ഇന്ത്യൻ ഓയൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹന ചാർജ്ജിങ്ങ് സ്റ്റേഷൻ ആരംഭിച്ചു.

IMG_20171119_135759

നാഗ്പ്പൂർ: ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വേണ്ടിയുള്ള  ആദ്യത്തെ ചാർജിങ്ങ് സ്റ്റേഷൻ നാഗ്പ്പൂരിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്തി മുപ്പത്തോടെ പെട്രോൾ/ ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷമുള്ള ഈ മേഖലയിലെ ആദ്യ കാൽവെപ്പാണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ സാക്ഷാത്കരിച്ചത്.

ജർമ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡീസൽ / പെട്രോൾ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഓയൽ കമ്പനികളും ചുവട് മാറ്റി തുടങ്ങിയിരിക്കുകയാണ്.

IMG_20171119_140207

ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നു കയറ്റം വിപണിയെ ബാധിക്കുന്ന പക്ഷം ഗ്യാസോ ലൈനിനെ മറ്റ് മൂല്യവർദ്ധിത ഉത്പ്പനങ്ങളാക്കി മാറ്റി വിപണിയിൽ ബിസിനസ്സ് സാദ്ധ്യത നിലനിർത്താനാവുമെന്ന് കഴിഞ്ഞ വാരം ഐ.ഒ.സി ചെർമാൻ സഞ്ജീവ് സിംഗ് സമൂഹമാസ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.

ടോയോട്ട ഉൾപ്പെടെയുള്ള പല മുൻനിര വാഹന നിർമ്മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങളുടെ പുത്തൻ മോഡലുകൾ വിപണിയിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.

 

തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

keralanews attempt to kill cpim worker in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയാണ് സംഭവം.കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവർത്തകനുമായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ പത്രവിതരണം നടത്തുകയായിരുന്ന കുമാറിനെ പിന്നിൽ ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ  എഴുന്നേറ്റ് ഓടിയ കുമാറിനെ പിന്നാലെയെത്തിയ സംഘം വീണ്ടും പിന്തുടർന്ന് അടിച്ചു.തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ കയറിയാണ് കുമാർ രക്ഷപ്പെട്ടത്.ഇയാൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കുമാർ രക്ഷപ്പെട്ടതിന്റെ ദേഷ്യത്തിൽ അക്രമികൾ ഇയാളുടെ ബൈക്ക് അടിച്ചു തകർത്തു.അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് സൂചന.

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി

keralanews security has been strengthened in kannur collectorate following the maoist threat

കണ്ണൂർ:മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി. നിലമ്പൂരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായതിനാൽ ആക്രമണം നടന്നേക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ശനിയാഴ്ച കളക്റ്ററേറ്റിൽ ബോംബ് സ്ക്വാർഡും പരിശോധന നടത്തി.കളക്റ്ററേറ്റ് ഓഫീസിലെ അലമാരകൾ,ഫയലുകൾ, ശുചിമുറി, കളക്റ്ററേറ്റ് വളപ്പിൽ നിർത്തിയിട്ടതും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾ പൂന്തോട്ടം, കാന്റീൻ  എന്നിവിടങ്ങളിലും പരിശോധന നടത്തി.ജില്ലയുടെ മലയോര മേഖലകളിൽ പോലീസ് റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു.ഇവിടെ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സായുധ പോലീസിനെ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിട്ടുണ്ട്.

തലശ്ശേരി ജനറൽ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുന്നു

keralanews the concrete of thalasseri general hospital building falls off

തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ വാർഡിലേക്കുള്ള വഴിയിൽ കോൺക്രീറ്റ് അടർന്നു വീഴുന്നതായി പരാതി.മുകൾ നിലയിലെ പ്രസവ വാർഡിലേക്ക് പോകുന്ന ചെരിഞ്ഞ വഴിക്ക് മുകളിലുള്ള കോൺക്രീറ്റാണ് അടർന്നു വീഴുന്നത്.ഇവിടെ ഇരുപതിലേറെ ഭാഗങ്ങളിലായി കോൺക്രീറ്റ് അടർന്നു വീഴുകയും ചിലയിടങ്ങളിൽ അടർന്നു വീഴാറായ അവസ്ഥയിലുമാണ് ഉള്ളത്.ഗർഭിണികളെയും കൈക്കുഞ്ഞുങ്ങളെയും കൊണ്ടുപോകുന്ന വഴിയാണിത്.ഈ വഴിയിലും തൊട്ടടുത്തുള്ള സ്ഥലത്തുമാണ് രോഗിയുടെ കൂട്ടിരുപ്പുകാർ രാത്രി കിടന്നുറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കിടന്നുറങ്ങുകയായിരുന്ന ഒരാളുടെ തലയുടെ തൊട്ടടുത്താണ് വലിയ കോൺക്രീറ്റ് കഷ്ണം അടർന്നു വീണത്.ഇവിടെ ജനാലക്കമ്പികളും തുരുമ്പെടുത്തിട്ട് വർഷങ്ങളായി. ചുമരിൽ വള്ളിപ്പടർപ്പുകൾ പടർന്നു കയറിയിരിക്കുകയാണ്.ഏറെ ഭീതിയോടെയാണ് രോഗികളും കൂട്ടിരുപ്പുകാരും ഇതിലെ നടക്കുന്നത്.അതേസമയം അറ്റകുറ്റപ്പണി നടത്തുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പീയുഷ് പറഞ്ഞു ഇതിനു മൂന്നുമാസം സമയമെടുക്കും.

ജില്ലാ ആശുപത്രിയുടെ നവീകരിച്ച മോർച്ചറിയിൽ ഈ മാസം 25 മുതൽ മൃതദേഹ പരിശോധന തുടങ്ങും

keralanews the dead body examination will start from 25th of this month in the upgraded mortuary of kannur district hospital

കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയുടെ നവീകരിച്ച മോർച്ചറിയിൽ ഈ മാസം 25 മുതൽ മൃതദേഹ പരിശോധന തുടങ്ങും.പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ഈ മാസം 21 ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിക്കും.ആശുപത്രിയിൽ താൽകാലിക ഒഴിവിലേക്ക് നേരിട്ട് നിയമനം നടത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തിൽ ചേർന്ന ആശുപത്രി മാനേജ്‌മന്റ് യോഗം തീരുമാനിച്ചു.ആശുപത്രിയിൽ രാത്രികാലങ്ങളിൽ മോഷണ ശ്രമവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരായി രണ്ടു വനിതകളെ അടക്കം അഞ്ചുപേരെ നിയമിക്കാനും തീരുമാനമായി.ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ഇലെക്ട്രിക്കൽ,പ്ലംബിംഗ് ജീവനക്കാരോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.ഇവിടെ ഷോർട് സർക്യൂട്ട് ഉള്ളതായി നേരത്തെ അറിയിച്ചിട്ടും ജീവനക്കാർ യഥാസമയം പരിശോധന നടത്തിയില്ലെന്നു പരാതിയുണ്ടായിരുന്നു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടു ഡയാലിസിസ് യന്ത്രങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും യോഗം തീരുമാനിച്ചു.

മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ഈ മാസം 25 വരെ നീട്ടി

keralanews measles rubella vaccination extented till november25

തിരുവനന്തപുരം:മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ഈ മാസം 25 വരെ നീട്ടി.പത്തനംതിട്ട, ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിൽ 96 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ കുത്തിവെയ്‌പ്പെടുക്കാത്ത കുട്ടികളെ കണ്ടെത്തി മരുന്ന് നല്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഈ മാസം മൂന്നിന് പദ്ധതി അവസാനിപ്പിക്കാനിരുന്നതാണെങ്കിലും ലക്‌ഷ്യം കൈവരിക്കാത്തതിനാൽ പതിനെട്ടു വരെ നീട്ടുകയായിരുന്നു.ഇതാണ് ഇപ്പോൾ ഇരുപത്തിയഞ്ചാം തീയതി വരെ നീട്ടിയിരിക്കുന്നത്.മലപ്പുറം ജില്ലയാണ് ഇതിൽ ഏറ്റവും പിറകിൽ നിൽക്കുന്നത്. ഇവിടെ 56.44 ശതമാനം മാത്രമേ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളൂ.ഇവിടെ പ്രത്യേക കർമ്മ പദ്ധതി നടപ്പിലാക്കാനും നിർദേശമുണ്ട്.

ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പോലീസ് പിടിയിൽ

keralanews police arrested an engineering student with drug worth lakhs

കോഴിക്കോട്:ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പോലീസ് പിടിയിലായി.യുവാക്കൾ കൂടുതലായും ഉപയോഗിക്കുന്ന എൽഎസ്‌ഡിയാണ് ഇയാളിൽ നിന്നും പിടികൂടിയത്.ഈറോഡ് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ കല്ലായി സ്വദേശി കുണ്ടുങ്ങൽ മനക്കാന്റകം വീട്ടിൽ ഷാനൂബാണ് പോലീസ് പിടിയിലായത്.ഗ്രാമിന് 10,000 രൂപ വിലവരുന്ന 165 ഗ്രാം എൽഎസ്‌ഡിയാണ് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും കൂടിയ അളവിൽ എൽഎസ്‌ഡി പിടികൂടുന്നതെന്ന് ഡിസിപി മെറിൻ ജോസഫ് പറഞ്ഞു.എട്ടു മുതൽ പതിനെട്ടു മണിക്കൂർ വരെ എൽഎസ്‌ഡിയുടെ ലഹരി നിലനിൽക്കും.ഹോളണ്ടിൽ നിന്നും ഓർഡർ ചെയ്തു വരുത്തിക്കുന്ന ഇവ നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്.കുറച്ചു നാളുകൾക്ക് മുൻപ് ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാനൂബിനെ കുറിച്ച് വിവരം ലഭിക്കുന്നത്.പിന്നീട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എൽഎസ്‌ഡി പിടികൂടിയത്.

ഡിസംബർ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം നൽകി ശ്രീ രാജ്‌പുത് കർണി സേന

keralanews rajputh karnisena called for a bharath bandh on december 1st

ബെംഗളൂരു:ഭാരത് ബന്ദിന് ആഹ്വാനം നൽകി ശ്രീ രാജ്‌പുത് കർണി സേന.ബോളിവുഡ് ചിത്രം ‘പത്മാവതി’ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഡിസംബർ ഒന്നിനാണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.സിനിമയ്‌ക്കെതിരെ കൂടുതൽ പ്രമുഖർ പ്രക്ഷോഭകാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്.ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചു ബിജെപി രാജസ്ഥാൻ അധ്യക്ഷൻ അശോക് പർണാമി, കോൺഗ്രസ് രാജ്യസഭാംഗം സഞ്ജയ് സിങ്,ഉദ്യപൂർ രാജകുടുംബാംഗം ലക്ഷ്യരാജ് സിംഗ് എന്നിവർ നേരത്തെ രംഗത്തു വന്നിരുന്നു.സിനിമയിലെ രംഗങ്ങൾ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തുന്നുവെങ്കിൽ അതിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്സും ആവശ്യപ്പെട്ടു. ഇതിനിടെ താൻ ‘പത്മാവതി’ കണ്ടുവെന്നും അതിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അഭിപ്രായപ്പെട്ടതുമായുള്ള വാർത്ത സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി നിഷേധിച്ചു.’പത്മാവതി’യുടെ  റിലീസ് തടയാൻ ആർക്കും കഴിയില്ലെന്ന ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കർണി സേന നേതാവ് ലോകേന്ദ്ര സിംഗ് കാൽവി പറഞ്ഞു.ഗുരുഗ്രാം.പാറ്റ്ന,ഭോപ്പാൽ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും കർണി സേനയ്ക്ക് പദ്ധതിയുണ്ട്.

മേയറെ മർദിച്ച സംഭവം;ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്

keralanews the incident of attack against mayor registered the case of attempt to murder against bjp councilors and workers

തിരുവനന്തപുരം:തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെ മർദിച്ച സംഭവത്തിൽ ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.ഇന്നലെ നഗരസഭാ കൗൺസിൽ യോഗത്തിനിടെ ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനെ തുടർന്നാണ് അക്രമം നടന്നത്. സംഘർഷത്തിനിടെ മേയർക്ക് പരിക്കേൽക്കുകയായിരുന്നു.ഇവർ മേയറെ നിലത്തിട്ടു ചവിട്ടി.ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ.സുരേഷിന്റെ അടുത്ത ആളായ ആനന്ദ് ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.ഇയാൾ അടക്കമുള്ള ബിജെപി പ്രവർത്തകർ മേയറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.ബിജെപി കൗൺസിലർമാരും പുറത്തുനിന്നുള്ള പ്രവർത്തകരുമാണ് അക്രമം നടത്തിയതെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു.എൽഡിഎഫ് കൗൺസിലർമാരായ റസിയ ബീഗം,സിന്ധു,മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ,പിഎ ജിൻരാജ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു.

തിരുവനന്തപുരം നഗരസഭാ യോഗത്തിൽ സംഘർഷം; മേയർക്ക് പരിക്ക്

keralanews conflict in thiruvananthapuram corporation meeting mayor injured

തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭാ യോഗത്തിൽ സംഘർഷം.അക്രമത്തിൽ മേയർ പ്രശാന്തിന്‌ പരിക്കേറ്റു.ഹൈമാസ്സ്‌ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്ക് ശേഷം കൗൺസിൽ യോഗത്തിൽ നിന്നും പുറത്തെത്തിയ മേയറെ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്യുകയായിരുന്നു.ബിജെപി കൗൺസിലർമാരും പുറത്തുനിന്നെത്തിയ പ്രവർത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം.കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തു വന്ന മേയറെ തടയാൻ ശ്രമിക്കുകയായിരുന്നു.പിടിവലിയിൽ മേയറുടെ ഷർട്ട് വലിച്ചുകീറി.പടി കയറുന്നതിനിടെ ബിജെപി കൗൺസിലർമാർ മേയറെ കാലിൽ പിടിച്ചു മറിച്ചിട്ടു.അടിതെറ്റി വീണ മേയറെ മറ്റുള്ള വാർഡ് കൗൺസിലർമാർ ചേർന്നാണ് ഓഫീസിലേക്ക് കൊണ്ടുപോയത്.ഓഫീസിൽ എത്തിയ മേയർക്ക് തളർച്ചയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി.എൽഡിഎഫ് കൗൺസിലർമാരായ റസിയ ബീഗം,സിന്ധു,മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ,പിഎ ജിൻരാജ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.