അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

keralanews student commits suicide in gorakhpur

ഗോരഖ്പൂർ:അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേ സെന്റ് ആന്റണി കോൺവെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നവനീത് പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്.’ഇത് പോലെ ക്രൂരമായി ആരെയും ശിക്ഷിക്കരുത്’ എന്ന് കുറിപ്പ് എഴുതി വെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.സെപ്റ്റംബർ 15 ന് സ്കൂളിൽ പരീക്ഷയെഴുതാൻ പോയ കുട്ടി വീട്ടിൽ വന്നതുമുതൽ അസ്വസ്ഥനായിരുന്നു എന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.തന്നെ അദ്ധ്യാപിക മൂന്നു മണിക്കൂറോളം ബെഞ്ചിന് മുകളിൽ കയറ്റി നിർത്തിയിരുന്നെന്നും തന്നോട് മോശമായി പെരുമാറിയിരുന്നെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.സ്കൂളിനും അധ്യാപികയ്ക്കും എതിരെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.സ്കൂൾ അധികൃതർ വിഷയത്തിൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.

അരവിന്ദ് കെജ്‌രിവാൾ കമലഹാസനുമായി കൂടിക്കാഴ്ച നടത്തി

keralanews aravind kejrival met with kamalhasan

ചെന്നൈ:അരവിന്ദ് കെജ്‌രിവാൾ ചെന്നൈയിൽ കമലഹാസനുമായി കൂടിക്കാഴ്ച നടത്തി. കമലഹാസൻ രാഷ്ട്രീയത്തിലേക്ക് വരണമെന്നും അഴിമതിക്കെതിരായി പോരാടണമെന്നും കൂടിക്കാഴച്ചയ്ക്ക് ശേഷം കെജ്‌രിവാൾ പറഞ്ഞു.കമലഹാസന്റെ ഇളയ മകൾ അക്ഷര കെജ്‌രിവാളിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.തുടർന്ന് കമൽഹാസന്റെ ആൾവാർപേട്ടിലുള്ള ഓഫീസിൽ കൂടിക്കാഴ്ച നടത്തി.ഡൽഹി മുഖ്യമന്ത്രി തന്നെ കാണാൻ എത്തിയതിൽ സന്തോഷമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു.അഴിമതിക്കെതിരെ പോരാടുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും ആ നിലയ്ക്ക്  കെജ്‌രിവാളും തന്റെ ബന്ധുവാണെന്നും കമൽഹാസൻ പറഞ്ഞു.കമൽഹാസനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് കെജ്‌രിവാളും വ്യക്തമാക്കി.നേരത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കമലാഹാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു

keralanews two students died in an accident in chalakkudi

തൃശൂർ:ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു.പുലർച്ചെ ഒരുമണിയോടെ ദേശീയപാതയിൽ ചാലക്കുടി ഹൈവേയിലായിരുന്നു അപകടം.കാക്കനാട്  രാജഗിരി കോളേജിലെ ഒന്നാം വർഷ എം ബി എ വിദ്യാർത്ഥികളായ ബിമൽ സെബാസ്റ്റ്യൻ(23),ക്രിസ്റ്റി മാത്യു ഫിലിപ്പ്(24) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ബ്ലെൻസൻ.പി.വർഗീസ്(26) നെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിക്കറ്റ് സർവകലാശാല ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് കാർ ലോറിക്ക് പിന്നിലിടിച്ചത്.

രണ്ടരക്കോടിയുടെ അസാധുനോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

keralanews six including an advocate arrested with banned notes

പെരിന്തൽമണ്ണ:രണ്ടരക്കോടിയുടെ അസാധുനോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.രണ്ടു കാറുകളിലായി എത്തിയ ഇവരിൽ നിന്നും ഒരു എയർ പിസ്റ്റളും പിടിച്ചെടുത്തു.അഞ്ചു തിരുവനന്തപുരം സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് പിടിയിലായത്.തിരുവനന്തപുരം സ്വദേശി കണ്ണൻ കൃഷ്‌ണകുമാറാണ് പിടിയിലായ അഭിഭാഷകൻ.

കെ.ജനചന്ദ്രൻ വേങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയാകും

keralanews k janachandran will be the bjp candidate in vengara

മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെ.ജനചന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും.പാർട്ടി ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ്. സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രന്റെ പേരും ഉയർന്നു വന്നിരുന്നുവെങ്കിലും അവർ താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

മലബാർ സിമന്റ് അഴിമതി;വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

keralanews malabar cements corruption v m radhakrishnans property confiscated

പാലക്കാട്:മലബാർ സിമന്റ്സ് അഴിമതി കേസിൽപ്പെട്ട വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലെ സ്വത്തുക്കളാണ്  കണ്ടുകെട്ടിയത്.2004-08 കാലഘട്ടത്തിൽ സമ്പാദിച്ച 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.മലബാർ സിമെന്റ്സിന് ലാമിനേറ്റഡ് ബാഗ് വാങ്ങിയതിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ,മകൻ നിതിൻ എന്നിവരുൾപ്പെടെ പതിനൊന്നു പേർക്കെതിരെ വിജിലൻസ് തൃശൂർ വിജിലൻസ് കോടതിയിൽ കഴിഞ്ഞ വർഷം കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള റഷീദ് പാക്കേജ് എന്ന സ്ഥാപനത്തിൽ നിന്നാണ് ലാമിനേറ്റഡ് ബാഗുകൾ ഇറക്കുമതി ചെയ്തത്.ബാഗൊന്നിന് പത്തു രൂപ എന്ന ക്രമത്തിലായിരുന്നു ഇറക്കുമതി. ഇതിൽ 2.25 കോടി രൂപ രാധാകൃഷ്‌ണൻ കൈപറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

ഒരു മലയാളി കൂടി ഐ എസ്സിൽ ചേർന്നതായി സ്ഥിതീകരണം

keralanews confirmed that one malayalee joined in is

കോഴിക്കോട്:ഒരു മലയാളി കൂടി ഐ എസ്സിൽ ചേർന്നതായി സ്ഥിതീകരണം.മലപ്പുറത്തു നിന്നും കാണാതായ നജീബ് എന്ന യുവാവാണ് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയതായി തന്റെ മാതാവിന് സന്ദേശം അയച്ചിരിക്കുന്നത്.ഇനി തന്നെ കാത്തിരിക്കേണ്ടെന്നും താൻ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ടെലിഗ്രാം ആപ്പ് വഴി അയച്ച സന്ദേശത്തിൽ പറയുന്നു.താൻ അയച്ച സന്ദേശം പോലീസിന് നൽകരുതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് താൻ അവസാനമായി അയക്കുന്ന സന്ദേശമാണെന്നും പോലീസിനെ അറിയിച്ചാൽ നിങ്ങൾക്ക് തന്നെയാണ് കുഴപ്പമെന്നും മെസേജിൽ പറയുന്നു.എന്നാൽ തങ്ങൾ ഇന്ത്യക്കാരാണെന്നും ഇവിടെ ജീവിക്കാനാണ് ഇഷ്ട്ടപ്പെടുന്നതെന്നും പലായനം ചെയ്യാൻ ആവശ്യപ്പെട്ട നജീബിന് മാതാവ് മറുപടി നൽകി. കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതിയാണ് ഇയാൾ രാജ്യം വിട്ടത്.നജീബിന്റെ തിരോധാനത്തെ കുറിച്ച് എൻഐഎ അന്വേഷിച്ചു വരികയാണ്.

കോട്ടയം ഭാരത് ആശുപത്രിയിൽ സമരം നടത്തിയ എല്ലാ നഴ്സുമാരെയും പിരിച്ചുവിട്ടു

keralanews all nurses who paricipate in strike were dismissed

കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയില്‍ സമരത്തിനിറങ്ങിയ മുഴുവന്‍ നഴ്സുമാരെയും മാനേജ്മെന്റ് പിരിച്ച് വിട്ടു. ഹൈക്കോടതി ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമരം ആശുപത്രിക്ക് മുന്‍പില്‍ നിന്നും മാറ്റി.ഇതേ തുടര്‍ന്ന് കോട്ടയം നഗരമധ്യത്തിലാണ് ഇപ്പോള്‍ ഇവര്‍ സമരം നടത്തുന്നത്.കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ സമരം ആരംഭിച്ചിട്ട് 50 ദിവസം പിന്നിട്ടു.എന്നാല്‍ മാനേജ്മെന്റ് യാതൊരു വിധ ഒത്തു തീർപ്പിനും തയ്യാറാകുന്നില്ല.അടുത്ത ദിവസം തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാാണ് യുഎന്‍എയുടെ തീരുമാനം.

കളക്റ്ററേറ്റിലെ മോഷണം;രണ്ടുപേർ പിടിയിൽ

keralanews robbery in kannur collectorate two arrested

കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട്,പേരാവൂർ സ്വദേശികളാണ് പിടിയിലായത്.ഇവർ ഈയിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും നിരവധി കേസിലെ പ്രതികളുമാണെന്നാണ് സൂചന.മോഷണ സമയത്ത് കളക്റ്ററേറ്റിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല.കണ്ണൂർ ടൌൺ സിഐ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.സംഭവത്തെ തുടർന്ന് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി.

ആറളത്ത് ചുഴലിക്കാറ്റിൽ എട്ടുവീടുകൾ തകർന്നു

keralanews eight houses damaged in a cyclone in aralam

ഇരിട്ടി:ആറളം ഉരുപ്പുംകുണ്ട് മേഖലയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.എട്ടു വീടുകൾ ഭാഗികമായി തകർന്നു.ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായി.പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു.ഉരുപ്പുംകുണ്ട്-പന്നിമൂല റോഡിൽ വാഹനഗതാഗതം സ്തംഭിച്ചു.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്.ഏകദേശം ഒന്നര മിനിറ്റ് മാത്രമാണ് ശക്തമായ കാറ്റ് വീശിയതെന്ന് നാട്ടുകാർ പറയുന്നു.ഇതിനുള്ളിൽ കൂറ്റൻ മരങ്ങൾ ഉൾപ്പെടെ നിലംപൊത്തി.വീടുകളുടെ മേൽക്കൂരയുടെ ഷീറ്റുകൾ മീറ്ററുകൾ ദൂരെ പാറിപ്പോയി.ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെയും വില്ലേജ് ഓഫീസർ സി.ഡി മഹേഷിന്റേയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു.ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന മരങ്ങൾ മുറിച്ചു മാറ്റിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.