ബെംഗളൂരു:കർണാടകയിൽ കെ ജി ബൊപ്പയ്യ പ്രൊടെം സ്‍പീക്കറായി തുടരും. വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.നിയമസഭാ സെക്രട്ടറി നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം.എല്ലാ പ്രാദേശിക ചാനലുകള്‍ക്കും തത്സമയ സംപ്രേഷണത്തിന് അനുമതി നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ സുതാര്യമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ഇത് പ്രോടെം സ്‍പീക്കര്‍ അംഗീകരിച്ചതായി ബിജെപി അറിയിച്ചു.. തത്സമയം സംപ്രേഷണം അനുവദിക്കുകയാണെങ്കില്‍ ബോപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരെ നൽകിയ ഹർജി പിന്‍വലിക്കാമെന്ന് കോണ്‍ഗ്രസ് അഭിഭാഷകനായ കബില്‍ സിബല്‍ വ്യക്തമാക്കി. പ്രോ ടെം സ്‍പീക്കറായുള്ള ബൊപ്പയ്യയുടെ നിയമനത്തെ കുറിച്ച് പരിശോധിക്കണമെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബോപ്പയ്യയുടെ വാദം കേൾക്കാതെ അദ്ദേഹത്തിനെതിരെ ഉത്തരവ് ഇറക്കാൻ കഴിയില്ലെന്നും ഇതിനായി അദ്ദേഹത്തിന് നോട്ടീസ് അയക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.അതോടെ വിശ്വാസ വോട്ടിന്റെ തത്മസയ സംപ്രേക്ഷണം അനുവദിക്കുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ജെഡിഎസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.വിശ്വാസ വോട്ടെടുപ്പ് നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്-ജെഡിഎസ് അഭിഭാഷര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകുകയായിരുന്നു.
കണ്ണൂരിൽ നിർമിച്ച നായനാർ അക്കാദമിയുടെ ഉൽഘാടനം ഇന്ന്
കണ്ണൂർ:കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ സ്മരണയ്ക്കായി നിർമിച്ച നായനാർ അക്കാദമി ഇന്ന് സിപിഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി ഉൽഘാടനം ചെയ്യും.വൈകുന്നേരം നാലുമണിക്കാണ് ഉൽഘാടനം നടത്തുക. ബർണ്ണശ്ശേരിയിൽ തിരുവെപ്പതി മിൽ ഉണ്ടായിരുന്ന സ്ഥലത്താണ് അക്കാദമി നിർമിച്ചിരിക്കുന്നത്. അക്കാദമിയുടെ ഭാഗമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം ഉള്ളടക്കമായിട്ടുള്ള മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്.മ്യൂസിയത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനും ചടങ്ങിൽ സംബന്ധിക്കും.
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങൾ ഉൽഘാടനം ചെയ്തു
കണ്ണൂർ:സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.ഉൽഘാടന ചടങ്ങിനായി ഒരുക്കിയ പന്തൽ കണികളെക്കൊണ്ട് നിറഞ്ഞു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് കളക്റ്ററേറ്റ് മൈതാനിയിലെത്തിയത്. മൈതാനത്തിലേക്കുള്ള കവാടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വേദിയിലേക്ക് ആനയിച്ചത്. ഉൽഘാടന ചടങ്ങുകൾക്കിടയിൽ സർക്കാർ വകുപ്പുകൾ നൽകുന്ന സഹായധന പദ്ധതികളുടെ വിവരങ്ങൾ അടങ്ങുന്ന ‘സർക്കാർ ധനസഹായ പദ്ധതികൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഈ പുസ്തകത്തിന്റെ ഇലക്ട്രോണിക് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യാം. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പൊൻകതിർ’ മെഗാ എക്സിബിഷന്റെ ഉൽഘാടനം മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി,പുരാവസ്തു വകുപ്പ്, ഫോക്‌ലോർ അക്കാദമി,മൃഗ സംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.കെഎസ്ഇബി സബ്‌സ്റ്റേഷനുകളുടെ മാതൃകയും എക്‌സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.ഉൽഘാടന വേദി അലങ്കരിക്കാനായി ആറായിരത്തിലധികം ചെടികൾ ഒരുക്കിയിരുന്നു.വൈവിധ്യമാർന്ന മുളന്തണ്ടുകൾ കൊണ്ട് നിർമിച്ച ഒറ്റതിരി വിളക്കിലാണ് ആഘോഷങ്ങളുടെ തിരിതെളിയിച്ചത്. വേദി അലങ്കരിക്കാൻ ഉപയോഗിച്ച ചെടികൾ ജില്ലയിലെ ഇരുപത്തഞ്ചോളം സ്കൂളുകൾക്ക് നൽകാനാണ് തീരുമാനം. ജില്ലാപഞ്ചായത്ത് വഴി ഇവ സ്കൂളുകൾക്ക് നൽകും.ഇതിന്റെ ഉൽഘാടനം പാലയാട് സ്കൂളിലെ ഗൗരി ശങ്കർ,നവിത എന്നീ വിദ്യാർത്ഥികൾക്ക് ചെടി നൽകി മുഖ്യമന്ത്രി നിർവഹിച്ചു.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രവേശനം അനിശ്ചിതത്വത്തിൽ
തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ പ്രവേശനപരീക്ഷ നടത്തി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വാദപ്രതിവാദങ്ങൾ കോടതിയിലെത്തിയതോടെ സ്കൂൾ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 5,8 ക്ലാസ്സുകളിലേക്കാണ് പ്രവേശന പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നത്.പ്രവേശന പരീക്ഷ നടത്തരുതെന്ന് കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള നിരവധി സംഘടനകൾ പരാതിയുമായി രംഗത്ത് വന്നു.ഇതേ തുടർന്ന് ഇത്തവണ പ്രവേശന പരീക്ഷ നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഉത്തരവിറക്കി.തുടർന്ന് പ്രവേശന പരീക്ഷ റദ്ദാക്കിക്കൊണ്ട് ഡിപിഐ ഉത്തരവിറക്കി.ഇതിനെ ചോദ്യം ചെയ്ത് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സെക്രെട്ടറിയും ഒരു കുട്ടിയുടെ രക്ഷിതാവും ഹൈക്കോടതിയെ സമീപിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ഡിപിഐയുടെ ഈ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.കോടതി ഉത്തരവ് വരുന്നതിനു മുൻപ് മറ്റു സ്കൂളുകളിൽ പ്രവേശനം നടത്തുന്നതിന് സമാനമായി പ്രവേശനം നടത്താൻ സ്കൂൾ അധികൃതർ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞതോടെ രക്ഷിതാക്കളും കുട്ടികളും കൂട്ടത്തോടെ സ്കൂളിലെത്തി. അഞ്ചാം ക്ലാസ്സിലേക്ക് 60 വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ്സിലേക്ക് 30 വിദ്യാർത്ഥികൾക്കുമാണ് സാധാരണഗതിയിൽ പ്രവേശനം നൽകിയിരുന്നത്.എന്നാൽ കുട്ടികൾ കൂടുതലായെത്തിയതോടെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെയും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഡിഇഒ ഓഫീസ് ഉപരോധിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.നറുക്കെടുപ്പ് രീതി താൽക്കാലികമായി ഒഴിവാക്കാമെന്ന ജില്ലാ ഓഫീസറിൽ നിന്നും ലഭിച്ച ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്.ടാഗോർ വിദ്യാനികേതനിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തരുതെന്നും അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകുന്നതിനുള്ള നടപടിയെടുക്കണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
ഹാരി-മേഗൻ രാജകീയ വിവാഹം ഇന്ന്
ലണ്ടൻ: ലോകം ഉറ്റുനോക്കുന്ന ഇംഗ്ലണ്ടിലെ രാജകീയ വിവാഹം ഇന്ന്.ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കിളും ശനിയാഴ്ച വിൻഡ്സറിലെ സെന്‍റ് ജോർജ് ചാപ്പലിൽ വിവാഹിതരാവും.വിൻഡ്സർ കൊട്ടാര പരിസരത്തും റോഡുകളിലും ആരാധകരുടെ തിരക്കാണ്. പലരും ദിവസങ്ങൾക്കു മുൻപേ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാൽ മേഗൻറെ പിതാവ് ചടങ്ങിൽ പങ്കെടുക്കില്ല.അതിനാൽ മേഗന്‍റെ അച്ഛന്‍റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ നടത്തുക ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനായിരിക്കുമെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. മേഗന്‍റെ അമ്മ ഡോറിയ വിവാഹത്തിൽ പങ്കെടുക്കും. ഡോറിയ വെള്ളിയാഴ്ച ഹാരിയുടെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി.എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ 96 വയസുള്ള ഫിലിപ്പ് രാജകുമാരൻ വിവാഹച്ചടങ്ങിനെത്തും.വിവാഹത്തിനു ശേഷം നവദമ്പതികൾ നഗരത്തിലൂടെ പര്യടനം നടത്തി നഗരവാസികളുടെ സ്നേഹാശംസകൾ ഏറ്റുവാങ്ങും. 33 കാരനായ ഹാരി ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ബ്രിട്ടീഷ് കിരീട ശ്രേണിയിലെ ആറാമനുമാണ്.36 കാരിയായ റേച്ചൽ മേഗൻ ആക്ടിവിസ്റ്റും നടിയുമാണ്.മേഗൻറെ രണ്ടാം വിവാഹമാണിത്.
ചരിത്രം കുറിച്ച് സംസ്ഥാനത്ത് പെട്രോൾ വില എൺപതു രൂപ കടന്നു

മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു
കണ്ണൂർ:മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.ഷെബിൻ രവീന്ദ്രൻ, വിജിൻ ചന്ദ്രൻ, എം.എം ഷാജി എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി വടകരയിലെ ഒരു ലോഡ്ജിൽ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.മാഹിയിൽ സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകനായ ഷമേജിനെയും കൊലപ്പെടുത്തിയത്. ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി പ്രവർത്തകരെ പുതുച്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂരിൽ അക്രമികൾ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനങ്ങൾ തകർത്തു
കണ്ണൂർ:കണ്ണൂരിൽ അക്രമികൾ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനങ്ങൾ തകർത്തു.തായത്തെരു റോഡിലെ യുക്തി ഡ്രൈവിങ് സ്‌കൂളിന്റെ എട്ടു വാഹനങ്ങളാണ് അജ്ഞാതരായ അക്രമികള്‍ തകര്‍ത്തിരിക്കുന്നത്.ഡ്രൈവിങ് സ്‌കൂളിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകളെല്ലാം തന്നെ തല്ലിത്തകര്‍ത്ത നിലയിലാണ്.സ്‌കൂളിനു പിന്നിലെ മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ പൂര്‍ണമായും തകർത്തു. മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മറിച്ചിട്ട നിലയിലും ഒരു ഇരുചക്ര വാഹനം സമീപത്തെ കാട്ടില്‍ തള്ളിയ നിലയിലുമാണ്.മൂന്ന് ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ടാങ്കുകളില്‍ പെയിന്റും മണലും വാരിയിട്ടിട്ടുണ്ട്. ഓഫിസിനു പുറത്തുണ്ടായിരുന്ന മേശയും കുത്തിപ്പൊളിച്ച നിലയിലാണ്.രാവിലെ ഡ്രൈവിങ് പരിശീലനത്തിന് ഓഫിസ് തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് വാഹനങ്ങള്‍ തകര്‍ത്തിരിക്കുന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിൽ ഇത്തവണ കാലവർഷം മെയ് 29 ന് എത്തും
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവർഷം മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മേയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങുമെന്നും പിന്നീട് കേരളത്തിലേയ്ക്കുമെത്തുമെന്നുമാണ് പ്രവചനം. സാധാരണ നിലയിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കെ.ജി ബൊപ്പയ്യയെ കർണാടകയിൽ പ്രോടെം സ്പീക്കറായി നിയമിച്ചു
ബെംഗളൂരു:കെ.ജി ബൊപ്പയ്യയെ കർണാടകയിൽ പ്രോടെം സ്പീക്കറായി നിയമിച്ചു.ഗവർണർ വാജുഭായ് വാലയാണ് ഇന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ബൊപ്പയ്യ ഗർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.അതേസമയം ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ പ്രോടെം സ്പീക്കറെ നിയമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടെം സ്പീക്കർക്ക് തീരുമാനിക്കാമെന്നും സഭയിലെ മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നും സുപ്രീംകോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു.ഇതോടെയാണ് ഗവർണർ ബൊപ്പയ്യയെ നിയമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ആര്‍.വി ദേശ്പാണ്ഡെയാണ് പുതിയ സഭയിലെ ഏറ്റവും പ്രായമുള്ള അംഗം. ഇദ്ദേഹത്തെയും ബി.ജെ.പി നിരയിലെ ഏറ്റവും പ്രായമുള്ള അംഗത്തേയും തഴഞ്ഞാണ് യെദ്യൂരപ്പയുടെ അടുപ്പക്കാരനായ ബൊപ്പയ്യയെ പ്രോംടേം സ്പീക്കറാക്കിയത്.വിശ്വാസ വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് പ്രോംടം സ്പീക്കര്‍ക്ക് തീരുമാനിക്കാം.വിരാജ്പേടിൽനിന്നുള്ള എംഎൽഎയാണ് ബൊപ്പയ്യ. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തൻകൂടിയാണ് ബൊപ്പയ്യ.2011ല്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 11 എം.എല്‍.എമാരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതി അന്ന് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ആര്‍.എസ്.എസിലൂടെയാണ് ബൊപ്പയ്യ ബി.ജെ.പിയില്‍ എത്തിയത്.