രാഹുൽ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദർശിച്ചു

keralanews rahul gandhi visited poonthura and vizhinjam

തിരുവനന്തപുരം:നിയുക്ത കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പൂന്തുറയിലും വിഴിഞ്ഞത്തും ഓഖി ദുരന്തത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സംഭവിച്ച നഷ്ട്ടം നികത്താനാകുന്നതല്ല.പക്ഷെ കുടുംബങ്ങൾക്കൊപ്പം ഉണ്ടാകും.കാണാതായവരുടെ കുടുംബങ്ങൾക്ക് എല്ലാ വിധ സഹായവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി തിരുവനന്തപുരത്തെത്തിയത്.പൂന്തുറ,വിഴിഞ്ഞം,കന്യാകുമാരി മേഖലയിലെ സന്ദർശനത്തിന് ശേഷം വൈകുന്നേരം 3.40 ന് തൈക്കാട് പോലീസ് മൈതാനത്ത് നടക്കുന്ന ബേബി ജോൺ ജന്മശതാബ്തി സമ്മേളനത്തിലും പങ്കെടുക്കും.വൈകിട്ട് 5.30 ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കൊച്ചിയിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു

keralanews flights are being diverted from kochi due to heavy fog

കൊച്ചി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കൊച്ചിയിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു. റൺവെ കാണാൻ സാധിക്കാത്ത വിധത്തിൽ മൂടൽമഞ്ഞ് വ്യാപിച്ചതോടെ പത്തു വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായില്ല.ഗൾഫിൽ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സർവീസുകളെയുമാണ് മൂടൽമഞ്ഞ് ബാധിച്ചത്.ഇതേ തുടർന്ന് ഈ വിമാനങ്ങൾ കോഴിക്കോട്, തിരുവനന്തപുരം,ചെന്നൈ എന്നീ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.

ജിഷ കൊലക്കേസ്;വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.ആളൂർ

keralanews will approach high court against the verdict of jisha murder case

കൊച്ചി:ജിഷ കൊലക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ച എറണാകുളം ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഡ്വക്കേറ്റ് ബി.എ ആളൂർ പറഞ്ഞു.സർക്കാരിനെയും ജനങ്ങളെയും പേടിച്ചാണ് ജഡ്ജിമാർ വിധി പ്രസ്ഥാപിക്കുന്നതെന്നും ഇത്തരത്തിൽ വികാരത്തിന് അടിമപ്പെട്ട ജഡ്ജിമാർ വിധിപുറപ്പെടുവിച്ചാൽ നിയമസംവിധാനം അപകടത്തിലാകുമെന്നും ആളൂർ പറഞ്ഞു. ജിഷാവധക്കേസിൽ പ്രതി അമീറുൽ ഇസ്ലാം നിരപരാധിയാണെന്നും  അമീരുളിന് വധശിക്ഷ നൽകരുതെന്നും കേസിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയായതിനാൽ തുടരന്വേഷണം വേണമെന്നുമുള്ള  പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂരിന്റെ വാദങ്ങൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്നില്ല.തുടർന്ന് തന്റെ കക്ഷിക്ക് മാനുഷിക പരിഗണന നൽകി പ്രായമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് പരമാവധി ശിക്ഷ നൽകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി പരിഗണിച്ചില്ല.

ജിഷ കൊലക്കേസ്;ആഗ്രഹിച്ച ശിക്ഷ തന്നെ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി

keralanews happy in court verdict says jishas mother rajeswari

കൊച്ചി: ജിഷ കൊലക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് താൻ ആഗ്രഹിച്ച ശിക്ഷ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി.നീതിപീഠം ദൈവത്തെപോലെയാണ്. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്. അമീറിന് വധശിക്ഷ നൽകിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. തന്റെ മകൾക്ക് വേണ്ടി നിലകൊണ്ട എല്ലാവർക്കും നന്ദിയെന്നും രാജേശ്വരി പറഞ്ഞു.

ജിഷ വധക്കേസ്;പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ

keralanews jisha murder case ameerul islam gets death sentence

കൊച്ചി:പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ.എറണാകുളം സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, പത്തുവർഷം,ഏഴുവർഷം എന്നിങ്ങനെ തടവ് അഞ്ചുലക്ഷം രൂപ പിഴ എന്നിവയും വിധിച്ചിട്ടുണ്ട്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴുവർഷം കഠിന തടവും ഒപ്പം ആറുമാസം തടവും അന്യായമായി തടഞ്ഞു വെച്ചതിന് 342 വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവും പിഴയും,376 എ  പ്രകാരം പത്തുവർഷം കഠിന തടവും പിഴയും,376 പ്രകാരം ബലാൽസംഘത്തിന് ജീവപര്യന്തം കഠിന തടവും പിഴയും 302 പ്രകാരം കൊലപാതകക്കുറ്റത്തിന് വധശിക്ഷയും വിധിച്ചു. വ്യത്യസ്ത വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപ പിഴയും ഈടാക്കും.പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ.അനിൽകുമാർ വിധി പ്രസ്താപിച്ചത്.2016 ഏപ്രിൽ 28 നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിൽ വെച്ച് നിയമവിദ്യാർത്ഥിനിയായ ജിഷയെ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയത്.

അമർനാഥ് ഗുഹാക്ഷേത്രത്തെ നിശബ്‌ദമേഖലയായി പ്രഖ്യാപിച്ചു

keralanews amarnath cave temple declared as silent zone

അമർനാഥ്:ഹിമാലയത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രത്തെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചു.ദേശീയ ഹരിത ട്രിബ്യുണലാണ് പ്രഖ്യാപനം നടത്തിയത്.ക്ഷേത്രത്തിൽ മന്ത്രോച്ചാരണം,മണിയടി ശബ്‌ദം,പ്രവേശനകവാടത്തിൽ കാണിക്കയിടൽ എന്നിവ വിലക്കിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തകയായ ഗൗരി മൗലേഖിയുടെ ഹർജിയിലാണ് നടപടി.തീർത്ഥാടകർക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകണമെന്നും ട്രിബ്യുണൽ നിർദേശിച്ചിട്ടുണ്ട്.അതേസമയം ട്രിബ്യുണലിന്റെ ഉത്തരവിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിട്ടുണ്ട്.ശ്രീനഗറിൽ നിന്നും 136 കിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും 3888 മീറ്റർ ഉയരത്തിൽ അമരണത്തിലെ ഒരു ഗുഹയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.മഞ്ഞിലുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത.

പെരിങ്ങത്തൂർ ബസ് അപകടത്തിൽ മരിച്ച അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ സംസ്‌ക്കരിച്ചു

keralanews the bodies of mother and son who died in peringathoor bus accident were buried

പെരിങ്ങത്തൂർ:പാനൂർ പെരിങ്ങത്തൂരിൽ ചൊവ്വാഴ്ച രാവിലെ ബസ് പുഴയിൽ വീണുണ്ടായ അപകടത്തിൽ മരിച്ച പ്രേമലതയുടെയും മകൻ പ്രജിത്തിന്റെയും മൃതദേഹങ്ങൾ സംസ്‌ക്കരിച്ചു.വൈകുന്നേരം നാലുമണിയോടെ ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ പൊതുദർശനത്തിനു വെച്ച ശേഷം തറവാട്ട് വീട്ടുവളപ്പിൽ സംസ്ക്കരിക്കുകയായിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖർ സംസ്ക്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.പയ്യന്നൂരിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്നും മേനപ്രത്തേക്ക് പുറപ്പെട്ടതായിരുന്നു അമ്മയും മകനും.വീട്ടിലെത്താൻ മൂന്നു കിലോമീറ്റർ മാത്രം ബാക്കിയിരിക്കെയാണ് മരണം ഇവരെ തട്ടിയെടുത്തത്. അപകടത്തിൽ മരിച്ച ബസ് ജീവനക്കാരൻ കതിരൂർ സ്വദേശി ജിതേഷിന്റെ മൃതദേഹവും വൻ ജനാവലിയുടെ സാനിധ്യത്തിൽ ഇന്നലെ സംസ്‌ക്കരിച്ചു.നിർമാണം നടന്നുകൊണ്ടിരിക്കുന്ന ജിതേഷിന്റെ പുതിയ വീടിനു സമീപത്തായാണ് സംസ്ക്കാരം നടത്തിയത്.

ജിഷ വധക്കേസിൽ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

keralanews the sentence will pronounce today in jisha murder case

കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയായ ജിഷ കൊല്ലപ്പെട്ട കേസിൽ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.കേസിലെ ഏക പ്രതിയായ അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.കൊലപാതകം,ബലാൽസംഗം,വീട്ടിൽ അതിക്രമിച്ചു കടക്കൽ,തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ ആവശ്യപ്പെട്ടു.അതേസമയം ദൃക്‌സാക്ഷികൾ പോലുമില്ലാത്ത കള്ളക്കേസാണിതെന്നും പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ വിധിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

keralanews the final phase of gujarat assembly election begins

അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.93 മണ്ഡലങ്ങളിലാണ്  രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.ഇതോടെ ഗുജറാത്തിലെ 182 അംഗ സഭയിലേക്കുള്ള  വോട്ടെടുപ്പ് പൂർത്തിയാകും.ഈ മാസം പതിനെട്ടിനാണ് വോട്ടെണ്ണൽ നടക്കുക.851 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോഡി,അമിത് ഷാ,അരുൺ ജെയ്റ്റ്‌ലി,എൽ.കെ അദ്വാനി തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തും.ഈ മാസം ഒന്പതാം തീയതിയാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

തൃശ്ശൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു

keralanews two lorries on fire after colliding in thrissur

തൃശൂർ:തൃശൂർ കൊരട്ടിയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു.ഇന്ന് രാവിലെ ആറുമണിയോടെ ആണ് അപകടം നടന്നത്.സവാള കയറ്റി വരുകയായിരുന്ന ലോറി കൊരട്ടി ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയുടെ ടയർ മാറ്റുകയായിരുന്നു തമിഴ്‍നാട് സ്വദേശിയായാണ് മരിച്ചത്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.