സോളാർ കേസ്;സരിതയുടെ കത്ത് ചർച്ചചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

keralanews solar case high court ban the discussion in sarithas letter

കൊച്ചി:സോളാർ കേസുമായി ബന്ധപ്പെട്ട് സരിത നായർ അന്വേഷണ സംഘത്തിന് കൈമാറിയ കത്തിലെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി.ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.രണ്ടുമാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങൾക്കും വിലക്ക് ബാധകമാണ്.സോളാർ കമ്മീഷൻ റിപ്പോർട്ടിലെ തുടർനടപടികൾ റദ്ധാക്കണമെന്നും സരിതയുടെ കത്തിലെ അപകീർത്തികരമായ പരാമർശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി  ഹർജി സമർപ്പിച്ചത്.അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഉമ്മൻ‌ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ അന്വേഷണമോ മറ്റു നടപടികളോ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല.നേരത്തേ, ഹർജി പരിഗണിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിമർശിച്ചിരുന്നു. സോളാർ ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെന്നും വിചാരണയ്ക്കുമുന്പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ സമരം തുടങ്ങി

keralanews junior doctors from medical colleges in the state have started a strike

തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ സമരം തുടങ്ങി.ഡോക്റ്റർമാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.മെഡിക്കൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം.എന്ന് രാവിലെ എട്ടുമണി മുതൽ നാളെ രാവിലെ എട്ടുമണി വരെയാണ് പണിമുടക്ക്.അത്യാഹിത വിഭാഗം,തീവ്രപരിചരണ വിഭാഗം,പ്രസവ മുറികൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സൂചന സമരമാണ് ഇന്ന് നടക്കുന്നത്.പെൻഷൻ പ്രായം കുറയ്ക്കാൻ തയ്യാറാകാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് ജൂനിയർ ഡോക്റ്റർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പെൻഷൻ പ്രായവർധന ഇവരുടെ തൊഴിൽ സാദ്ധ്യതകൾ ഇല്ലാതാക്കുമെന്ന് ജൂനിയർ ഡോക്റ്റർമാർ ചൂണ്ടിക്കാട്ടുന്നു.

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; പുലിമുരുകനിലെ പാട്ടുകൾ ഓസ്‌ക്കാർ നോമിനേഷൻ പട്ടികയിൽ

keralanews song from the movie pulimurukan entered in the oscar nomination list

തിരുവനന്തപുരം:മലയാളത്തിൽ നിന്നും ആദ്യമായി നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ പുലിമുരുകനെ തേടി വീണ്ടുമൊരു പൊൻതൂവൽ കൂടി.പുലിമുരുകനിലെ രണ്ടു പാട്ടുകൾ ഓസ്‌ക്കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണമിട്ട ‘കാടണിയും കാൽചിലമ്പേ കാനനമൈനേ’,’മാനത്തെ മാരികുറുംബേ’ എന്നീ രണ്ടു ഗാനങ്ങളാണ് ഓസ്‌ക്കാർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും പുലിമുരുകൻ മാത്രമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.2017 ലെ ഒറിജിനൽ സോങ് വിഭാഗത്തിൽ പരിഗണിക്കുന്ന ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസ് പുറത്തുവിട്ടത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിൽ ഉണ്ടാകുക.2018 ജനുവരി 23 നാണ് ഓസ്‌ക്കാർ അവാർഡുകൾ പ്രഖ്യാപിക്കുക.

ഐഎസ് റിക്രൂട്ട്മെന്റ്;പണം എത്തുന്നത് ഗൾഫിൽ നിന്നും

keralanews is recruitment money is from gulf countries

കണ്ണൂർ:ഭീകര സംഘടനയായ ഐഎസിന്‍റെ കേരളത്തിലെ റിക്രൂട്ട്മെന്‍റുകളുമായി ബന്ധപ്പെട്ട് ആവശ്യമായ പണം സമാഹരിച്ചത് കണ്ണൂർ സ്വദേശിയുടെ നേതൃത്വത്തിൽ ഗൾഫ് കേന്ദ്രീകരിച്ചാണെന്ന് ഡിവൈഎസ്പി പി.പി. സദാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.ഐഎസ് പ്രവർത്തകനായ പാപ്പിനിശേരി സ്വദേശി തസ്‌ലിം ഇടനിലക്കാരനായാണ് പ്രധാനമായും ഫണ്ട് ശേഖരിച്ചത്. നേരത്തെ കണ്ണൂരിലടക്കം സിറിയയിലേക്ക് ഐഎസിൽ ചേരാൻ പോയവർക്ക് ധനസഹയം തസ്‌ലിം മുഖേനയായിരുന്നു നൽകിയിരുന്നത്. കണ്ണൂരിൽ അറസ്റ്റിലായ ചക്കരക്കൽ സ്വദേശി മിഥ്ലാജ് എന്നയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം കൈമാറിയിരുന്നത്.സംഘടനയിലുള്ള മറ്റുള്ളവർക്കും പണം കൈമാറിയെന്നാണ് നിഗമനം.എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന തസ്‌ലിമിന് ഇത്തരത്തിൽ പണം നൽകി സഹായിക്കാനുള്ള ശേഷിയില്ലെന്ന അനുമാനമാണ് അന്വേഷണസംഘത്തെ നയിച്ചത്. ഗൾഫിൽനിന്ന് തസ്‌ലിം പണപ്പിരിവ് നടത്തിയിരുന്നെന്ന് ആധികാരികമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുഎഇയിൽ കോർക്ക് ഖാൻ എന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ തസ്‌ലിം നാട്ടിലെ പള്ളിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയതിന് യുഎഇയിൽ കേസും നിലവിലുണ്ട്.നേരത്തെ ഡൽഹിയിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷാജഹാന്‍റെ ഉമ്മയിൽനിന്നും മിഥ്ലാജ് ഒരു ലക്ഷം രൂപ വാങ്ങിയതായി കണ്ണൂരിൽ അറസ്റ്റിലായ ഐഎസ് പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. തൊട്ടടുത്ത ദിവസം ഈ തുക ഗൾഫിൽനിന്ന് സിറിയയിലേക്ക് കടന്നവർക്ക് കൈമാറിയതായി മൊഴിയുണ്ടായിരുന്നു.

വളപട്ടണം റെയിൽവെ പാലത്തിന്റെ അടിയിൽ നിന്നും മണൽ വാരിയാൽ ഇനി മുതൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

Prisoner-Vector

വളപട്ടണം:വളപട്ടണം റെയിൽവെ പാലത്തിന്റെ അടിയിൽ നിന്നും  മണൽ വാരിയൽ ഇനി മുതൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.റെയിൽവേ പാലത്തിനടിയിൽനിന്ന് മണൽ വാരുന്നത് പാലത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റെയിൽവേ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്‍റിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.മണലൂറ്റുമായി ബന്ധപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വളപട്ടണം റെയിൽവേ പാലത്തിനു സമീപം 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തി. നിലവിൽ രാവിലെ ആറു മുതൽ 12 വരെയാണ് വളപട്ടണം പുഴയിൽ മണൽ വാരുവാൻ അഴീക്കൽ പോർട്ട് ട്രസ്റ്റ് നിശ്ചയിച്ച സമയം. റെയിൽവേ പാലത്തിൽനിന്നും 500 മീറ്റർ അകലെ മാത്രമേ മണൽ വാരൽ നടത്താൻ പാടുള്ളൂ. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് മണൽ മാഫിയ രാത്രിയിൽ പാലത്തിന്‍റെ അടിയിൽനിന്ന് മണലൂറ്റുന്നത്. ഇത് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിക്കാൻ ഇടയാക്കുന്നു.ഇതിനെ തുടർന്നാണ് നടപടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

keralanews gold seized from nedumbasseri airport 2

നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വിമാനമിറങ്ങിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച ഒരുകോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.ഫോൺ ബാറ്ററിയുടെ രൂപത്തിലാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.സംഭവത്തിൽ മംഗലാപുരം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ കൂടി എത്തി

keralanews two new dialysis mechines were installed in kannur district hospital

കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി  രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ കൂടി എത്തി.ഇതിന്റെ ഉൽഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.എംഎൽയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13.23 ലക്ഷം രൂപ ഉപയോഗിച്ചാണ് യന്ത്രങ്ങൾ സ്ഥാപിച്ചത്. 2013 ലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.നാല് ഷിഫ്റ്റുകളിലായി രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ഇവിടെ ഡയാലിസിസ് ചെയ്യുന്നുണ്ട്.17 യൂണിറ്റുകളിലായി ദിവസവും 63 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്.12 ഡയാലിസിസ് ടെക്‌നീഷ്യന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ലോറിയിടിച്ച് താവം റയിൽവെ ഗേറ്റ് തകർന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു

keralanews the thavam railway gate damaged when the lorry hits and traffic was interrupted

പഴയങ്ങാടി:ലോറിയിടിച്ച് താവം റയിൽവെ ഗേറ്റ് തകർന്നു.ഇന്നലെ ഉച്ചയോടെ റെയിൽവെ ഗേറ്റിലൂടെ കടന്നുപോവുകയായിരുന്ന പാർസൽ ലോറിയുടെ മുകൾ ഭാഗം തട്ടി ഗേറ്റിന്റെ അറ്റം തകരുകയായിരുന്നു.ഗേറ്റ് ഉയർത്തിയ നിലയിലായതിനാൽ അറ്റം തട്ടുകയായിരുന്നു.ഗേറ്റ് തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപെട്ടു.ചങ്ങലയിട്ടാണ് പിന്നീട് ഇതിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചത്.ട്രെയിനുകളും ഇതിലൂടെ വേഗം കുറച്ചാണ് പോയത്.വൈകുന്നേരം ആറുമണിയോടെ കണ്ണൂരിൽ നിന്നും മെക്കാനിക്കൽ വിഭാഗമെത്തി വെൽഡ് ചെയ്താണ് ഗേറ്റ് ശരിയാക്കിയത്. Read more

അജ്മാനിൽ തീപിടുത്തത്തിൽ മലപ്പുറം സ്വദേശി മരിച്ചു

keralanews malappuram native died in a fire in ajmaan

അജ്‌മാൻ :അജ്‌മാൻ വ്യവസായ മേഖലയിൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടുത്തത്തിൽ മലപ്പുറം സദേശി മരിച്ചു.വെള്ളില പുലക്കുഴിയിൽ മുഹമ്മദ്-ബിയ്യാക്കുട്ടി ദമ്പതികളുടെ മകൻ ജലാൽ(34) ആണ് മരിച്ചത്.തീപിടുത്തമുണ്ടായ വാണിജ്യകേന്ദ്രത്തിലെ നമസ്ക്കാര മുറിയിൽ നിസ്‌ക്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു  ജലാൽ.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ജലാലിന്‌  പുറത്തു കടക്കാനായില്ല.ശനിയാഴ്ച്ച വൈകുന്നേരം നാലുമണിയോട് കൂടിയായിരുന്നു അഗ്നിബാധ ഉണ്ടായത്.വൻ നാശനഷ്ടം കണക്കാക്കുന്നുണ്ട്.ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്ത്

keralanews prime minister narendra modi will visit thiruvananthapuram

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരം സന്ദർശിക്കും.ഓഖി ദുരിത ബാധിതരെ സന്ദർശിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.ലക്ഷദ്വീപിൽ നിന്നും ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന പ്രധാനമന്ത്രി 1.50 ഓടെ തിരുവനന്തപുരത്തെത്തും.ഇവിടെ നിന്നും ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോകും.അവിടെ നിന്നും മടങ്ങിയെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം 4.20 ന് റോഡുമാർഗം പൂന്തുറയിലേക്ക് പോകും.നേരത്തെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കില്ല എന്ന് തീരുമാനിച്ചിരുന്നെങ്കിലും ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ച് 10 മിനിറ്റ് പൂന്തുറ സന്ദർശിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുകയായിരുന്നു. പൂന്തുറ സെന്റ് തോമസ് സ്കൂളിൽ 4.40 മുതൽ 5 മണിവരെ അദ്ദേഹം ഓഖി ദുരിതബാധിതരെ കാണും അവിടെ നിന്നും വൈകുന്നേരം 5.30 തോടെ തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി 6.15 വരെ ഓഖി ദുരന്തം വിലയിരുത്തുന്ന യോഗത്തിൽ പങ്കെടുക്കും.6.35 ന് തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തി 6.40 തോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.