തീഹാർ ജയിലിൽ ഇനി റിയാലിറ്റി ഷോ മത്സരവും

keralanews music reality show from thihar jail

ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരും കൊടും കുറ്റവാളികളും കഴിയുന്ന തീഹാർ ജയിലിൽ ഇനി റിയാലിറ്റി ഷോയും നടക്കും.ഡൽഹി പ്രിസൺസും മ്യൂസിക് വൺ റിക്കോർഡ്‌സും ചേർന്നാണ് റിയാലിറ്റി പരിപാടി നടത്തുന്നത്.തീഹാർ ഐഡിയൽ എന്ന പേരിലാണ് സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചിരിക്കുന്നത്.വിദേശികൾ അടക്കമുള്ള തടവുപുള്ളികൾക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്.നാളെ നടക്കുന്ന പരിപാടിയിൽ പ്രെമോയും ടൈറ്റിൽ ട്രാക്കും പുറത്തിറക്കും.മാസങ്ങൾക്കു മുൻപേ ഇതിന്റെ ചിത്രീകരണം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.തടവുപുള്ളികളാണെന്നു കരുതി കുറവുകളൊന്നും ഇല്ലാതെയാണ് പരിപാടി നടത്തിയിരിക്കുന്നത്.ഇതിനായി ഗ്രൂമിങ് അടക്കമുള്ള പരിശീലന പരിപാടികളുണ്ടായിരുന്നു.ചലച്ചിത്ര-സംഗീത മേഖലയിൽ നിന്നുള്ള പ്രമുഖരായിരുന്നു വിധികർത്താക്കൾ.

സംസ്ഥാനത്തെ റേഷൻ കടകൾ തിങ്കളാഴ്ച്ച അടച്ചിടും

keralanews ration shop in the state will close on monday

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻവ്യാപാരികൾ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഈമാസം 14 ന് റേഷൻ കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂർ അറിയിച്ചു.മേയിൽ സർക്കാർ പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.എത്രയും വേഗം പിഴവുകൾ തിരുത്തി റേഷൻ കാർഡ് വിതരണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്ക് നിരോധിത പാൻ ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന മൂന്നുപേർ അറസ്റ്റിൽ

keralanews three arrested for supplying pan products to students

ഇരിട്ടി:വിദ്യാർത്ഥികൾക്ക് നിരോധിത പാൻ ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന മൂന്നുപേരെ ഇരിട്ടിയിൽ അറസ്റ്റ് ചെയ്തു.ഇരിട്ടി ടൗണിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 100 പാക്കറ്റോളം നിരോധിത പാൻ ഉത്പന്നങ്ങളും പിടിച്ചെടുത്തു.ഇരിട്ടി മേലെ സ്റ്റാൻഡിൽ വഴിയോരത്തു പഴക്കച്ചവടം നടത്തുന്ന ടി.കെ മുഹമ്മദലി,കീഴൂർ സ്കൂളിന് സമീപം കച്ചവടം നടത്തുന്ന കെ.വി മുഹമ്മദലി,മേലെ സ്റ്റാൻഡിലെ ബാബൂസ് ഹോട്ടലിനു സമീപം കച്ചവടം നടത്തുന്ന ഇസ്മായിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരിട്ടി സ്ക്കൂളിലെയും സമീപത്തെ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് പാൻ ഉത്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് വിവരംലഭിച്ചതിനെ തുടർന്ന് ഇരിട്ടി എസ്.ഐ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ മൂന്നു സ്ഥാപങ്ങളും കുറച്ചു ദിവസമായി നിരീക്ഷണത്തിലായിരുന്നു.പഴവർഗങ്ങൾക്കുള്ളിൽ നിന്നും 68 പാക്കറ്റ് ഹാൻസും പോലീസ് പിടിച്ചെടുത്തു.നഗരസഭയുടെ സഹകരണത്തോടെ മുഴുവൻ സാധനങ്ങളും പോലീസ് നീക്കം ചെയ്തു.

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈക്കോ 1470 ഓണച്ചന്തകൾ ആരംഭിക്കും

keralanews supplyco will start 1470 onam markets

തിരുവനന്തപുരം:ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്പ്ളൈക്കോ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് 1470 ഓണച്ചന്തകൾ തുറക്കും.ബിപിഎൽ,ആദിവാസി കുടുംബങ്ങൾക്ക് 700 രൂപ വിലയുള്ള ഓണക്കിറ്റ് സൗജന്യമായി നൽകുമെന്നും സപ്ലൈക്കോ അറിയിച്ചു.ഓണക്കാലത്ത് കേരളത്തിൽ അവശ്യസാധനങ്ങളുടെ വില ഉയരാതിരിക്കാനാണ് സപ്ലൈകോയുടെ ശ്രമം.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും ഓണച്ചന്തകൾ തുറക്കും.മാവേലി സ്റ്റോറുകളാണ് ഓണച്ചന്തകളാക്കി മാറ്റുന്നത്.ഇവിടേയ്ക്ക് സബ്സിഡി നിരക്കിലും അല്ലാതെയും ആവശ്യാനുസരണം ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ കരാറായി കഴിഞ്ഞു.അരി,മുളക്,തേയില എന്നിവയടക്കമാണ് സപ്ലൈകോയുടെ ബിപിഎൽ,ആദിവാസി കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ്. 700 രൂപ വിലമതിക്കുന്ന ഓണക്കിറ്റ് ഒന്നര ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി നൽകും.ഓണപരീക്ഷ തീരുന്ന ദിവസം വിദ്യാർത്ഥികൾക്ക് അഞ്ചു കിലോ അരി നൽകും.ഓണച്ചന്തകളുടെ ഉൽഘാടനം ഓഗസ്റ്റ് പതിനഞ്ചിന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് സപ്ലൈകോ എം.ഡി അറിയിച്ചു.

പി.സി ജോർജിനെതിരെ കേസെടുക്കും

keralanews file case against pc george

കൊച്ചി:ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെതിരെ പി.സി ജോർജ് എം.എൽ.എക്കെതിരെ കേസെടുക്കും.വനിതാ കമ്മീഷൻ സ്വമേധയായാണ് കേസടുക്കുന്നത്.വാർത്ത സമ്മേളനങ്ങളിലും ടെലിവിഷൻ ചർച്ചകളിലും അഭിമുഖങ്ങളിലും പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.പി.സി ജോർജിന്റെ മൊഴിയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 30 കു​ട്ടി​ക​ൾ മ​രി​ച്ചു

keralanews 30 children die in ups gorakhpur hospital

ഗോരഖ്‌പൂർ:ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭ മണ്ഡലമായ ഗോരഖ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു.അതേസമയം ഓക്സിജൻ ലഭിക്കാത്തതിനാലല്ല മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.മരണം ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നാണ് സർക്കാർ വിശദീകരണം.ആശുപത്രിയിലേക്കുള്ള ഓക്സിജിന്‍ വിതരണം മുടങ്ങിയതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് രൌട്ടേലയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ജപ്പാന്‍ ജ്വരബാധിതരായി ചികിത്സയിലായിരുന്നു കുട്ടികള്‍.ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഓക്സിജന്‍ വിതരണം നടത്തുന്ന കമ്പനിക്ക് ആശുപത്രി അധികൃതര്‍ 64 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് നല്‍കാത്തതിന്‍റെ പേരില്‍ ഓക്സിജന്‍ വിതരണം കമ്പനി നിര്‍ത്തുകയായിരുന്നു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്  ഗോരഖ്‌പൂർ മണ്ഡലത്തില്‍ നിന്നായിരുന്നു. അവിടെ തന്നെ ഉണ്ടായ സംഭവം യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ആധാർ-പാൻ ബന്ധിപ്പിക്കലിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അരുൺജെയ്റ്റിലി

keralanews the last date for connecting aadhaar and pan has not been fixed

ന്യൂഡൽഹി:ആധാർ-പാൻ കാർഡുകൾ ബന്ധിപ്പിക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അരുൺജെയ്റ്റിലി.ലോക്സഭയിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് അരുൺ ജെയ്‌റ്റിലി ഇക്കാര്യം വ്യക്തമാക്കിയത്.ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് കൈവശമുള്ളവർ ആധാർനമ്പറുമായി ബന്ധിപ്പിക്കേണ്ടത് സർക്കാർ നിർബന്ധമാക്കിയിരുന്നു.അല്ലെങ്കിൽ നികുതി അനുബന്ധ ഇടപാടുകൾ തടസപ്പെടുമെന്നും ജൂലൈ ഒന്നിന് ശേഷം ആധാർ നമ്പറില്ലാതെ പാൻകാർഡിനു അപേക്ഷിക്കാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.എന്നിരുന്നാലും ആധാർ-പാൻ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ജോലി മാറിയാൽ മൂന്നു ദിവസത്തിനകം പി.എഫ് അക്കൗണ്ടും മാറും

keralanews the pf account will change within three days if you change your job

ന്യൂഡൽഹി:ജോലി ചെയ്യുന്ന സ്ഥാപനം മാറുന്നതിനനുസരിച്ച് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടും തനിയെ മാറുന്ന സംവിധാനം അടുത്ത മാസം മുതൽ നിലവിൽ വരുന്നു.ചീഫ് പി.എഫ് കമ്മീഷണർ വി.പി ജോയ് ആണ് ഇക്കാര്യം അറിയിച്ചത്.ജോലി മാറുമ്പോൾ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെ തുടർന്നാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നടപടി.മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്ത് വീണ്ടും അക്കൗണ്ട് തുടങ്ങുന്ന രീതി ഇനി വേണ്ടി വരില്ല.ഇപിഎഫ് അക്കൗണ്ടിന് ആധാർ നിർബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്.അപേക്ഷ നൽകാതെ തന്നെ മൂന്നു ദിവസത്തിനുള്ളിൽ അക്കൗണ്ട് മാറും.

ശനിയാഴ്ച മുതൽ നാലു ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല

keralanews banks will not works for four days from saturday

ന്യൂഡൽഹി:ഓഗസ്റ്റ് 12 മുതൽ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല.അടുപ്പിച്ചു നാലു അവധി ദിവസങ്ങൾ വരുന്നതിനാലാണിത്.രണ്ടാം ശനിയാഴ്ചയും ഞാറാഴ്ച്ചയും ബാങ്കുകൾക്ക് പൊതു അവധിയാണ്.ഇതിനു പുറമെ രണ്ടു പൊതു അവധി ദിവസങ്ങളും കൂടി വരുന്നതോടെ നാലു ദിവസം അടുപ്പിച്ച് ബാങ്കുകൾ അടഞ്ഞു കിടക്കും.ഓഗസ്റ്റ് 12 രണ്ടാം ശനി,ഓഗസ്റ്റ് 13 ഞായർ,ആഗസ്ത് 14 ജന്മാഷ്ടമി,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നിവയാണ് അടുപ്പിച്ചു വരുന്ന നാലു അവധി ദിവസങ്ങൾ.  ബാങ്കുകൾ  അടഞ്ഞു കിടക്കുന്നതിനു പുറമെ നാലു ദിവസത്തേക്ക് എ ടി എമ്മുകളിലും പണം കമ്മിയായിരിക്കും.ബാങ്കിങ് ഇടപാടുകൾ നടത്താൻ ഇനി ബുധനാഴ്ചവരെ കാത്തിരിക്കണം.

ക​യ​ര​ള​ത്ത് നാ​യ്ക്കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ് എ​ട്ടു​പേ​ർ​ക്ക് പരിക്ക്

keralanews eight injured with bite of fox

കണ്ണൂർ: കയരളത്ത് സമീപവാസികളായ വൃദ്ധരും കുട്ടിയുമടക്കും എട്ടുപേർക്ക് നായ്ക്കുറുക്കന്‍റെ (നായ്- കുറുക്കൻ എന്നിവയുടെ സങ്കരം) കടിയേറ്റ് ഗുരുതര പരിക്ക്. കയരളത്തെ ചന്ദ്രമതി (61), കമലാക്ഷി (66), ഹഗിത്ത് (ഏഴ്), ടി.വി. ദാമോദരൻ (74), പ്രേമരാജൻ (48), നാരായണി (62), കോമളവല്ലി (55), രമ്യ (25) എന്നിവർക്കാണ് പരിക്കേറ്റത്. കൊവ്വപ്പാടത്തും, കരക്കണ്ടത്തും വച്ചാണ് ഇവർക്ക് നായയുടെ കടിയേറ്റത്. കാലിനും കൈയ്ക്കും കടിയേറ്റ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പ്രേമരാജനാണ്ഏറ്റവും കൂടുതൽ കടിയേറ്റത്. ഇദ്ദേഹം നായ്ക്കുറുക്കനെ കൊല്ലുകയും ചെയ്തു.