കേരളത്തിൽ ഈയിടെ നടന്ന കൊള്ളകൾക്ക് പിന്നിൽ അഹമ്മദ് നഗറിൽ നിന്നുള്ള സംഘമെന്ന് പോലീസ്

keralanews a gang from ahammadnagar is behind the recent theft in kerala

കൊച്ചി:കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലും മുൻപ് തിരുവനന്തപുരത്തും വീടുകളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ നിന്നുള്ള സംഘമാണെന്ന് പോലീസ് നിഗമനം.2009 ഇൽ തിരുവനന്തപുരത്ത് നടന്ന കവർച്ചയ്ക്ക് പിന്നിൽ അഹമ്മദ്‌നഗറിൽ നിന്നുള്ള സംഘമായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടന്ന മോഷണങ്ങള്‍ക്കുപിന്നിലും ഇവരാകാമെന്ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിനും ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിൽ എട്ടിലധികം പേരുണ്ടാകും.ഇവർ ഹിന്ദി,ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളവും സംസാരിക്കും.വലിയ വീടുകളിലാണ് ഇവർ മോഷണം നടത്തുക.കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മുന്‍പ് ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. ആശയവിനിമയത്തിന് സംഘത്തിന്റെ കൈവശം ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും. എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഇവര്‍ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.വീടുകളുടെ മുൻവശത്തെ ജനാലകൾ തകർത്ത് പുറത്തുകടക്കുന്ന ഇവർ വീട്ടിലുള്ളവരെ ഉപദ്രവിക്കുകയും കൈകാലുകൾ കെട്ടിയിടുകയും സെല്ലോടേപ്പ് വായിലൊട്ടിച്ച് ഇവരെ നിശ്ശബ്ദരാക്കുകയും ചെയ്യും.തീവണ്ടികളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. റെയില്‍പ്പാളത്തിനരികിലുള്ള വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.അതുകൊണ്ടുതന്നെ തീവണ്ടിപ്പാതയുടെ സമീപമുള്ള വീടുകളില്‍ കഴിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ ഐ.ജി.യുടെ സന്ദേശത്തില്‍ പറയുന്നു.

ഗുജറാത്തിൽ ബിജെപി അധികാരത്തിലേക്ക്

keralanews bjp comes to power in gujarat
അഹമ്മദാബാദ്:ഗുജറാത്തിൽ ബിജെപി ആറാം തവണയും അധികാരത്തിലേക്ക്.ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി തുടർച്ചയായി ആറാമതും ഭരണത്തിലേക്ക് വരുന്നത്.വോട്ടെണ്ണലിൽ ഒരുഘട്ടത്തിൽ പിന്നിൽ പോയ ശേഷമാണ് ബിജെപി ലീഡ് തിരിച്ചു പിടിച്ച് ഭരണം നിലനിർത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപി വീണ്ടും മുന്നേറിയത്.മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖരെല്ലാം ഒരു ഘട്ടത്തില്‍ പിന്നിലായെങ്കിലും ഒടുവില്‍ വിജയിച്ചുകയറി. ഗുജറാത്തില്‍ കോണ്‍ഗ്രസിന് കരുത്തു പകര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് താക്കൂർ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവര്‍ ആദ്യമായി സഭയിലെത്തി. മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായ സിദ്ധാര്‍ഥ് പട്ടേല്‍, അര്‍ജുന്‍ മൊദ് വാദിയ എന്നിവര്‍ പരാജയം രുചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹിലും പരാജയപ്പെട്ടവരില്‍ പ്രമുഖനാണ്.ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്കാണ് നീങ്ങുകയാണ്. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായി. തുടക്കം മുതലേ ലീഡ് കൈവിടാതെയാണ് ബിജെപി മുന്നേറിയത്. തിയോഗിൽ സിപിഎം സ്ഥാനാർഥി രാകേഷ് സിൻഹ വിജയിക്കുകയും ചെയ്തു.

മുംബൈയിൽ കടയ്ക്ക് തീപിടിച്ച് 12 പേർ വെന്തുമരിച്ചു

keralanews 12 dead after fire break out in a shop in mumbai

മുംബൈ:മുംബൈയിൽ കടയ്ക്ക് തീപിടിച്ച് 12 പേർ വെന്തുമരിച്ചു.നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കടയിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.നാല് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്.തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക;അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നത് ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴം

keralanews beware those who buy mango from outside mango imported from other states are sprinkled with pestisides

തിരുവനന്തപുരം:പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക.അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മാമ്പഴത്തിൽ ഹോർമോൺ സാന്നിധ്യം കൂടുതലാണെന്ന് മുന്നറിയിപ്പ്.സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.ആന്ധ്രാ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് പ്ലാന്റ് ഗ്രോത് റെഗുലേറ്റർ ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴമാണ്‌ വിപണിയിലെത്തുക എന്നതാണ്.ഈ രീതിയിൽ പച്ചമാങ്ങാ പഴുപ്പിക്കുന്നത് ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പലയിടത്തും ശ്രദ്ധയിൽപ്പെട്ടിരുന്നു.പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ ഹോർമോൺ ചെടികൾക്ക് സമ്പൂർണ്ണ വളർച്ച നൽകുന്നതിനും ഫലവർഗങ്ങളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്.ഇത്തരം ഹോർമോണുകളുടെ ലായനിയിൽ പച്ചമാങ്ങ മുക്കിയും ലായനി സ്പ്രേ ചെയ്തുമാണ് മാങ്ങ പഴുപ്പിക്കുന്നത്.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്നവയാണ്.ഗർഭാവസ്ഥയിൽ ജനിതക തകരാറുകൾ,കാഴ്ചശക്തി കുറയൽ,അമിത ക്ഷീണം എന്നിവയുണ്ടാക്കുന്നവയാണ് പ്ലാന്റ് ഗ്രോത്ത് ഹോർമോണുകളിൽ ഭൂരിഭാഗവുമെന്ന് അധികൃതർ പറയുന്നു.

കണ്ണൂരിൽ പിടിയിലായ അഞ്ച് ഐഎസ് പ്രവർത്തകരുടെ കേസ് എൻഐഎ ഏറ്റെടുത്തു

keralanews nia has taken over the case of five is workers who were arrested in kannur

കണ്ണൂർ:കണ്ണൂരിൽ പിടിയിലായ അഞ്ച് ഐഎസ് പ്രവർത്തകരുടെ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.ഇവർക്കെതിരെ യു എ പി എ കുറ്റം ചുമത്തിയിട്ടുണ്ട്.കണ്ണൂർ ചക്കരക്കൽ സ്വദേശികളായ മിത്‍ലാജ്,അബ്ദുൽ റസാഖ്,എം.വി റാഷിദ്,മനാഫ് റഹ്‌മാൻ,യു.കെ ഹംസ എന്നിവരാണ് നേരത്തെ പിടിയിലായവർ.എൻഐഎ,വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാർഡുകൾ,റോ,എന്നീ വിഭാഗങ്ങൾ കണ്ണൂരിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു.ഇതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്.ഡൽഹിയിൽ എൻഐഎ സമാനമായ കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.അതിൽ പ്രതിയായ കൂടാളി സ്വദേശി ഷാജഹാനാണ് ഇവരുടെ ടീം ലീഡർ എന്നാണ് അന്വേഷണത്തിൽ ബോധ്യമായത്.ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂർ ഡിവൈഎസ്പി സദാനന്ദനും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശി മരിച്ചു

keralanews mangad native died in an accident in ernakulam

മാങ്ങാട്:എറണാകുളത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശി മരിച്ചു.എറണാകുളത്ത് വസ്ത്രകമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവും മാങ്ങാട്ടെ ഓട്ടോ  ഡ്രൈവർ കെ.എം മൊയിദീന്റെ മകനുമായ ദിൽഷാദാണ്(25) മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ദിൽഷാദ് ഓടിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നാളെ വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുവരും.പൊതുദർശനത്തിനു വെച്ച ശേഷം കോട്ടിക്കുളം ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബിജെപിക്ക്‌ ലീഡ്

keralanews vote counting is in progress in gujarat lead for bjp

അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ ഫല സൂചനകൾ വരുമ്പോൾ ഭരണകക്ഷിയായ ബിജെപി മുന്നിട്ട് നിൽക്കുകയാണ്.കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് 92 സീറ്റുകൾ വേണമെന്നിരിക്കെ 96 ഇടങ്ങളിൽ ബിജെപി മുന്നേറുകയാണ്.എക്സിറ്റ് പോളുകൾ ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരുന്നതെങ്കിലും ബിജെപിയുടെ പല മേഖലകളിലും കോൺഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ഹിമാചൽ പ്രദേശിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും ബിജെപി തന്നെയാണ് അവിടെയും മുന്നിട്ട് നിൽക്കുന്നത്.40 സീറ്റിൽ ബിജെപിയും 24 സീറ്റിൽ കോൺഗ്രസ്സും മുന്നേറുകയാണ്. Read more

കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

keralanews kannur municipal high school to international standards

കണ്ണൂർ :കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്.ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.ശനിയാഴ്ച സ്കൂളിൽ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെട്ട  യോഗത്തിൽ 21 കോടി രൂപയുടെ മാസ്റ്റർപ്ളാൻ അംഗീകരിച്ചു. കെട്ടിടങ്ങളുടെ നവീകണം,ഹൈടെക്ക് ക്ലാസ് മുറികൾ,സെമിനാർ ഹാൾ,വലിയ മൈതാനം,ആധുനിക ലൈബ്രറി എന്നിവയാണ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രക്ഷാധികാരിയായി 51 അംഗ നിർവാഹക സമിതിയും രൂപീകരിച്ചു.എംഎൽഎ ഫണ്ടിൽ നിന്നും ഇതിനായി 50 ലക്ഷം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു.കോർപറേഷന്റെ വകയായി 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. സ്കൂളിൽ നിർമിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉൽഘാടനം മന്ത്രി നിർവഹിച്ചു.ചടങ്ങിൽ മേയർ ഇ.പി ലത അധ്യക്ഷത വഹിച്ചു.

മൽസ്യങ്ങളിലെ മായം കണ്ടെത്താൻ ഇനി വെറും മൂന്നു മിനിറ്റ് മതി

keralanews now it will take three minutes to find the chemical in the fish

കൊച്ചി :മൽസ്യങ്ങളിലെ മായം കണ്ടെത്താൻ ഇനി വെറും മൂന്നു മിനിറ്റ് മതി.ഇതിനായുള്ള ഒരു കിറ്റ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ടു വനിതാ ശാസ്ത്രജ്ഞരായ എസ്.ജെ ലാലി,ഇ.ആർ പ്രിയ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്തു. ചെറിയൊരു സ്ട്രിപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്.ഇത് മീനിൽ പതിയെ അമർത്തിയ ശേഷം ഇതിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കണം.മായം കലർന്ന മീനാണെങ്കിൽ മൂന്നു മിനിറ്റിനുള്ളിൽ സ്ട്രിപ്പിന്റെ നിറം മാറും.മീനിൽ സാധാരണയായി ചേർക്കുന്ന അമോണിയ,ഫോർമാലിൻ എന്നീ രാസവസ്തുക്കൾ കണ്ടെത്തുന്നതിനായി രണ്ടു കിറ്റുകളാണ് പുറത്തിറക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക് ഉൽഘാടനം ചെയ്തു

keralanews snehitha gender help desk inaugurated under kudumbasree district mission

കണ്ണൂർ:കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക് ഉൽഘാടനം ചെയ്തു.കണ്ണൂർ പള്ളിപ്രത്ത് മന്ത്രി ഡോ.കെ.ടി ജലീലാണ് ഉൽഘാടനം നിർവഹിച്ചത്.ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകാൻ വേണ്ടി ആരംഭിച്ച പദ്ധതിയാണ് സ്നേഹിത.എന്തെങ്കിലും കാരണം കൊണ്ട് ബുദ്ധിമുട്ടുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും താമസ സൗകര്യം ഉൾപ്പെടെയാണ് സ്നേഹിത ആരംഭിച്ചിട്ടുള്ളത്.ജില്ലയുടെ ഏതു ഭാഗത്തു നിന്നും ഒരു സ്ത്രീ വിളിച്ചാൽ അവർക്ക് അഭയം നല്കാൻ സ്നേഹിത ബാധ്യതപ്പെട്ടിരിക്കുന്നു. ഒരു കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിക്ക് കൂടി കുടുംബശ്രീയിൽ അംഗത്വം നൽകുമെന്നും വിദ്യാസമ്പന്നരായ പെൺകുട്ടികൾ കുടുംബശ്രീയിൽ അംഗങ്ങളാകുന്നതോടു കൂടി പരമ്പരാഗത വഴിയിൽ നിന്നും വേറിട്ട് സഞ്ചരിക്കാൻ കുടുംബശ്രീക്ക് കഴിയുമെന്ന് പദ്ധതി ഉൽഘാടനം ചെയ്തു കൊണ്ട് മന്ത്രി കെ.ടി ജലീൽ പറഞ്ഞു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പി.കെ ശ്രീമതി എം.പി ലൈബ്രറി ഉൽഘാടനം ചെയ്തു.മേയർ ഇ.പി ലത സ്നേഹിത ടോൾ ഫ്രീ നമ്പർ പ്രകാശനം ചെയ്തു.മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ പള്ളിപ്രത്താണ് ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക്.ഫോൺ:0497-2721817. ടോൾഫ്രീ നമ്പർ:18004250717.