മട്ടന്നൂരിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനമേറ്റു

keralanews ksrtc bus driver was beaten in mattannur

മട്ടന്നൂർ:മട്ടന്നൂരിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനമേറ്റു.ബസ് തടഞ്ഞ് ഒരു സംഘം ഡ്രൈവറെ മർദിച്ച ശേഷം ബസിനു കേടുവരുത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഉളിയിൽ നരയമ്പാറയിലായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്കു പോകുകയായിരുന്ന ബസിനു നേരെയാണ് അക്രമം നടന്നത്.ബസ് നരായമ്പാറയിൽ എത്തിയപ്പോൾ ഒരു സംഘം ഓട്ടോറിക്ഷ ബസിനു കുറുകെയിട്ടു തടയുകയും ഡ്രൈവറെ അസഭ്യം പറഞ്ഞു കൊണ്ടു മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ബസ് ഡ്രൈവർ ഏച്ചൂരിലെ കെ. രജീഷ് (40)ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബസിന്റെ റിയർ വ്യൂ മിറർ അക്രമിസംഘം അടിച്ചു തകർത്തു. രജീഷിന്‍റെ പരാതിയിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്പെഷ്യൽ ക്ലാസ്സിൽ എത്താതിരുന്ന വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരപീഡനം

keralanews mental harassment by the principal against the student who did not attend the special class

കോഴിക്കോട്:സ്പെഷ്യൽ ക്ലാസ്സിന് എത്താതിരുന്ന വിദ്യാർത്ഥിക്ക് പ്രധാനാദ്ധ്യാപകന്റെ ക്രൂര മാനസിക പീഡനം.തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്.എസ്.എസ് ലാണ് സംഭവം.പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു.എന്നാൽ സഹപാഠികൾ ക്ലാസ് ഇല്ലെന്നു പറഞ്ഞതിനാൽ ഈ കുട്ടി വീട്ടിലേക്ക് മടങ്ങി.പിറ്റേ ദിവസം ക്ലാസ്സിൽ എത്തിയ വിദ്യാർത്ഥിയെ അദ്ധ്യാപിക ക്ലാസ്സിൽ കയറ്റാതെ പ്രധാനാദ്ധ്യാപകന്റെ അടുത്തേക്ക് അയച്ചു.ഒരു ദിവസം മൊത്തം കുട്ടിയെ ക്ലാസിനു പുറത്തു നിർത്തിയ പ്രധാനാദ്ധ്യാപകൻ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ കുട്ടിയെ അനുവദിച്ചില്ല.വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തുടർന്നാണ് പ്രധാനാദ്ധ്യാപകന്റെ ക്രൂര പീഡനം മാതാപിതാക്കൾ അറിയുന്നത്.ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സന്ദർശിച്ചു.പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ക്രിമിനൽ കേസെടുക്കുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

കണ്ണൂർ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ്

keralanews scam of 40lakh rupees in kannur district bank thaliparamba branch

തളിപ്പറമ്പ്:കണ്ണൂർ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് മെയിൻ ബ്രാഞ്ചിൽ നാല്പതുലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്.ഇതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ സീനിയർ മാനേജർ ഇ.ചന്ദ്രൻ,മാനേജർ കെ.രമ,അപ്രൈസർ കെ.ഷഡാനനൻ എന്നിവരെ ജില്ലാ ബാങ്ക് ജനറൽ മാനേജർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.ഞാറ്റുവയലിലെ ഹസൻ എന്നയാൾ ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടം നൽകിയെന്നാണ് ആദ്യം ആരോപണം ഉയർന്നത്.തുടർന്ന് ഇന്നലെ ബാങ്ക് അവധിയായിരുന്നിട്ടും ജനറൽ മാനേജരുടെ നിർദേശ പ്രകാരം ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നാല്പതു ലക്ഷം രൂപയുടെ മുക്കുപണ്ടങ്ങൾ പണയം വെച്ചതായി കണ്ടെത്തിയത്.സ്വർണ്ണപണയത്തിന്റെ ചുമതലയുണ്ടായിരുന്ന രമയും ഷഡാനനനും ചേർന്നാണ് മുക്കുപണ്ട തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.കൂടുതലായും ഷഡാനനന്റെ ഭാര്യയുടെ പേരിലാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.ഒൻപതേകാൽ പവന്റെ സ്വർണ്ണമാലയാണ് ഹസൻ ബാങ്കിൽ പണയം വെച്ചത്.കഴിഞ്ഞ ദിവസം പണമടച്ച് മാല തിരിച്ചുവാങ്ങി.വീട്ടിലെത്തിയപ്പോൾ റഷീദിന്റെ ഭാര്യ ആഭരണം പരിശോധിച്ചപ്പോളാണ് ഡിസൈനിലും തൂക്കത്തിലും വ്യത്യാസമുള്ളതായി കണ്ടെത്തിയത്.തുടർന്ന് പരിശോധിച്ചപ്പോളാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.ബാങ്കിലെത്തി വിവരം പറഞ്ഞപ്പോൾ തങ്ങളുടെ ഭാഗത്തു നിന്നും തെറ്റൊന്നും പറ്റിയിട്ടില്ലെന്നും ബാങ്കിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് തങ്ങളുടെ സ്വർണമാണെന്ന് ഉറപ്പുവരുത്തണമെന്നും വീട്ടിൽ കൊണ്ടുപോയി മണിക്കൂറുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അധികൃതർ.തുടർന്ന് സ്വർണം പണയം വെച്ചവർ പോലീസിൽ പരാതിനൽകാൻ ഒരുങ്ങിയപ്പോഴാണ് ഒത്തുതീർപ്പുമായി ബാങ്ക് അധികൃതർ രംഗത്തെത്തിയത്.തുടർന്ന് നടന്ന ചർച്ചയിൽ രണ്ടരലക്ഷം രൂപ സ്വർണ്ണം പണയം വെച്ചവർക്ക് നൽകാമെന്ന് ബാങ്ക് അധികൃതർ സമ്മതിച്ചു.ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ പേരിലുള്ള ചെക്ക് പരാതിക്കാർക്ക്‌ നൽകുകയും വെള്ളിയാഴ്ച പണം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.സസ്‌പെൻഡ് ചെയ്തവർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുമെന്ന് തളിപ്പറമ്പ് സിഐ പി.കെ സുധാകരൻ പറഞ്ഞു.

നന്ദൻകോട് കൂട്ടക്കൊല;പോലീസ് കുറ്റപത്രം സമർപ്പിച്ചു

keralanews police filed charge sheet in nandankode murder case

തിരുവനന്തപുരം:നന്ദൻകോഡ് കൂട്ടക്കൊലയിൽ പ്രതി കേഡലിന് എതിരായി പോലീസ് കുറ്റപത്രം സമർപ്പിച്ചു.92 സാക്ഷികളും 159 സാക്ഷിമൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്.എന്നാൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം വിചാരണ നേരിടാനുള്ള മാനസികാരോഗ്യം കേഡലിന് ഇല്ലെന്നു വ്യക്തമായാൽ തുടർനടപടികൾ എങ്ങനെയായിരിക്കുമെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേഡൽ തന്റെ പിതാവ് രാജാതങ്കം,അമ്മ ജീൻപദ്മ,സഹോദരി കരോളിൻ,ബന്ധുവായ ലളിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ചത്.ആസ്ട്രൽ പ്രോജെക്ഷൻ എന്ന സാത്താൻ സേവയുടെ ഭാഗമായി സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നാണ് കേസ്.കൊലപാതകത്തിന് ശേഷം നാടുവിട്ട കേഡൽ കീഴടങ്ങാൻ എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.

വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു

keralanews woman who undergone surgery to reduce obesity died

ചെന്നൈ:വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു.ചെന്നൈ തിരുവണ്ണാമലൈ  സ്വദേശിനി വളർമതിയാണ്(45) ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്.150 കിലോ ആയിരുന്നു ഇവരുടെ ശരീരഭാരം.ഇത് കുറയ്ക്കാനായാണ് ഇവർ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇവർ മരണപ്പെടുകയായിരുന്നു.ചികിത്സ പിഴവാണ് മരണത്തിനു കാരണമായത്  എന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകി.ഇതിനു മുൻപ് വളർമതിയുടെ സഹോദരിമാരും ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായിരുന്നു.

കെ.എസ് ആർ ടി സി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന കൺസെഷൻ തുടരും

keralanews ksrtc will continue the concession to students

തിരുവനന്തപുരം:കെ.എസ് ആർ ടി സി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന കൺസെഷൻ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.വിദ്യാർത്ഥികളുടെ കൺസെഷന് കെ.എസ്.ആർ.ടി.സി നഷ്ട്ടപരിഹാരം നൽകുമെന്നും വർഷം തോറും നഷ്ട്ടപരിഹാരം വർധിപ്പിക്കുമെന്നും അദ്ദഹം വ്യക്തമാക്കി.കെ.എസ്.ആർ.ടി.സിക്ക് 1900 കോടി രൂപയുടെ ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ

keralanews senior journalist and mother found killed

മൊഹാലി:മുതിർന്ന മാധ്യമപ്രവർത്തകനെയും അമ്മയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടത്തി.കെ.ജെ സിങ്ങിനെയും അമ്മ ഗുരുചരൺ കൗറിനെയുമാണ്(92) മൊഹാലിയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കഴുത്ത് മുറിച്ച നിലയിലായിരുന്നു കെ.ജെ സിംഗിന്റെ മൃതദേഹം.ഗുരുചരൻ കൗറിനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.ഇന്ത്യൻ എക്സ്പ്രസ്,ദി ട്രിബ്യുൻ,ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് കെ.ജെ സിങ്.ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ഒരാൾ ഇവരെ വിളിച്ചു നോക്കിയപ്പോൾ കാണാത്തതിനെ തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.വീടിനുള്ളിൽ മോഷണം നടന്നതിന്റെ ലക്ഷണങ്ങൾ ഉള്ളതായും സൂചനയുണ്ട്.സിംഗിന്റെ കാർ കാണാതായതായും പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ വിധി പറയുന്നത് ഒക്ടോബർ 7 ലേക്ക് മാറ്റി

keralanews verdict on oommen chandis petition has been postponed to october 7

ബെംഗളൂരു:സോളാർ കേസുമായി ബന്ധപ്പെട്ട് തന്നെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.ബെംഗളൂരു അഡിഷണൽ സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുന്നത് ഒക്ടോബർ ഏഴിലേക്ക് മാറ്റിയത്.ബെംഗളൂരുവിലെ പ്രമുഖ വ്യവസായി എം.കെ കുരുവിളയാണ് കേസ് നൽകിയത്.കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി.എം.കെ കുരുവിള സമർപ്പിച്ചിട്ടുള്ള പരാതിയിൽ നേരിട്ട് കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഉമ്മൻ ചാണ്ടി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കോഴിക്കോട് എൻഐടി ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

keralanews student found hanging inside the hostel room in kozhikode nit

കോഴിക്കോട്:കോഴിക്കോട് എൻഐടി ഹോസ്റ്റലിൽ  മലയാളി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി അരുൺ കൃഷ്ണയെയാണ്(24) ഹോസ്റ്റൽ മുറിയിൽ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് സംശയം.എം ടെക് നാനോ ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയാണ്.സഹപാഠി ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് വാർഡനും സെക്യൂരിറ്റിയും എത്തി വാതിൽ തള്ളി തുറക്കുകയായിരുന്നു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാഗ്യവാനെ കണ്ടെത്തി;ഓണം ബമ്പർ അടിച്ചത് പരപ്പനങ്ങാടി സ്വദേശി മുസ്തഫയ്ക്ക്

keralanews mustafa got the first prize of onam bumper lottery

മലപ്പുറം:ഈ വർഷത്തെ ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി മുസ്തഫയാണ് ആ ഭാഗ്യവാൻ.പരപ്പനങ്ങാടിൽ പിക്ക് അപ്പ് വാൻ ഡ്രൈവറാണ് മുസ്തഫ.ഇന്നലെ ഉച്ചയ്‌ക്കായിരുന്നു ലോട്ടറി നറുക്കെടുത്തത്.പരപ്പനങ്ങാടിയിൽ വിറ്റ AJ 442876 എന്ന നമ്പറിനായിരുന്നു ഒന്നാംസ്ഥാനം.പരപ്പനങ്ങാടിയിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിലെ ഖാലിദാണ് ടിക്കറ്റ് വിറ്റത്.കേരള സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണിത്.