ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

keralanews alphonse kannanthanam justifies the hike in fuel price

തിരുവനന്തപുരം: ക്രമാതീതമായ ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ല. പെട്രോൾ‌ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്.വിലവർധന മനഃപൂർവമുള്ള നടപടിയാണെന്നും കണ്ണന്താനം പറഞ്ഞു. പാവപ്പെട്ടവർക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോൾ ഉൽപന്നങ്ങളുടെ നികുതിയിൽ‌ നിന്നാണെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപി സംസ്ഥാന കാര്യാലയം സന്ദർശിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ഏറ്റവും താഴെ തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മോഡി സർക്കാർ പ്രവർത്തിക്കുന്നത്.അവർക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം,തൊഴിൽ ഇവ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്.ഇതിനായി കോടിക്കണക്കിന് രൂപ ആവശ്യമുണ്ട്.പെട്രോളിയം വിലവർദ്ധനവ് ഉൾപ്പെടെയുള്ളവയിൽ നിന്നും കിട്ടുന്ന പണം ഇതിനായാണ് ഉപയോഗിക്കുന്നത്.സംസ്ഥാന സർക്കാരുകൾ അനുവദിച്ചാൽ പെട്രോളിയം,മദ്യം എന്നിവയെ ജി എസ് ടി ക്ക്‌ കീഴിൽ കൊണ്ടുവരുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിർത്തിയിട്ട കണ്ടൈനർ ലോറിക്ക് പിറകിൽ ബസിടിച്ച് നിരവധിപേർക്ക് പരിക്ക്

keralanews many injured in an accident in chattanchal

ചട്ടഞ്ചാൽ:ചട്ടഞ്ചാൽ ടൗണിൽ നിർത്തിയിട്ട കണ്ടൈനർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് നിരവധിപേർക്ക് പരിക്ക്.ബന്തടുക്കയിൽ നിന്നും കാസർകോഡ് ഭാഗത്തേക്ക് വരികയായിരുന്ന അക്ഷയ ബസാണ് ലോറിയിലിടിച്ചത്.ഡ്രൈവർക്കും ബസിന്റെ മുന്നിലിരുന്ന ഏതാനും പേർക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ചെങ്കള നായനാർ ആശുപത്രിയിലും കാസർകോട്ടെ കെയർ വെൽ ആശുപത്രികളിലുമായി പ്രവശിപ്പിച്ചു.ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിർത്തിയിട്ടിരുന്ന കണ്ടൈനർ ലോറിക്ക് പിന്നിലിടിച്ചത്.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ 18 ന് വിധി പറയും

keralanews the court will pronounce verdict on dileeps bail plea on monday

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി.വിധി പറയുന്നത് ഈ മാസം 18 ലേക്ക് മാറ്റി.ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു.നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്താൻ മാത്രമല്ല ദിലീപ് നിർദേശം നൽകിയതെന്നും നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് കൃത്യമായ നിർദേശം ദിലീപ് നല്കിയിരുന്നെന്നും പോലീസ് വാദിച്ചു.ചിത്രങ്ങൾ എടുത്തു നൽകണം എന്നതിനപ്പുറം എങ്ങനെയെല്ലാം ആക്രമണം നടത്തണം എന്ന രീതിയിൽ ദിലീപ് സുനിക്ക് നിർദേശം നൽകിയെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.അതേസമയം സോപാധിക ജാമ്യത്തിന് ദിലീപിന് അർഹതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.കാവ്യാ മാധവന്റെയും നാദിർഷയുടെയും മുൻ‌കൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.

വേങ്ങരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ മത്സരിച്ചേക്കും

keralanews sbobha surendran will be the nda candidate in vengara byelection

തിരുവനന്തപുരം:വേങ്ങര മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ എൻ ഡി എ സ്ഥാനാർഥിയായേക്കും.പ്രമുഖ നേതാവ് എ.എൻ രാധാകൃഷ്ണനെയും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേക്ക് പരിഗണിക്കുന്നുണ്ട്.അതേസമയം പി.പി ബഷീർ എൽഡിഫ് സ്ഥാനാർഥിയായേക്കും എന്നാണ് സൂചന.സിപിഐഎം സ്ഥാനാർത്ഥിയെ നാളെ സംസ്ഥാന സെക്രെട്ടറിയേറ്റിന് ശേഷം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.യുഡിഎഫ് സ്ഥാനാർത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

നാദിർഷയെ ഞായറാഴ്ച ചോദ്യം ചെയ്യും

keralanews nadirsha will be questioned sunday

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശത്തെ തുടർന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിർഷ അന്വേഷണസംഘം മുന്പാകെ ഹാജരായിരുന്നു. എന്നാൽ നാദിർഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ചോദ്യം ചെയ്യൽ ഉപേക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിച്ചതിനു പിന്നാലെ നാദിർഷ മൂൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പ്;പി.പി.ബഷീർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

keralanews vengara byelection pp basheer will be the ldf candidate

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പി.പി. ബഷീർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ചു ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച നടക്കുന്ന സംസ്ഥാന യോഗത്തിനു ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൽഡിഎഫിന് വലിയ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്ന് കോടിയേരി പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു ബിജെപിയും അറിയിച്ചു.ഒക്‌‌ടോബർ 11-നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.

കാവ്യാമാധവനും മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്

keralanews kavya will approach the high court for anticipatory bail

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനും ഹൈക്കോടതിയിലേക്ക്.കാവ്യ ഇന്ന് തന്നെ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകും.കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി.ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്പിള്ള മുഖേന തന്നെയാണ് കാവ്യയും ഹർജി സമർപ്പിക്കുന്നത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു.അന്ന് പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയത്.എന്നാൽ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു.കാവ്യയുടെ വില്ലയിലും വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലും സുനി എത്തിയതിനു പൊലീസിന് തെളിവ് ലഭിച്ചിരുന്നു.

തളിപ്പറമ്പ് കോൾമൊട്ടയിൽ പുതിയ ബാർ അനുവദിച്ചതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

keralanews dyfi protest against allowing bar at kolmotta

തളിപ്പറമ്പ്:ധർമശാല-തളിപ്പറമ്പ് റോഡിൽ പുതിയ ബാർ അനുവദിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്.ഹോട്ടൽ പൊളാരിസിലാണ് ബാർ അനുവദിച്ചത്.നേരത്തെ കണ്ണപ്പിലാവിൽ വിദേശ മദ്യശാല തുടങ്ങാനുള്ള തീരുമാനം നാട്ടുകാർ ശക്തമായ പ്രതിഷേധം നടത്തിയതോടെ ഉപേക്ഷിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സമീപ പ്രദേശത്തു ബാർ അനുവദിച്ചത്.ബാർ അടപ്പിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.ആന്തൂർ നഗരസഭാ കൗൺസിലർ പി.പി ഉഷ പ്രതിഷേധം ഉൽഘാടനം ചെയ്തു.

ശനിയാഴ്ച ട്രെയിനുകൾ രണ്ട് മണിക്കൂർ വരെ വൈകി ഓടും

keralanews trains will be late for two hours on saturday

തിരുവനന്തപുരം:ശനിയാഴ്ച രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെയുള്ള സമയങ്ങളിൽ ട്രെയിനുകൾ രണ്ടു മണിക്കൂർ വരെ വൈകി ഓടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. ഷൊർണൂർ-എറണാകുളം,എറണാകുളം-ആലപ്പുഴ,കായംകുളം-കൊല്ലം,തിരുവനന്തപുരം-കൊല്ലം എന്നീ സെക്ഷനുകളിലാണ് ട്രെയിനുകൾ വൈകി ഓടുക.

ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

keralanews court will consider dileeps bail application today

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.രാവിലെ 11 നാണ് കോടതി നടപടികൾ ആരംഭിക്കുക.അറസ്റ്റിലായി 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട് എന്നാകും പ്രതിഭാഗം വാദിക്കുക.എന്നാൽ കേസിൽ അന്വേഷണം തുടരുന്നതിനാലും നിർണായകമായ അറസ്റ്റുകൾ ശേഷിക്കുന്നതിനാലും ജാമ്യം നല്കരുതെന്നാകും പ്രോസിക്യൂഷൻ വാദിക്കുക.ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യം തേടി അങ്കമാലി കോടതിയെ സമീപിക്കുന്നത്.നേരത്തെ അങ്കമാലി കോടതി ഒരുതവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ  ആവശ്യപ്പെട്ടുവെന്ന ആരോപണം മാത്രമാണ് ദിലീപിനെതിരെയുള്ളതു എന്നാണ് അഭിഭാഷകരുടെ വാദം.മറ്റ് ആക്ഷേപങ്ങൾക്കൊന്നും തെളിവ് നല്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.എന്നാൽ ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.ദിലീപ് പുറത്തിറങ്ങുന്നത്‌ കേസിനെ പ്രതികൂലമായി ബാധിക്കും.കൂടാതെ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് സംശയിക്കപ്പെടുന്ന നാദിർഷയെ ചോദ്യം ചെയ്യാനാകാത്ത കാര്യവും അന്വേഷണ സംഘം കോടതിയെ ധരിപ്പിക്കും.