എഎസ്ഐ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു

keralanews asi found hanging in police station

ചേവായൂർ:എഎസ്ഐ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു.കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാമകൃഷ്ണനാണ്(47) തൂങ്ങി മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്നലെ രാത്രി എട്ടുമണിക്ക് ഡ്യൂട്ടിയിൽ പ്രവേശിച്ച രാമകൃഷ്ണനെ ഒൻപതു മണിയോട് കൂടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മറ്റു പോലീസുകാർ ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്ത് സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ തൂങ്ങിമരിക്കുകയായിരുന്നു.യൂണിഫോമോടുകൂടിയാണ് മരിച്ചത്.പെരിങ്ങളം സ്വദേശിയായ രാമകൃഷ്ണൻ സ്ടുടെന്റ്റ് പോലീസ് കേഡറ്റ് പരിശീലകൻ കൂടിയാണ്. ഭാര്യ ശ്രീജ.ഡിഗ്രി വിദ്യാർത്ഥിയായ ജിത്തു,പ്ലസ് ടു വിദ്യാർത്ഥിയായ വൈഷ്ണവ് എന്നിവരാണ് മക്കൾ.

കൊല്ലത്ത് വള്ളത്തിലിടിച്ച കപ്പൽ തീരസംരക്ഷണസേന കണ്ടെത്തി

keralanews the coast guard found the ship that hit the fishing boat in kollam

കൊല്ലം:കൊല്ലത്ത് മൽസ്യബന്ധന ബോട്ടിലിടിച്ച കപ്പൽ തീരസംരക്ഷണസേന കണ്ടെത്തി. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടെ അനിയാങ് എന്ന കപ്പലാണ് വിഴിഞ്ഞം തീരത്തിന് 60 കിലോമീറ്റർ അകലെ കണ്ടെത്തിയത്.വിഴിഞ്ഞത്തു നിന്നുള്ള c427 എന്ന കപ്പലും കൊച്ചിയിൽ നിന്നുമെത്തിയ ഡോർണിയർ വിമാനവുമാണ് കപ്പലിനെ കണ്ടെത്തിയത്. തീരസേന നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കപ്പൽ നിർത്താതെ യാത്ര തുടരുകയാണെന്ന് സേന അധികൃതർ പറഞ്ഞു.അപകട സമയവും മീൻപിടിത്തക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ കപ്പലാണ് വള്ളത്തിലിടിച്ചതെന്നു മനസിലാക്കാൻ കഴിഞ്ഞത്. തീരസംരക്ഷണ സേനയുടെ കമാണ്ടർ കപ്പലിന്റെ ക്യാപ്റ്റനുമായി സംസാരിച്ചിരുന്നു. എന്നാൽ കപ്പൽ നിർത്താൻ ക്യാപ്റ്റൻ തയ്യാറായില്ല.യാത്ര തുടരാൻ തങ്ങളുടെ ഏജൻസി തലവൻ നിർദേശിച്ചതായി ക്യാപ്റ്റൻ തീരസംരക്ഷണ സേനയെ അറിയിച്ചു. ആൻഡമാൻ, തൂത്തുക്കുടി, ചെന്നൈ,കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള തീരസേനയുടെ കപ്പൽ അപകടമുണ്ടാക്കിയ കപ്പലിനെ പിന്തുടരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഗ​ണേ​ശോ​ത്സ​വം: ജി​ല്ല​യി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ

kerallanews ganesholsavam tight security in kannur

കണ്ണൂർ: സാർവജനിക ഗണേശോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ പോലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹനങ്ങൾ നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആയത് നീക്കം ചെയ്യുന്നതിനും അതിനു വരുന്ന ചെലവ് ഉടമസ്ഥനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. അലക്ഷ്യമായി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ഇന്നു വൈകുന്നേരം നിരവധി ഗണേശ വിഗ്രഹ നിമജ്ജനഘോഷയാത്രകൾ നഗരത്തിൽ എത്തി നഗരപ്രദക്ഷിണം ചെയ്യുന്നതിനാൽ വൈകുന്നേരം നാലു മുതൽ നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.ആയതിനാൽ ദീർഘദൂര യാത്രക്കാർ കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കി മറ്റ് സാധ്യമായ വഴികളിലൂടെ യാത്ര ചെയ്യേണ്ടതാണ്. ഘോഷയാത്ര കഴിഞ്ഞു തിരിച്ചുപോകുന്ന വാഹനങ്ങൾ യാതൊരു കാരണവശാലും മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല.

രണ്ടു മലയാളികൾ ഉൾപ്പെടെ എട്ടു വിപ്രോ ജീവനക്കാർ ബ്രിട്ടനിൽ വാഹനാപകടത്തിൽ മരിച്ചു

keralanews eight wipro employees including two malayalees died in an accident in uk

ലണ്ടൻ: ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാമിനടുത്തുള്ള മിൽട്ടണ്‍ കെയിൻസിൽ ദേശീയ പാതയായ എം വണ്‍ മോട്ടോർ വേയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ടുപേർ മലയാളികൾ. കോട്ടയം ചേർപ്പുങ്കൽ കടൂക്കുന്നേൽ സിറിയക് ജോസഫ്(ബെന്നി-52), വിപ്രോയിലെ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുന്പപ്പുഴ സ്വദേശി ഋഷി രാജീവ്(28) എന്നിവരാണ് മരിച്ച മലയാളികൾ. നോട്ടിംഗ്ഹാമിൽ പതിനഞ്ചു വർഷമായി താമസിക്കുന്ന ബെന്നി സ്വന്തമായി മിനി ബസ് സർവീസ് നടത്തുകയായിരുന്നു.ശനിയാഴ്ച വൈകിട്ട് ഒന്നരയോടെ നോട്ടിംഗ്ഹാമിൽനിന്നു ലണ്ടനു സമീപത്തുള്ള വെന്പ്ലിയിലേക്കു തന്‍റെ മിനിബസുമായി പോകുന്പോഴാണ് അപകടം. ബസിൽ പത്തു യാത്രക്കാരുണ്ടായിരുന്നു. മിൽട്ടണ്‍ കെയിൻസിൽ ജംഗ്ഷനിൽ രണ്ടു ട്രക്കുകളുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.  വിപ്രോയിലെ മറ്റ് മൂന്ന് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. നാലുപേർ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലാണ്.ടു പണി തുടങ്ങാനായി അടുത്ത നാലിന് നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു ബെന്നി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനു രണ്ടു ലോറി ഡ്രൈവർമാരെയും പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാത കൂടിയായ എം വണ്‍ അപകടം മൂലം മണിക്കൂറുകൾ അടച്ചിട്ടിരുന്നു.

ബൈക്ക് സ്കൂൾ ബസ്സിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു

keralanews two students died in bike accident

കാസർകോഡ്:മുള്ളേരിയയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിലിടിച്ചു രണ്ടുപേർ മരിച്ചു.ദേലംപാടി പാഞ്ചോടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകൻ സാബിർ(22),ഗാളീമുഖം കർണൂരിലെ ഇബ്രാഹിം-അസ്മ ദമ്പതികളുടെ മകൻ ഇർഷാദ്(22) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്.ബന്തടുക്ക ഏണിയാടിയിൽ നടക്കുന്ന എസ്എഫ്ഐ ജില്ലാ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും.പാടിയത്തടുക്ക അത്തനാടി പാലത്തിനു സമീപം സ്കൂൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു  അപകടം.ബസിലിടിച്ചു ഇരുവരും ബൈക്കിൽ നിന്നും ബസിനടിയിലേക്ക് വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കാസർകോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓഗസ്റ്റ് 28ന് കോളേജുകൾക്ക് അവധിയില്ല

keralanews colleges do not have a holiday on august28th

തിരുവനന്തപുരം:അയ്യൻ‌കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 നു സംസ്ഥാനത്തെ പ്രൊഫെഷണൽ കോളേജുകൾ അടക്കമുള്ള കോളേജുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.അന്ന് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും പൊതു അവധിയാണ്.

കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍ വ​ർ​ധി​പ്പി​ച്ചു

keralanews kerala pravasi welfare fund pension increased

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ വർധിപ്പിച്ചു. പെന്‍ഷന്‍ രണ്ടായിരം രൂപയായാണ് വർധിപ്പിച്ചത്. പെന്‍ഷന്‍ വര്‍ധനയ്ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് അറിയിച്ചു.

കാശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

keralanews three security officers were killed in kashmir

ശ്രീനഗർ:ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു.കശ്മീരിലെ പുൽവാമ ജില്ലയിലാണ് ആക്രമണമുണ്ടായത്.ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് സിആർപിഎഫ് ജവാന്മാരുമാണ് മരിച്ചത്.അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ മാരകായുധങ്ങളുമായി എത്തിയ മൂന്നു തീവ്രവാദികൾ പോലീസ് ,സിആർപിഎഫ് ജീവനക്കാരുടെ കോംപ്ലക്സിലേക്ക് വെടിയുതിർക്കുകയായിരുന്നു.ഭീകരർ കെട്ടിടത്തിനുള്ളിലേക്ക് കയറിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സമീപവാസികളെയും മറ്റും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷൻ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്

keralanews wikileaks hints at cia access to aadhar data

ന്യൂഡൽഹി:ആധാര്‍ വഴി രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. വിക്കിലീക്‌സ് വ്യാഴാഴ്ച്ച പുറത്തുവിട്ട രേഖകളിലാണ് ആധാര്‍ സംബന്ധിച്ച വിവരങ്ങളുള്ളത്. അതേസമയം വിക്കിലീക്‌സ് അവകാശവാദത്തെ യുഐഡിഎഐ അധികൃതര്‍ നിഷേധിച്ചു.ആധാര്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത് അമേരിക്കന്‍ കമ്പനിയായ ക്രോസ് മാച്ച് ടെക്‌നോളജീസാണ്. ഇവര്‍ വഴി ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പൗരന്മാരുടെ വിരലടയാളവും കൃഷ്ണമണിയുടെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങള്‍ ക്രോസ് മാച്ച് ടെക്‌നോളജീസിന്റെ സഹായത്തിലാണ് ശേഖരിച്ചിരുന്നത്.ക്രോസ് മാച്ച് ടെക്‌നോളജീസിന്റെ പങ്കാളിയായ സ്മാര്‍ട്ട് ഐഡന്റിറ്റി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റാണ് 12 ലക്ഷം ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത്.ഗാര്‍ഡിയന്‍ എന്ന വിരലടയാള ശേഖരണ യന്ത്രവും ഐ സ്‌കാന്‍ എന്ന കണ്ണ് സ്‌കാന്‍ ചെയ്യുന്ന യന്ത്രവുമാണ് ക്രോസ് മാച്ച് പുറത്തിറക്കിയിരുന്നത്. 2011 ഒക്ടോബര്‍ ഏഴ് മുതല്‍ ഇവ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇവരുടെ ഈ രണ്ട് ഉത്പന്നങ്ങള്‍ക്കും കമ്പനി പകര്‍പ്പവകാശം എടുക്കുകയും ചെയ്തിരുന്നു.

ഐഡിയക്ക് 2.97 കോടി പിഴ

keralanews 2.97crore fine for idea cellular limited

ന്യൂഡൽഹി:മറ്റു നെറ്റ്വർക്കുകളിലേക് വിളിച്ചതിന് തങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും അമിത ചാർജ് ഈടാക്കിയതിനു ഐഡിയ സെല്ലുലാർ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. ബിഎസ്എൻഎൽ, എംടിഎൻഎൽ നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ ഇന്റർ കണക്ഷൻ ചാർജ് ഇനത്തിൽ അമിത തുക ഈടാക്കിയതിനെ തുടർന്നാണ് നടപടി.അധികമായി ഈടാക്കിയ തുക ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുന്നതിന് ആവശ്യമായ കാൾ രേഖകൾ ഇല്ലാത്തതിനാൽ ഈ തുക ടെലികോം ഉപഭോക്താക്കളുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ട്രായ് നിർദേശിച്ചു.