നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു

keralanews niti aayog vice chairman aravind panagariya resigned

ന്യൂഡൽഹി:നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. അധ്യാപനത്തിലേക്ക് തിരിച്ചു പോകുകയാണെന്ന് രാജിക്കാര്യം അറിയിച്ച് അരവിന്ദ് പനഗരിയ പറഞ്ഞു. ആഗസ്റ്റ് 31 വരെയാണ് അരവിന്ദ് പനഗരിയ നീതി ആയോഗ് ഉപാധ്യക്ഷന്‍ പദവിയിലുണ്ടാകുക. 2015 ജനുവരിയിലാണ് നീതി ആയോഗിന്റെ ചുമതലയിലെത്തിയത്. അതിന് മുന്പ് അമേരിക്കയിലെ കൊളംബിയ സര്‍ലകലാശാല അധ്യാപകനായിരുന്നു. ഏഷ്യന്‍ വികസന ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായും ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, ഐക്യരാഷ്ട്ര സഭ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരും

keralanews lpg subsidy for poor will continue

ന്യൂഡൽഹി:പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം അർഹതപ്പെട്ടവർക്ക് സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ ലഭിക്കും.പാചക വാതക വില കൂട്ടാനും  സബ്സിഡി കുറയ്ക്കാനുമുള്ള തീരുമാനം യു.പി.എ സർക്കാരിന്റേതാണ്.ഈ സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കില്ലെന്നും എന്നാൽ അനർഹരെ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

keralanews actor siddique was questioned by the investigation team

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു.ആലുവ പോലീസ് ക്ലബ്ബിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.നടി അക്രമിക്കപ്പെടുമെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നോ എന്നാണ് സിദിഖിനോട് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്.കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപുമായിട്ടുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് ചോദിച്ചു.നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ  മറുപടി.നടി ആക്രമിക്കപ്പെട്ട  കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിദ്ദിക്ക് ആദ്യം മുതൽ സ്വീകരിച്ചത്.ദിലീപിനെയും നാദിര്ഷയെയും ചോദ്യം ചെയ്യുന്ന സമയത്തും ആലുവ പോലീസ് ക്ലബ്ബിൽ സിദ്ദിക്ക് എത്തിയിരുന്നു.

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

keralanews reshuffle in police
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായ ടോമിന്‍ ജെ. തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് മേധാവിയായും ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ഡി.ജി.പി. റാങ്കിലുള്ള എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റിനിയമിച്ചു.വിജിലന്‍സ് എ.ഡി.ജി.പി. എസ്. അനില്‍കാന്താണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന എസ്. ആനന്ദകൃഷ്ണനെ പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി നിയമിച്ചു. കെ.എസ്.ഇ.ബി. വിജിലന്‍സിലുണ്ടായിരുന്ന ടി.കെ. വിനോദ്കുമാറാണ് ഇന്റേണല്‍ സെക്യൂരിറ്റി എ.ഡി.ജി.പി.ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കെ.എസ്.ഇ.ബി. വിജിലന്‍സിലേക്കുമാറ്റി. നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തലവനും ക്രൈംബ്രാഞ്ച് ഐ.ജി.യുമായ ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് ഐ.ജി.യാകും. ബല്‍റാംകുമാര്‍ ഉപാധ്യായ ആയിരിക്കും പുതിയ ക്രൈംബ്രാഞ്ച് ഐ.ജി.ഇ.ജെ. ജയരാജനാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. സേതുരാമനെ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു.പോലീസ് ആസ്ഥാനത്ത് എസ്.പി.യായിരുന്ന രാഹുല്‍ ആര്‍. നായര്‍ തൃശ്ശൂരും പി. പ്രകാശ് തിരുവനന്തപുരത്തും സിറ്റി പോലീസ് കമ്മിഷണര്‍മാരാകും. യതീഷ്ചന്ദ്ര തൃശ്ശൂര്‍ റൂറല്‍ എസ്.പി.യാകും. തിരുവനന്തപുരം ഡി.സി.പി. അരുള്‍ ബി. കൃഷ്ണ വയനാട് എസ്.പി.യാകും. കൊല്ലം റൂറല്‍ എസ്.പി.യായി ബി. അശോകനും ആലപ്പുഴയില്‍ എസ്. സുരേന്ദ്രനുമാണ് നിയമിതമായത്. പി. ജയദേവ് തിരുവനന്തപുരത്തും മെറിന്‍ ജോസഫ് കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാനച്ചുമതലയുള്ള ഡി.സി.പി.മാരാകും.വരുംദിവസങ്ങളില്‍ വീണ്ടും പോലീസ് തലപ്പത്ത് മാറ്റങ്ങള്‍ വരുമെന്ന സൂചനയാണ് ആഭ്യന്തരവകുപ്പില്‍നിന്ന് ലഭിക്കുന്നത്.

ആ​ദി​വാ​സി യു​വാ​വി​ന് അ​ഖി​ലേ​ന്ത്യാ നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച നേ​ട്ടം

keralanews great success in neet exam
പേരാവൂർ: ഇല്ലായ്മകളുടെ നടുവിൽനിന്ന് ആദിവാസി യുവാവിന് അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ മികച്ച നേട്ടം. നെടുംപൊയിൽ ചെക്കേരി കോളനിയിലെ കണ്ടത്തിൽ രാധയുടെ മകൻ മനു (19) വിനാണു നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ പട്ടികവർഗ വിഭാഗത്തിൽ പത്താംറാങ്ക് ലഭിച്ചത്.മനു കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിഷനും കരസ്ഥമാക്കി. വീട്ടിൽനിന്നും ആറു കിലോമീറ്റർ അകലയുള്ള വേക്കളം എയ്ഡഡ് യുപി സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മനു തുടർന്ന് കോളയാട് സെന്‍റ് കൊർണേലിയൂസ് സ്കൂളിൽനിന്ന് 83 ശതമാനം മാർക്ക് നേടിയാണ് എസ്എസ്എൽസി പാസായത്.തുടർന്നു മണത്തണ ജിഎച്ച്എസ്എസിൽനിന്ന് 70 ശതമാനം മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കി. പ്ലസ്ടുവിനുശേഷം കോട്ടയം എൻട്രൻസ് കോച്ചിംഗ് സെന്‍ററിൽ പട്ടികവർഗ ക്വാട്ടയിൽ മനുവിന് 2016ൽ അഡ്മിഷൻ ലഭിച്ചു.ഓഗസ്റ്റ് ഏഴിനു തുടങ്ങുന്ന എംബിബിഎസ് ക്ലാസിനുള്ള തയാറെടുപ്പിലാണ് മനു. രാധയാണു മനുവിന്‍റെ അമ്മ. മനുവിനു മൂന്നു വയസുള്ളപ്പോൾ അച്ചൻ ഉപേക്ഷിച്ചുപോയതാണ്. മൂത്തസഹോദരൻ ബിനു എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കോടെ പാസായെങ്കിലും കുടുംബപ്രാരാബ്ദങ്ങൾ കാരണം തുടർപഠനത്തിനു സാധിച്ചിരുന്നില്ല. ചെക്കേരി കുറിച്യ കോളനിയിൽ ഉപാധികളോടെ പതിച്ചുകിട്ടിയ ഭൂമിയിലാണ് ഈ കുടുംബത്തിന്‍റെ താമസം. അമ്മയും സഹോദരനും കൂലിപ്പണിയെടുത്തു കൊണ്ടുവരുന്ന വരുമാനം മാത്രമാണു മനുവിന്‍റെ പഠനച്ചെലവുകൾക്ക് ആശ്രയം.

.

തിരുവനന്തപുരത്ത് ഇന്ന് ഉഭയകക്ഷിയോഗം

keralanews bilateral meeting in trivandrum

തിരുവനന്തപുരം:ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് സമാധാന അന്തരീക്ഷം സൃഷ്ട്ടിക്കാൻ ഇന്ന് ഇരു പാർട്ടി നേതാക്കളും ഉഭയ കക്ഷി യോഗം ചേരും.രാവിലെ പത്തുമണിക്ക് ഗസ്റ്റ് ഹൗസിലാണ് ചർച്ച.ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചർച്ചയിലുണ്ടായ നിർദേശത്തെ തുടർന്നാണ് ഇന്നത്തെ ഉഭയകക്ഷി യോഗം.ഇന്നത്തെ യോഗത്തിൽ സി.പി.എമ്മിന്റെയും ബിജെപിയുടെയും ജില്ലാ നേതാക്കൾ പങ്കെടുക്കും.അടുത്ത ഞായറാഴ്ച സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.

ഓയില്‍ പാം ഇന്ത്യ സൂപ്രണ്ടിന് നേരെ ആസിഡ് ആക്രമണം

keralanews acid attack against oil palm india superintendent

തിരുവനന്തപുരം:ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ സൂപ്രണ്ടിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. വനത്തില്‍ വെച്ച് നാലംഗ സംഘമാണ് ആസിഡ് ഒഴിച്ചത്. ഓയില്‍ പാം ഏരൂര്‍ എസ്‌റ്റേറ്റിലെ സൂപ്രണ്ട് ശശികുമാറിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായ പരിക്കേറ്റ ശശികുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഹർത്താലിൽ ദിനത്തിൽ ഇനി ആംബുലൻസുകളും ഓടില്ല

keralanews ambulance will not run on hartal days

തിരുവനന്തപുരം:ഹർത്താൽ ദിനത്തിൽ ഇനി ആംബുലൻസുകളും സർവീസ് നടത്തില്ലെന്ന് തീരുമാനം.ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ ആംബുലൻസുകൾക്ക് നേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഡ്രൈവർമാരും ടെക്‌നീഷ്യന്മാരും ഈ തീരുമാനമെടുത്തത്.കൊല്ലം,പാലക്കാട്,കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ ദിവസം സർവീസ് നടത്തിയ ആംബുലൻസുകൾക്ക് നേരെ ആക്രമണം  ഉണ്ടായിരുന്നു.ആക്രമണത്തിന് ഇരയായാൽ പോലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു,ജീവന് ഭീഷണി തുടങ്ങിയ പരാതികളാണ് ആംബുലൻസ് ഡ്രൈവർമാരും ടെക്‌നീഷ്യന്മാരും ഉന്നയിക്കുന്നത്.

കെ.എസ്.ആർ.ടി.സിയിൽ ഇന്ന് അർധരാത്രിമുതൽ എ.ഐ.ടി.യു.സി പണിമുടക്ക്

keralanews 24hours aituc strike in ksrtc

തിരുവനന്തപുരം:ഇന്ന് അർധരാത്രിമുതൽ കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യു(എ.ഐ.ടി.യു.സി) 24 മണിക്കൂർ പണിമുടക്കും.ശമ്പളം മുടങ്ങാതെ നൽകുക,മെക്കാനിക്കൽ വിഭാഗത്തിൽ നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്‌ക്കാരം പിൻവലിക്കുക,ഓപ്പറേറ്റിങ് വിഭാഗത്തിന്റെ പുതിയ ഡ്യൂട്ടി ക്രമീകരണം പുനഃപരിശോധിക്കുക,പെൻഷൻ ബാധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.കോർപറേഷനിലെ തൊഴിലാളി വിരുദ്ധ നിലപാടാണ് സൂചന പണിമുടക്കിന് തങ്ങളെ നിർബന്ധിതരാക്കിയതെന്നു ഭാരവാഹികൾ വ്യക്തമാക്കി.ഇടതു ബദലിൽ ഊന്നിയ തൊഴിലാളി നയങ്ങൾ നടപ്പാക്കുക,തൊഴിലാളി വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക,താൽക്കാലിക വിഭാഗം ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുക,കുറഞ്ഞ കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

പൾസർ സുനിയെ അറിയാമെന്ന് അപ്പുണ്ണിയുടെ മൊഴി

keralanews appunni says he knows pulsar suni

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന.കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ അറിയാമെന്നു അപ്പുണ്ണി മൊഴി നൽകി.സുനിയുമായി സംസാരിച്ചിട്ടുണ്ടെന്നും അത് ദിലീപിന്റെ നിർദേശ പ്രകാരമാണെന്നും അപ്പുണ്ണി വ്യക്തമാക്കി. നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം തൊട്ടേ സുനിയെ പരിചയമുണ്ടായിരുന്നെന്നും ദിലീപുമായി സുനിക്ക് അടുത്ത ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പോലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.ആറു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം അപ്പുണ്ണിയെ പോലീസ് വിട്ടയച്ചു.ഇയാളിൽ നിന്നും മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.രണ്ടു ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.