രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

keralanews rahul gandhi takes charge as congress president

ന്യൂഡൽഹി:രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു.എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അധികാര കൈമാറ്റം.ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടന്ന  ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി.കോൺഗ്രസിന്റെ പതിനേഴാമത്തെ പ്രെസിഡന്റാണ്‌ 47 കാരനായ രാഹുൽ ഗാന്ധി.പിസിസി അധ്യക്ഷന്മാർ, എഐസിസി ജനറൽ സെക്രെട്ടറിമാർ,വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഹ് ആശംസയര്‍പ്പിച്ച് സംസാരിച്ചു.അടുത്ത വര്‍ഷം അദ്യം നടക്കുന്ന എഐസിസി പ്ലീനത്തോടെ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാകും.

കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ടതായി പരാതി

keralanews the students were locked in the hostel of karyavattom campus

തിരുവനന്തപുരം:കാര്യവട്ടം കോളേജ് ക്യാമ്പസ് വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ടതായി പരാതി.ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത്.രാവിലെ ഏഴ് മണിക്ക് ഹോസ്റ്റൽ മുറി ഒഴിയണമെന്ന് വി.സി യുടെ നിർദേശം ഉണ്ടായിരുന്നു.മുറി വിട്ട് പോകാന്‍ തയ്യാറാകാത്തതിനാലാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത് എന്നാണ് പരാതി.മുറി ഒഴിയാത്തവരെ സസ്‌പെൻഡ് ചെയ്യണമെന്നും വി.സി അറിയിച്ചിരുന്നു.

ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി

 

keralanews document writers association district meet started

കണ്ണൂർ:ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി.മേയർ ഇ.പി ലത സമ്മേളനം ഉൽഘാടനം ചെയ്തു.മുതിർന്ന അംഗം കെ.പി ചന്ദ്രസേനൻ പതാകയുയർത്തി.ആധാരം എഴുത്തുകാരുടെ ക്ഷേമനിധി ആനുകൂല്യവും പെൻഷനും വർധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ശനിയാഴ്ച രാവിലെ പത്തുമണിക്ക് സ്റ്റേഡിയം കോർണറിൽ നിന്നും പ്രകടനം ആരംഭിക്കും.പൊതു സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.

അഴീക്കോട് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു

keralanews nine people were injured in mad dog attack in azhikkode

അഴീക്കോട്:അഴീക്കോട് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു.ഇതിൽ അഞ്ചുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.തെരുവിലെ കെ.കമല(62),മൗവ്വേരി ഭരതൻ(70),കച്ചേരിപ്പാറയിലെ അസീസ്(65),ചോറോൻ പ്രകാശൻ(45),നസ്രി(12)  എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്കൂളിൽ പോകുമ്പോഴാണ് നസ്രിയെ നായ ആക്രമിച്ചത്.നസ്റിക്ക് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.രാവിലെ മുറ്റമടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് കമലയെ നായ ആക്രമിച്ചത്.ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു നേരത്തെ പരാതിയുയർന്നിരുന്നു.ബൈക്ക് യാത്രക്കാർക്കും നായകൾ ഭീഷണിയാകുന്നുണ്ട്.നേരത്തെ നായയെ പിടിക്കാൻ പഞ്ചായത്ത് അധികൃതർ നടപടികളുമായി  മുന്നോട്ട് പോയിരുന്നു.എന്നാൽ കുറച്ചു നായയെ കൊന്നൊടുക്കിയപ്പോൾ മുംബൈയിൽ നിന്നുള്ള ഒരു സാമൂഹിക സംഘടന ഇതിനെതിരെ അഴീക്കോട് പഞ്ചായത്ത് അധികൃതർക്ക് നോട്ടീസയച്ചു.കോടതിയിൽ ഹർജി നൽകുകയും ചെയ്തു.ഈ കേസ് ഇനിയും തീർന്നിട്ടില്ല.അതിനാൽ പഞ്ചായത്ത് ഈ വിഷയത്തിൽ നിസ്സഹായരാണെന്ന് വൈസ് പ്രസിഡന്റ് എ.സുരേശൻ പറഞ്ഞു.

ഓഖി ദുരന്തം;പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളം സന്ദർശിക്കും

keralanews ockhi tragedy prime minister will visit kerala

തിരുവനന്തപുരം :ഓഖി ചുഴലിക്കാറ്റിലുണ്ടായ ദുരന്തം വിലയിരുത്തുന്നതിനും ദുരിതബാധിതരെ സന്ദർശിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തും.ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കേരളത്തിന് ലഭിച്ചു.എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ല.പ്രധാനമന്ത്രി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് ലത്തീൻ സഭ നേതൃത്വം അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ആദ്യം ലക്ഷദ്വീപ് സന്ദർശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലെത്തുക.

തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലേറെ സ്വർണ്ണം കവർന്നു

keralanews gold jewellery stolen from a house in thripunithura

തൃപ്പുണിത്തുറ:തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലേറെ സ്വർണ്ണം കവർന്നു.ഇന്നലെ അർധരാത്രിയായിരുന്നു സംഭവം.കവർച്ച ശ്രമം തടയാനെത്തിയ ഗൃഹനാഥനെ കവർച്ച സംഘം ആക്രമിച്ചു.ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള പത്തംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ.തൃപ്പൂണിത്തുറ ഹിൽപാലസിന് സമീപം അനന്തകുമാർ  എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്.50 പവനിലേറെ സ്വർണ്ണവും ക്രെഡിറ്റ് കാർഡുകളും പണവും മോഷണം പോയിട്ടുണ്ട്.വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന സംഘം വീട്ടുകാരെ കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.ഇന്ന് നേരം പുലർന്ന ശേഷമാണ് സംഭവം പുറംലോകമറിയുന്നത്.ഇന്നലെ കൊച്ചി നഗരമധ്യത്തിലെ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അഞ്ചുപവനാണ് ഇവിടെ നിന്നും കവർന്നത്.

നടിയെ ആക്രമിച്ച കേസ്;ദിലീപ് കോടതിയിലെത്തി രേഖകൾ പരിശോധിച്ചു

keralanews actress attack case dileep visted the court and examined the documents

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിലെത്തി രേഖകൾ പരിശോധിച്ചു.മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ദിലീപ് രേഖകൾ പരിശോധിച്ചത്. അഭിഭാഷകനോടൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്.രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.നിലവിൽ കേസിലെ ഒൻപതാം പ്രതിയാണ് ദിലീപ്.

ഗംഗാ തീരത്ത് പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തി

keralanews plastics banned on ganga coast

ന്യൂഡൽഹി:ഗംഗാ നദിയുടെ തീരത്തുള്ള നഗരങ്ങളിൽ പ്ലാസ്റ്റിക്കിന് നിരോധനമേർപ്പെടുത്തി ഹരിത ട്രിബ്യുണലിന്റെ ഉത്തരവ്.ഹരിദ്വാർ,ഋഷികേശ് തുടങ്ങിയ നഗരങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.പ്ലാസ്റ്റിക്ക് വിലക്ക് ലംഘിച്ചാൽ 5000 രൂപ പിഴ ഇടാക്കും.

കേരളത്തിലെ ആദ്യ ആറുവരി ബൈപാസ് കോഴിക്കോട്ട്

keralanews the first six line bypass in kerala is in kozhikkode

ന്യൂഡൽഹി:കേരളത്തിലെ ആദ്യ ആറുവരി ബൈപാസ്സിന് കേന്ദ്ര സർക്കാർ അനുമതി നൽകി.കോഴിക്കോട് വെങ്ങളം മുതൽ ഇടിമുഴിക്കൽ വരെ ബൈപാസ് നിർമിക്കുന്നതിനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്.1425 രൂപയാണ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.എം.കെ. രാഘവൻ എംപിയുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്രനടപടി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്;കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കും

keralanews gujarat assembly election congress will approach the supreme court

ന്യൂഡൽഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ 25 ശതമാനം വോട്ടുകളുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ. വോട്ട് രേഖപ്പെടുത്തിയാൾക്ക് ലഭിക്കുന്ന വിവിപാറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും ചേർത്ത് പരിശോധന നടത്തണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഗുജറാത്ത് പിസിസി സെക്രെട്ടറി മുഹമ്മദ് ആരിഫ് രാജ്‌പുത് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത ഉറപ്പിക്കാൻ പരിശോധന അത്യാവശ്യമാണെന്നാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ ഭരത് സൊളാങ്കി വ്യക്തമാക്കിയത്. ഡിസംബർ പതിനെട്ടിനാണ് ഗുജറാത്ത്,ഹിമാചൽ പ്രദേശ് നിയമസഭകളിലെ വോട്ടെണ്ണൽ നടക്കുന്നത്.താൻ ആർക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടർമാർക്ക് വ്യക്തമാക്കുന്ന സംവിധാനമാണ് വിവിപാറ്റ്‌.