കണ്ണൂർ:മാഹിയിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി മാഹി ചേമ്ബ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന് വിളിക്കുന്ന സനീഷ് (30) പിടിയിലായി.പിറവം പാലച്ചുവട്ടില്‍ നിന്നുമാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്.പിറവം പോലീസിന്റെ സഹായത്തോടെ മാഹി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ 17 ദിവസമായി പാലച്ചുവട്ടിലെ ബേക്കറി ബോര്‍മയില്‍ ജോലിചെയ്യുകയായിരുന്നു ഇയാൾ.രണ്ട് വര്‍ഷം മുന്‍പും ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇരുപത് വര്‍ഷമായി പിറവത്ത് ബേക്കറി നടത്തുന്ന ബോര്‍മ ഉടമ കണ്ണൂര്‍ തലശ്ശേരി സ്വദേശി സുധീഷിനെയും പോലീസ് കസ്റ്റഡയില്‍ എടുത്തു. പ്രതിക്കായി മാഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കറ്റ് ചെയ്താണ് പ്രതിയുടെ താവളം കണ്ടെത്തിയത്.
കരിഞ്ചോല ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.ഇതുവരെ എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരു കുടുംബത്തിലെ ആറു പേരെ കൂടി ഇനിയും കെണ്ടത്താനുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. മരിച്ച എട്ടുപേരില്‍ നാലും കുട്ടികളാണ്. വീടുകള്‍ക്കു മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് നീക്കുന്ന പ്രവര്‍ത്തി ഇന്നും തുടരും. ഇതിനു ശേഷം ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യും. ഡോഗ് സ്‌ക്വാഡിെന്‍റ പരിശോധനയും തുടരും. കാലാവസ്ഥ അനുകൂലമായത് തിരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്.കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന കരിഞ്ചോല ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുള്‍ സലിം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്.
കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക്ക് ബസ് തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക്ക് ബസ് തിരുവനന്തപുരത്തെത്തിച്ചു. ബെംഗളൂരുവിൽ നിന്നാണ് ബസ് എത്തിച്ചത്.പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലാണ് ഇപ്പോൾ ബസുള്ളത്. ഡ്രൈവര്‍ എത്തിയാല്‍ മാത്രമേ ഇത് ട്രൈയിലറില്‍ നിന്ന് പുറത്തിറക്കൂ. അതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. ഡ്രൈവര്‍ ഇന്ന് തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം 18 മുതലാകും ബസിന്റെ ഓട്ടം തുടങ്ങുക. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. വിജയിച്ചാല്‍ കേരളമാകെ ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കും. പെട്രോൾ-ഡീസൽ വിലവർദ്ധനവ് ദിനംപ്രതി നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ ഇലക്‌ട്രിക് ബസുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കാനാണ കെഎസ്‌ആര്‍ടിസി പദ്ധതി. വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം വെറ്റ് ലീസ് മാതൃകയില്‍ വാടകയ്ക്കെടുക്കും. ഇതിന്റെ പരീക്ഷണമാണ് നടക്കാന്‍ പോകുന്നത്.ഈ മാസം 18 മുതൽ തിരുവനന്തപുരം സിറ്റിയില്‍ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ബസ് പതിനഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സർവീസ് നടത്തും.ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും ഇലക്ട്രിക്ക് ബസ്സുകളുടെ പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകള്‍. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റര്‍ടെയ്‌ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എഎസ്‌ആര്‍ടിയുവിന്റെ റേറ്റ് കരാര്‍ ഉള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്ബനിയാണ് തലസ്ഥാനത്തും ട്രയല്‍ റണ്‍ നടത്തുന്നത്. കര്‍ണാടകം, ആന്ധ്ര, ഹിമാചല്‍, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളില്‍ ഇലക്‌ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്. പരീക്ഷണ ട്രിപ്പുകള്‍ വിജയിച്ചാല്‍ മുന്നൂറോളം വൈദ്യുത ബസ്സുകള്‍ ഇവിടെയും നടപ്പാക്കാനാകും.കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്‌ആര്‍ടിസി നല്‍കും. ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്ബനി വഹിക്കും.നേരത്തെ ഇലക്‌ട്രിക് ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസി ആലോചിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വന്‍ സാമ്ബത്തികബാധ്യത വരുമെന്നതിനാല്‍ ഈ ശ്രമം മുന്നോട്ടുപോയില്ല. 1.5 കോടി മുതലാണ് ഇബസുകളുടെ വില.തുടര്‍ന്നാണ് കര്‍ണാടക മാതൃകയില്‍ ബസുകള്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം.കിലോമീറ്ററിന് 43.8 രൂപയാണ് വാടക. 100 ബസുകള്‍ 12 വര്‍ഷത്തേയ്ക്കു സര്‍വീസ് നടത്താനാണു കരാര്‍. വൈദ്യുതിയുടേയും കണ്ടക്ടറുടേയും ചെലവുകൂടി കണക്കാക്കിയാലും കരാര്‍ ലാഭകരമാണെന്നാണ് വിലയിരുത്തല്‍. ഇബസിനു നല്‍കുന്ന വൈദ്യുതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി ലഭിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.ഒരു ചാര്‍ജിങ്ങില്‍ 150 കിലോമീറ്റര്‍ വരെ ഓടാവുന്ന ബസുകളാണു നിലവില്‍ സര്‍വീസുകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ സിറ്റി സര്‍വീസിനാകും ഇവ ഉപയോഗിക്കുക. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ സ്ഥലത്ത് കരാര്‍ കമ്പനി തന്നെ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കും. ആറുമാസത്തിനുള്ളില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇലക്‌ട്രിക് ബസുകള്‍ ഓടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്‌ആര്‍ടിസി.
കോഴിക്കോട് കരിഞ്ചോല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി
താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുൾപൊട്ടലിൽ കാണാതായ നസ്റത്തിന്‍റെ മകൾ റിഫ ഫാത്തിമ മറിയം (1) ആണ് മരിച്ചത്. നേരത്തെ ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.നാലു വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഈ വീടുകളിലെ അഞ്ചു പേർ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദുരിത ബാധിതർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകൻ ജാഫർ(35), ജാഫറിന്‍റെ പുത്രൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്‍റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) ,കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്.
ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിഞ്ഞു; ആദ്യമത്സരത്തിൽ റഷ്യയ്ക്ക് തകർപ്പൻ ജയം
മോസ്കോ:ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിഞ്ഞു.ആദ്യമത്സരത്തിൽ ആതിഥേയരായ റഷ്യക്ക് തകര്‍പ്പന്‍ ജയം. സൗദി അറേബ്യയയെ മറുപടിയില്ലാത്ത 5 ഗോളിന് തകർത്താണ് റഷ്യ വിജയം സ്വന്തമാക്കിയത്.ഇരട്ട ഗോളുകള്‍ നേടിയ ഡെനിസ് ചെറിഷേവും യൂറി ഗസിന്‍സ്‌കി,ആര്‍തെം സ്യുബ, ആന്ദ്രെ ഗോളോവിന്‍ എന്നിവരുമാണ് റഷ്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍വേട്ട ഇന്‍ജുറി ടൈം വരെ നീണ്ടു.വിപ്ലവങ്ങളും ലോകമഹായുദ്ധങ്ങളും കണ്ടുശീലിച്ച റഷ്യയുടെ മണ്ണിൽ സൗദികൾ പച്ചക്കൊടി പാറിക്കുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മത്സരത്തിന്‍റെ തുടക്കം. ആദ്യ മിനിറ്റിൽത്തന്നെ സൗദിസംഘം റഷ്യൻ കോട്ടയുടെ ബലം പരീക്ഷിച്ചു. മുഹമ്മദ് അൽ ബറെയ്ക് നടത്തിയ മുന്നേറ്റം റഷ്യൻ ഭടന്മാർ ഫ്രീകിക്ക് വഴങ്ങി തടഞ്ഞു. തുടർച്ചയായ രണ്ടാമത്തെ ആക്രമണമായിരുന്നു സൗദികൾ നടത്തിയത്. ഇടവിടാതെയുള്ള ഗ്രീൻ ഫാൽക്കണുകളുടെ ആക്രമണത്തിന് ഗോളിലൂടെയായിരുന്നു സബോർനയ എന്ന വിളിപ്പേരുള്ള ആതിഥേയരുടെ മറുപടി. പന്ത്രണ്ടാം മിനിറ്റിൽ ഗാസിൻസ്കി സൗദിയുടെ വല കുലുക്കി. കനത്ത ഹെഡറിലൂടെ സൗദി വല കുലുക്കിയ യൂറി ഗസിന്‍സ്‌കി ഈ ലോകകപ്പിലെ ആദ്യ ഗോളിന് ഉടമയായി.
എ ഡി ജി പിയുടെ മകൾ മർദിച്ചതായി പോലീസുകാരന്റെ പരാതി;രണ്ടുപേർക്കെതിരെയും കേസെടുത്തു
തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണു എഡിജിപി സുധീഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഡ്രൈവർ തന്റെ കൈക്കു കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് എ ഡി ജി പിയുടെ മകളുടെ പരാതി. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്.നേരത്തെ, പോലീസ് ഡ്രൈവറെ മര്‍ദിച്ചെന്നു പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബറ്റാലിയന്‍ എഡിജിപി സുധേഷ്‌കുമാറിന്റെ മകളാണ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. ഫോണ്‍കൊണ്ട് കഴുത്തിന്റെ പിന്നില്‍ ഇടിച്ചെന്നാണ് പരാതി. ഏറെനാളായി ചീത്തവിളിയും ശകാരവും പതിവായിരുന്നെന്നും ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നു.വ്യാഴാഴ്ച രാവിലെ എട്ടോടെ കനകക്കുന്നിൽ വച്ചായിരുന്നു സംഭവം. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത സവാരിക്കായി ഔദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയി. തിരികെ വരുബോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തി. പ്രകോപിതയായ യുവതി വണ്ടിയിൽ നിന്നും ഇറങ്ങി വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു.എന്നാൽ ഔദ്യോഗികവാഹനമായതിനാൽ താക്കോൽ തരാൻ കഴിയില്ലെന്ന് പോലീസുകാരൻ പറഞ്ഞു.തുടർന്ന് ഓട്ടോയിൽ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ ഡി ജി പിയുടെ മകൾ പോയി.എന്നാൽ വാഹനത്തിൽ മറന്നുവെച്ച മൊബൈൽ ഫോൺ എടുക്കാനെത്തിയ യുവതി മൊബൈൽ എടുക്കുകയും ഇതുപയോഗിച്ച് പോലീസുകാരന്റെ കഴുത്തിനും മുതുകിനും ഇടിക്കുകയും ചെയ്തു.കഴുത്തിന് പിന്നില്‍ നാല് തവണയും തോളില്‍ മൂന്ന് തവണയും മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കഴുത്തിന് പിന്നില്‍ ചതവുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കായലിൽ ചാടിയ മുൻ പഞ്ചായത്തംഗത്തിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: പാര്‍ട്ടി പ്രദേശിക നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പെഴുതിവച്ച ശേഷം കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി. എളങ്കുന്നത്തുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ കൃഷ്ണന്റെ (74) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെടുത്തത്. കണ്ണമാലി തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നും കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ പക്കല്‍ കത്ത് നല്‍കിയ ശേഷമായിരുന്നു ഇത്. എളങ്കുന്നത്തുപുഴ ലോക്കല്‍ കമ്മിറ്റിംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. മേയ് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് സി.പി.എം നേതാവായിരുന്ന കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ അധികാരനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുനാളായി പാര്‍ട്ടിയില്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തന്നെ പുകച്ചുപുറത്താക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നത്തുപുഴ ലോക്കല്‍ കമ്മിറ്റിയെന്നും കത്തില്‍ പറയുന്നു.അതേസമയം, കൃഷ്ണന്റെ ആത്മഹത്യകുറിപ്പില്‍ പറയുന്നകാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം പ്രദേശിക നേതൃത്വം പറയുന്നു. കൃഷ്ണന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്.
വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആചരിക്കുന്നു
കോഴിക്കോട്: വ്രതാനുഷ്ഠാനത്തിന്‍റെ പകലിരവുകൾക്കു പരിസമാപ്തി കുറിച്ച് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.സംസ്ഥാനത്ത് വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടന്നു.കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരികരിച്ചത്. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് ചെറിയ പെരുന്നാളാഘോഷിക്കുന്നത്. കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് തങ്ങളും പാളയം ഇമാമും മറ്റു ഖാസിമാരും അറിയിച്ചു.കനത്ത മഴ കാരണം പലയിടത്തും ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്. മലബാറിലെ വിവിധ പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നു. പ്രാര്‍ഥനയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പള്ളികളില്‍ എത്തിച്ചേര്‍ന്നു.
താമരശ്ശേരി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
കോഴിക്കോട്: താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ കനത്ത മഴയേത്തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു.ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്.കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തെരച്ചില്‍ നടത്തുക.ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.ഇതില്‍ നാല് പേരുടെ മൃതദേഹം കബറടക്കി.ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. തെരച്ചിലിനിടെ ഒരാളുടെ ശരീരാവശിഷ്ടം ലഭിച്ചെന്നാണ് വിവരം.കാലിന്‍റെ ഭാഗമാണ് ലഭിച്ചത്.ഇത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടെതാണ് എന്ന സംശയമുണ്ട്.ജാഫറിെന്‍റ മൃതദേഹം ലഭിച്ചപ്പോള്‍ ശരീരത്തില്‍ ഒരു കാലുണ്ടായിരുന്നില്ല.ലഭിച്ച ശരീരഭാഗവും കാലായതിനാല്‍ ഇത് ജാഫറിന്റെതാകാമെന്നാണ് നിഗമനം.വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിെന്‍റ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിെന്‍റ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്ബത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഊട്ടിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു
ഊട്ടി:ഊട്ടിയിൽ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു.ഊട്ടി-കൂനൂർ റോഡിലെ മന്ദാഡയിലാണ് അപകടമുണ്ടായത്. 28 പേർക്ക് അപകടത്തിൽ പരിക്കേറ്റു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഊട്ടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.കോയമ്പത്തൂരിൽ നിന്നും ഊട്ടിയിലേക്ക് വരികയായിരിക്കുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു.