ഉത്തർപ്രദേശിലെ താപവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി;15 മരണം

keralanews explosion in thermal power plant in up 15 died

ലഖ്‌നൗ:ഉത്തർപ്രദേശിലെ താപവൈദ്യുത നിലയത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 15 പേർ മരിച്ചു.താപവൈദ്യുത നിലയത്തിന്റെ നീരാവി കടന്നു പോകുന്ന ബോയ്‌ലർ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.റായ്‌ബറേലി ഉച്ഛാഹാറിലെ എൻടിപിസി പ്ലാന്റിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്.സംഭവ സമയത്ത് 150 ഓളം തൊഴിലാളികൾ  പ്ലാന്റിനകത്തുണ്ടായിരുന്നു.മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത.അപകടത്തെ തുടർന്ന് പ്ലാന്റ് താൽക്കാലികമായി അടച്ചിട്ടു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ ഐഎൻടിയുസി നേതാവ് സൂര്യദാസ് മരിച്ചു

keralanews intuc leader sooryadas died

കണ്ണൂർ:വാഹനാപകടത്തിൽ പരിക്കേറ്റ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐഎൻടിയുസി നേതാവ് പുഴാതിയിലെ പി.സൂര്യദാസ് മരിച്ചു.ഒരാഴ്ച മുൻപ് താഴെചൊവ്വ-ചാല ബൈപാസ് റോഡിൽ സൂര്യദാസ് സഞ്ചരിച്ച ഓട്ടോ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്‌.അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. കേരള മോട്ടോർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രെട്ടറിയായും ജില്ലാ നാഷണൽ മോട്ടോർ ലേബർ യൂണിയൻ,ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ,കോ.ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ,ബലിയപട്ടം ടൈൽസ് വർക്കേഴ്സ് യൂണിയൻ എന്നിവയുടെ ജില്ലാ സെക്രെട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.മൃതദേഹം ഇന്ന് രാവിലെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതു ദർശനത്തിനു വെച്ച ശേഷം 10.30 ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്ര ആരംഭിച്ചു

keralanews the journey led by ramesh chennithala padayorukkam started

കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ സംസ്ഥാന ജാഥ ഇന്ന് ആരംഭിച്ചു.വൈകുന്നേരം നാലിന് ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ പതാക കൈമാറി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി യാത്ര ഉദ്ഘാടനം ചെയ്തു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.പി. വീരേന്ദ്രകുമാർ, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.വി.ഡി. സതീശൻ , വി.കെ. ഇബ്രാഹിംകുഞ്ഞ് , എം.കെ. മുനീർ , കെ.പി. മോഹനൻ, ബെന്നി ബെഹനാൻ, ഷിബു ബേബിജോണ്‍, ഷാനിമോൾ ഉസ്മാൻ, ജോണി നെല്ലൂർ, സി.പി. ജോണ്‍, റാം മോഹൻ തുടങ്ങിയവരാണ് ജാഥാംഗങ്ങൾ.

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ വിസ്താരത്തിന് കോടതിയില്‍ ഹാജരാക്കി

keralanews jisha murder case accused ameerul islam was produced in the court for trial

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ മുഖ്യപ്രതി അമീറുല്‍ ഇസ്‌ലാമിനെ  ക്രിമിനല്‍ നടപടിക്രമമനുസരിച്ചുളള വിസ്താരത്തിനായി  എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കി.കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.ജിഷാ വധക്കേസിലെ രഹസ്യ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്.കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 195 പേരുടെ സാക്ഷിപ്പട്ടികയിൽ പ്രോസിക്യൂഷൻ തിരഞ്ഞെടുത്ത 100 പേരുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള വിസ്താരത്തിനായി അമീറുൽ ഇസ്‌ലാമിനെ കോടതിയില്‍ ഹാജരാക്കിയത്. ചോദ്യംചെയ്യല്‍ നടപടികള്‍ കോടതി പൂര്‍ത്തീകരിച്ചു. ഇനി പ്രതിഭാഗം സാക്ഷി വിസ്താരമാണ് നടക്കാനുള്ളത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇതിന് കോടതി അനുമതി നല്‍കി.ഈ കേസിൽ പ്രതി കുറ്റം ചെയ്യുന്നത് കണ്ട ദൃക്‌സാക്ഷികളില്ല.കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങൾ, മുറിക്കുള്ളിൽ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎൻഎ പരിശോധന അടക്കമുള്ള ഫൊറൻസിക് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്‌ലാമിനെതിരെ പ്രോസിക്യൂഷൻ കുറ്റം ആരോപിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, രാസപരിശോധകര്‍ തുടങ്ങിയവരാണ് കേസിലെ മുഖ്യ സാക്ഷികള്‍.

എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച നാല് സ്വകാര്യ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു

keralanews four private bus drivers has been arrested for drunk driving in ernakulam

എറണാകുളം:എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച നാല് സ്വകാര്യ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു.ആലുവ എറണാകുളം റൂട്ടില്‍ സ്വകാര്യബസ് അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് പൊലീസ് സംഘം ആലുവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ജോലി സമയത്തെ മദ്യപാനം വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയ ൪ സ്വകാര്യ ബസ് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യ ബസ് അപകടങ്ങളിൽ രണ്ടുപേർ മരിച്ചിരുന്നു.ഈ അപകടം ഉണ്ടാക്കിയ രണ്ടുബസുകളിലെയും ഡ്രൈവർമാർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.ഇത് കൊണ്ടുതന്നെ സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസുകളും പോലീസ് പരിശോധിച്ച് വരുന്നുണ്ട്.

സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി

keralanews the authorisation of state volleyball association is canceled

തിരുവനന്തപുരം:സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി.ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അസോസിയേഷൻ തയ്യാറാകാത്തതാണ് അംഗീകാരണം റദ്ദാക്കാൻ കാരണമെന്ന് സംസ്ഥാന അപോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ വ്യക്തമാക്കി. നേരത്തെ അസോസിയേഷനെ സസ്‌പെൻഡ് ചെയ്തിരുന്നു.

കോഴിക്കോട് മുക്കത്ത് വീണ്ടും സംഘർഷം; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

keralanews clash in mukkam police used tear gas

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരേ സമരം നടത്തുന്നവരും പോലീസും തമ്മിൽ വീണ്ടും സംഘർഷം.സമരക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടിവന്നു.രാവിലെ പ്രദേശത്തുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് പിന്നാലെ അരങ്ങേറിയത്. സമരക്കാർ മുക്കം-അരീക്കോട് റോഡ് ഉപരോധിച്ചു. ഇതിനിടെയാണ് വീണ്ടും സംഘർഷം അരങ്ങേറിയത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഒരു മാസത്തോളമായി നിർത്തിവച്ച ജോലികൾ പുനരാരംഭിക്കുന്നതിനായി ഗെയിൽ അധികൃതർ ഇന്ന് രാവിലെ പോലീസ് സാന്നിധ്യത്തിൽ എത്തിയപ്പോഴാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തത്. ഗെയിലിന്‍റെ വാഹനത്തിന് നേരെ സമരക്കാർക്കിടയിൽ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് പോലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടായത്.

കാസർകോട് നിന്നും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി

keralanews fake beauty products worth 2lakh rupees seized from kasarkode

കാസർകോഡ്:കാസർകോട് നിന്നും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി.കാസർകോഡ് തായലങ്ങാടിയിലെ ഒരു ഗോഡൗണിൽ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടിയത്.ക്രീം,ലോഷൻ,സോപ്പ്,പൗഡർ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. യുവാക്കൾക്കിടയിൽ വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിറ്റഴിക്കപ്പെടുന്നുവെന്ന വാർത്തയെ തുടർന്നാണ് പരിശോധന നടത്തിയത്.കമ്പനിയുടെ പേരോ വിലാസമോ ഇവയിലടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരങ്ങളോ ഒന്നും ഉത്പന്നങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല.വിദ്യാനഗർ സ്വദേശി ഇബ്രാഹിം ഖലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ.സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിടിച്ചെടുത്ത വസ്തുക്കൾ കാസർകോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

രാ​ജ​സ്ഥാ​നി​ൽ ട്രാൻസ്‌ഫോർമർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു

keralanews eight died in a transformer explosion in rajasthan

ജയ്പുർ: രാജസ്ഥാനിൽ ട്രാൻഫോർമർ പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു.ഇരുപതുപേർക്ക് പരിക്കേറ്റു.ജയ്പൂരിനടുത്ത ഖട്ടുലായ് ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ട്രാൻഫോർമറിന് അടുത്തുകൂടി പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ട്രാൻഫോർമർ പൊട്ടിത്തെറിച്ചയുടൻ സമീപമുണ്ടായിരുന്നവരിലേക്കു തീ പടരുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്.ദുരന്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ അറിയിച്ചു.

തലശേരിയിൽ രണ്ടു കോടിയുടെ കുഴൽപ്പണം പിടികൂടി

keralanews black money worth 2crores seized from thalasseri

തലശേരി: കർണാടകയിൽ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന രണ്ട് കോടി രൂപയിലധികം വരുന്ന കുഴൽപ്പണം തലശേരിയിൽ പിടികൂടി.ഇന്നു രാവിലെ 9.30 ഓടെ തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കുഴൽപ്പണം പിടികൂടിയത്.തലശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, സിഐ കെ.വി. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ അജയൻ, ബിജുലാൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ കരുവംപൊയിൽ പൊൻപാറയ്ക്കൽ ഇഖ്ബാൽ (30), പെരുന്തോട്ടത്തിൽ മുഹമ്മദ് (21‌) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്.ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.