തിരുവനന്തപുരം:ബൈക്കപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ട തിരുനെൽവേലി സ്വദേശി മുരുകന്റെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പണം മുരുകന്റെ ഭാര്യയുടെയും കുട്ടികളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ഇതിന്റെ പലിശ മാസംതോറും മുരുകന്റെ കുടുംബത്തിന് ലഭിക്കും.മുരുകന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മുരുകന്റെ കുടുംബത്തിന് വീടുവെച്ചു കൊടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവ് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയിരുന്നു.
കർണാടകയിൽ ഇന്ദിര കാന്റീനുകൾ ആരംഭിച്ചു
ബംഗളൂരു:കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന ഇന്ദിര കാന്റീനിന് കർണാടകയിൽ തുടക്കം കുറിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഇന്ദിര കാന്റീൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ജയാ നഗറിൽ ഉൽഘാടനം ചെയ്തു.ആദ്യഘട്ടത്തിൽ 101 കാന്റീനുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വെജിറ്റേറിയൻ പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ച ഭക്ഷണത്തിന് 10 രൂപയുമാണ് ഈടാക്കുക.ബംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടേതിന് സമാനമായ വൃത്തി ഇന്ദിര കാന്റീനിനുണ്ടെന്നും കോൺഗ്രസ്സ് സർക്കാരിന്റെ കീഴിൽ ഇത്തരം സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിന് തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര സർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി
ന്യൂഡൽഹി:കേന്ദ്ര സർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി.ആധാർ എൻറോൾമെൻറ് ആൻഡ് അപ്ഡേറ്റ് നിയമത്തിലെ 27,28 വകുപ്പുകൾ ലംഘിച്ച കാർഡുകളാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അസാധുവാക്കിയത്.റദ്ദാക്കിയവർക്ക് വ്യവസ്ഥ പാലിച്ച് വീണ്ടും അപേക്ഷിച്ചാൽ പുതിയ ആധാർ കാർഡ് ലഭിക്കും.വ്യാജ വിവരങ്ങളും ഇരട്ടിപ്പും കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ പതിനൊന്നു ലക്ഷത്തോളം പാൻ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ആധാർ കാർഡും റദ്ദാക്കിയിരിക്കുന്നത്.
കൊല്ലത്ത് യുവമോർച്ച-ഡിവൈഎഫ്ഐ സംഘർഷം
ശാസ്താംകോട്ട:കൊല്ലം ശാസ്താംകോട്ടയിൽ യുവമോർച്ച-ഡിവൈഎഫ്ഐ സംഘർഷം.സംഘർഷത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു.മിഥുനാണ് വെട്ടേറ്റത്.പരിക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇരു പാർട്ടി ഓഫീസുകൾക്കും പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഡിവൈഎഫ്ഐ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ യുവജന പ്രതിരോധം പരിപാടിക്ക് ശേഷം പ്രവർത്തകർ മടങ്ങവെയാണ് ശാസ്താംകോട്ടയിലും പറവൂരിലും സംഘഷമുണ്ടായത്.
ബ്രെണ്ണൻ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ:ബ്രെണ്ണൻ കോളേജ് അദ്ധ്യാപകൻ കെ.വി സുധാകരൻ(38) വാഹനാപകടത്തിൽ മരിച്ചു.മാതൃഭൂമി കാസർഗോഡ് ബ്യുറോയിൽ ആറ് വർഷത്തോളം ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.തലശ്ശേരി ബ്രെണ്ണൻ കോളേജിൽ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.നിലമ്പൂരിൽ കോളേജ് അധ്യാപകരുടെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം റോഡ് മുറിച്ചു കടക്കുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.എഴുത്തുകാരൻ,പ്രാസംഗികൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. എഡോസൾഫാൻ വിരുദ്ധ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.തിമിരി എളയാട് കാനവീട്ടിൽ കുഞ്ഞിരാമന്റെ മകനാണ്.
ഉഴവൂർ വിജയന്‍റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു
കോട്ടയം: എൻസിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂർ വിജയന്‍റെ മരണത്തിനു പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു. ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോട്ടയത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പാർട്ടി നേതാക്കളുടെ മാനസികപീഡനം മൂലമാണ് വിജയൻ മരിച്ചതെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്.
മകൻ നിരപരാധി;കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ദിലീപിന്റെ അമ്മ
കൊച്ചി:ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി ദിലീപിന്റെ അമ്മ.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.ചൊവ്വാഴ്ച ആണ് സരോജം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടിയാണു കേസ് അന്വേഷിക്കുന്നത്.കേസിൽ ഇരയാണ് ദിലീപ്.സത്യസന്ധമായ അന്വേഷണം നടത്തിയാൽ ദിലീപിനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും സരോജം നൽകിയ കത്തിൽ പറയുന്നു.ആദ്യത്തെ അന്വേഷണത്തിലോ തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്.നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി ക്രൈം ബ്രാഞ്ച് പോലുള്ള ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.
Demo news for trail
This is only for quality check.
Agarthala. Tripura chief minister raised an issue against dooradarshan and all India radio
Dooradarshan and all india radio refused to AIR CM’s independence day speech
Agarthala: Thripura Cheif minister Mr Manik Sarkar’s independence day speech blocked by All india radio and dooradarshan in Tripura on this independence day.
പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്
കൊച്ചി:പിസി ജോര്‍ജ് എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്. പിസി ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ കേസിന്‍റെ വിധിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായും നടി കത്തില്‍ പറയുന്നു. ജോര്‍ജിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. വുമന്‍ ഇന്‍ സിനിമ കളക്ടീവാണ് നടി മുഖ്യമന്ത്രിക്കയച്ച കത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആക്രമിക്കപ്പെട്ടെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം ഷൂട്ടിങിന് പോയി എന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം.പത്ത് ദിവസം കഴിഞ്ഞാണ് താന്‍ ഷൂട്ടിങിന് പോയതെന്ന് നടി വിശദീകരിക്കുന്നു. അതും സഹ പ്രവര്‍ത്തകരുടെ വീട്ടിലെത്തിയുള്ള നിര്‍ബന്ധത്തിന് ശേഷമായിരുന്നു. പിസി ജോര്‍ജിനെ പോലുളളവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതുബോധം നാടിന് അപകടമാണ്.നീതി നല്‍കേണ്ട ഒരു സ്ഥാപനത്തിനെതിരെ സംസാരിച്ച പി,സി ജോര്‍ജിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.