നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

keralanews one died in a fishing boat accident in neendakara

കൊല്ലം:നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.നീണ്ടകര ചെറുപുഷ്പ്പം യാഡിന് സമീപം പടന്നയിൽ വീട്ടിൽ ജെയിംസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.നീണ്ടകര തീരത്തു നിന്ന് അരനോട്ടിക്കൽ മൈൽ അകലെ കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടയിലാണ് വള്ളം മറിഞ്ഞത്.മൂന്നു തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.മൂന്നുപേരെയും മറ്റു വള്ളക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയിംസിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോസ്റ്റൽപോലീസ് കേസെടുത്തു.

മലപ്പുറത്ത് മൂന്ന് കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി

keralanews banned notes worth 3crores seized from malappuram

മലപ്പുറം: പെരിന്തൽമണ്ണയിൽ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. സംഭവവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകൾ കണ്ടെതിയത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.

ചെറിയ കുറ്റങ്ങളില്‍ കുട്ടികള്‍ക്കെതിരെ ഇനി മുതല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യില്ല

keralanews there is no fir against children in minor offenses

തിരുവനന്തപുരം:കുട്ടികള്‍ പ്രതികളാകുന്ന കേസുകളില്‍ ഇനി മുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍.പകരം സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം.എസ്ബിആര്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസില്‍ പ്രതിയാകുന്ന കുട്ടിക്ക് പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെ ജാമ്യം നല്‍കണമെന്നും ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.കേന്ദ്ര കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ നിയമത്തിലെ സെക്ഷന്‍ 110 (1) അനുസരിച്ചാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സുപ്രധാന സര്‍ക്കുലര്‍. ബലാത്സംഗത്തിലും, കൊലപാതക കേസിലും ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ മാത്രമേ ഇനി മുതല്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാവൂവെന്നാണ് നിര്‍ദ്ദേശം.മറ്റ് ഒരു കേസിലും ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ ഇനി മുതല്‍ എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്യരുത്.2016ലെ ബാലനീതി ചട്ടം 1 പ്രകാരമാണ് എസ്ബിആര്‍ തയ്യാറാക്കേണ്ടത്. ഇത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു നല്‍കുകയും വേണം. എഎസ്‌ഐ റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥനായിരിക്കണം എസ്ബിആര്‍ തയ്യാറാക്കേണ്ടതെന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ട്. മുതിര്‍ന്ന ആളുകളുമായി ചേര്‍ന്ന് കുറ്റക്യത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ നിലവിലുള്ള രീതിയില്‍ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് തടസമില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ചെറുകുറ്റക്യത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ ഭാവിക്ക് എഫ്‌ഐആര്‍ തടസമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍.

കെ.പി ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തു

keralanews police registered case against kp sasikala

കൊച്ചി:മതസ്പർദ്ധ ഉളവാക്കുന്ന വിവാദ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തു.വി.ഡി സതീശൻ എംഎൽഎയും ഡി.വൈ.എഫ്.ഐ യും നൽകിയ പരാതിയിലാണ് മതസ്പർധ ഉളവാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന വകുപ്പ് പ്രകാരം പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഗൗരി ലങ്കേഷിന്റെ അനുഭവം ഉണ്ടാകാതിരിക്കാൻ അടുത്തുള്ള ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് മതേതര എഴുത്തുകാർക്ക് ശശികല മുന്നറിയിപ്പ് നൽകിയെന്നാണ് പരാതി.ഡിജിപിയുടെ നിർദേശപ്രകാരം ആലുവ റൂറൽ പോലീസ് പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു.പിന്നീടാണ് കേസെടുക്കാൻ തീരുമാനിച്ചത്.മതസ്പർധ ഉളവാക്കുന്ന പരാമർശങ്ങളാണ് ശശികല എഴുത്തുകാർക്കെതിരെ നടത്തിയതെന്ന് പരാതിയിൽ പറയുന്നു.വി.ഡി സതീശന്റെ പതിനാറടിയന്തിരം നടത്തുമെന്നും പറഞ്ഞു.യോഗത്തിൽ പങ്കെടുത്തവർ സഭ്യേതരവും ഹീനവുമായ ഭാഷയിലാണ് സംസാരിച്ചതെന്നും പരാതിയിൽ പറയുന്നു.

ചോദ്യം ചെയ്യാൻ ഹാജരാകണമെങ്കിൽ രേഖാമൂലം നോട്ടീസ് നൽകണമെന്ന് നാദിർഷ

keralanews nadirsha wants a written notice to be present for questioning

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നാദിർഷ പൊലീസിന് മുൻപിൽ ഹാജരാകുന്ന കാര്യത്തിൽ ആശയക്കുഴപ്പം.ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സന്നദ്ധത നാദിർഷ നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനായി രേഖാമൂലം നോട്ടീസ് നൽകണമെന്നാണ് നടന്റെ ആവശ്യം.അതേസമയം സെപ്റ്റംബർ ആറിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്കിയിട്ടുള്ളതിനാൽ വീണ്ടും നോട്ടീസ് നൽകാനാവില്ല എന്ന നിലപാടിലാണ് അന്വേഷണ സംഘം.മാത്രമല്ല കോടതിയിൽ നിന്നുള്ള തീരുമാനം അനുസരിച്ചു പ്രവർത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ഈ സാഹചര്യത്തിൽ വീണ്ടും നിയമോപദേശം തേടിയ ശേഷം മാത്രമേ ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് നാദിർഷ പോലീസിനെ അറിയിച്ചു.തിങ്കളാഴ്ച 11.30 ന് ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി നാദിർഷ എത്തുമെന്ന പ്രതീക്ഷയിൽ കേസന്വേഷണത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന പെരുമ്പാവൂർ സി.ഐ ബിജു പൗലോസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.എന്നാൽ നാദിർഷ വരില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം മടങ്ങി.

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

keralanews indefinite strike of private buses has been postponed

കൊച്ചി:സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ ആണ് സമരം പ്രഖ്യാപിച്ചിരുന്നത്.മന്ത്രിതല ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ അടുത്ത മാസം അഞ്ചു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കോൺഫെഡറേഷൻ അറിയിച്ചു.സമരം ഒഴിവാക്കുന്നതിന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ ചില അസൗകര്യങ്ങളെ തുടർന്ന് ചർച്ച നടത്താൻ സാധിച്ചില്ല.ഈ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ചർച്ച നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും കോൺഫെഡറേഷൻ അറിയിച്ചു.

സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഒരു വർഷത്തെ ബാങ്ക് ഗ്യാരന്റി വാങ്ങിയാൽ മതിയെന്ന് രാജേന്ദ്രബാബു കമ്മിറ്റി

keralanews self financing medical admission receive only one years bank guarantee

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും ഒരു വർഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വാങ്ങാവൂ എന്ന് ഫീസ് നിർണയ സമിതി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു നിർദേശിച്ചു.പല സ്വാശ്രയ മെഡിക്കൽ കോളേജുകളും വിദ്യാർത്ഥികളിൽ നിന്നും രണ്ടും മൂന്നും വർഷത്തേക്കുള്ള ബാങ്ക് ഗ്യാരന്റി വാങ്ങുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിർദേശം.സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് നിർദേശം.വിദ്യാർത്ഥികളിൽ നിന്നും ഗ്യാരന്റിയായി ബ്ലാങ്ക് ചെക്കുകൾ വാങ്ങരുതെന്ന് കമ്മീഷൻ നിർദേശിച്ചു.ബ്ലാങ്ക് ചെക്കുകൾ വാങ്ങുന്നത് തലവരിയായി കണക്കാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.ഇത്തവണത്തെ മെഡിക്കൽ കോഴ്സിന്റെ അന്തിമ ഫീസ് മൂന്നു മാസത്തിനകം നിർണയിക്കാൻ സുപ്രീം കോടതി രാജേന്ദ്രബാബു കമ്മിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. അതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.ഇത്തവണത്തെ മെഡിക്കൽ പ്രവേശനത്തിന് അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസായി രാജേന്ദ്രബാബു കമ്മിറ്റി നേരത്തെ നിശ്ചയിച്ചിരുന്നു.എന്നാൽ ഇതിനെ മാനേജ്മെന്റുകൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.

നാദിർഷ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകും

keralanews naadirsha will be present today for questioning

കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അല്‍പ്പസമയത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും. നേരത്തെ ദിലീപുമൊത്ത് നാദിര്‍ഷയെ 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നേരത്തെ നല്‍കിയ മൊഴിയില്‍ സംശയാസ്പദമായ പലതും കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ നാദിര്‍ഷക്ക് നോട്ടീസ് നൽകിയിരുന്നത്.ചോദ്യം ചെയ്യാൻ ഹാജരാകാൻ സന്നദ്ധനാണെന്ന കാര്യം മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.ഇന്ന് ഉച്ചയ്ക്ക് 11.30 ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

സംസ്ഥാനം കനത്ത വൈദ്യുതി ക്ഷാമത്തിലേക്ക്

keralanews the state is going to heavy power crisis
തിരുവനന്തപുരം:കനത്ത മഴ ലഭിച്ചിട്ടും കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമെ ഇപ്പോഴുള്ളു. രൂക്ഷമായ വരള്‍ച്ചനേരിട്ട കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ള വെള്ളത്തിന്റെ അളവ്. പ്രതിസന്ധി മറികടക്കാന്‍ പുറമെനിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ നിരക്കുവര്‍ധനയ്ക്ക് കാരണമാകും.സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം 1977 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമെ ഡാമുകളിലുള്ളു. കഴിഞ്ഞവര്‍ഷം ഇതേസമയം ഡാമുകളില്‍ 2300 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. സെപ്റ്റംബര്‍ ഏഴിലെ കണക്കുകള്‍ പ്രകാരം പ്രധാന ജലസംഭരണികളില്‍ പകുതി പോലും വെള്ളമില്ല. ഇടുക്കിയില്‍ ആകെ സംഭരണ ശേഷിയുടെ 46 ശതമാനം മാത്രമെ ഉള്ളു.ഓഗസ്റ്റ് മാസത്തിലെ ശരാശരി വൈദ്യുതി ഉപഭോഗം 64 ദശലക്ഷം യൂണിറ്റാണ്. മഴമാറുന്നതോടെ ഉപയോഗം 72 ദശലക്ഷം യൂണിറ്റ് കടക്കും. നിയന്ത്രണം ഒഴിവാക്കണമെന്നുണ്ടെങ്കില്‍ പുറമെ നിന്ന് കൂടിയ നിരക്കിന്‌ വൈദ്യുതി വാങ്ങേണ്ടിവരും. ഇത് നിരക്കു വര്‍ധനയ്ക്ക് വഴിവെക്കും. ഇക്കൊല്ലം പ്രധാന ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ കാര്യമായി പെയ്തിട്ടില്ല എന്നതാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്.

സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ക്വാ​റി​ ഉ​ട​മ അ​റ​സ്റ്റി​ല്‍

keralanews in the case of explosive seized quarry owner arrested

തളിപ്പറമ്പ്:ചേപ്പറമ്പലിലെ കരിങ്കല്‍ക്വാറിയില്‍ നിന്നു ഡിറ്റനേറ്ററും ജലാറ്റിന്‍ സ്റ്റിക്കുമെുള്‍പ്പെടെ വന്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ ക്വാറിഉടമ അറസ്റ്റില്‍.പയറ്റിയാലിലെ കണ്ണൂര്‍ സ്‌റ്റോണ്‍ ക്രഷറിന്‍റേയും ചേപ്പറമ്പ് പാലോറകുന്നിലെ കരിങ്കല്‍ക്വാറിയുടെയും ഉടമകളിലൊരാളായ കൊളച്ചേരി കമ്പിലെ പി.പി അബ്ദുള്‍നാസറിനെ (50) യാണു ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍നാസറിനെ 23 വരെ റിമാന്‍ഡ് ചെയ്തു.ക്രഷറിന്‍റെ പാര്‍ട്ണര്‍മാരിലൊരാളായ മയ്യിലിലെ ജാബിദ് ഒളിവിലാണ്.റെയ്‌ഡിൽ വൻ സ്‌ഫോടകവസ്‌തു ശേഖരം പോലീസ് കണ്ടെടുത്തിരുന്നു. രേഖകളില്ലാതെ തമിഴ്‌നാട്, കര്‍ണാടകത്തിലെ കുടക് തുടങ്ങിയിടങ്ങളില്‍നിന്നുള്ള സ്‌ഫോടകവസ്തുക്കള്‍ ക്വാറിയില്‍ വന്‍തോതില്‍ സംഭരിച്ചിരുന്നു.ജലാറ്റിന്‍സ്റ്റിക്കും ഡിറ്റനേറ്ററുകളും പോളിത്തീന്‍ സഞ്ചികളിലും പ്ലാസ്റ്റിക് ചാക്കുകളിലും ഭദ്രമായി പൊതിഞ്ഞു പൂഴിമണലിലും ക്വാറിമണ്ണിലും പൂഴ്ത്തിയ നിലയിലുമായിരുന്നു.ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷാണു കേസ് അന്വേഷിക്കുന്നത്.