ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു

keralanews gas cylinder lorry accident in peravoor

പേരാവൂർ:ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് അപകത്തിൽപ്പെട്ടു. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോട് കൂടി തലശ്ശേരി-ബാവലി അന്തഃസംസ്ഥാന പാതയിൽ നെടുംപൊയിൽ ഇരുപത്തെട്ടാം വളവിൽ സെമിനാരി വിലയ്ക്ക് സമീപമാണ് അപകടം നടന്നത്.മൈസൂരുവിൽ നിന്നും കണ്ണൂരിലെ കാടാച്ചിറ വെയർഹൗസിലേക്ക് പോവുകയായിരുന്ന ഇന്ധന ഗ്യാസ് ഏജൻസിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്.നിയന്ത്രണം നഷ്ട്ടപെട്ട ലോറി റോഡരികിലെ മരത്തിൽത്തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.

നടിയെ ആക്രമിച്ച കേസ്;മുഖ്യ സാക്ഷി മൊഴിമാറ്റി

keralanews actress attack case main witness changed his statement

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴിമാറ്റിയതായി റിപ്പോർട്.കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൊഴി മാറ്റിയിരിക്കുന്നത്.നടി അക്രമിക്കപ്പെട്ടതിനു ശേഷം പൾസർ സുനി കാവ്യയെ തേടി ലക്ഷ്യയിൽ എത്തിയിരുന്നുവെന്നു നേരത്തെ ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.എന്നാൽ പൾസർ സുനി ലക്ഷ്യയിൽ എത്തിയിട്ടില്ലെന്ന്  ഇയാൾ മജിസ്‌ട്രേറ്റിന്‌ നൽകിയ രഹസ്യ മൊഴിയിൽ പറയുന്നു.ദിലീപ് ജയിലിൽ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുന്നുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ ശരിവെയ്ക്കുന്നതാണ് ഇതെന്നാണ് പോലീസ് നിലപാട്.കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പുതിയ റിപ്പോർട് പുറത്തുവന്നിരിക്കുന്നത്.മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി

keralanews supreme court ordered that hadiya to be produced directly

ന്യൂഡൽഹി:ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ(അഖില) നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്.നവംബർ 27 ന് വൈകിട്ട് മൂന്നു മണിക്ക് പിതാവ് അശോകൻ ഹാദിയയെ കോടതിയിൽ ഹാജരാക്കണമെന്നാണ് ഉത്തരവ്.കേസിൽ ഹദിയയുടെ പിതാവ് അശോകന്റെയും എൻഐഎയുടെയും എതിർപ്പ് കോടതി തള്ളി.ഷഫിൻ ജഹാനുമായുള്ള വിവാഹം സമ്മതത്തോടെ ആയിരുന്നോ എന്നും ഹാദിയയുടെ ഇപ്പോഴത്തെ മാനസിക നിലയും കോടതി പരിശോധിക്കും.ഇങ്ങനെയുള്ള കേസുകളിൽ പെൺകുട്ടികളുടെ താൽപ്പര്യം പൂർണ്ണമായും കണക്കിലെടുക്കരുതെന്നു അശോകനും എൻഐഎയും വാദിച്ചു.ഇത് പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്നും എൻ ഐ എ ക്ക് എന്ത് അന്വേഷണം വേണമെങ്കിലും നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്.കേസിന്റെ അന്വേഷണം എൻ ഐ എ ക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിൽ ഭേദഗതി വരുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.കഴിഞ്ഞ മെയ് 24 നാണ് ഹാദിയയുടെയും ഷഫിൻ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്.മകളെ നിർബന്ധിച്ച് മതം മാറ്റിയെന്ന അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജികൂടി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം കോടതി അയച്ചത്.

മാഹിയിൽ ഇന്ന് ബിജെപി ഹർത്താൽ

keralanews today bjp hartal in mahe

മാഹി:കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ഇന്ന് ഹർത്താൽ.ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.തീരദേശ പ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മർദിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ.രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പശ്ചാത്തലത്തിൽ പോലീസ് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

keralanews three died in walkway bridge collapses in kollam chavara

കൊല്ലം;കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.കെഎംഎല്ലിലെ ജീവനക്കാരി ശ്യാമളാദേവി,ആൻസില,അന്നമ്മ എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ കൊല്ലത്തും ചാവറയിലും കരുനാഗപ്പള്ളിയിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെടിഎസ് കനാലിനു കുറുകെ കെഎംഎംഎൽഎംഎസ് യൂണിറ്റിലേക്ക് പോകാനുള്ള ഇരുമ്പു പാലമാണ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെ തകർന്നത്.അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടമുണ്ടാകാൻ കാരണം.പൊന്മന ഭാഗത്തെ മൈനിങ് തൊഴിലാളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമരത്തിലായിരുന്നു.ഇന്ന് രാവിലെ തൊഴിലാളികളും മാനേജ്‌മന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടന്നിരുന്നു.ചർച്ചയ്ക്കു ശേഷം ജോലിക്ക് കയറേണ്ടവരും പുറത്തേക്കുപോയ സമരക്കാരുമായി നൂറോളം പേർ ഒരേസമയം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമായത്.തകർന്നു വീണ പാലം മുറിച്ചുമാറ്റാനുള്ള ശ്രമം നടക്കുകയാണ്.ദേശീയ ജലപാതയ്ക്ക് കുറുകെ വീണതിനാൽ ഇതുവഴിയുള്ള ജലഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

ചെറുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

keralanews one died in an accident in cherukunnu

ചെറുകുന്ന്:ചെറുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചു.കണ്ണപ്പള്ളി സ്വദേശി തായമ്പത്ത് പ്രജിത്ത്(23) ആണ് മരിച്ചത്.പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഉള്ളിവില ഉയരുന്നു

keralanews onion price is rising in the state

കോഴിക്കോട്:സംസ്ഥാനത്ത് ഉള്ളി വില ഉയരുന്നു.കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കിലോയ്ക്ക് പത്ത് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മഴയില്‍ വിളവ് നശിച്ചതും മൈസൂര്‍ ഉള്ളിയെന്ന പേരില്‍ വിപണിയിലുള്ള വലുപ്പം കുറഞ്ഞ ഉള്ളി വിറ്റഴിക്കാനുള്ള മൊത്ത വ്യാപാരികളുടെ തന്ത്രവുമാണ് ഉള്ളി വില വര്‍ധിക്കാന്‍ കാരണം.കോഴിക്കോട് പാളയം ചന്തയില്‍ മൊത്ത കച്ചവടക്കാര്‍ വലിയ ഉള്ളി വില്‍ക്കുന്നത് 37 രൂപക്കാണ്. ഇവിടത്തെ ചെറുകിട കച്ചവടക്കാര്‍ ഇത് 40 രൂപക്ക് വില്‍ക്കും.നാട്ടിന്‍ പുറങ്ങളിലെ കടകളില്‍ ഈ ഉള്ളിയെത്തുമ്പോൾ ഇത് 45 രൂപയാകും.മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഉള്ളിയെത്തുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഉള്ളിക്ക് പൂനൈ ഉള്ളി എന്നാണ് വിളിപ്പേര്. മൈസൂര്‍ ഉള്ളിയെന്ന പേരില്‍ അറിയപ്പെടുന്ന സാധാരണ ഉപയോഗിക്കുന്ന ഉള്ളിയേക്കാള്‍ വലുപ്പം കുറഞ്ഞ ഉള്ളി വിപണിയില്‍ സുലഭമാണ്. ഇതിന് വിലക്കുറവുണ്ട്. പക്ഷെ ഈ ഉള്ളി മൂന്ന് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാന്‍ കഴിയില്ല.

പിതാവിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു

keralanews woman died in an accident in aluva

ആലുവ:പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫെഡറൽ ബാങ്ക് ജീവനക്കാരി ബസ്സിടിച്ച് മരിച്ചു.ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി ആലുവ മുപ്പത്തടം സ്വദേശി ജെറോച്ചന്റെ മകൾ അനീസ ഡോളിയാണ്(20) മരിച്ചത്.അനീസ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.പിതാവിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറരമണിയോടെയാണ് അപകടം നടന്നത്.ആലുവയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ അനീസയുടെ മുകളിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സംഭവം നടന്നയുടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നു സംശയമുള്ളതായി ബസ്സിലുള്ള ചില യാത്രക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.മൂന്നാഴ്ച മുൻപാണ് അനീസയ്ക്ക് ബാങ്കിൽ ക്ലർക്കായി ജോലി ലഭിച്ചത്.

കണ്ണൂരിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീയിട്ടു

keralanews the congress committee office in kannur has been burnt down

കണ്ണൂർ:കണ്ണൂർ പട്ടുവത്തെ കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന് തീയിട്ടു.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ജനലിനു ഉള്ളിലൂടെ പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഓഫീസിനകത്തെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ഡിസിസി ജനറൽ സെക്രെട്ടറിയും പഞ്ചായത്തംഗവുമായ രാജീവൻ കപ്പച്ചേരി ആരോപിച്ചു.മുള്ളൂൽ മുതൽ കുഞ്ഞിമതിലകം വരെയുള്ള കോൺഗ്രസിന്റെ പടയൊരുക്കം പരിപാടിയുടെ ബോർഡുകളും കൊടികളും പൂർണമായും നശിപ്പിച്ചു.സംഭവത്തിൽ ഒരുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.

റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്

keralanews ration merchants to go for an indefinite strike

കണ്ണൂർ:സംസ്ഥാനത്തെ മുഴുവൻ റേഷൻ വ്യാപാരികളും നവംബർ ആറ് മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടാൻ തീരുമാനം.മുഖ്യമന്ത്രി റേഷൻ വ്യാപാരികൾക്ക് അനുവദിച്ച പാക്കേജ് നടപ്പാക്കുക,വാതിൽപ്പടി വിതരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സമരത്തിൽ ചക്കരക്കൽ ഫർക്ക കമ്മിറ്റിയുടെ കീഴിലുള്ള എൺപത്തഞ്ചോളം റേഷൻ വ്യാപാരികൾ നവംബർ നാലിന് റേഷൻ കടകൾ അടച്ചു താക്കോൽ കണ്ണൂർ ജില്ലാ സംയുക്ത സമര സമിതി ഓഫീസിൽ ഏൽപ്പിക്കാൻ ചക്കരക്കല്ലിൽ നടന്ന യോഗം തീരുമാനിച്ചു.