ജെഡിയു യുഡിഎഫ് വിട്ടു;ഇനി എൽഡിഎഫിനൊപ്പം

keralanews jdu left udf and now with ldf

തിരുവനന്തപുരം:ജനതാദൾ യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരാൻ തീരുമാനിച്ചു.എം.പി വീരേന്ദ്രകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫിൽ നിന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എൽഡിഎഫുമായി ചേർന്നുപോകുന്നതാണ്.വർഗീയത ചെറുക്കാൻ ഇടതുപക്ഷമാണ് നല്ലതെന്നും വൈകാരികമായും എൽഡിഎഫിനോടാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷമാണ് വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക് മാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഇടതുമുന്നണിയിൽ ചേരാനുള്ള പാർട്ടി തീരുമാനം എം.വി. ശ്രേയാംസ്കുമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇടതുമുന്നണി കണ്‍വീനർ വൈക്കം വിശ്വനെയും നേരിട്ടു കണ്ട് അറിയിച്ചു.ഇന്നലെ രാവിലെ ചേർന്ന ജനതാദൾ-യു നേതൃയോഗം യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. എതിർപ്പു പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മുൻ മന്ത്രി കെ.പി. മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനും പാർട്ടി പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറിന്‍റെ തീരുമാനത്തെ പൂർണമായും പിന്താങ്ങി.

ആലപ്പുഴയിൽ സ്കൂളിലെ ശുചിമുറിയുടെ മതിലിടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു

keralanews a class second student died in alapuzha

ആലപ്പുഴ:ആലപ്പുഴയിൽ സ്കൂളിലെ ശുചിമുറിയുടെ മതിലിടിഞ്ഞു വീണു രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലിൽ എൽപി സ്കൂളിലാണ് സംഭവം.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുണ്ടച്ചിറയിൽ ബൻസന്റെയും ആൻസാമ്മയുടെയും മകൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്.കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിവച്ചത്.

ജോലിക്കിടെ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

keralanews kseb worker died of shock from electric line during work

നടുവിൽ:ജോലിക്കിടെ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി പീടികച്ചിറയിൽ പ്രസാദാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടുകൂടി വെള്ളാട് ടൗണിന് സമീപമാണ് അപകടം നടന്നത്.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് പോസ്റ്റിൽ കയറിയത്.എന്നാൽ ലൈനിൽ കൂടി വൈദ്യുതി പ്രവഹിക്കുകയായിരുന്നു.ഷോക്കേറ്റ് താഴെ വീണ പ്രസാദിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആറുമാസം മുൻപാണ് പ്രസാദ് ആലക്കോട് സെക്ഷനിൽ ലൈൻമാനായി  ജോലിയിൽ പ്രവേശിച്ചത്.ഭാര്യ:അമ്പിളി, മക്കൾ:സൂര്യനാഥ്,സൂര്യരാജ്.

വടകരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്

keralanews six-persons were injured when a bus carrying sabarimala pilgrims hits the car in vatakara

വടകര:ആന്ധ്രായിൽ നിന്നും വരികയായിരുന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കാറിൽ സഞ്ചരിച്ച കുടുംബത്തിനാണ് പരിക്കേറ്റത്.ഇവരെ  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടകരയിൽവെച്ചാണ് അപകടം നടന്നത്.കണ്ണൂർ ഉളിയിൽ സ്വദേശി ഫൈസലും സംഘവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

ലോക കേരളസഭയ്ക്ക് തുടക്കമായി

keralanews world kerala sabha begins

തിരുവനന്തപുരം:കേരളാ വികസനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള മലയാളികളെ കൂടി ഉൾപ്പെടുത്തുന്ന ലോക കേരളാ സഭയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.സഭയുടെ ആദ്യ സമ്മേളനം നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികൾ സഭയിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്തെത്തി.ചീഫ് സെക്രെട്ടറി പോൾ ആന്റണി സഭാരൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തി.തുടർന്ന് സഭാംഗങ്ങൾ ഒരുമിച്ചു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.351 അംഗങ്ങളാണ് സഭയിൽ ഉണ്ടാകുക.ലോക കേരളസഭയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ,കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം,മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി,മുൻ കേന്ദ്രമന്ത്രി വയലാർ രവി തുടങ്ങിയവർ അവതരിപ്പിക്കും.ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചു ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങൾ നടക്കും.മന്ത്രിമാർ,എംപിമാർ,എംഎൽഎമാർ,പ്രവാസി വ്യവസായികൾ, സംരംഭകർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. രണ്ടാം ദിനം വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മേഖലാ സമ്മേളനങ്ങളും പൊതുസഭാ സമ്മേളനവും നടക്കും. വൈകുന്നേരം 3.45ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.

തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷൻ ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു

Indian travellers stand next to buses parked at a depot during a transport strike in Chennai on January 5, 2018. The Tamil Nadu State Transport Corporation is on an indefinite strike as employees seek a wage hike, stranding thousands of travellers in the southern Indian state. / AFP PHOTO / ARUN SANKAR

ചെന്നൈ:തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷൻ ജീവനക്കാർ കഴിഞ്ഞ എട്ടുദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ഡ്രൈവർമാരും കണ്ടക്റ്റർമാരും അടക്കമുള്ള ജീവനക്കാർ സമരം ആരംഭിച്ചത്.ഡിഎംകെ, സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങി 17 യൂണിയനുകൾ സമരത്തിൽ പങ്കെടുത്തു.

കണ്ണൂർ നടുവനാട് സിപിഐഎം ഓഫീസിനു നേരെ ആക്രമണം

keralanews attack against cpim branch office naduvanad

കണ്ണൂർ:കണ്ണൂർ നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിനു നേരെ ആക്രമണം.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടിയാണ് ആക്രമണം ഉണ്ടായത്.ഓഫീസ് അക്രമികൾ പൂർണ്ണമായും അടിച്ചു തകർത്തു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വനിതാ അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്

keralanews indu malhothra first woman lawer to be appointed as supreme court judge

ന്യൂഡൽഹി:രാജ്യത്തെ നീതിന്യായ ചരിത്രത്തിന് പുതിയ അധ്യായം രചിച്ച് വനിതാ അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്.ഇന്ദു മൽഹോത്രയേയും മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തു.രാജ്യത്ത് ആദ്യമായാണ് ഒരു വനിത അഭിഭാഷക സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് ശിപാർശ ചെയ്യപ്പെ‌ടുന്നത്.മുതിർന്ന അഭിഭാഷകയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇന്ദു. ജസ്റ്റീസ് ലീലാ സേത്താണ് ഈ ബഹുമതി ആദ്യം കരസ്ഥമാക്കിയത്.

കൂത്തുപറമ്പിൽ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു

keralanews sdpi worker injured in koothuparamba

കണ്ണൂർ:കൂത്തുപറമ്പ് വട്ടോളിയിൽ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു.കണ്ണവം ലത്തീഫിയ സ്കൂൾ വാൻ ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്.ഇന്ന് വൈകുന്നേരമാണ് വെട്ടേറ്റത്.വാനിൽ കുട്ടികളെ ഇറക്കി മടങ്ങിവരുമ്പോൾ വാൻ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.പരിക്കേറ്റ അയൂബിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച മുൻപും അയൂബിനു നേരെ കണ്ണവത്തുവെച്ച് വധശ്രമം ഉണ്ടായിരുന്നു.എസ്‌ഐ കെ.വി ഗണേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി

keralanews the bullets were found under kuttippuram bridge

മലപ്പുറം:കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി.445 വെടിയുണ്ടകളും അനുബന്ധ സാമഗ്രികളുമാണ് കണ്ടെത്തിയത്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവിടെ നിന്നും പോലീസ് കുഴിബോംബുകൾ കണ്ടെടുത്തിരുന്നു.തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയാണ്.കഴിഞ്ഞ ദിവസം പാലത്തിനടിയിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ എൻഐഎ ഉൾപ്പടെയുള്ള ദേശീയ ഏജൻസികൾ അന്വേഷണം തുടരുന്നതിനിടെയാണ് വെടിയുണ്ടകളും കണ്ടെത്തിയിരിക്കുന്നത്.