ഫ്ലിപ്പ്കാർട്ടിലൂടെ ഐ ഫോണിന് ഓർഡർ നൽകി; കിട്ടിയത് ബാർസോപ്പ്

keralanews order i phone through flipkart but got bar soap

മുംബൈ:പ്രമുഖ ഓൺലൈൻ സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെ 55000 രൂപയുടെ ആപ്പിൾ ഐ ഫോണിന് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ബാർസോപ്പ്.മുംബൈ സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എൻജിനീയർ തബ്രെജ് മെഹബൂബ് നഗ്രാലിയാണ്(26) ഇത്തവണ തട്ടിപ്പിനിരയായത്.ഫ്ലിപ്പ്കാർട് വഴി മൊബൈൽ വാങ്ങിച്ചു താൻ വഞ്ചിക്കപ്പെട്ടതായി കാണിച്ച് ഇയാൾ മുംബൈ പൊലീസിന് പരാതി നൽകി.മുഴുവൻ തുകയും അടച്ചാണ് ഓൺലൈനിലൂടെ നഗ്രാലി ഫോൺ ഓർഡർ ചെയ്തത്. ഓർഡർ പ്രകാരം ജനുവരി 22 ന് സാധനം മുബൈയിയിലുള്ള ഇയാളുടെ വീട്ടിൽ എത്തി.എന്നാൽ പെട്ടി തുറന്നു നോക്കിയപ്പോൾ അതിൽ ഉണ്ടായിരുന്നത് ബാർസോപ്പാണെന്നാണ് നഗ്രാലി നൽകിയ പരാതിയിൽ പറയുന്നത്.പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവിനാഷ് ഷിങ്‌തെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് പ്രതിനിധി പറഞ്ഞു.

മദ്യത്തിന് വില കൂടും

keralanews the price of alchohol will increase

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വില കൂടുമെന്നു മന്ത്രി തോമസ് ഐസക്.ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ വിൽപ്പന നികുതി വർധിപ്പിച്ചാതായി ബജറ്റിൽ വ്യക്തമാക്കിയ മന്ത്രി സർച്ചാർജുകൾ ഒഴിവാക്കിയതിനാൽ നികുതിവർധന നാമമാത്രമാണെന്നും അറിയിച്ചു.ബിയറിന് 100 ശതമാനം വില കൂട്ടി. 400 രൂപക്ക് മുകളിലുള്ളവക്ക് മദ്യവില 200 ശതമാനം കൂട്ടിയപ്പോള്‍ 400 രൂപയില്‍ താഴെയുള്ളവക്ക് 210 ശതമാനമാണ് കൂട്ടിയത്.ഒപ്പം വിദേശ നിർമിത മദ്യത്തിന്‍റെ വിൽപന സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ അർഹരല്ലാത്തവരെ ഒഴിവാക്കും

keralanews ineligible to be excluded from social welfare pension

തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ അർഹരല്ലാത്തവരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവർ, ഒപ്പമുള്ളവര്‍, രണ്ട് ഏക്കര്‍ ഭൂമിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെൻഷൻ ഇല്ലെന്നും ബജറ്റ് പ്രഖ്യാപനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.ഇവർ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയാന്‍ തിരിച്ചടയ്ക്കേണ്ടി വരുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.അനര്‍ഹരെ കണ്ടെത്താന്‍ മാര്‍ച്ച് മാസത്തിന് ശേഷം സര്‍വേ നടത്തും.പുതിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കി പെന്‍ഷന് യോഗ്യതയുള്ളവരുടെ പുതിയ പട്ടിക പുറത്തിറക്കുമെന്നും മന്ത്രി  വ്യക്തമാക്കി.

സംസ്ഥാനത്തെ ഭൂനികുതി വർധിപ്പിച്ചു

keralanews the land tax in the state has been increased

തിരുവനന്തപുരം:സംസ്ഥാനത്തെ ഭൂനികുതി വർധിപ്പിച്ചു.2015ലെ ഭൂനികുതി പുനഃസ്ഥാപിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതുവഴി 100 കോടിയുടെ അധിക വരുമാനം സംസ്ഥാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചതോടെ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഫീസും കൂടും. ഭൂ നികുതി വർധനയിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാഗപത്രം രജിസ്ട്രേഷൻ നികുതി .2 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ മൂല്യ നിർണയത്തിന് നിയമനിർമാണം നടത്തും. ഇതോടെ കെട്ടിട നികുതിയും വർധിക്കും.സർക്കാർ ചിലവുകൾക്കും നിയന്ത്രണമുണ്ട്. പുതിയ തസ്തികക്ക് നിയന്ത്രണം, പുതിയ വാഹനങ്ങൾ വാങ്ങാൻ വിലക്ക്,അനിവാര്യ സാഹചര്യങ്ങളിലേ വിദേശ യാത്ര അനുവദിക്കൂ, യോഗങ്ങൾ പരമാവധി വീഡിയോ കോൺഫറൻസിലൂടെ ആകണം, ഫോൺ ഉപയോഗം ചെലവുകുറഞ്ഞ മൊബൈൽ പാക്കേജ് ആക്കണം  എന്നിങ്ങനെയാണ് സർക്കാർ ചെലവിലെ നിയന്ത്രണങ്ങൾ.

കാഞ്ഞങ്ങാട് സുബൈദ വധം;പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

keralanews subaida murder case the arrest of the accused will be recorded today

കാഞ്ഞങ്ങാട്: പെരിയ ആയന്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിൽ. ജില്ലാ പോലീസ് ആസ്ഥാനത്ത് ഉത്തരമേഖല ഐജിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തും.നാലംഗ  സംഘമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് കണ്ടെത്തൽ.കേസിൽ സംശയം തോന്നിയ പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് മറ്റു മൂന്ന് പ്രതികളെക്കുറിച്ചു പോലീസിന് സൂചന ലഭിച്ചത്.സംഘത്തിലെ രണ്ടുപേർ കുപ്രസിദ്ധ മോഷ്ടാക്കളാണെന്നും പോലീസ് സ്ഥിരീകരിച്ചു.ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ചുകഴിയുകയായിരുന്ന സുബൈദയെ കഴിഞ്ഞ 19 ന് രാവിലെ പത്തോടെയാണ് കൈകാലുകളും വായയും തുണികൊണ്ട് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.ഇവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളെല്ലാം അപഹരിച്ചിരുന്നു.സുബൈദ കൊല്ലപ്പെട്ടതിന് മുൻപുള്ള ദിവസങ്ങളിൽ ഇവരുടെ ഫോണിലേക്കു വന്ന കോളുകൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. സുബൈദയെ മരിച്ചനിലയിൽ കണ്ടെത്തിയതിന് തലേന്നാൾ ഇവരുടെ വീടിനു സമീപം വെള്ള സ്വിഫ്റ്റ് കാർ കണ്ടിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രതികളുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തരുതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു.ഇന്നു രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.

ജില്ലയിൽ പുഴാതി പ്രാഥമികാരോഗ്യ കേന്ദത്തിനു കീഴിൽ 13 വയസ്സുള്ള കുട്ടിക്ക് ഡിഫ്തീരിയ ബാധ സ്ഥിതീകരിച്ചു

keralanews diphtheria is confirmed in kannur district

കണ്ണൂർ:ജില്ലയിൽ പുഴാതി പ്രാഥമികാരോഗ്യ കേന്ദത്തിനു കീഴിൽ 13 വയസ്സുകാരിക്ക് ഡിഫ്തീരിയ ബാധ സ്ഥിതീകരിച്ചു.ഈ സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി കലക്റ്റർ മിർ മുഹമ്മദലി പറഞ്ഞു.ഡിഫ്തീരിയ ബാധയുള്ള രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്.രോഗി ഉപയോഗിച്ച തൂവാലകൾ,ഗ്ലാസ്സുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം.രോഗാണുബാധയുണ്ടായി രണ്ടു മുതൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷങ്ങൾ കണ്ടുതുടങ്ങും.പനി,ശരീര വേദന,വിറ,തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം,കടുത്ത ശബ്ദത്തോടുകൂടിയുള്ള ചുമ,തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇതോടൊപ്പം തൊണ്ടയിൽ കാണുന്ന തുകൽ പോലെയുള്ള പാടയാണ് രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണം.ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷസമാനമായ ടോക്സിനുകളാണ് രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നത്.ഈ ടോക്സിൻ മറ്റ് അവയവങ്ങളെയും ബാധിച്ച് ഹൃദയ സ്തംഭനം,പക്ഷാഘാതം,വൃക്കരോഗം എന്നിവയ്ക്കും കാരണമാകും.പ്രതിരോധ കുത്തിവെയ്പ്പിലൂടെ തടയാവുന്ന രോഗമാണ് ഡിഫ്തീരിയ. അതുകൊണ്ടു തന്നെ ഇതുവരെ കുത്തിവെയ്പ്പ് എടുക്കാത്തവരും ഭാഗികമായി എടുത്തിട്ടുള്ളതുമായ ഏഴുവയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിനായി രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

സിപിഎം-ലീഗ് സംഘർഷം;പുല്ലൂക്കരയിൽ പോലീസ് കാവൽ ശക്തമാക്കി

keralanews cpm league confrontation police strengthen the probe in pullookkara

പെരിങ്ങത്തൂർ:സിപിഎം-ലീഗ് സംഘർഷത്തെ തുടർന്ന് പുല്ലൂക്കരയിൽ പോലീസ് കാവൽ ശക്തമാക്കി.ബുധനാഴ്ച രാത്രിയാണ് പുല്ലൂക്കര മുക്കിൽ പീടികയിലെ സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെയും പുല്ലൂക്കരയിലും കൊച്ചിയങ്ങാടിയിലും ഉള്ള മുസ്ലിം ലീഗ് ഓഫീസുകൾക്ക് നേരെയും അക്രമം നടന്നത്.സംഭവത്തിൽപോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഏതാനും ആളുകളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊച്ചിയങ്ങാടിയിൽ ലീഗ് പ്രവർത്തകന് വെട്ടേറ്റതായും പരാതിയുണ്ടായിരുന്നു.തലശ്ശേരി എസ്പി ചൈത്ര തെരേസ ജോൺ,പാനൂർ സിഐ വി.വി ബെന്നി,ചൊക്ലി എസ്‌ഐ ഇ.വി ഫായിസ് അലി, പാനൂർ എസ്‌ഐ ഷൈജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശം സന്ദർശിച്ചു.

ശ്യാമപ്രസാദ് വധം;പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

keralanews shyamaprasad murder case the convicts will be produced in the court today

പേരാവൂർ:കാക്കയങ്ങാട്ട് എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിൽ ഉന്നതതല ഗൂഢാലോചന നടന്നതായി പ്രതികൾ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി.ശ്യാമപ്രസാദിന്റെ വധിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രതികളിൽ മൂന്നുപേർ രഹസ്യ സങ്കേതത്തിൽ ഗൂഢാലോചന നടത്തിയതും ഉന്നതരായ മറ്റു ചിലർ കൂടി ഇവരുടെ ഒപ്പം ഉണ്ടായിരുന്നതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇത് പുറത്തുവിട്ടിട്ടില്ല. കണ്ണൂർ എസ്പി ശിവവിക്രമിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാർഡും പ്രതികളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സൂക്ഷ്മതയായ അന്വേഷണമാണ്‌ കേസിൽ മുഴുവൻ പ്രതികളെയും തെളിവുകളും ഉടൻ ശേഖരിക്കാൻ സഹായകമായത്.കേസിലെ തൊണ്ടിമുതലുകളും മുഴുവൻ തെളിവുകളും പോലീസ് ശേഖരിച്ചു കഴിഞ്ഞു.ഫോറൻസിക് ഫലം കൂടി കിട്ടുന്നതോടെ കുറ്റപത്രം പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

ആറളം ഫാമിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം; തെങ്ങുകളും കശുമാവ് കൃഷിയും നശിപ്പിച്ചു

keralanews the wild elephants destroyed the coconut and cashew faming in aralam farm

ആറളം:ആനമതിൽ തകർത്ത് ഫാമിനുള്ളിൽ പ്രവേശിച്ച കാട്ടാനക്കൂട്ടം ഫാമിനകത്ത് കനത്ത നാശം വിതച്ചു.ഫാമിന്റെ അധീനതയിലുള്ള കൃഷിസ്ഥലത്ത് എത്തിയ കാട്ടാനക്കൂട്ടം വ്യാഴാഴ്ച പുലർച്ചയോടെ ഒൻപതു തെങ്ങുകൾ കുത്തി വീഴ്ത്തി.നിരവധി  കശുമാവുകളും നശിപ്പിച്ചു. ഒരാഴ്ച മുൻപും കാട്ടാനക്കൂട്ടം ഫാമിന്റെ രണ്ട്,നാല് ബ്ലോക്കുകളിൽ നിന്നും 12 തെങ്ങുകൾ നശിപ്പിച്ചിരുന്നു.ഇതോടെ കഴിഞ്ഞ നാലുമാസത്തിനുള്ളിൽ കാട്ടാനക്കൂട്ടം ഇവിടെ 500 ഓളം തെങ്ങുകളാണ് നശിപ്പിച്ചിരിക്കുന്നത്.നേരത്തെ ഫാമിനകത്തു താമസമാക്കിയ ആനകൾക്ക് പുറമെ കഴിഞ്ഞ ദിവസം അഞ്ച് ആനകൾ കൂടി ആനമതിൽ തകർത്ത് ഫാമിനകത്തു പ്രവേശിച്ചിട്ടുണ്ട്.ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും ഇത് വരെ വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.ഭയം കാരണം തൊഴിലാളികളും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ എത്തിയതാണ് എന്നാരോപിച്ച് പൊന്നാനിയിൽ ആൾക്കൂട്ടം യാചകനെ നഗ്നനാക്കി മർദിച്ചു

keralanews the crowd beat the begger suspecting that he came to kidnap the children in ponnani

മലപ്പുറം:കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്നാരോപിച്ച് പൊന്നാനിയിൽ ആൾക്കൂട്ടം വയോധികനായ യാചകനെ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു.മർദനത്തിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ആന്ധ്രാസ്വദേശിയായ വൃദ്ധനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസെടുത്തു.പൊന്നാനി നഴ്സിംഗ് ഹോമിന് സമീപത്തുവെച്ച് ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം.വൃദ്ധനെ ആൾക്കൂട്ടം നിലത്തിട്ടു ചവിട്ടുകയും നഗ്‌നനാക്കി കെട്ടിയിട്ട് മർദിക്കുകയും ചെയ്തു.മർദന വിവരമറിഞ്ഞെത്തിയ പോലീസുകാർ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പോലീസുകാരെയും മർദിക്കുകയായിരുന്നു. ഇതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി ലാത്തിവീശിയാണ് അക്രമികളെ തുരത്തിയത്.യാചകന്റെ പക്കൽ നിന്നും മിട്ടായിയും ക്ലോറോഫോമും കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരുടെ പ്രചാരണം.എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് നുണയാണെന്ന് തെളിഞ്ഞു.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ പ്രതിഫലനമാണ് നാട്ടുകാരുടെ കയ്യേറ്റത്തിന് പിന്നിലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.