മഥുരയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

keralanews malayalee nurse found dead in madhura

മഥുര:മഥുരയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശിനി എസ്.സൂര്യയാണ് മരിച്ചത്.താമസ സ്ഥലത്ത് അബോധാവസ്ഥയിൽ  കണ്ടെത്തി എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.എന്നാൽ ഞായറാഴ്ച രാവിലെ മരിച്ചു എന്ന് അറിയിക്കുകയായിരുന്നു.സൂര്യ ആത്മഹത്യ ചെയ്തു എന്നാണ് അറിയിച്ചത്.എന്നാൽ സൂര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.കൂടെ ജോലി ചെയ്യുന്ന കൊട്ടാരക്കര സ്വദേശിയായ ഒരു നഴ്‌സുമായി സൂര്യക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇതാകാം മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഡൽഹിയിൽ നഴ്സുമാരുടെ സമരം തുടരുന്നു

keralanews nurses strike in delhi continues

ന്യൂഡൽഹി:ഡൽഹിയിൽ ഐ.എല്‍.ബി.എസ് ആശുപത്രിയില്‍  നഴ്സുമാരുടെ സമരം തുടരുന്നു  പിരിച്ച് വിട്ട നഴ്സ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് നഴ്‌സുമാർ സമരം ആരംഭിച്ചത്. തൊഴില്‍ പീഡനം അവസാനിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഡല്‍ഹി ഘടകത്തിന്‍റെ ഒദ്യോഗിക ഉദ്ഘാടനവും ഡല്‍ഹിയില്‍ നടന്നു.70 ശതമാനത്തോളം മലയാളി നഴ്സുമാരുള്ള ഡല്‍ഹി ഐഐല്‍ബിഎസ് ആശുപത്രിയിലാണ് സമരം തുടരുന്നത്. പോലീസ് ആവശ്യപ്പെട്ട പ്രകാരം ആശുപത്രി പരിസരത്ത് നിന്ന് നൂറ് മീറ്റര്‍ മാറിയാണ് ഇപ്പോഴത്തെ സമരം. പിരിച്ച് വിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, തൊഴില്‍‌ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ത്ര ജയ്ന് യു എന്‍ എ ഭാരവാഹികള്‍ നിവേദനം നല്‍കി.ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായും യു.എന്‍.എ നേതൃത്വം വിഷയം ചര്‍ച്ച ചെയ്യും.

അമ്മയോടിച്ച സ്കൂട്ടറിൽ ബസിടിച്ച് അഞ്ചാം ക്ലാസ്സുകാരൻ മരിച്ചു

keralanews fifth standard student died in an accident

പയ്യന്നൂർ:അമ്മയോടിച്ച സ്കൂട്ടറിൽ ബസിടിച്ച് അഞ്ചാം ക്ലാസ്സുകാരൻ മരിച്ചു.വെള്ളൂർ കിഴക്കുമ്പാട് ജനകീയ കലാസമിതി പരിസരത്തെ കനേരി ചന്ദ്രൻ-ശ്രീലജ ദമ്പതികളുടെ മകൻ അഭിനന്ദാണ് മരിച്ചത്.ശ്രീലജയുടെ വീട്ടിൽ പോയി മടങ്ങിവരവേ ഇന്നലെ വൈകുന്നേരം നാലുമണിയോടെ വൈപ്പിരിയം മദർ സ്കൂളിനെ സമീപത്തു വെച്ച് ഇവരുടെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അഭിനന്ദ് ബസിനടിയിൽപെടുകയായിരുന്നു.ബസ് അമിത വേഗതയിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് വള്ളൂരിൽ.

സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും

keralanews election in 14 district co operative banks will be held in december

കണ്ണൂർ:സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും.ഇതിന്റെ ഭാഗമായി മലപ്പുറം ഒഴികെയുള്ള ജില്ലാ സഹകരണ ബാങ്കുകൾ പൊതുയോഗം വിളിച്ച് നിയമസഭാ പാസാക്കിയ ഭേദഗതി അംഗീകരിച്ചു.പ്രാഥമിക സഹകരണ സംഘങ്ങൾ,സഹകരണ റൂറൽ ബാങ്കുകൾ,ലൈസൻസുള്ള സഹകരണ അർബൻ ബാങ്കുകൾ എന്നിവയ്ക്ക് മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുന്നതാണ് ഭേദഗതി.നിലവിൽ വനിതാ സൊസൈറ്റികൾ,സ്കൂൾ സഹകരണ സൊസൈറ്റികൾ,കൺസ്യുമർ സംഘങ്ങൾ,മാർക്കറ്റിങ് സംഘങ്ങൾ തുടങ്ങിയവയ്ക്ക് വോട്ടവകാശമുണ്ട്.ഇവരെ ഒഴിവാക്കിയശേഷമുള്ള വോട്ടർ പട്ടിക അടുത്ത ദിവസം പ്രസിദ്ധപ്പെടുത്തും.മലപ്പുറം ഒഴികെയുള്ള എല്ലാ ബാങ്കുകളും നേടാമെന്നതാണ് എൽ ഡി എഫ് പ്രതീക്ഷിക്കുന്നത്.മലപ്പുറത്ത് പ്രാഥമിക ബാങ്കുകളിലും ഭൂരിപക്ഷം യുഡിഎഫിനായതിനാലാണ് ഭേദഗതി പാസാക്കാൻ കഴിയാതിരുന്നത്.കേരളാ ബാങ്ക് രൂപീകരിക്കുന്ന സാഹചര്യത്തിൽ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചിരുന്നത്.എന്നാൽ കേരളാ ബാങ്ക് നിലവിൽ വരാൻ ഇനിയും ഒരു വർഷം കൂടി വേണം.ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലെത്തുന്ന ഭരണസമിതിക്ക് കേരളാ ബാങ്ക് വരുന്നതോടെ ഒഴിവാക്കേണ്ടി വരും.

ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ സംസ്ഥാനതല ഉൽഘാടനം കണ്ണൂരിൽ കെ.കെ ശൈലജ നിർവഹിച്ചു

keralanews k k shylaja inaugurated the national blood donation day

കണ്ണൂർ:ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ സംസ്ഥാനതല ഉൽഘാടനം കണ്ണൂരിൽ കെ.കെ ശൈലജ നിർവഹിച്ചു.കണ്ണൂരിൽ രക്തദാനം നടത്തിയ ജില്ലാ പോലീസ് സേനയെയും സന്നദ്ധപ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.പ്രഥമ ശുശ്രൂഷകൾ നൽകുന്നതിനുള്ള പരിശീലനം സ്കൂൾ തലങ്ങളിൽ കുട്ടികൾക്ക് നൽകണമെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ സജ്ജമാക്കിയ സഞ്ചരിക്കുന്ന രക്തബാങ്കിൽ പോലീസ് ഉദ്യോഗസ്ഥർ,വിദ്യാർഥികൾ,സന്നദ്ധപ്രവർത്തകർ,തുടങ്ങി നിരവധിപേർ രക്തം ദാനം ചെയ്തു.2016-17 വർഷത്തിൽ ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച പെരിന്തൽമണ്ണ ഗവ.ആശുപത്രി,തിരുവനന്തപുരം ജനറൽ ആശുപത്രി,പാലക്കാട് ജില്ലാ ആശുപത്രി,കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ രക്തബാങ്കുകൾക്ക് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഉപഹാരം മന്ത്രി വിതരണം ചെയ്തു.

കുറ്റിക്കോലിൽ ലോറി സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

keralanews man died in an accident in kuttikkol

തളിപ്പറമ്പ്:തളിപ്പറമ്പ് ദേശീയ പാതയിൽ കുറ്റിക്കോൽ പാലത്തിനു സമീപം മരംകയറ്റിയ ലോറി സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ബക്കളം കാനൂലിലെ കെ.വി ഗോവിന്ദനാണ്(61) മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യ സരോജിനി,ലോറി ഡ്രൈവർ തിരുനെൽവേലി സ്വദേശി ശങ്കരനാരായണൻ എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടാണ് കൂറ്റൻ മരത്തടികളുമായി കണ്ണൂരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ബക്കളം ഇറക്കത്തിൽ അപകടത്തിൽ പെട്ട് മറിഞ്ഞത്.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ റോഡരികിലെ താഴ്ചയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ലോറിയിൽ നിന്നും വീണ മരത്തടികൾ റോഡിൽ ചിതറിയതിനെ തുടർന്ന് ഈ ഭാഗത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.പോലീസും നാട്ടുകാരുമെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അപകടത്തിൽപെട്ട ലോറി അമിതവേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

താഴെ ചൊവ്വയിൽ കാർ സർവീസ് സെന്ററിൽ തീപിടുത്തം

keralanews fire in car service center at thazhechovva

കണ്ണൂർ:താഴെ ചൊവ്വയിൽ കാർ സർവീസ് സെന്ററിൽ തീപിടുത്തം.നാലു കാറുകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.താഴെ ചൊവ്വ-കാപ്പാട്,ചക്കരക്കൽ റോഡിലെ സർവീസ് സെന്ററിലാണ് തീപിടുത്തമുണ്ടായത്.ചെറിയ തോതിൽ സ്ഫോടനവുമുണ്ടായി.സ്ഫോടനശബ്ദം കേട്ട സമീപവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.കണ്ണൂരിൽ നിന്നും രണ്ടും തലശ്ശേരിയിൽ നിന്നും ഒന്നും യുണിറ്റ് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.ഇവർക്കൊപ്പം പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

പാചക വാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു

keralanews the price of cooking gas cylinders has been increased again

ന്യൂഡൽഹി:പാചക വാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു.സബ്‌സിഡിയുള്ള സിലിണ്ടറിന് ഒന്നര രൂപയാണ് വർധിപ്പിച്ചത്.സെപ്റ്റംബർ ഒന്നിന് ഏഴുരൂപയിലധികം വർധിപ്പിച്ചതിനു ശേഷമുള്ള ആദ്യ വർധനവാണിത്.മെയ് മുപ്പതിന് ശേഷം ഇത് അഞ്ചാം തവണയാണ് പാചകവാതക വില വർധിക്കുന്നത്.എല്ലാ മാസവും സിലിണ്ടറിന് നാലുരൂപ വീതം വർധിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം മെയ് മുപ്പതിന് അനുമതി നൽകിയിരുന്നു.വിമാന ഇന്ധനത്തിന് ആറുശതമാനവും വില വർധിപ്പിച്ചിട്ടുണ്ട്.

കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ പയ്യന്നൂരിൽ തുടക്കമാകും

keralanews bjp janarakshayathra will start tomorrow

കണ്ണൂർ:കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ പയ്യന്നൂരിൽ തുടക്കമാകും.പയ്യന്നൂരിൽ പ്രത്യേകം തയ്യാറാക്കിയ വാടിക്കൽ രാമകൃഷ്‌ണൻ നഗറിൽ രാവിലെ പത്തു മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കുമ്മനം രാജശേഖരന് പതാക കൈമാറി യാത്ര ഉൽഘാടനം ചെയ്യും.ചടങ്ങിൽ ഒ.രാജഗോപാൽ എംഎൽഎ അധ്യക്ഷനായിരിക്കും.വൈകുന്നേരം മൂന്നു മണിക്ക് പയ്യന്നൂരിലെ ഗാന്ധി പ്രതിമയിൽ അമിത്ഷാ പുഷ്പഹാരം അർപ്പിക്കും.തുടർന്ന് യാത്ര ആരംഭിക്കും.ഉൽഘാടന വേദിക്ക് സമീപം മാർക്സിസ്റ്റുകാർ നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കണ്ണൂർ ജില്ലയിൽ അക്രമത്തിൽ കൊല്ലപ്പെട്ട ആർഎസ്എസുകാരുടെ ഛായാചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തും.17 ന് തിരുവനന്തപുരത്താണ്‌ ജനരക്ഷായാത്ര സമാപിക്കുക.

ചാലക്കുടിയിൽ റിയൽഎസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ

keralanews the main accused in the real estate broker murder case arrested

തൃശൂർ:ചാലക്കുടിയിൽ റിയൽഎസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ചക്കര ജോണി എന്ന ജോണി പിടിയിൽ.ഇയാൾക്കൊപ്പം കൂട്ടാളിയായ രഞ്ജിത്തും പിടിയിലായിട്ടുണ്ട്. പാലക്കാട്ടു നിന്നും ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്.ഇവരെ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു.പിടിയിലായ ജോണിക്ക് മൂന്നു രാജ്യങ്ങളിലെ വിസ ഉണ്ടെന്നും ഇയാൾക്ക് കോടികളുടെ സമ്പാദ്യമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഇന്റർപോളിന്റെ സഹായം തേടാനുമുള്ള നീക്കങ്ങൾ പോലീസ് നടത്തിവരികയായിരുന്നു. റിയൽഎസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകക്കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ റിയൽഎസ്റ്റേറ്റ് ഇടപാടിലെ തർക്കങ്ങളാണെന്നു പോലീസ് പറയുന്നു.ഇതുമായി ബന്ധപ്പെട്ട നാലുപേർ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.