നടി ഭാവന വിവാഹിതയായി

keralanews actress bhavana got married

തൃശൂർ:നടി ഭാവന വിവാഹിതയായി.കന്നഡ സിനിമ നിർമാതാവ് നവീനാണ് വരൻ. അഞ്ചുവർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ഇനി ഭാവന നവീന് സ്വന്തം.രാവിലെ 9.30 നും 10 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ് താലികെട്ട് നടന്നത്.ലളിതമായ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.മറ്റു ചടങ്ങുകൾ തൃശൂർ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടന്നു.സിനിമയിലെ സുഹൃത്തുക്കൾക്കായി വൈകുന്നേരം ലുലു കൺവെൻഷൻ സെന്ററിൽ റിസപ്ഷൻ നടത്തും.മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര, സിദ്ധിഖ്, നവ്യ നായർ, ഭാഗ്യലക്ഷ്മി, ഭാമ, ലെന തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തി.

കൊറ്റാളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനാറുപേർക്ക് പരിക്കേറ്റു

keralanews 16 injured in street dog attack in kottali

കൊറ്റാളി:കൊറ്റാളി,അത്തായക്കുന്നു മേഖലകളിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനാറുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. നായയുടെ കടിയേറ്റ കൊറ്റാളി അത്തായക്കുന്ന് സ്വദേശികളായ സവിത (49), മുസ്തഫ (70), ശൈലജ (61),മുസമ്മിൽ (62),ജിഷ്ണു (22),ഉഷ (48),രുഗ്മിണി (50),  സൗമിനി (78),അല്ലു (അഞ്ച്),രുജാന (ഒൻപത്),ഷംസുദ്ദീൻ (56),സാഹിദ (50), ജിഷ്ണു (21) എന്നിവരെ ജില്ലാ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ രമേശൻ (63),പ്രദീപൻ (43),കൃഷ്ണൻ (79),എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രഥമ ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.മുള്ളൻപന്നിയുടെ മുള്ള് തലയിൽ കൊണ്ട നിലയിലാണ് നായയെന്ന് നാട്ടുകാർ പറഞ്ഞു.

കൂത്തുപറമ്പ് കണ്ടേരിയിൽ നിന്നും മൂന്ന് ബോംബുകൾ കണ്ടെടുത്തു

keralanews three bombs were found from kanderi koothuparambu

കൂത്തുപറമ്പ്:കണ്ടേരിയിലെ ആൾതാമസമില്ലാത്ത പറമ്പിൽ നിന്നും ഉഗ്രശേഷിയുള്ള ഒരു സ്റ്റീൽ ബോംബും രണ്ട് നാടൻ ബോംബുകളും പിടികൂടി.ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.നിരവധി അക്രമ സംഭവങ്ങൾ നടന്നതിനെ തുടർന്ന് കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ബോംബ് കണ്ടെടുത്തത്. കൂത്തുപറമ്പ് എസ്‌ഐ കെ.വി നിഷിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബുകൾ കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.

‘ബ്ലഡ് കണ്ണൂർ’ രക്തദാന പദ്ധതി നിലവിൽ വന്നു

keralanews blood kannur the blood donation program started

കണ്ണൂർ:ജില്ലയിലെ വിദ്യാർത്ഥികളെ രക്തദാന സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ ‘ബ്ലഡ് കണ്ണൂർ’ പദ്ധതി നിലവിൽ വന്നു.എൻസിസി,എൻഎസ്എസ്  കേഡറ്റുകൾ ഉൾപ്പെടെ ആയിരത്തോളം വിദ്യാർഥികൾ പദ്ധതിയിൽ അംഗങ്ങളാണ്.അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കണ്ണൂർ എസ്എൻ കോളേജ്,തലശ്ശേരി ബ്രെണ്ണൻ കോളേജ്,പിലാത്തറ വിറാസ്.നവഭാരത ഐഎഎസ് അക്കാദമി,കണ്ണൂർ എൻജിനീയറിങ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.രക്തദാതാക്കളായ വിദ്യാർത്ഥികൾക്ക് ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി സൗജന്യ വാഹന സൗകര്യവും ലഭ്യമാക്കും.കണ്ണൂർ നവഭാരത് ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുക.പദ്ധതിയുടെ ഉൽഘാടനവും യാത്രയ്ക്കായി ഒരുക്കിയ കാറിന്റെ ഫ്ലാഗ് ഓഫും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.വിദ്യാർത്ഥികൾക്കായുള്ള മെഡി ക്ലെയിം ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ പോളിസി ഡോ.മേഴ്സി ഉമ്മനിൽ നിന്നും വിദ്യാർത്ഥിയായ മിഥുൻ ഏറ്റുവാങ്ങി.ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് രക്തം ആവശ്യമായി വരുന്ന സാഹചര്യത്തിൽ 9847000599,9072458458 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ ഹർജിയിൽ ഇന്ന് വിധി പറയും

keralanews actress attack case the verdict on dileeps petition today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്‍റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ രണ്ട് ഹർജികളിൽ അങ്കമാലി കോടതി ഇന്നു വിധി പറയും.കേസിലെ മുഖ്യപ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.ചട്ടപ്രകാരം ഈ തെളിവ് തനിക്ക് ലഭിക്കേണ്ടതാണെന്ന് ദിലീപ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്തു മാറ്റിയിട്ടുണ്ടെന്നും ഇവർ നൽകുന്ന നിർദേശങ്ങൾ ഇടയ്ക്ക് കേൾക്കാനാകുന്നുണ്ടെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.അതേസമയം ദൃശ്യങ്ങൾ ഉപയോഗിച്ച് നടിയെ വീണ്ടും അപമാനിക്കാനുദ്ദേശിച്ചാണ് ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെടുന്നതെന്നാണ് പോലീസിന്റെ വാദം.ഈ രേഖകൾ പ്രതിയുടെ കൈയിലെത്തിയാൽ ഇരയെ അപകീർത്തിപ്പെടുത്താൻ സാധ്യത ഉണ്ടെന്ന തടസവാദമായിരിക്കും പോലീസ് ഉന്നയിക്കുക.

മധുരയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

keralanews two malayalees died in an accident in madhurai

മധുര:മധുരയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുൽ റഹീം.അബ്ദുൽ റഹ്‌മാൻ എന്നിവരാണ് മരിച്ചത്.സലിം,കരീം എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലർച്ചെ നാഗൂരിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.നാഗൂരിലെ പള്ളിയിലേക്ക് തീർത്ഥാടനത്തിനായി പോയതായിരുന്നു ഇവർ.അപകട വിവരമറിഞ്ഞ് ബന്ധുക്കൾ മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.

കണ്ണൂരിലെ കൊലപാതകം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുന്നതായി ഗവർണ്ണർ പി.സദാശിവം

keralanews governor said that the murder in kannur will destroy the image of the state

തിരുവനന്തപുരം:കാക്കയങ്ങാട് എബിവിപി പ്രവർത്തകനും ഐടിഐ വിദ്യാർത്ഥിയുമായ ശ്യാമപ്രസാദിന്റെ മരണത്തിൽ പ്രതികരണവുമായി ഗവർണ്ണർ പി.സദാശിവം.കണ്ണൂരിലെ കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്നു പറഞ്ഞ ഗവർണ്ണർ സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർത്തതായി അഭിപ്രായപ്പെട്ടു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കണമെന്നും ഗവർണർ പറഞ്ഞു.രാഷ്ട്രീയ നേതൃത്വവും സമാധാനത്തിനായി ഒരുമിക്കണം.തങ്ങളുടെ അണികളെ അക്രമത്തിന്‍റെ പാതയിൽ നിന്നു മാറ്റി, സമാധാനത്തിന്‍റെ പാത സ്വീകരിക്കാൻ രാഷ്ട്രീയ നേതൃത്വം പ്രേരിപ്പിക്കണമെന്നും ഗവർണർ നിർദേശിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്തു

keralanews abvp called on for an educational band in the state on january 22nd

തിരുവനന്തപുരം:കണ്ണൂരിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജനുവരി 22 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം നൽകി.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക,ശ്യാമപ്രസാദിന്റെ കൊലപാതകക്കേസ് എൻഐഎ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് എബിവിപി പ്രവർത്തകനും കാക്കയങ്ങാട് ഗവ.ഐടിഐ വിദ്യാർത്ഥിയുമായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിൽ നാല് എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജനുവരി 25 ന് ഭാരത് ബന്ദിന് കർണിസേന ആഹ്വാനം ചെയ്തു

keralanews karnisena called for bharat band on january 25th

ന്യൂഡൽഹി:ഈ മാസം ഭാരത് ബന്ദിന് കർണിസേന ആഹ്വാനം ചെയ്തു.സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന ജനുവരി 25 നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ കത്തിക്കുമെന്നും നഷ്ട്ടം സഹിക്കാൻ ഉടമകൾ തയ്യാറാകണമെന്നും കർണിസേന മേധാവി ലോകേന്ദ്ര സിംഗ് മുന്നറിയിപ്പ് നൽകി.ചിത്രം പ്രദർശിപ്പിച്ചാൽ‌ ജൗഹർ അനുഷ്ഠിക്കുമെന്നും കർണി സേന ഭീഷണി ഉയർത്തിയിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹർ. യുദ്ധത്തിൽ തോൽവി ഉറപ്പാവുന്ന ഘട്ടത്തിൽ സ്ത്രീകൾ വലിയ ചിതകൂട്ടി കൂട്ടമായി ജീവനൊടുക്കുകയും പുരുഷന്മാർ ഒന്നടങ്കം യുദ്ധഭൂമിയിൽ മരണം വരിക്കുകയും ചെയ്യുന്നതാണ് ജൗഹർ.ബന്ദ് ശക്തമാക്കാൻ താൻ മുഴുവൻ സമയവും മുംബൈയിൽ ഉണ്ടാകുമെന്നും ലോകേന്ദ്ര സിംഗ് പറഞ്ഞു.ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി,നായിക ദീപിക പദുക്കോൺ എന്നിവർക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചതും ലോകേന്ദ്രയാണ്.എന്നാൽ പദ്മാവതിന് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയുടെ പ്രദർശനം ക്രമസമാധാനത്തിനു പുറമേ ജീവനും സ്വത്തിനും വലിയ ഭീഷണി ഉണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചില്ല. ഇതോടെയാണ് കർണി സേന ബന്ദുമായി രംഗത്തുവന്നിരിക്കുന്നത്.

ട്രെയിൻ യാത്രയ്ക്കിടെ ചായയിൽ മയക്കുമരുന്നു നൽകി പണവും ആഭരണങ്ങളും കവർന്നു

keralanews gold and cash were robbed during the train journey

കോട്ടയം:ട്രെയിൻ യാത്രയ്ക്കിടെ ചായയിൽ മയക്കുമരുന്ന് കലർത്തി നൽകി അമ്മയുടെയും മകളുടെയും പണവും ആഭരണങ്ങളും കവർന്നു.ശബരി എക്സ്പ്രെസ്സിലാണ് സംഭവം.പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്ററ്യൻറെ ഭാര്യ ഷീല(60),മകൾ ചിക്കു(24) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്.ഇവരുടെ പത്തരപ്പവൻ സ്വർണ്ണം,രണ്ട് മൊബൈൽ ഫോണുകൾ,18,000 രൂപ,നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം നഷ്ടമായി. സെക്കന്തരാബാദിൽ പഠിക്കുന്ന മകളുമായി വെള്ളിയാഴ്ച വൈകുന്നേരം ശബരി എക്സ്പ്രസ്സിന്റെ എസ് 8 കമ്പാർട്മെന്റിലാണ് ഇവർ കയറിയത്.സേലം കഴിഞ്ഞപ്പോൾ ഇവരുടെ സീറ്റിനു എതിർവശത്തിരുന്ന യുവാവ് നൽകിയ ചായകുടിച്ചതോടെ ഇവർ അബോധാവസ്ഥയിലാവുകയായിരുന്നു. ട്രെയിൻ കോട്ടയത്ത് എത്താറായപ്പോഴാണ് ഇരുവരും അബോധാവസ്ഥയിൽ കിടക്കുന്നതു ടിടിഇയുടെ ശ്രദ്ധയിൽപ്പെട്ടത്.ആലുവയിലേക്കായിരുന്നു ഇവർ ടിക്കറ്റ് എടുത്തിരുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.