വേങ്ങര ഉപതിരഞ്ഞെടുപ്പ്;പി.പി ബഷീർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും

keralanews vengara byelection pp basheer will be ldf candidate

മലപ്പുറം:വേങ്ങര നിയോചകമണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പി.പി ബഷീർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും.സിപിഐ തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് ബഷീർ.അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പി.പി ബഷീർ തന്നെയായിരുന്നു വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.വേങ്ങരയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം പി.പി ബഷീർ പറഞ്ഞു.ലോക്സഭാംഗം ആയതിനെ തുടർന്ന് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ഒക്ടോബർ 11 നാണ്  തിരഞ്ഞെടുപ്പ് നടക്കുന്നത്.

കണ്ണൂർ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും ഒരു മുറി ഹൈടെക്കാക്കാൻ തീരുമാനം

keralanews decision to make one class room hightech in all schools in kannur constituency

കണ്ണൂർ:കണ്ണൂർ നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ഒരു മുറി ഹൈടെക്കാക്കാനുള്ള പദ്ധതി ആരംഭിച്ചു.കല്കട്ടറുടെ ചേമ്പറിൽ നടന്ന വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം അറിയിച്ചത്. ഡെസ്ക്ടോപ്പ്,ലാപ്ടോപ്പ്,മൾട്ടി മീഡിയ പ്രൊജക്ടർ,വൈറ്റ്‌ബോർഡ്,സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടുന്ന പദ്ധതികൾക്കായി എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.കെൽട്രോൺ വഴി നടപ്പാക്കുന്ന പദ്ധതിക്ക് ഭരണ സമിതിയുടെ അനുമതിയും ലഭിച്ചു.ഒക്ടോബർ പത്തിഞ്ചിനകം പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.

മുഴപ്പിലങ്ങാട് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി നിരവധിപേർക്ക് പരിക്ക്

keralanews bus left control and smashes into shop and many injured

തലശ്ശേരി:മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി പതിനേഴു പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം നാലുമണിയോടയായിരുന്നു സംഭവം.ചക്കരക്കല്ലിൽ നിന്നും എടക്കാട് വഴി തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിപ്പെട്ടത്.അപകടത്തിൽ മൂന്നു കടകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.മഴയായതിനാൽ കടയുടെ പുറത്തു ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.പരിക്കേറ്റവർ മുഴുവൻ ബസ് യാത്രക്കാരാണ്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.

അനിത വേണു മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ

keralanews anitha venu mattannur municipal chairperson

മട്ടന്നൂർ:മട്ടന്നൂർ നഗരസഭാ ചെയർപേഴ്‌സണായി അനിത വേണുവിനെ തിരഞ്ഞെടുത്തു. പി.പുരുഷോത്തമൻ ഉപാധ്യക്ഷനാകും.ആകെയുള്ള 35 വോട്ടിൽ 28 വോട്ടും നേടിയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.നെല്ലൂന്നി വാർഡിൽ നിന്നാണ് അനിത തിരഞ്ഞെടുക്കപ്പെട്ടത്.സിപിഎം നെല്ലൂന്നി നോർത്ത് ബ്രാഞ്ച് അംഗവും മഹിളാ അസോസിയേഷൻ പഴശ്ശി നോർത്ത് വില്ലേജ് കമ്മിറ്റി അംഗവുമാണ് അനിത വേണു.മുൻ നഗരസഭാ കൗൺസിലിലെ പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു.വൈസ് ചെയർമാനായ പി.പുരുഷോത്തമൻ സിപിഎം ജില്ലാ കമ്മിറ്റിയംഗവും പരിയാരം മെഡിക്കൽ കോളേജ് വൈസ് ചെയര്മാനുമാണ്.പുതുതായി രൂപീകരിച്ച എയർപോർട്ട് വാർഡിൽ നിന്നാണ് ഇദ്ദേഹം വിജയിച്ചത്.റെയ്ഡ്കോ ഡയറക്റ്ററായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം ദീർഘകാലം സിപിഎം മട്ടന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു. വരണാധികാരിയായ ഡിഎഫ്ഒ സുനിൽ പാമിഡിയാണ് അനിത വേണുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.തുടർന്ന് അനിത വേണു ഉപാധ്യക്ഷൻ പി.പുരുഷോത്തമന് സത്യവാചകം ചൊല്ലിക്കൊടുത്തു.സിപിഎം ജില്ലാ സെക്രെട്ടറി പി.ജയരാജൻ,എൻ.വി ചന്ദ്രബാബു തുടങ്ങിയ നേതാക്കൾ നഗരസഭാ ഓഫീസിലെത്തിയിരുന്നു.

ചങ്ങനാശ്ശേരിയിൽ കെ എസ് ആർ ടി സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

keralanews ksrtc bus collided with private bus many injured

കോട്ടയം:ചങ്ങനാശ്ശേരിയിൽ കെ എസ് ആർ ടി സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്.ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഫോർട്ട് കൊച്ചിയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞു

keralanews fishing boat accident in fort kochi

കൊച്ചി:ഫോർട്ട് കൊച്ചിയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞു.ഇന്ന് പുലർച്ചെ മൂന്നരമണിയോടെയായിരുന്നു അപകടം നടന്നത്.ബോട്ടിൽ പത്ത് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്.ഇവരെ മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.രക്ഷപ്പെട്ടവർ തമിഴ്‌നാട് കന്യാകുമാരി സ്വദേശികളാണ്.തീരത്തു നിന്നും വളരെ അടുത്തായാണ് ബോട്ട് മുങ്ങിയത്.അതിനാൽ വൻ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു.

കനത്ത മഴ;നാലു ജില്ലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം

keralanews heavy rain restriction for night journey in four districts

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഇതേ തുടർന്ന് വയനാട്,ഇടുക്കി, കോട്ടയം, കോഴിക്കോട് എന്നീ നാലു ജില്ലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ തുടങ്ങിയ അപകട സാധ്യതകൾ കണക്കിലെടുത്താണ് നടപടി. സംസ്ഥാനത്ത്‌ രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഈ സാഹചര്യത്തിൽ  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

keralanews nadirsha will be questioned again today

ആലുവ:നടി ആക്രമിക്കപ്പെട്ട കേസുമായി  ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.ഇന്ന് രാവിലെ പത്തുമണിയോടെ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് നാദിർഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായിരുന്നു.എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാദിര്ഷയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല.നേരത്തെ നാദിർഷ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.ഇത് പരിഗണിക്കുന്നതിനിടയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചത്.നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചു

keralanews kpac lalitha visited dileep in jail

ആലുവ: മുതിർന്ന നടിയും സംഗീത നാടക അക്കാഡമി ചെയർപേഴ്സണുമായ കെപിഎസി ലളിത ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിച്ചു. ആലുവ സബ് ജയിലിൽ എത്തിയാണ് ലളിത ദിലീപിനെ കണ്ടത്. ദിലീപിന്‍റെ സഹോദരിയും ലളിതയ്ക്ക് ഒപ്പമുണ്ടായിരുന്നു.കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അവർ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ തയാറായില്ല. അടുത്തിടെ സിനിമാ മേഖലയിൽ നിന്നും നിരവധി പ്രമുഖർ ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു. ഇതേതുടർന്ന് അന്വേഷണ സംഘം സന്ദർശകരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നടൻ മോഹൻലാലിന് പ്രധാനമന്ത്രിയുടെ കത്ത്

keralanews prime ministers letter to mohan lal

ന്യൂഡൽഹി:ഒക്ടോബർ രണ്ടു വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്.സെപ്റ്റംബർ പതിനഞ്ചിന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന ശുചിത്വ പ്രചാരണ പരിപാടിക്ക് പിന്തുണ തേടിയാണ് മോഡി കത്തയച്ചത്.മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ചേർന്ന് നിന്നിരുന്ന ‘സ്വച്ഛത’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താൻ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്തിന്റെ തുടക്കം. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മ്മയിലൂടെ മാത്രമേ രാജ്യത്തിന് വൃത്തി സാധ്യമാകൂ എന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം.ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വ ബോധം പുതുക്കേണ്ടതുണ്ട്.ഗാന്ധി ജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികൾ നടത്താനാണ്‌ തീരുമാനം.വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുർബല വിഭാഗത്തെയാണ് ഏറ്റവും ബാധിക്കുക.അവർക്കു വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹിമയുള്ള സേവനം ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയാണ്.വൻതോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമയ്ക്ക് സാധിക്കും.ഏറെ ആരാധകരുള്ള നടനെന്ന നിലയ്ക്ക് മോഹൻലാലിന് ജനങ്ങളുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും കത്തിൽ പറയുന്നു.