ഗോരഖ്പൂർ:ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സർക്കാർ ആശുപത്രിയിൽ മൂന്നു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.ഇന്ന് പുലർച്ചെയാണ് മൂന്നു കുട്ടികൾ കൂടി ശ്വാസം മുട്ടി മരിച്ചത്.സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.കുട്ടികൾ മരിച്ചത് ഓക്സിജന്റെ അഭാവം മൂലമല്ല എന്നും ചില ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നും ഉത്തർപ്രദേശ് ആരോഗ്യമന്ത്രി അശുതോഷ് താണ്ടൽ പറഞ്ഞിരുന്നു. എന്നാൽ ഓക്സിജൻ എത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സർക്കാരിന് അയച്ച കത്ത് പുറത്തായി.ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.ഓക്സിജൻ വിതരണ കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ സഹകരണ സംഘത്തിന്റെ സീൽ പതിപ്പിച്ചു
മലപ്പുറം:എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ സഹകരണ സംഘത്തിന്റെ സീൽ പതിപ്പിച്ചു. എടവണ്ണപ്പാറ ചാലിയപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെ അൻപതോളം എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളിലാണ് സീൽ മാറി പതിപ്പിച്ചത്.അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.ചാലിയപ്പുറം ജി യു പി സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന മുദ്രയാണ് സർട്ടിഫിക്കറ്റുകളിലുള്ളത്.ഇതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
അടുത്ത വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം:ഓഗസ്റ്റ് പതിനെട്ടാം തീയതി സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്ക് നടത്തുന്നു.നിരക്ക് വർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ പതിമൂന്നാം തീയതി മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷൻ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് സാധാരണ നിരക്കിന്റെ 25 ശതമാനമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.റോഡ് ടാക്സ് 23,000 രൂപയിൽ നിന്നും 31,000 രൂപയാക്കി വർധിപ്പിച്ചത് പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.മറ്റന്നാൾ കളക്റ്ററേറ്റുകൾ കേന്ദ്രീകരിച്ച് ധർണ നടത്തുമെന്ന് അസോസിയേഷൻ അറിയിച്ചു.
ഉഴവൂർ വിജയൻറെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ബംഗളൂരുവിൽ നിന്നു പുറപ്പെട്ട ബസിൽ വൻ അഗ്നിബാധ
കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.രണ്ടര മണിക്കൂറിനകം അഞ്ച് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.അരുൺ, ഗേറ്റ്‌വേ, പ്രഭ, കൈലാസ്, പ്രകാശ് തുടങ്ങിയ ഹോട്ടലുകളിൽനിന്നാണ് പഴയകിയ ഭക്ഷണം പിടിച്ചത്. പഴകിയ ചിക്കന്‍റെ വിവിധ വിഭവങ്ങൾ, ചോറ്, പൊറോട്ട, മത്സ്യക്കറി തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഓണംവരെ നഗരത്തിൽ പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു. തട്ടുകടകളിൽ രാത്രികാല പരിശോധനയും നടത്തും.ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കൂടാതെ ഓവുചാലുകളിൽ മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, രഞ്ജിത്ത് കുമാർ, ഷൈൻ പി. ജോസ്, അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്ക എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
ഇരിക്കൂറിൽ വ്യാജ ഡോക്ടർ ക്ലിനിക് നടത്തുന്നതായി പരാതി
കണ്ണൂർ: ഡോക്ടർ എന്ന വ്യാജേന അനധികൃതമായി ക്ലിനിക് സ്ഥാപിച്ച് ചികിത്സ നടത്തുന്നുവെന്ന പരാതിയിൽ പോലീസും ആരോഗ്യവകുപ്പം അന്വേഷണം ആരംഭിച്ചു. ഇരിക്കൂറിൽ പ്രശാന്തി ക്ലിനിക് എന്ന സ്ഥാപനം നടത്തിവരുന്ന കർണാടക സ്വദേശി എം. സദാനന്ദിനെതിരേയാണ് അന്വേഷണം ആരംഭിച്ചത്. കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) സെക്രട്ടറി ഫൈസൽ വട്ടപ്പൊയിലിന്‍റെ പരാതിയെ തുടർന്നാണ് നടപടി. അസുഖത്തെ തുടർന്ന് സദാനന്ദിന്‍റെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അസുഖം മാറിയില്ലെന്നും ക്ലിനിക്കിൽനിന്നു നൽകിയ മരുന്ന് ഉപയോഗിച്ചപ്പോൾ അലർജി ഉണ്ടായതായും പരാതിയിൽ പറയുന്നു. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുകയായിരുന്നു.വിവരാവകാശ നിയമപ്രകാരം ഉൾപ്പെടെ നടത്തിയ അന്വേഷണത്തിൽ സദാനന്ദ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായതായും പരാതിക്കാരൻ പോലീസിലും ആരോഗ്യവകുപ്പിനും നൽകിയ പരാതിയിൽ പറയുന്നു. 1994 ൽ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പാസായതായുള്ള രജിസ്ട്രേഷൻ നന്പറായിരുന്നു സദാനന്ദ് പ്രിസ്ക്രിപ്ഷൻ ലെറ്ററിൽ ഉപയോഗിച്ചിരുന്നത്. മൈസൂർ യൂണിവേഴ്സിറ്റിയിൽ വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോൾ 1994 ൽ ഇത്തരമൊരാൾ പഠനം നടത്തി പുറത്തിറങ്ങിയിട്ടില്ലെന്ന് പരാതിക്കാരന് രേഖാമൂലം വിവരം ലഭിച്ചിട്ടുണ്ട്.പരാതി സ്വീകരിച്ച എസ്പി തുടരന്വേഷണത്തിന് മട്ടന്നൂർ സിഐക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സദാനന്ദ് സ്ഥലത്ത് നിന്ന് മുങ്ങിയതായും സൂചനയുണ്ട്.
ദിലീപിനെ തള്ളാതെ ഡിജിപി; പറയാനുള്ളത് കോടതിയിൽ പറയും
തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കുറിച്ച് നടൻ ദിലീപ് തനിക്കു പരാതി നൽകിയിരുന്നുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിലെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുമെന്നും ഡിജിപി അറിയിച്ചു.കോടതിയുടെ പരിഗണയിൽ ഉള്ള വിഷയമായതിനാൽ അഭിപ്രായം പറഞ്ഞാൽ കോടതിയലക്ഷ്യമാകുമെന്നും അതിനാൽ വിവരങ്ങൾ നേരിട്ട് കോടതിയെ അറിയിക്കുമെന്നും ബെഹ്‌റ പറഞ്ഞു.എപ്പോഴാണ് പരാതി നൽകിയതെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതിയെ അറിയിക്കും.പൾസർ സുനിക്കെതിരെ ഡിജിപിക്കു താൻ പരാതി നൽകിയിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വ്യക്തമാക്കിയത്. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നമ്പറും കൈമാറി. സുനി വിളിച്ചതിന്‍റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നമ്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുവെന്നായിരുന്നു ജാമ്യാപേക്ഷയിൽ ദിലീപിന്‍റെ അവകാശവാദം.
നെഹ്റു ട്രോഫി വള്ളം കളി മത്സരങ്ങള്‍ ആരംഭിച്ചു
ആലപ്പുഴ:അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ആരംഭിച്ചു. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നാണ് ഓളപ്പരപ്പിലെ രാജാവിനെ തെരഞ്ഞെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പോരാട്ടം നടക്കുക.സ്റ്റാര്‍ട്ടിങ്ങ് ഫിനിഷിങ്ങ് സംവിധാനങ്ങളെല്ലാം കൂടുതല്‍ ശാസ്ത്രീയമായാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തില്‍ ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ മുതല്‍ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നെഹറു ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കുടൂതൽ വള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയാണ് ഇത്തവണത്തേത്. മത്സര ഇനത്തിൽ 20ഉം പ്രദർശന മത്സരത്തിൽ നാലും ഉൾപ്പെടെ 24 ചുണ്ടൻ വളളങ്ങൾ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളൻ വള്ളവും തെക്കനോടിയിൽ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തിൽ മാറ്റുരയ്ക്കും.