പമ്പിനെതിരെ വ്യാജ പരാതി – ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവ് മാപ്പ് പറഞ്ഞ് തടിതപ്പി

തിരുവനന്തപുരം: ഹ്യൂണ്ടായ് ‘ i20 കാറിന്റെ ടാങ്കിൽ വാഹനത്തിന്റെ യൂസർ മാന്വലിൽ പറഞ്ഞതിലും കൂടുതലായി ഇന്ധനം നിറച്ചതിനെ തുടർന്ന് മെയ് 7ന് തിരുവനന്തപുരത്തെ ഇൻഫോസിസ്ന് സമീപത്തുള്ള പെട്രോൾ പമ്പിനെതിരെ ഫെയ്സ് ബുക്കിൽ ചിറപറമ്പിൽ അനീഷ് ജോയ് എന്നയാൾ പോസ്റ്റിട്ടിരുന്നു. തുടർന്ന് പല മാർക്കറ്റിങ്ങ് പേജുകളിലും ഈ വ്യാജ വാർത്ത ഷയർ ചെയുകയും ബന്ധപ്പെട്ട അധികാരികൾക്ക് പരാധി നൽകുകയും ചെയ്തു .

ഓയൽ കമ്പനി പ്രതിനിധികളും ലീഗൽ മെട്രോളജി വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസും പമ്പിലെത്തി സംയുക്തമായി പരിശോധന നടത്തി. അളവിലെ കൃത്യതയും ലീഗൽ മെട്രോളജി പരിശോധിച്ച് പതിപ്പിച്ച സീലുകളും കൃത്യമായി ഉള്ളതിനാലും പമ്പിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ബോദ്ധ്യമായ പോലീസ് വാഹനത്തിലെ ടാങ്കിൽ നിന്നും ഇന്ധനം മുഴുവനായും വർക്ക്ഷോപ്പിൽ വെച്ച്  നീക്കം ചെയ്ത ശേഷം വീണ്ടും അളന്ന്  ടാങ്കിലേക്ക് നിറച്ചപ്പോൾ നേരത്തെ പമ്പിലെ മീറ്ററിൽ കാണിച്ച അതേ അളവ് തന്നെയാണെന്നും ബോദ്ധ്യമായി. അബദ്ധം പറ്റിയത് തനിക്കാണെന്ന് അനീഷ് ജോയി തുറന്ന് സമ്മതിച്ചെങ്കിലും തെറ്റായ വിവരം നൽകി അപമാനിക്കാൻ ശ്രമിച്ചതിന് പോലീസ് താക്കീത് നൽകുകയും ഫെയ്സ് ബുക്കിൽ കൂടി ക്ഷമാപണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.

Anish Joy FB post for appology against fake news

വാഹന നിർമ്മാതാക്കൾ വാഹനങ്ങളുടെ  ഫ്യൂവൽ ഗേയജ്, ഇന്ധന ടാങ്ക് ,ടാങ്കിന്റെ അളവ് നിശ്ചയിച്ച മാനദണ്ഡം മുതലായവയൊന്നും തന്നെ ലീഗൽ മെട്രോളജിയുടെ പരിശോധനയോ സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് വിപണിയിൽ ഇറക്കുന്നത്. അത് കൊണ്ട് തന്നെ ഒരേ കമ്പനിയുടെ ഓരേ ഇനത്തിൽ പെട്ട വാഹനങ്ങളിൽ തന്നെ വ്യത്യസ്ത അളവുകളുള്ള ടാങ്കുകളാണ്  ഉള്ളതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വാഹനങ്ങളടെ ടാങ്കിന്റെ സാങ്കേതിക വശങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.sciencedaily.com/releases/2005/10/051023120710.htm

ഇരിട്ടി കീഴൂരിൽ നിന്നും ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ പിടികൂടി

keralanews steel bombs were seized from keezhoor near iritty

ഇരിട്ടി:ഇരിട്ടിക്കടുത്ത് കീഴൂർ വള്ളിയാട് വൈരിഘാതകൻ  ക്ഷേത്രത്തിനു സമീപത്തു നിന്നും സ്റ്റീൽ ബോംബുകളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തു. ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ പി.സി സജ്ഞയ് കുമാര്‍, കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് എസ് ഐ. ശശിധരന്‍, ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ ജയ്‌സണ്‍ ഫെര്‍ണാണ്ടസ്, ഇ.കെ ജയ്‌സണ്‍ എന്നിവർ ചേർന്ന് ഇന്ന് രാവിലെ നടത്തിയ റെയ്ഡിലാണ് ബോംബ് ശേഖരം പിടികൂടിയത്. കഴിഞ്ഞ ദിവസം മുഴക്കുന്ന് പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ തില്ലങ്കേരി, കാര്‍ക്കോട്, ഇയ്യം ബോഡ് മേഖലകളില്‍ നിന്നും സ്റ്റീല്‍ ബോബുകളും ഐസ്‌ക്രിം ബോംബുകളും പിടികൂടിയിരുന്നു മാഹി ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കലാപ സാധ്യതയുണ്ടെന്ന പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രശ്‌നസാധ്യതയുള്ള മേഖലയില്‍ റെയ്ഡും പരിശോധനയും ശക്തമാക്കിയത്.

സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി നാലുപേർ സത്യപ്രതിജ്ഞ ചെയ്തു

keralanews four members were take oath as state information commission members

തിരുവനന്തപുരം:സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി പി.ആർ. ശ്രീലത, സോമനാഥപിള്ള, കെ.വി. സുധാകരൻ, ഡോ.കെ.എൽ. വിവേകാനന്ദൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.ഇവരുടെ നിയമനശുപാർശ വ്യാഴാഴ്ച ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.രണ്ടര വർഷമായി മുഖ്യ വിവരാവകാശ കമ്മീഷണർ(വിൻസൻ എം. പോൾ) മാത്രമാണു സംസ്ഥാനത്തുള്ളത്.33 വർഷത്തെ അധ്യാപന പരിചയമുള്ള ഡോ.കെ.എൽ. വിവേകാനന്ദൻ തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ദേശാഭിമാനിയിൽ പത്രപ്രവർത്തകനായിരുന്ന കെ.വി. സുധാകരൻ തിരുവനന്തപുരം പ്രസ്ക്ലബ്ബിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറാണ്. തിരുവനന്തപുരം പാറ്റൂർ സ്വദേശിയായ സോമനാഥപിള്ളയെ മാനേജ്മെന്‍റ് വിഭാഗത്തിലും തിരുവനന്തപുരം സ്വദേശിനിയായ ശ്രീലതയെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുമാണു സർക്കാർ ശുപാർശ ചെയ്തത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്ന് കരുതി തമിഴ്‌നാട്ടിൽ വയോധികയെ തല്ലിക്കൊന്നു

keralanews lady beaten to death in tamilnadu

ചെന്നൈ:തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ വയോധികയെ നാട്ടുകാർ തല്ലിക്കൊന്നു.കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്ന് സംശയിച്ചാണ് ഇവരെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നത്.ആക്രമണത്തിൽ സ്ത്രീയുടെ ബന്ധുവിനും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബക്ഷേത്രം സന്ദർശിക്കുന്നതിനായി മലേഷ്യയിൽനിന്നും ബന്ധുവിനോടൊപ്പം തമിഴ്‌നാട്ടിലെത്തിയതായിരുന്നു സ്ത്രീ.ക്ഷേത്രത്തിനു സമീപം കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് സ്ത്രീ ചോക്ലേറ്റ് നൽകിയത് പ്രദേശവാസികൾ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇവരെ ആക്രമിക്കുകയായിരുന്നു.പിന്നീട് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.ചികിത്സയിൽ കഴിയവെയാണ് ഇവർ മരണപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം;സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

keralanews custodial death of sreejith no need of cbi investigation

കൊച്ചി:വാരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട  സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ശ്രീജിത്തിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.കേസിൽ ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐ അന്വേഷിക്കുന്നതു സംബന്ധിച്ചു സർക്കാരിന്‍റെ അഭിപ്രായം വ്യക്തമാക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു. പോലീസുകാർ പ്രതിയായ കേസ് പോലീസുകാർ തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.അഖിലയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മേയ് 22ലേക്ക് മാറ്റി.

മുംബൈ എ ഡി ജി പിയും എ ടി എസ് മുൻ തലവനുമായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു

keralanews mumbai adgp and former head of ats himanshu roy committed suicide

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) മുൻ തലവനുമായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു.രാജ്യം ശ്രദ്ധിച്ച നിരവധി കേസന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് എഡിജിപി റാങ്കിലുള്ള ഹിമാൻഷു റോയ്.മുംബയിലെ സ്വന്തം വസതിയില്‍ ഉച്ചയ്ക്ക് 1.40 നായിരുന്നു സംഭവം.സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ സ്വയം വെടിവച്ച്‌ മരിക്കുകയായിരുന്നു. അർബുദരോഗത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം സർവീസിൽ നിന്നും അവധിയിലായിരുന്നു.രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വീട്ടിലെത്തി പരിശോധനകൾ നടത്തിയ ശേഷം മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.1988 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചിട്ടുണ്ട്. ഐപിഎൽ കോഴക്കേസ്, മാധ്യമപ്രവർത്തകൻ ജ്യോതിർമയി ഡേ വധക്കേസ്, യുവ അഭിഭാഷക പല്ലവി പുർകയാസ്ഥ വധക്കേസ് തുടങ്ങി നിരവധി പ്രധാന കേസുകൾ അന്വേഷിച്ചതും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും ഹിമാൻഷു റോയിയുടെ നേതൃത്വത്തിലാണ്.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി തള്ളി

keralanews court rejected the demand of hospital management to stay the notification of increasing the salary of nurses

കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്‌മെറ്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങൾ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.ശമ്ബള വര്‍ധന ഏക പക്ഷീയമായ തീരുമാനമാണെന്നും തങ്ങള്‍ കേട്ടിട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ വാദമുന്നയിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ മറികടക്കാന്‍ പര്യാപ്തമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ മാനേജ്‌മെന്റുകള്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.വിജ്ഞാപനം അനുസരിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാണ്.ജനറൽ,ബിഎസ്‌സി നഴ്സുമാർക്ക് ഈ ശമ്പളമാണ് ലഭിക്കുക.പത്തുവർഷം സർവീസുള്ള എഎൻഎം നഴ്‌സുമാർക്കും ഇതേ വേതനം തന്നെ ലഭിക്കും.

ഗായകൻ ജോയ് പീറ്ററിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

keralanews singer joy peter found dead

തലശ്ശേരി:പ്രമുഖ ഗായകനും മെലഡി മേക്കേഴ്‌സ് ഓർക്കസ്ട്ര സ്ഥാപകനുമായ ചാലിൽ ഈങ്ങയിൽ പീടികയിലെ ജോയ് പീറ്ററിനെ(55) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി എട്ടരമണിയോട് കൂടി പുന്നോൽ മാക്കൂട്ടം റെയിൽവേ ഗേറ്റിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം മാഹി ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തും സ്വദേശത്തുമായി നൂറുകണക്കിന് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ റാണി ഗായികയാണ്.മക്കൾ:ജിതിൻ,റിതിൻ.ജിതിൻ പീറ്ററും ഗാനമേള വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.

ഹയർ സെക്കണ്ടറി ഫലം;കണ്ണൂർ ഒന്നാം സ്ഥാനത്ത്

keralanews higher seconday result kannur in the first place

കണ്ണൂർ:തുടർച്ചയായി മൂന്നാം വർഷവും ഹയർ സെക്കണ്ടറി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാസ്ഥാനം കണ്ണൂരിന്.86.75 ശതമാനവുമായാണ് കണ്ണൂർ ഒന്നാമതെത്തിയത്.ജില്ലയിൽ 158 സ്കൂളുകളിൽ നിന്നായി 29,623 കുട്ടികൾ പരീക്ഷ എഴുതിയതിൽ 25,699 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി.1408 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.ആറു സ്കൂളുകൾ നൂറു ശതമാനം വിജയം നേടി.സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച് എസ്,റാണി ജയ് എച്.എസ്.എസ് നിർമ്മലഗിരി,ചപ്പാരപ്പടവ് എച്.എസ്.എസ്,സേക്രട്ട് ഹാർട്ട് എച്.എസ്.എസ് അങ്ങാടിക്കടവ്,സെക്രെറ്റ് ഹാർട്ട് എച്.എസ്.എസ് കണ്ണൂർ,കാരക്കുണ്ട് ഡോൺബോസ്‌കോ സ്പീച് ആൻഡ് ഹിയറിങ് എച്.എസ്.എസ് പരിയാരം എന്നിവയാണ് നൂറുമേനി നേടിയ സ്കൂളുകൾ.നൂറു ശതമാനം വിജയം നേടിയതിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് സ്കൂളാണ്.സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ പരിശ്രമിച്ച വിദ്യാഭ്യാസ വകുപ്പിനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പി.ടി.എക്കും ജില്ലാ പഞ്ചായത്ത് അഭിനന്ദനം അറിയിച്ചു.

ആയിക്കരയിൽ വ്യാജ ബോംബ് ഭീഷണി

keralanews fake bomb threat in ayikkara

കണ്ണൂർ:ജനങ്ങളെ പരിഭ്രാന്തരാക്കി ആയിക്കരയിൽ വ്യാജബോംബ് ഭീഷണി.ഇന്നലെ രാവിലെ കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിലേക്കാണ് കായിക്കര ഹാർബർ പ്രദേശത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശമെത്തിയത്. ജനങ്ങൾ ഇടതിങ്ങി പാർക്കുന്ന പ്രദേശമാണിത്.മാത്രമല്ല കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന കണ്ണൂർ സിറ്റി ഫെസ്റ്റിവലിന്റെ വേദിയുമാണ് ഈ സ്ഥലം.അതുകൊണ്ടു തന്നെ സന്ദേശം ലഭിച്ചയുടനെ പോലീസ് ജഗരൂകരാകുകയും സ്ഥലത്ത് കർശന പരിശോധന നടത്തുകയും ചെയ്തു. ആയിക്കര ഹാർബർ പ്രദേശത്തും പരിസരങ്ങളിലും പോലീസും ബോംബ് സ്ക്വാർഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ബോംബിന് സമാനമായ വസ്തു കണ്ടെത്തിയങ്കിലും ഇത് യഥാർത്ഥ ബോംബല്ലെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്‌ക്കൊടുവിലാണ് സന്ദേശം വ്യാജമാണെന്ന് മനസ്സിലായത്.