കൽപ്പറ്റ:കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ അരുൺ കുഴഞ്ഞു വീണു മരിച്ചു.കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ വെച്ചാണ് അരുൺ കുഴഞ്ഞു വീണത്.വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ എം.കോം പഠനം പൂർത്തിയാക്കിയ അരുൺ ഇന്ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു.വൈത്തിരി സ്വദേശിയാണ്.
പാതയോര മദ്യനിരോധനം: വിധി മാറ്റില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയ ഉത്തരവിൽ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിധിയിൽ വ്യക്തത തേടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. നേരത്തെ പുറപ്പെടുവിച്ച വിധിയിൽ കൂടുതൽ വ്യക്തതയുടെ ആവശ്യമില്ലെന്നും വിധി പുനപരിശോധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തെ മദ്യശാലകൾ ഇനി തുറക്കില്ലെന്ന് ഉറപ്പായി. പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി.
കുറ്റിപ്പുറത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിതീകരിച്ചു
ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്.എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.അപ്പുണ്ണിയടക്കം ദിലീപിന് അടുപ്പമുള്ള ചിലരെക്കൂടി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്.കഴിഞ്ഞ ഒരുമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിലീപ്.
തുടർച്ചയായ അഞ്ചാം തവണയും മട്ടന്നൂരിൽ ഇടതുമുന്നണി ഭരണം നിലനിർത്തി
മട്ടന്നൂർ:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത് മുന്നേറ്റം. 35 വാര്‍ഡുകളിലെയും ഫലപ്രഖ്യാപനം വന്നപ്പോള്‍ 28 എണ്ണത്തില്‍ ഇടത് സ്ഥാനാര്‍ഥികള്‍ വിജയികളായി. ഏഴ് വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. ബിജെപിക്ക് സീറ്റ് ലഭിച്ചില്ല.എന്നാൽ മൂന്നു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്ഷം എൽഡിഎഫിന് 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുമാണ് ലഭിച്ചിരുന്നത്.
ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ ആക്രമണം
തിരുവനന്തപുരം:സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ ആക്രമണം.ആറ്റിങ്ങൽ കല്ലമ്പലത്തു വെച്ചാണ് ആക്രമണം.ട്രാഫിക് ബ്ലോക്കിൽ പെട്ട വാഹനത്തെ ഇയാൾ കത്തി ഉപയോഗിച്ച് കേടു വരുത്തുകയായിരുന്നു. ഔദ്യോഗിക വാഹനമായിരുന്നില്ല ചിന്ത ഉപയോഗിച്ചിരുന്നത്.അക്രമം നടത്തിയ വിശാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.മുൻപും ഇയാൾ സമാനമായ രീതിയിൽ ആക്രമണങ്ങൾ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ ഷോക്കേറ്റ് മരിച്ചു
റാഞ്ചി:ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) ഷോക്കേറ്റ് മരിച്ചു. റാഞ്ചിയിലെ ജയ്പാല്‍ സിങ് സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് വിശാലിനെ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഴയ സ്റ്റേഡിയം കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുത പ്രവാഹമുണ്ടായതിനെ തുടര്‍ന്നാണ് വിശാല്‍ കുമാറിന് ഷോക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്ലിങ് അസോസിയേഷന്‍ ഓഫീസ് കെട്ടിടത്തില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.2005 മുതല്‍ ഗുസ്തിയില്‍ സജീവ സാന്നിധ്യമാണ് വിശാല്‍. നിരവധി ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ നാഷണല്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയിരുന്നു.വിശാലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് ഝാര്‍ഖണ്ഡ് റെസ്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭോല സിങ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു.ദിലീപ് അഭിനയിച്ച സൗണ്ട് തോമ എന്ന സിനിമയുടെ സംവിധായകനാണ് വൈശാഖ്.ജയിലിൽ നിന്നും പൾസർ സുനി ദിലീപിന് എഴുതിയ കത്തിൽ ഈ സിനിമയെ കുറിച്ചും പരാമർശിച്ചിരുന്നു.സിനിമയുടെ ചിത്രീകരണ സമയത്തെ കാര്യങ്ങളെ കുറിച്ച് അറിയാനാണ് വൈശാഖിനെ പോലീസ് വിളിച്ചു വരുത്തിയത്.ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
സംവിധായകൻ ജീൻ പോൾ ലാലിനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കി
കൊച്ചി:സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവർക്കെതിരായ കേസ് ഒത്തുതീർപ്പാക്കി.ഹണിബീ ടു എന്ന ചിത്രത്തിൽ തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി എന്ന് ആരോപിച്ചാണ് നടി പരാതി നൽകിയത്.എന്നാൽ പരാതി പിൻവലിക്കുകയാണ് എന്നാണ് നടി ഇന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.സന്ധി സംഭാഷങ്ങളിലൂടെ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്നും കേസുമായി മുൻപോട്ടു പോകാൻ താല്പര്യമില്ലെന്നും രണ്ടു പേജ് വരുന്ന സത്യവാങ്മൂലത്തിൽ നടി വ്യക്തമാക്കിയിട്ടുണ്ട്.
അതിരപ്പിള്ളി പദ്ധതി നിർമാണം ആരംഭിച്ചു
തൃശൂർ:അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈൻ വലിക്കുകയും ട്രാൻസ്‌ഫോർമർ സ്ഥാപിക്കുകയും ചെയ്തതായി കെ.എസ്.ഇ.ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ പതിനെട്ടിന് മുൻപാണ് അഞ്ചുകോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്.വനം വകുപ്പിന് നൽകാനുള്ള നഷ്ടപരിഹാരം നൽകിയതായും കെ.എസ്.ഇ.ബി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.അഞ്ചുകോടി രൂപയാണ് നഷ്ടപരിഹാരം നൽകിയതെന്നാണ് സൂചന.അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചതായി വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.