കാസർകോട്ട് മോഷ്ട്ടാക്കൾ റിട്ടയേർഡ് അധ്യാപികയെ കഴുത്തറുത്തു കൊന്നു

keralanews the thiefs killed retired teacher in kasarkode

കാസർകോഡ്:കാസർകോഡ് ചീമേനിയിൽ മോഷ്ട്ടാക്കൾ റിട്ടയേർഡ് അധ്യാപികയുടെ കഴുത്തറുത്തു കൊന്നു.പി.വി ജാനകിയാണ് മരിച്ചത്.കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടെയാണ് സംഭവം.ഇവരുടെ ഭർത്താവും റിട്ടയേർഡ് അധ്യാപകനുമായ കൃഷ്ണനും വെട്ടേറ്റിരുന്നു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചീമേനി പുലിയന്നൂർ സ്കൂൾ പരിസരത്തു താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ കളത്തേര കൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ രാത്രി 12.30 ഓടെ മൂന്നംഗ മോഷണസംഘമെത്തി കൊല നടത്തിയത്.മോഷ്ട്ടാക്കൾ ദമ്പതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല,വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ,50000 രൂപ എന്നിവ കവർന്നിട്ടുണ്ട്.

ജിഷ വധക്കേസിൽ വാദം പൂർത്തിയായി;ശിക്ഷാവിധി നാളെ

keralanews the hearing in jisha murder case completed verdict will pronounce tomorrow

കൊച്ചി:ജിഷ വധക്കേസിൽ വാദം പൂർത്തിയായി.ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.കേസിൽ തുടരന്വേഷണം വേണമെന്ന അമീറുൽ ഇസ്ലാമിന്റെ ആവശ്യം കോടതി തള്ളി.നിർഭയ കേസിനു സമാനമായ കേസാണിതെന്നു പ്രോസിക്യൂഷൻ പറഞ്ഞു.കൊലപാതകം,മാനഭംഗം,മാരകമായി മുറിവേൽപ്പിക്കൽ,വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള വകുപ്പുകൾ.ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഈ നാല് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.കുറ്റകൃത്യങ്ങളുടെ തീവ്രത കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ അമീറുൽ ഇസ്ലാം നിരപരാധിയാണെന്ന് പ്രതിഭാഗം വാദിച്ചു.കേസിൽ ദൃക്‌സാക്ഷികളില്ല.ഊഹാപോഹങ്ങൾ കണക്കിലെടുത്ത് ശിക്ഷിക്കരുത്.കേസിനു പിന്നിൽ ഭരണകൂട താല്പര്യമാണെന്നും  പോലീസ് അതിനൊത്ത് പ്രവർത്തിച്ചെന്നും പ്രതിഭാഗം വാദിച്ചു.

ഓഖി ചുഴലിക്കാറ്റ്;ഇന്ന് അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

keralanews ochki cyclone five more dead bodies were recovered today

കോഴിക്കോട്:ഓഖി ചുഴലിക്കാറ്റിൽപെട്ട് കാണാതായ അഞ്ച് മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ബേപ്പൂർ തീരത്തു നിന്നും 3 മൃതദേഹങ്ങളും പൊന്നാനി തീരത്തു നിന്നും  2 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാർഡും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ ഒൻപതു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മൽസ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.ഉൾക്കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലാണ്.ബേപ്പൂർ തുറമുഖത്തിനടുത്തു നിന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്ത സാഹചര്യത്തിൽ ഈ മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

പാനൂരിൽ സിപിഎം-ബിജെപി സംഘർഷം; അഞ്ചുപേർക്ക് വെട്ടേറ്റു

keralanews cpm bjp conflict in panoor and five injured

പാനൂർ:പാനൂരിന് സമീപം കണ്ണംവെള്ളിയിൽ സിപിഎം-ബിജെപി സംഘർഷം.സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനും വെട്ടേറ്റു.ബിജെപി പ്രവർത്തകൻ കണ്ണംവെള്ളിയിലെ മൂത്തേടത്ത് റോജിൻ(19),സിപിഎം പ്രവർത്തകരായ കണ്ണംവെള്ളിയിലെ റിജിൽ,ശ്രീരാഗ്,വിബിൻ,ഷൈൻ എന്നിവർക്കാണ് വെട്ടേറ്റത്.പരിക്കേറ്റ ബിജെപി പ്രവർത്തകനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കണ്ണംവെള്ളി കല്ലുള്ളപുനത്തിൽ മടപ്പുരയുടെ പരിസരത്താണ് സംഘർഷം നടന്നത്.ഇവിടെ ഉത്സവത്തിനെത്തിയതാണ് ഇവർ.ഏതാനും ദിവസങ്ങളായി പാനൂർ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണം.

ഡൽഹിയിൽ കനത്ത പുകമഞ്ഞ്;പത്തു ട്രെയിനുകൾ റദ്ദാക്കി

keralanews heavy smog in delhi ten trains canceled

ന്യൂഡൽഹി:ഡൽഹിയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് പത്തു ട്രെയിനുകൾ റദ്ദാക്കി.ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകി. ട്രെയിനുകൾ വൈകുന്ന വിവരങ്ങൾ യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലും അറിയിക്കുന്നുണ്ട്.കഴിഞ്ഞ ഒരു മാസമായി ഡൽഹി പുകമഞ്ഞിന്റെ പിടിയിലാണ്.

അഴീക്കോട് എസ്‌ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of sdpi worker

അഴീക്കോട്:അഴീക്കോട് എസ്‌ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. എസ്‌ഡിപിഐ അഴീക്കോട് പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് പി.കെ നൗഫലിന്റെ കപ്പക്കടവിലെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.ബോംബേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് എസ്‌ഡിപിഐ ആരോപിച്ചു.

ബിഎസ്എൻഎൽ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

keralanews the strike of bsnl employees started

കണ്ണൂർ:സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ജീവനക്കാർ നടത്തുന്ന പണിമുടക്ക് കണ്ണൂർ എസ്എസ്എയിൽ ആരംഭിച്ചു.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടും പ്രത്യേക ടവർ കമ്പനി രൂപവൽക്കരണത്തിന് എതിരേയുമാണ് സമരം.പണിമുടക്കിയ ജീവനക്കാർ പ്രകടനവും വിശദീകരണ യോഗവും നടത്തി.ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസി.സെക്രെട്ടറി പി.മനോഹരൻ പണിമുടക്ക് ഉൽഘാടനം ചെയ്തു.പണിമുടക്ക് ഇന്നും തുടരും.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

keralanews gold worth rs 36lakhs seized from karippur airport

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി.വിമാനത്താവളത്തിലെ കരാർ ജീവനക്കാരന്റെ സഹായത്തോടെ കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ വിലമതിക്കുന്ന 1.23 കിലോഗ്രാം സ്വർണ്ണമാണ് ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് സംഘം പിടികൂടിയത്. സ്വർണ്ണം കടത്തിയ കാസർകോഡ് സ്വദേശി മുഹമ്മദ് അറഫാത്തിനെയും ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജോലികൾ ചെയ്യുന്ന വിസ്‌കാൻ ഏജൻസിയിലെ കരാർ ജീവനക്കാരൻ കൊണ്ടോട്ടി സ്വദേശി അഷ്‌റഫ് അഹ്‌റാഫിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻഡിഗോയുടെ ദുബായ് വിമാനത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

ആലുവയിൽ കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞു;മൂന്നുപേർ മരിച്ചു

keralanews three-died-as-car-hits-metro-piller-in-aluva

ആലുവ:ആലുവ മുട്ടത്ത് കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞ് അച്ഛനും മകനും അടക്കം മൂന്നുപേർ മരിച്ചു.കോട്ടയം കുമരനെല്ലൂർ സ്വദേശികളായ ടി.ടി രാജേന്ദ്രപ്രസാദ്,മകൻ ടി.ആർ അരുൺ പ്രസാദ്,മകളുടെ ഭർതൃപിതാവ് ചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്.ചന്ദ്രൻ നായരുടെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങുബോഴായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്രപ്രസാദ് സംഭവ സ്ഥലത്തുവെച്ചും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.കാർ ഓടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജിഷ വധക്കേസ്;കോടതി വിധി ഇന്ന്

keralanews verdict today in jisha murder case

കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ കോടതി ഇന്ന് നിർണായക വിധി പറയും.ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് വിധി പ്രസ്ഥാപിക്കുക.കേസിൽ വാദം ഇന്നലെ പൂർത്തിയായിരുന്നു.പ്രതി അമീറുൽ ഇസ്ലാം കുറ്റവാളിയാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാൽസംഗം,കൊലപാതകം,വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി.വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ. ശാസ്ത്രീയമായി ശേഖരിച്ച അഞ്ചു തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.പെരുമ്പാവൂരിലുള്ള ജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ അതി ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നതാണ് കേസ്.