കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി.കേസ് വൈകിപ്പിക്കുവാന്‍ പ്രതികള്‍ മനപൂര്‍വം ശ്രമിക്കുന്നതായി കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്ന എറണാകുളം സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി പറഞ്ഞു.കേസില്‍ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിപ വൈറസ് ബാധിച്ചവരെ ചികിൽസിച്ച ഡോക്റ്റർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇൻക്രിമെന്റും സ്വർണ്ണമെഡലും നൽകും
തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നേഴ്‌സും ഏഴ് നഴ്‌സിംഗ് അസിസ്റ്റന്റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്റര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരുമുള്‍പ്പടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റുമാരേയും ഒരോ പവന്റെ സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കും. നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
യുവമോർച്ച നേതാവ് ലസിത പാലയ്ക്കൽ പാനൂർ പോലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു
കണ്ണൂർ:യുവമോർച്ച നേതാവ് ലസിത പാലയ്ക്കൽ പാനൂർ പോലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ച തരിക്കിടെ സാബുവിനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായാണ് ലസിതയുടെ സമരം.സാബുവിനെതിരെ എഫ് ഐ ആര്‍ ഇട്ട പോലീസ് പിന്നീട് യാതൊരു നടപടിയുമെടുക്കാത്തതിലാണ് പ്രതിഷേധം. ഇതിനിടെ സാബു ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയില്‍ മത്സരാർത്ഥിയായ എത്തുകയും ചെയ്തു. ഷാനി പ്രഭാകര്‍, വീണാ ജോര്‍ജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളില്‍ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിന്‍റെ കാര്യത്തില്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അഡ്വക്കറ്റ് സുരേഷ് ബാബു പറഞ്ഞു.
ദുരൂഹ സാഹചര്യത്തിൽ കാസർകോട്ട് നിന്നും കാണാതായ 11 പേർ യമനിൽ എത്തിയതായി ശബ്ദ സന്ദേശം
കാസർകോഡ്:ദുരൂഹ സാഹചര്യത്തിൽ കാസർകോട്ട് നിന്നും കാണാതായ 11 പേർ യമനിൽ എത്തിയതായി ശബ്ദ സന്ദേശം ലഭിച്ചു.ചെമ്മനാട് നിന്ന് കാണാതായ സവാദിന്റെ സന്ദേശമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. താനും കുടുംബവും യെമനിലെത്തി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. മതപഠനത്തിനു വേണ്ടിയാണ് യെമനിലെത്തിയതെന്നും സന്ദേശത്തിൽ പറയുന്നു. ദുബായിൽ പോയ ആറുപേരടങ്ങുന്ന കുടുംബത്തെ ജൂൺ 15 മുതൽ കാണാതായതായി കാസർകോഡ് പൊലീസിന് പരാതി ലഭിച്ചു.ഇവരോടൊപ്പം അഞ്ചുപേരടങ്ങുന്ന മറ്റൊരു കുടുംബത്തെയും കാണാതായതായി പറഞ്ഞിരുന്നു.തന്റെ മകൾ നാസിറ(25),മകളുടെ ഭർത്താവ് സവാദ്(32),ഇവരുടെ മക്കളായ മുസാബ്(5),മർജാന(3),മുഖ്ബിൽ(1),സവാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത്(22),എന്നിവരെ കാണാതായതായി നാസിറയുടെ പിതാവ് അബ്ദുൽ ഹമീദാണ് പരാതി നൽകിയത്.ഇവർക്കൊപ്പം അണങ്കൂർ കൊല്ലംപാടിയിലെ അൻസാർ,ഭാര്യ സീനത്ത്,മൂന്നു കുട്ടികൾ എന്നിവരെയും കാണാതായതായി അറിഞ്ഞതായി അബ്ദുൽ ഹമീദ് പോലീസിൽ മൊഴി നൽകിയിരുന്നു.ഇതനുസരിച്ച് കാസർകോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിൽ കാണാതായതായി പറയപ്പെടുന്ന സവാദിന്റെ ശബ്ദ സന്ദേശമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.ദുബായില്‍ മൊബൈല്‍ ഫോണ്‍, അത്തര്‍ വ്യാപാരിയാണ് സവാദ്.
ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാലു നടിമാർ ‘അമ്മ’ സംഘടനയിൽ നിന്നും രാജി വെച്ചു
കൊച്ചി:ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാലു നടിമാർ ‘അമ്മ’ സംഘടനയിൽ നിന്നും രാജി വെച്ചു.റീമാ കല്ലിങ്കലും രമ്യാനമ്ബീശനും ഗീതു മോഹന്‍ ദാസും ഉള്‍പ്പെടെയുള്ളവരാണ് അമ്മയില്‍ നിന്നും രാജിവയ്ക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. നാലു പേരും പ്രത്യേകം പ്രത്യേകം പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നുവെന്ന് വ്യക്തമാക്കിയാണ് റീമാ കല്ലിങ്കലും രമ്യാനമ്ബീശനും ഗീതു മോഹന്‍ ദാസും രാജിവച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപീനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ ധാരണയായത്. തുടര്‍ന്ന് ചേര്‍ന്ന എക്‌സിക്യട്ടീവ് യോഗത്തില്‍ കഴിഞ്ഞവര്‍ഷം ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ചേര്‍ന്ന കഴിഞ്ഞദിവസത്തെ ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) അംങ്ങളായ നടിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുസിസി അംഗങ്ങളായ മൂന്ന് നടിമാരും ആക്രമണത്തിന് ഇരയായ നടിയും സംഘടനയുടെ അംഗത്വം രാജിവച്ചത്.
കണ്ണൂർ മാവിലായിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കണ്ണൂര്‍: മാവിലായി കുഴിക്കലായിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കുഴിക്കലായി യു.പി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പനത്തറ ഹൗസില്‍ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ് വെട്ടേറ്റ് മരിച്ചത്. പ്രദീപനെ എടക്കാട് പൊലീസ് അറസ്റ്റുചെയ്തു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.നാളുകളായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഇതേചൊല്ലി പൊലീസ് സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയതായും സമീപവാസികള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയും തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. വീട്ടിലുപയോഗിച്ചിരുന്ന കത്തിവാള്‍ കൊണ്ടാണ് ശ്രീലതയ്ക്ക് വെട്ടേറ്റത്. ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദീപനും ശ്രീലതയ്ക്കും പുറമെ പ്ലസ് വണ്ണിലും എട്ടിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് മക്കള്‍ ഞെട്ടിയുണർന്നപ്പോൾ അമ്മ കഴുത്തിന് വെട്ടേറ്റ് ചോര വാര്‍ന്ന് വീട്ടിനകത്തെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. പ്രദീപന്‍ തന്നെയാണ് അടുത്തവീട്ടില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഈ വീട്ടില്‍ ചെന്നിരിക്കുകയായിരുന്നു പിന്നീട്.പൊലീസ് വീട്ടിലെത്തിയപ്പോഴും പ്രദീപന്‍ അടുത്തവീട്ടിലുണ്ടായിരുന്നു. കൂലിപ്പണിക്കാരനാണ് പ്രദീപന്‍. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്ബേത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രാർത്ഥനകൾ സഫലം;അർജന്റീന പ്രീ ക്വാർട്ടറിൽ
സെന്റ് പീറ്റേഴ്‌സ്ബർഗ്ഗ്:കളിയാക്കലുകള്‍ക്കും, തള്ളിപ്പറച്ചിലുകള്‍ക്കും വിരാമമിട്ട് മെസ്സിയുടെ അർജന്റീന പ്രീക്വാർട്ടറിൽ കടന്നു.അടിമുടി ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ്റിനാല് മിനിറ്റിനൊടുവില്‍ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. പതിനാലാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോളിലാണ് അര്‍ജന്റീന ആദ്യം ലീഡ് നേടിയത്. എന്നാല്‍, ഹാവിയര്‍ മഷരാനോ സമ്മാനിച്ച ഒരു പെനാല്‍റ്റി വലയിലാക്കി വികടര്‍ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു.നോക്കൗട്ട് റൗണ്ടിലെത്താന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയ്ക്ക് മാര്‍ക്കസ് റോഹോയാണ് 86 ആം മിനിറ്റിൽ വിജയഗോള്‍ സമ്മാനിച്ചത്.വലതു വിങ്ങിലൂടെ ഓടിക്കയറിയ മെര്‍കാഡോ ഗോള്‍ലൈനിനോട് ചേര്‍ന്ന് നല്‍കിയ നെടുനീളന്‍ ക്രോസ് ബോക്സിനുള്ളില്‍ റോഹോയുടെ ബൂട്ടില്‍. ഒരു നിമിഷം പോലും പാഴാക്കാതെ റോഹോയുടെ ബൂട്ടിലൂടെ പന്ത് വലയില്‍. അതിമനോഹര ഫിനിഷിങ്ങില്‍ നീലക്കടലായ ഗാലറി ഇരമ്ബി. അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക്.അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ഗോള്‍ കീപ്പറായി അര്‍മാനി, സ്ട്രൈക്കറായി ഗോണ്‍സാലോ ഹിഗ്വയിന്‍, ഡിമരിയ, റോഹ, മരേഗ എന്നിവരും ടീമില്‍ ഇടം നേടി. 4 -4 -2 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസ്സിയും സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ട്. ഗോള്‍കീപ്പര്‍ വില്ലി കബല്ലെറോയേയും സെര്‍ജിയോ അഗ്യൂറയേയും മാക്‌സി മെസയേയും സൈഡ് ബെഞ്ചിലേക്കി മാറ്റിയ സാംപോളി ഗോണ്‍സാലൊ ഹിഗ്വെയ്ന്‍, എവര്‍ ബനേഗ, മാര്‍ക്കോസ് റോഹോ, ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി എന്നിവരേയാണ് ആദ്യ ഇലവനിലേക്ക് പരിഗണിച്ചത്.
ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടിയ സംഭവം;ആന്ധ്രയില്‍ നിന്നും മീൻ കൊണ്ടുവരുന്നത് നിർത്തിവെയ്ക്കുമെന്ന് വ്യാപാരികൾ
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
ചെങ്ങന്നൂർ:ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്.അപകടത്തില്‍ പരിക്കേറ്റ കെ എസ് ആര്‍ടിസി ബസ് യാത്രക്കാരായ അഞ്ചുപേരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ രാവിലെ ആറിനായിരുന്നു അപകടം സംഭവച്ചത്.ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പിക്കപ് വാനില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.മൂന്നുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരിച്ചത്.
ലോക കപ്പ് ഫുട്ബോൾ;അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം
റഷ്യ:ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം.നൈജീരിയയാണ് അർജന്റീനയുടെ ഇന്നത്തെ എതിരാളികൾ.നൈജീരിയയെ തോല്പിച്ചാലും ജയിച്ചാലും ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും തമ്മിലുള്ള മത്സരഫലം കൂടി ആശ്രയിച്ചാകും അര്‍ജന്റീനയുടെ സാധ്യതകള്‍. രാത്രി 11.30നാണ് രണ്ട് മത്സരങ്ങളും.സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നൈജീരിയക്കെതിരെ ഗ്രൂപ്പിലെ അവസാന അങ്കത്തിന് ഇറങ്ങുമ്പോള്‍ മെസ്സിക്കും കൂട്ടര്‍ക്കും വേണ്ടത് വലിയ വിജയം. ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലാന്‍ഡിനോട് ആദ്യകളിയില്‍ അപ്രതീക്ഷിത സമനില വഴങ്ങിയ അർജന്റീന രണ്ടാം മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയോട് മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.ഒടുവില്‍ നൈജീരിയ നല്‍കിയ അവസാന ശ്വാസത്തില്‍ അവര്‍ക്കെതിരെ തന്നെ അര്‍ജന്റീന ഇറങ്ങുന്നു. തോറ്റാല്‍ മെസിയുടെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. ജയിച്ചാലും ഐസ്‌ലാന്‍ഡ് ക്രൊയേഷ്യക്കെതിരെ തോല്‍ക്കുകയോ അര്‍ജന്റീനയേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയോ വേണം. ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചെത്തുന്ന നൈജീരിയക്ക് അര്‍ജന്റീനക്കെതിരെ സമനില പിടിച്ചാലും സാധ്യതയുണ്ട്. ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെതിരെ തോല്‍ക്കാതിരുന്നാല്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ പ്രീ ക്വാര്‍ട്ടറിലെത്തും.