ്റീൽ ബോംബ് കണ്ടെടുത്തു.കക്കംപാറയിലും ചിറ്റടിയിലും പോലീസ് നടത്തിയ പരിശോധനയിലാണ് ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാർഡും പയ്യന്നൂരിൽ നിന്നെത്തിയ പോലീസ് ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്.ചിറ്റടിയിലെ പൂട്ടിക്കിടക്കുന്ന കടയ്ക്ക് സമീപത്തുള്ള ചെങ്കൽ പണയിൽ നിന്നുമാണ് ആദ്യത്തെ ബോംബും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തത്.കക്കാമ്പാറ ജംഗ്ഷന് സമീപം ടോപ് റോഡ് ആരംഭിക്കുന്ന വളവിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് രണ്ടാമത്തെ ബോംബ് കണ്ടെടുത്തത്.ഈ ഭാഗങ്ങളിൽ ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും സ്ഫോടനങ്ങൾ നടക്കാറുണ്ടെന്നും ലഭിച്ച വിവരത്തെ തുടർന്ന് പലതവണ ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.എസ്.എച്ച് ഓ.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശികുമാർ, സ്‌ക്വാഡ് അംഗങ്ങളായ ശിവദാസ്,വിനീഷ്,വിനേഷ്,പയ്യന്നൂർ എസ്‌ഐ നിജേഷ്,കെ.എ.പി സേനാംഗങ്ങൾ എന്നിവരാണ് തിരച്ചിൽ നടത്തിയത്.

ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് ജൂലൈ 24 വരെ ശക്തമായ മഴ തുടരും

keralanews heavy rain will continue in the state till july 24th

തിരുവനന്തപുരം:ബംഗാൾ തീരത്ത് രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദവും കേരളാ തീരത്ത് നിലവിലുള്ള ന്യൂനമർദ പാത്തിയും കാരണം ജൂലൈ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക്‌ സാധ്യത.കാറ്റ് വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ ഈ മുന്നറിയിപ്പ് ബാധകമാണ്. വ്യാഴാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറില്‍ കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരാണ് -10.3 സെന്‍റീ മീറ്റര്‍. വരുംദിവസങ്ങളില്‍ ഏഴു മുതല്‍ 20 സെ.മീ. വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. നാശനഷ്ടം വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം വരും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുണ്ടായ ന്യൂനമര്‍ദങ്ങളാണു മണ്‍സൂണിനു രൗദ്രഭാവം നല്‍കിയത്. മൂന്നുദിനം കൂടി ഇതു തുടരാനാണു സാധ്യത. ഞായറാഴ്ച വരെ എറണാകുളം മുതല്‍ വടക്കോട്ട് മഴയുടെ ശക്തി കൂടുമെന്നും തെക്കന്‍ ജില്ലകളില്‍ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥാ ഗവേഷണകേന്ദ്രം കണക്കുകൂട്ടുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഇത് മണിക്കൂറില്‍ 60 കി.മീ. വരെയായേക്കാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

പരിയാരത്തെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം;തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

keralanews the suicide of nursing student in pariyaram nursing college youth from thiruvananthapuram district arrested

പരിയാരം:പരിയാരം നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ.ശ്രീലയയെ പ്രണയത്തിൽകുരുക്കി  ആത്മഹത്യയിലേക്കെത്തിച്ചത് തിരുവനന്തപുരം വെള്ളറട പൊന്നമ്ബി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാളുടെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളത്ത് കണ്ടെയ്‌നര്‍ കമ്പനിയിൽ  ജീവനക്കാരനാണ് കിരണ്‍.ജൂണ്‍ രണ്ടിനാണ് പരിയാരം നഴ്സിംഗ് സ്കൂളിലെ ഒന്നാംവര്‍ഷ ബി.എസ്സി. നഴ്‌സിങ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജന്‍-ലീന ദമ്ബതിമാരുടെ മകള്‍ പി.ശ്രീലയ(19)യെ ഹോസ്റ്റൽ മുറിയിലെ ഫാനില്‍ ചുരിദാര്‍ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കാണിച്ചുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കത്തിലെ കൈയക്ഷരം തന്റെ മകളുടേതല്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് രംഗത്ത് വന്നു.മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ശ്രീലയ സ്വന്തം താത്പര്യപ്രകാരമാണ് നഴ്‌സിങ് തിരഞ്ഞെടുത്തത്. പഠനത്തില്‍ ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ല. വീട്ടില്‍ വരുമ്ബോഴെല്ലാം സന്തോഷത്തിലായിരുന്നുവെന്നും ജയരാജ് പൊലീസിനെ അറിയിച്ചിരുന്നു.കോഴിക്കോട് ഗവ. നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവറായ പി.ജയരാജന്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കി.ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് നമ്പറുകളിലേക്കും വന്ന കോളുകള്‍ പരിശോധിച്ചതിലൂടെ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് വിവരം ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ ബെന്നി കുടുങ്ങിയത്.ഫോണിലൂടെ പരിചയപ്പെട്ട ശ്രീലയും ബെന്നിയും പ്രണയത്തിലായി. തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച ബെന്നി ശ്രീലയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രണയവിവരം വീട്ടിലിറിയിക്കുമെന്ന് കിരണ്‍ ശ്രീലയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

ജനങ്ങൾക്ക് കൈവശം വെയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരുകോടി രൂപയാക്കാൻ ശുപാർശ

keralanews recomendation to raise the limit of money that can kept in hand to one crore

അഹമ്മദാബാദ്: ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ.കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.പരിധിക്കു മുകളില്‍ പണം കണ്ടെത്തിയാല്‍ ആ തുക പൂര്‍ണമായി സര്‍ക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ ജസ്റ്റിസ് (റിട്ട.) എം.ബി. ഷാ പറഞ്ഞു.നേരത്തെ 20 ലക്ഷം രൂപ എന്ന ശുപാര്‍ശയായിരുന്നു സംഘം മുന്നോട്ടുവച്ചിരുന്നത്.ഈ തുക തീരെ കുറവായതിനാലാണ് ഇത് ഒരു കോടിയാക്കി ഉയര്‍ത്തിക്കൊണ്ട് ശുപാര്‍ശ ചെയ്തത്.
നിലവിലുള്ള നിയമം അനുസരിച്ച്‌ ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാല്‍ മതി.

തൃശ്ശൂരിൽ വീട് തകർന്നു വീണ് അച്ഛനും മകനും മരിച്ചു

keralanews father and son died when house collapsed in thrissur

തൃശൂർ:കനത്ത മഴയിൽ വീട് തകർന്നു വീണ് തൃശൂർ വണ്ടൂരിൽ അച്ഛനും മകനും മരിച്ചു.ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77). മകന്‍ ബാബു(40) എന്നിവരാണ്‌ മരിച്ചത്‌. രാത്രി വീട്‌ തകര്‍ന്നെങ്കിലും രാവിലെയാണ്‌ അയല്‍വാസികള്‍ സംഭവമറിഞ്ഞത്‌. മണ്ണുകൊണ്ടുള്ള വീട്‌ കനത്തമഴയില്‍ അപകടാവസ്‌ഥയിലായിരുന്നു.

ലോഡ്ജിൽ മുറിയെടുത്തയാൾ മുറിയിലെ എൽഇഡി ടിവിയും മോഷ്ടിച്ച് കടന്നു

keralanews man stayed in lodge stolen l e d t v from the lodge room

ഇരിട്ടി:ലോഡ്ജിൽ മുറിയെടുത്തയാൾ മുറിയിലെ എൽഇഡി ടിവിയും മോഷ്ടിച്ച് കടന്നു. ഇരിട്ടിയിലെ ഒരു ലോഡ്ജിലാണ് സംഭവം.ശങ്കരനാരായണന്‍ എന്ന പേരില്‍ താമസമാക്കിയ വിരുതനാണ് ടി.വി.യുമായി സ്ഥലംവിട്ടത്.15-ന് ലോഡ്ജിൽ  മുറിയെടുത്ത ഇയാള്‍ 17-നാണ് മുറിയില്‍നിന്നു മുങ്ങിയത്. ക്ഷേത്രദര്‍ശനത്തിന് പോകുന്നുവെന്നു പറഞ്ഞ് ലോഡ്ജില്‍നിന്ന് പോയ ഇയാള്‍ തിരിച്ചെത്താത്തതിനാല്‍ സംശയം തോന്നി ലോഡ്ജ് ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോഴാണ് ടി.വി. മോഷണം പോയതായി മനസ്സിലായത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സംസ്ഥാനത്ത് ചരക്കുലോറി സമരം ആരംഭിച്ചു

keralanews good lorry strike started in the state

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ചരക്ക് വാഹനങ്ങള്‍ സമരം തുടങ്ങുന്നത്.ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് സൂചന. സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നേക്കും.