രാജ്യത്തെ എണ്ണുറോളം എൻജിനീയറിംഗ് കോളജുകൾക്ക് പൂട്ടുവീഴുന്നു

keralanews 800 engineering colleges are shutting down across the country

ബംഗളൂരു: നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനാണ് (എഐസിടിഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.വിദ്യാർഥികളുടെ എണ്ണം കുറവുള്ള നിലവാരം താഴ്ന്ന എണ്ണൂറോളം എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് എഐസിടിഇ ചെയർമാൻ അനിൽ ദത്താത്രയ സഹസ്രബുദ്ധെ പറഞ്ഞു. നിലവാരമില്ലാത്തതിനാൽ ഓരോ വർഷവും ഏതാണ്ട് 150 കോളജുകൾ സ്വമേധയാ അടച്ചുപൂട്ടുന്നുണ്ട്. എഐസിടിഇ കൗണ്‍സിലിന്‍റെ ചട്ടം അനുസരിച്ച് ശരിയായ അടിസ്ഥാന സൗകര്യമില്ലാത്തതും 30 ശതമാനത്തിൽ കുറവ് അഡ്മിഷനുമുള്ള കോളജുകൾ അഞ്ചു വർഷത്തിനകം അടച്ചുപൂട്ടണമെന്നാണ് നിർദേശമെന്നും സഹസ്രബുദ്ധെ പറഞ്ഞു.

പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനത്തില്‍ എത്തിയതായി ജീവനക്കാരന്റെ മൊഴി

keralanews pulsar suni visited kavya madhavans lakshya

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നേരിട്ട് ബന്ധമുള്ളതായി കൂടുതല്‍ തെളിവുകളുമായി പോലീസ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യിലെത്തിയതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കീഴടങ്ങുന്നതിന് തലേ ദിവസമാണ് പള്‍സര്‍ സുനി സ്ഥാപനത്തിലെത്തിയതെന്നാണ് ജീനവക്കാരന്‍ മൊഴി നല്‍കിയത്. സുനിയോടൊപ്പം മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു.ദിലീപിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന അനുമാനത്തെ സാധൂകരിക്കുന്ന പ്രധാന തെളിവുകളിലൊന്നാണ് ഇത്.വേണ്ടി വന്നാല്‍ ഈ വിഷയത്തില്‍ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു

keralanews dileep approached the court again

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു.അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാൻ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്റെ ശ്രാദ്ധം.അന്നേദിവസം രാവിലെ ഏഴുമണി മുതൽ പതിനൊന്നു മണി വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ.അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.

ഹെറോയിൻ വിൽപന;മൂന്നുപേർ അറസ്റ്റിൽ

keralanews heroine sale three arrested
പാപ്പിനിശ്ശേരി:ഓട്ടോറിക്ഷകളിൽ ഹെറോയിൻ വിൽപന നടത്തിയ കേസിൽ മൂന്നു യുവാക്കളെ പാപ്പിനിശ്ശേരി എക്സൈസ് സംഘം പിടികൂടി. 250 പായ്ക്കറ്റ് ഹെറോയിനും, രണ്ട് ഓട്ടോറിക്ഷകളോടെയുമാണ് പുഴാതി കക്കാട് ഹൈദ്രോസ് പള്ളിക്കു സമീപം താമസിക്കുന്ന എം.നവാസ് (38), കെ.പി.ഷരീഫ് (42), അബ്ദുൽറൗഫ് (30) എന്നിവരെ ഇന്നലെ വൈകിട്ട് വളപട്ടണം  എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപ് അറസ്റ്റു ചെയ്തത്. പ്രതികളെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.മുംബൈയിൽ നിന്നും എത്തിക്കുന്ന ഹെറോയിൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഓട്ടോറിക്ഷകളിൽ എത്തിച്ചു വിൽപന നടത്തുകയായിരുന്നു പതിവ് ഏറെ നാളായി സംശയകരമായ സാഹചര്യത്തിൽ ഇവരെ നിരീക്ഷിക്കുകയായിരുന്നു. ഇവരുടെ കൈയിൽ നിന്നും ലഹരിമരുന്നിനോടൊപ്പം സിറിഞ്ചുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

ഗോരഖ്പുർ ദുരന്തം: ഡോ. കഫീൽ ഖാൻ അറസ്റ്റിൽ

keralanews gorakhpur tragedy dr khafeel khan arrested

ലക്നോ: ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ശിശുരോഗ വിദഗ്ധൻ ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.കഫീൽ ഖാൻ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ ഗോരഖ്പുർ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അഴിമതി,കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്ടീസ് എന്നിവ ചേർത്താണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.ആശുപത്രിയിൽ ഓക്സിജൻ തീർന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റിൽനിന്നു പണംമുടക്കി കഫീൽ ഖാൻ ഓക്സിജൻ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ സർക്കാർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഡൽഹിയിൽ മാലിന്യക്കൂമ്പാരം ഒലിച്ചിറങ്ങി രണ്ടുപേർ മരിച്ചു

keralanews garbage dump collapses in ghazhipur delhi and two died

ന്യൂഡൽഹി:ഡൽഹി ഗാസിപൂരിൽ ഭീമൻ മാലിന്യക്കൂമ്പാരം ഒലിച്ചിറങ്ങി രണ്ടുപേർ മരിച്ചു. അഭിഷേക്(20),രാജകുമാരി(30) എന്നിവരാണ് മരിച്ചത്.നാലുപേർ കൂടി മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ദുരന്തനിവാരണ സേന പ്രദേശത്ത് പരിശോധന തുടരുകയാണ്.രണ്ടുദിവസമായി പെയ്യുന്ന മഴയിൽ മാലിന്യങ്ങൾ റോഡിലേക്ക് ഒലിച്ചിറങ്ങിയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.മുപ്പതു വർഷത്തിലേറെയായി ഡൽഹി നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണിതെന്നും നിക്ഷേപിച്ച മാലിന്യങ്ങൾക്ക് മേലെ പിന്നെയും മാലിന്യങ്ങൾ നിക്ഷേപിച്ച് ഇത് ഒരു മലയായി മാറുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

പാചകവാതകത്തിന്റെ വില വർധിപ്പിച്ചു

keralanews hike in price of cooking gas

ന്യൂഡൽഹി:രാജ്യത്ത് പാചകവാതകത്തിന്റെ വില വർധിപ്പിച്ചു.സബ്‌സിഡിയുള്ളതിനും ഇല്ലാത്തതിനുമായി 73.50 രൂപയാണ് വർധിപ്പിച്ചത്.പുതുക്കിയ നിരക്ക് അർധരാത്രിമുതൽ നിലവിൽ വന്നു.586 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന്റെ പുതിയ നിരക്ക്.വർധിപ്പിച്ച തുക സബ്സിഡി ഇനത്തിൽ ഉപഭോക്താവിന് തിരികെ ലഭിക്കും.ഇതോടെ സബ്‌സിഡി ഇനത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്ന തുക സിലിണ്ടറൊന്നിന് 96 രൂപയായി ഉയരും.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും 74 രൂപ വർധിപ്പിച്ചിട്ടുണ്ട്.586 രൂപ തന്നെയാണ് സബ്‌സിഡിയില്ലാത്ത 14 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില. അതേസമയം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 117 രൂപ വർധിപ്പിച്ചു.

കീഴടങ്ങുന്നതിനു മുൻപ് പൾസർ സുനി ലക്ഷ്യയിലെത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു

keralanews police got evidence that pulsar suni reached laksya before surredering

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിന് നിർണായക തെളിവ് ലഭിച്ചു.കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യാമാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിന്റെ തെളിവാണ് പൊലീസിന് ലഭിച്ചത്.കേസിൽ കോടതിയിൽ കീഴടങ്ങുന്നതിനു മുൻപാണ് സുനി ഇവിടെയെത്തിയത്.എന്നാൽ ഈ സമയം കാവ്യ  ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് സ്ഥാപനത്തിന്റെ മാനേജർ ലക്ഷ്യയുടെ വിസിറ്റിംഗ്‌കാർഡ് സുനിക്ക് കൈമാറി.ഈ വിസിറ്റിംഗ് കാർഡ് പോലീസ് സുനിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.ഈ സാഹചര്യത്തിൽ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.ഇതിനു മുൻപ് രണ്ടു തവണ പോലീസ് കാവ്യയെ ചോദ്യം ചെയ്തിരുന്നു.എന്നാൽ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നൽകിയത്.മാഡം കാവ്യയാണെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ കേസിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.സുനി കാവ്യയുടെ സ്ഥാപനത്തിലെത്തിയത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി യിൽ പതിഞ്ഞിരുന്നു. ഇതെല്ലം ചോദ്യം ചെയ്യലിൽ ആവർത്തിക്കാനാണ് സാധ്യത.ചോദ്യം ചെയ്യലിന് വിധേയയാകേണ്ടി വരുമെന്ന ആശങ്കയിൽ ചോദ്യങ്ങളോട് പ്രതികരിക്കേണ്ടതിനെപ്പറ്റി അഭിഭാഷകരിൽ നിന്നും കാവ്യ നിയമോപദേശം തേടിയതായും റിപ്പോർട്ടുകളുണ്ട്.

കമൽഹാസൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

keralanews kamal haasan met with pinarayi vijayan

തിരുവനന്തപുരം: തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിക്കൊപ്പം ഓണം ആഘോഷിക്കുന്നതിനാണ് തലസ്ഥാനത്ത് എത്തിയതെന്ന് കമൽഹാസൻ പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരുവരും തമ്മിലുള്ള ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമൽഹാസൻ എന്നു നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു.

ദിലീപിന്റെ ജാമ്യം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സന്ദേശം

keralanews dileeps bail salim india sent fax to prime minister

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയായ നടന്‍ ദിലീപിന് ഹൈക്കോടതി രണ്ടാമതും ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫെഫ്ക അംഗവും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു.ദിലീപിന്റെ എല്ലാം മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെന്നും സലിം പത്രക്കുറിപ്പില്‍ പറഞ്ഞു.ഇതേ ആവശ്യം ഉന്നയിച്ച് സലീം ഇന്ത്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ ഹജര്‍ജിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആലുവ റൂറല്‍ എസ്.പിയോടും ഹര്‍ജിക്കാരനായ സലീം ഇന്ത്യയോടും വിശദീകരണം തേടിയിട്ടുണ്ട്.നേരത്തെ ദിലീപിന്റെ ഡി-സിനിമാസ് തീയേറ്റര്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് ചാലക്കുടി നഗരസഭയ്‌ക്കെതിരെ സലിം ഇന്ത്യ നിരാഹാര സത്യാഗ്രഹ സമരം നടത്തിയിരുന്നു.