മോഷ്ട്ടാവാണെന്നാരോപിച്ച് അട്ടപ്പാടിയിൽ ആൾകൂട്ടം ആദിവാസി യുവാവിനെ മർദിച്ചു കൊന്നു

keralanews tribal youth accused of theft was beaten to death in attappadi

പാലക്കാട്:മോഷ്ട്ടാവാണെന്നാരോപിച്ച് അട്ടപ്പാടിയിൽ ആൾകൂട്ടം ആദിവാസി യുവാവിനെ മർദിച്ചു കൊന്നു.അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.ഇന്നലെ വൈകുന്നേരം അട്ടപ്പാടി മുക്കാലിൽ വെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ പിടികൂടിയത്. ഏറെക്കാലമായി ഈ പ്രദേശത്ത് നടന്നുവരുന്ന മോഷണങ്ങൾ മധുവാണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചത്.തുടർന്ന് പോലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത്  കൊണ്ടുപോകും വഴി പോലീസ് ജീപ്പിൽ വെച്ച് രക്തം ഛർദിച്ച മധു കുഴഞ്ഞു വീഴുകയായിരുന്നു. പോലീസ് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

keralanews tribal youth accused of theft was beaten to death in attappadi1

മധുവിനെ നാട്ടുകാർ പിടികൂടുന്നതിന്റെയും ബാഗുകൾ പരിശോധിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.ഇയാൾ ഉടുത്തിരുന്ന മുണ്ട് അഴിച്ച് അതുപയോഗിച്ച് കൈകൾ രണ്ടും കെട്ടിയ നിലയിൽ നിൽക്കുന്ന ഫോട്ടോയാണ് പ്രചരിച്ചത്.ഇതിൽ നാട്ടുകാർ ചിലർ സെൽഫി എടുക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ  ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പോലീസ് കസ്റ്റഡിയിലെടുത്തതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു.ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വീഡിയോയിൽ കാണുന്ന ആൾക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

 

സ്കൂൾ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനി മരിച്ചു

keralanews student dies after she fell down from the school bus

മലപ്പുറം:ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനി മരിച്ചു.മലപ്പുറം ചീക്കോട് പള്ളിമുക്കിലായിരുന്നു അപകടം നടന്നത്.ചീക്കോട് കെകെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി റസീനയാണ് മരിച്ചത്.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ് നിരപരാധിയാണെന്ന് പിതാവ്

keralanews akash who were arrested in connection with shuhaib murder case is innocent said his father

കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആകാശിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആകാശ് നിരപരാധിയാന്നെന്നു പിതാവ് രവി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലായിരുന്നുവെന്നും  മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അല്ലാതെ ഇവരെ ഓടിച്ചിട്ട് പിടികൂടിയതല്ലെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പാർട്ടിയെ സമീപിച്ചു.കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കാനാണ് പാർട്ടി പറഞ്ഞത്.ആകാശ് ഒളിവിൽ പോയത് ഈ കേസുമായി ബന്ധപ്പെട്ടല്ലെന്നും മറിച്ച് വീടിനു സമീപത്തു നിന്നും ബോംബുകൾ കണ്ടെടുത്തിരുന്നു.ഇതിനു പിന്നിൽ ആകാശ് ആണെന്ന് ബിജെപി പ്രചരിപ്പിച്ചു.ഇതിനെ തുടർന്നാണ് ഒളിവിൽ പോയതെന്നും പിതാവ് വ്യക്തമാക്കി.

കണ്ണൂരിൽ കെ.സുധാകരൻ നിരാഹാര സമരം തുടരും

keralanews k sudhakaran will continue hunger strike

കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ നിരാഹാരം തുടരും. കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ കളക്റ്ററേറ്റ് പടിക്കൽ നടത്തിവരുന്ന സമരം നാലാം ദിവസവും തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് സമരപന്തലിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിനു ശേഷമാണ് സമരം തുടരാൻ തീരുമാനിച്ചത്.ഉമ്മൻ ചാണ്ടി,എം.എം ഹസ്സൻ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെങ്കിൽ ഏതന്വേഷണവുമായി സഹകരിക്കാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി എ.കെ ബാലൻ ഇന്നലെ അറിയിച്ചിരുന്നു.

ബോട്ട് സമരം പിൻവലിച്ചു

keralanews boat strike withdrawn

തിരുവനന്തപുരം:കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു.ചീഫ് സെക്രെട്ടറിയുമായി ബോട്ടുടമകൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.ബോട്ടുടമകൾടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബോട്ടുടമകൾ അറിയിച്ചു.അതേസമയം ചെറുമീനുകൾ പിടികൂടുന്ന ബോട്ടുകൾക്കെതിരായി ഫിഷറീസ് വകുപ്പ് സ്വീകരിക്കുന്ന നടപടികളിൽ നിന്നും പിന്നോട്ടില്ലെന്ന് ചീഫ് സെക്രെട്ടറി വ്യക്തമാക്കിയതായാണ് സൂചന.ഡീസലിന് സർക്കാർ സബ്‌സിഡി നൽകണമെന്ന ആവശ്യവും ഉടമകൾ ഉയർത്തിയിരുന്നു.

ഷുഹൈബ് വധം;കൊലയാളികൾ വാഹനം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് തളിപ്പറമ്പിൽ നിന്ന്

keralanews shuhaib murder the accused hired vehicle from thalaipparamba

കണ്ണൂർ:ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അക്രമികൾ സഞ്ചരിച്ച വാഹനം കണ്ടെത്താൻ പോലീസ് ശ്രമം ഊർജിതമാക്കി. ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച് എത്തിയ വാഗണർ കാർ തളിപ്പറമ്പിൽ നിന്നും വാടകയ്ക്ക് എടുത്തതാണെന്നാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി മൊഴി നൽകി.കാറിന്‍റെ രജിസ്റ്റർ നമ്പർ  മാറ്റിയ ശേഷം പ്രതികൾ ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിക്കുകയായിരുന്നു.കൊലപാതകം നടന്നതിന്‍റെ തലേന്ന് ആകാശ് തളിപ്പറമ്പിലെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വാഹനത്തിനായി തിരച്ചിൽ തുടരുകയാണ്.

പെറുവിൽ ബസ്സപകടത്തിൽ 44 പേർ മരിച്ചു

keralanews 44 persons died in a bus accident in peru

ലിമ:പെറുവിലെ എരിക്യൂപ്പയിൽ പാൻ അമേരിക്കൻ സർ ഹൈവെയിലുണ്ടായ ബസ്സപകടത്തിൽ 44 പേർ മരിച്ചു.റോഡിൽ നിന്നും നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.ബസിൽ ആകെ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.അപകടത്തിൽ മരിച്ചവർക്ക് പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിൻസ്‌കി അനുശോചനം രേഖപ്പെടുത്തി.കഴിഞ്ഞമാസം പാൻ അമേരിക്കൻ ഹൈവേയിലുണ്ടായ മറ്റൊരു അപകടത്തിൽ 52 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കണ്ണൂർ അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്

keralanews bomb attack against cpm branch office azhikode

കണ്ണൂർ:കണ്ണൂർ അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ബോംബേറിൽ ഓഫീസിന്റെ വാതിലുകളും ജനൽ ചില്ലുകളും തകർന്നു.ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

കെ.സുധാകരന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു

keralanews the indefinite hunger strike of k sudhakaran entered into fourth day

കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാലകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തിവരുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.രാവിലെ മുതൽ തന്നെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും സമരപ്പന്തലിലേക്ക് എത്തുന്നത്.ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് സമരപ്പന്തലിൽ വെച്ച് ചേരുന്ന യുഡിഎഫ് സംസ്ഥാനനേതാക്കളുടെ യോഗം ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യും.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് എം.എം.ഹസൻ, വി.എം.സുധീരൻ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, കെ.പി.എ.മജീദ്, എ.എ.അസീസ് തുടങ്ങിയ നേതാക്കൾക്കൊപ്പം യുഡിഎഫ് എംപിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ മുതലാണ് സുധാകരൻ കളക്റ്ററേറ്റ് പടിക്കൽ 48 മണിക്കൂർ നിരാഹാരം ആരംഭിച്ചത്.എന്നാൽ കെപിസിസി നിർദേശപ്രകാരം സമരം അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു.ഉമ്മൻ ചാണ്ടി, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ‌.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിൽ എത്തി സുധാകരന് അഭിവാദ്യമർപ്പിച്ചു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ഇന്നലെ സുധാകരനെ സന്ദർശിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടി സ്വകാര്യ ആശുപത്രിയിലെ ഡോക്റ്ററെത്തി സുധാകരന്റെ ആരോഗ്യ നില പരിശോധിച്ചു.ക്ഷീണിതനാണെങ്കിലും സുധാകരൻ ആരോഗ്യവാനാണെന്നു ഡോക്റ്റർമാർ പറഞ്ഞു. അതേസമയം സുധാകരന്റെ ആരോഗ്യ നില പരിശോധിക്കാൻ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ സംഘം എത്തിയിരുന്നെങ്കിലും പ്രവർത്തകർ പരിശോധിക്കാൻ അനുവദിച്ചില്ല. നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടിട്ടും സുധാകരന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഡോക്ടർമാർ എത്താൻ വൈകിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.ഇതോടെ ഡോക്റ്റർമാർ മടങ്ങി പോയി.

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും

keralanews cpm state conference will begin today

തൃശൂർ:സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശ്ശൂരിൽ കൊടിയേറും.രാവിലെ പത്തുമണിക്ക് റീജിയണൽ തീയേറ്ററിലെ വി.വി.ദക്ഷിണാമൂർത്തി നഗറിൽ പാർട്ടി സ്ഥാപക നേതാവ് വി.എസ് അച്യുതാനന്ദൻ പതാക ഉയർത്തും.10.30 ന് ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും.സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട് അവതരിപ്പിക്കും.നാല് ദിവസമാണ് സമ്മേളനം നടക്കുക. സംസ്ഥാനത്തെ 577 രക്തസാക്ഷികളുടെ ബലികുടീരത്തിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണവും വയലാറിൽ നിന്നുള്ള കൊടിമരജാഥയും കയ്യൂരിൽ നിന്നുള്ള പതാക ജാഥയും ഇന്നലെ വൈകുന്നേരത്തോടെ നഗരത്തിലെത്തി.തുടർന്ന്  പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തെ കെ.കെ മാമക്കുട്ടി നഗറിൽ സ്വാഗത  സംഘം ചെയർമാൻ ബേബി ജോൺ ചെങ്കൊടി ഉയർത്തി.മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിയിച്ചു.തുടർന്ന് നടന്ന സമ്മേളനത്തിൽ പിണറയി വിജയൻ പ്രസംഗിച്ചു.