ശ്രീജീവിന്റേത് കസ്റ്റഡിമരണം;മറച്ചുവെയ്ക്കാൻ പോലീസ് കള്ളത്തെളിവുണ്ടാക്കി-ജസ്റ്റിസ് നാരായണക്കുറുപ്പ്

keralanews the death of sreejiv is custodial death police made false evidence to hide this justice narayana kurup

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് പോലീസ് കംപ്ലെയൻസ് അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റീസ് നാരായണക്കുറുപ്പ്. കൊലപാതകം മറച്ചുവയ്ക്കാൻ പോലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും നടപടി ആവശ്യപ്പെട്ടുള്ള ശിപാർശ പോലീസ് മേധാവി അവഗണിച്ചെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് വെളിപ്പെടുത്തി.ശ്രീജിവിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച് പോലീസിനെതിരേ ലഭിച്ചിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് നാരായണക്കുറുപ്പിന്‍റെ വെളിപ്പെടുത്തൽ.തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2014 ഇൽആണ് ശ്രീജിത്തിന്‍റെ സഹോദരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനാൽ ശ്രീജിത്ത് പോലീസ് കംപ്ലെയൻസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. അതേസമയം ശ്രീജിവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കസ്റ്റഡിമരണത്തിൽ കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത് നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡ്വ.ജനറലിന് നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശബരിമല മകരവിളക്ക് അല്പസമയത്തിനകം; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

keralanews sabarimala makaravilakk today

ശബരിമല:മകരവിളക്ക് ദർശനത്തിനായി ഒരുങ്ങി ശബരിമല സന്നിധാനവും ഭക്തജനങ്ങളും. സന്നിധാനത്ത് തിരക്ക് ക്രമാതീതമായതോടെ പമ്പയിൽ നിന്നും മലകയറുന്നതു തടഞ്ഞിരിക്കുകയാണ്.തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തിയ ശേഷം ആറരയ്ക്ക് ശേഷം മാത്രമേ ഇനി തീർത്ഥാടകരെ പമ്പയിൽ നിന്നും മലകയറാൻ അനുവദിക്കുകയുളൂ.നിലവിൽ വലിയ നടപ്പന്തലും പരിസരങ്ങളും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.വാവർനട, ജ്യോതിനഗർ, പാണ്ടിത്താവളം, എന്നിവിടങ്ങളിലെല്ലാം തീർത്ഥാടകർ തമ്പടിച്ചിരിക്കുകയാണ്. ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തരുടെ നിര മരക്കൂട്ടവും പിന്നിട്ടു.പരമ്പരാഗത കാനനപാതകളായ പുല്ലുമേട്,എരുമേലി വഴിയും തീർത്ഥാടകർ പ്രവഹിക്കുകയാണ്.സൂക്ഷ്മ പരിശോധന നടത്തിയാണ് തീർത്ഥാടകരെ കടത്തി വിടുന്നത്.5000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

14 കിലോ കഞ്ചാവുമായി പാപ്പിനിശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

keralanews two arrested in pappinisseri with 14kg of ganja

പാപ്പിനിശ്ശേരി:14 കിലോ കഞ്ചാവുമായി പാപ്പിനിശ്ശേരിയിൽ രണ്ടുപേർ പിടിയിൽ.ശനിയാഴ്ച രാവിലെ പത്തുമണിയോടെ പാപ്പിനിശ്ശേരി സിഎസ്‌ഐ പള്ളിക്ക് സമീപത്തുവെച്ചാണ് എക്‌സൈസ് സംഘം ആസൂത്രിതമായി ഇവരെ പിടികൂടിയത്.കല്യാശ്ശേരി കോലത്തുവയൽ സ്വദേശി റാഷിദ്(28),ചിറയ്ക്കൽ സ്വദേശി എൻ എൻ റാഷിദ്(30) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.ഇവർ സഞ്ചരിച്ച കാറിന്റെ വിവിധഭാഗങ്ങളിൽ പായ്‌ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കാറിന്റെ മെക്കാനിക്കിനെ വിളിച്ചുവരുത്തിയാണ് കാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പായ്ക്കറ്റുകൾ പുറത്തെടുത്തത്. ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാർഡും കണ്ണൂർ എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാർഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ശ്രീജിത്തിന് പിന്തുണയുമായി സൈബർ കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച് ഇന്ന് തിരുവനന്തപുരത്ത്

keralanews cyber community protest today to support sreejith in thiruvananthapuram

തിരുവനന്തപുരം:തന്റെ സഹോദരനെ കൊന്നവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്  പിന്തുണ പ്രഖ്യാപിച്ച് സൈബർ കൂട്ടായ്മ്മ നടത്തുന്ന പ്രതിഷേധ മാർച്ച് ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന പ്ലക്കാഡുകളുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്.പ്രമുഖർക്ക് മാത്രമല്ല ശ്രീജിത്തിനും നീതി ലഭിക്കണമെന്ന ആഹ്വാനവുമായാണ് യുവാക്കൾ പ്രതിഷേധപ്രകടനം നടത്തുന്നത്. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പോലീസുകാർ തല്ലിക്കൊന്ന തന്റെ സഹോദരന് നീട്ടി കിട്ടണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രെട്ടെറിയേറ്റ് പടിക്കൽ  സമരം ആരംഭിച്ചിട്ട് 764 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ച ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നു.അനുജനെ കൊന്നവർക്കെതിരെ നിയമ നടപടി എടുക്കണം.കൊലപാതകം സിബിഐ അന്വേഷിക്കണം എന്നതാണ് ശ്രീജിത്തിന്റെ ആവശ്യം.ഇത് നേടിയെടുക്കും വരെ സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം കിടക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുന്നത്.അടിവസ്ത്രത്തിൽ സൂക്ഷിച്ച വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്തു എന്നാണ് മരണത്തെ കുറിച്ച് പോലീസ് പറഞ്ഞത്.എന്നാൽ ശ്രീജിവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു എന്നും പോലീസ് മർദ്ദനത്തെ തുടർന്നാണ് ശ്രീജിവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.തുടർന്ന് അന്നത്തെ സിഐ ആയിരുന്ന ഗോപകുമാറും എസ്‌ഐ ഫിലിപ്പോസും ചേർന്ന് ശ്രീജിവിനെ ക്രൂരമായി മർദിച്ചു എന്നും അതിനു മറ്റു സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നു എന്നും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.വ്യാജരേഖ ചമച്ചു പ്രതികളായ പോലിസുകാർ രക്ഷപ്പെടുകയും ചെയ്തു.

അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നലിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു

keralanews police blocked the ksrtc minnal bus which did not stop in the busstop

പയ്യോളി:അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നലിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു.ബസിന് രണ്ടു സ്ഥലത്തുവെച്ച് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് ചോമ്പാല കുഞ്ഞിപ്പള്ളിക്ക് സമീപം പോലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ ദേശീയ പാതയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയം പാലായിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി രാത്രി എട്ടുമണിക്കാണ് പാലായിൽ നിന്നും കെഎസ്ആർടിസി മിന്നൽ ബസ്സിൽ കയറിയത്. വരെയായിരുന്നു ഓൺലൈൻ വഴി ടിക്കട്റ്റ് ബുക്ക് ചെയ്തിരുന്നത്. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസർകോട്ടേക്കാണെന്നു മനസിലായത്.തുടർന്ന് പയ്യോളിയിൽ ഇറങ്ങുന്നതിനായി ഈ ബസിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചു.എന്നാൽ കണ്ടക്റ്റർ ടിക്കറ്റ്  എടുക്കാൻ വന്നപ്പഴേക്കും ബസ് കോഴിക്കോട് വിട്ടിരുന്നു.ബസ് പയ്യോളിയിൽ നിർത്തില്ലെന്നു പറഞ്ഞ കണ്ടക്റ്റർ വേണമെങ്കിൽ കണ്ണൂർക്ക് ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു.മിന്നൽ ബസിനു ഒരു ജില്ലാ കേന്ദ്രം കഴിഞ്ഞാൽ അടുത്ത ജില്ലാ കേന്ദ്രത്തിൽ മാത്രമേ സ്റ്റോപ്പുള്ളൂ എന്ന് പറഞ്ഞതിനാൽ വിദ്യാർത്ഥിനി കണ്ണൂർക്ക് ടിക്കറ്റ് എടുത്തു.ശേഷം അബദ്ധം പറ്റിയ വിവരം വിദ്യാർത്ഥിനി പിതാവിനെ വിളിച്ചറിയിച്ചു.പിതാവ് പയ്യോളി പോലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസർ പയ്യോളിയിൽ എത്തി ബസിനു കൈകാണിച്ചു.എന്നാൽ ബസ് നിർത്താതെ പോവുകയായിരുന്നു.ഉടനെ മൂരാട് പാലത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരമറിയിച്ചു.ഈ പോലീസുകാരനും ബസിനു കൈനീട്ടിയെങ്കിലും ബസ് അവിടെയും നിർത്തിയില്ല.പിന്നീട് പോലീസ് വയർലെസ്സ് സൈറ്റിലൂടെ വിവരം കൈമാറി.തുടർന്നാണ് ചോമ്പാല പോലീസ് ജീപ്പ് കുറുകെയിട്ട് ബസ് തടഞ്ഞത്.പിതാവ് ബൈക്കിലെത്തി കുട്ടിയെ കൂട്ടികൊണ്ടു വന്നു.പോലീസിൽ പരാതിയും നൽകി.രാത്രി പത്തുമണികഴിഞ്ഞാൽ കെഎസ്ആർടിസി ഉൾപ്പെടെ ഏതു ബസും സ്ത്രീകൾ പറയുന്നിടത്തു നിർത്തി അവരെ ഇറക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാരുടെ ഈ ക്രൂരത. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസെടുത്തു.പോലീസ് കൈകാണിച്ചിട്ടും നിർത്താതിരുന്നതിന് പയ്യോളി പോലീസ് ബസ് ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്തു.

കൊച്ചിയിലെ മോഷണ പരമ്പര;ഒരാൾ കൂടി പിടിയിൽ

keralanews the theft in kochi one arrested

കൊച്ചി:തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.മോഷണത്തിൽ നേരിട്ട് പങ്കെടുക്കാതെ പ്രതികളെ സഹായിച്ച ഷെമീം ആണ് ബെംഗളൂരുവിൽ പിടിയിലായത്. കേസിലെ മൂന്നു പ്രതികൾ നേരത്തെ ഡൽഹിയിൽ പിടിയിലായിരുന്നു.ഇവരെ മൂന്നുപേരെയും കൊച്ചിയിലെത്തിച്ചു.മോഷണത്തിലെ മുഖ്യ ആസൂത്രകൻ നസീർഖാന്റെ മരുമകനാണ് ഷെമീം.ഇയാളിൽ നിന്നും നസീർഖാന്റെ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.കൊച്ചി എരൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി 54 പവനും പുല്ലേപ്പടിയിലെ വീട്ടിൽ വയോധികനെ ബന്ദിയാക്കി 5 പവനുമാണ് മോഷണസംഘം കവർന്നത്.

മുംബൈ വിമാനത്താവളത്തിലെ കോൺഫെറൻസ് ഹാളിൽ തീപിടുത്തം

keralanews fire broke out in the conferance hall of mumbai airport

മുംബൈ:മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ വൺ എയിലുള്ള കോൺഫെറൻസ് ഹാളിൽ തീപിടുത്തം.അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ കെടുത്തിയത്.യാത്രക്കാർ ഉപയോഗിക്കുന്ന മുറികളിൽ നിന്നും വളരെ അകലെയാണ് തീപിടിച്ച കോൺഫെറൻസ് ഹാൾ.അതിനാൽ തീപിടുത്തം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കണ്ണൂർ പിണറായിയിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

keralanews mother and two children found dead in kannur pinarayi

കണ്ണൂർ:പിണറായി ഡോക്റ്റർമുക്കിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.കെഎസ്ആർടിസി ഡ്രൈവർ പറമ്പത്ത് വീട്ടിൽ ബാബുവിന്റെ ഭാര്യ പ്രീത(38),മക്കളായ വൈഷ്‌ണ(8),ലയ(ഒന്നര)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതയുടെ ഭർത്താവും അമ്മയും മംഗലാപുരത്ത് ചികിത്സക്കായി പോയിരിക്കുകയായിരുന്നു.ഈ സമയത്താണ് അപകടം നടന്നതെന്നാണ് സംശയിക്കുന്നത്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

മുംബൈയിൽ കാണാതായ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു;മലയാളിയടക്കം നാലുപേർ മരിച്ചു

keralanews four dead in helicopter accident in mumbai

മുംബൈ:മുംബൈയിൽ ഒഎൻജിസി പ്രവർത്തകർ സഞ്ചരിച്ച ഹെലികോപ്പ്റ്റർ അപകടത്തിൽപ്പെട്ട് മലയാളിയടക്കം നാലുപേർ മരിച്ചു.ചാലക്കുടി സ്വദേശി വി.കെ. ബാബുവാണ് മരിച്ചത്. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മലയാളികളായിരുന്നു.ഒഎൻജിസി പ്രൊഡക്‌ഷൻ വിഭാഗത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർമാരായ ചാലക്കുടി സ്വദേശി വി.കെ. ബാബു, കോതമംഗലം സ്വദേശി ജോസ് ആന്‍റണി, തൃശൂർ സ്വദേശി പി.എൻ. ശ്രീനിവാസൻ എന്നിവരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മലയാളികൾ.ജുഹുവിൽ നിന്നും രാവിലെ 10.20 ന് പറന്നുയർന്ന ഹെലികോപ്റ്റർ ദഹാനുവിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് തകർന്നു വീണത്. കാണാതായവർക്കുവേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.വിമാനങ്ങളും കപ്പലുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു എഎസ് 365 എന്‍3 ഹെലികോപ്റ്റര്‍.എന്നാല്‍ പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കു ശേഷം മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്‌നൽ നിലയ്ക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.

മുംബൈയിൽ ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റർ കാണാതായി

keralanews helicopter went missing with ongc staffs

മുംബൈ:മുംബൈയിൽ ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റർ കാണാതായി.ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മുംബൈയിൽനിന്നും 30 നോട്ടിക്കൽ മൈൽ അകലെ കടലിനു മുകളിൽവച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചു. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ ഹെലികോപ്റ്ററിനായി തെരച്ചിൽ തുടരുകയാണ്.