ഉറുമ്പു കടിയേറ്റു കണ്ണൂർ സ്വദേശിനി മരിച്ചു

keralanews death by ant bite

റിയാദ്:ഉറുമ്പ് കടിയേറ്റു കണ്ണൂർ സ്വദേശിനിയായ യുവതി റിയാദിൽ മരിച്ചു.സറീനിൽ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സാംറീൻ സഹേഷ് ആണ് മരിച്ചത്.ഉറുമ്പ് കടിയേറ്റാൽ യുവതിക്ക് അലർജി ഉണ്ടാകുമായിരുന്നു.രാത്രിയിൽ യുവതിയെ  വീടിന്റെ പുറത്തു വെച്ചു ഉറുമ്പ് കടിച്ചിരുന്നു.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ വ്യാഴാഴ്ച്ചയോടെ മരിക്കുകയായിരുന്നു.കണ്ണൂർ മടക്കര സ്വദേശിനിയാണ് മരിച്ച സാംറീൻ.

സൗദിയിൽ വാഹനാപകടം;മലയാളി ദമ്പതികളും മകനും മരിച്ചു

keralanews malayali couple and son died in car accident in soudi

ജിദ്ദ:മക്ക-മദീന എക്സ്പ്രസ്സ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരും മകനും മരിച്ചു.രണ്ട് മക്കൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി കറുപ്പൻ വീട്ടിൽ അഷ്‌റഫ് ,ഭാര്യ റസിയ,മകൻ ഹഫ്‌നാസ് അഷ്‌റഫ് എന്നിവരാണ് മരിച്ചത്.ഉംറയും പെരുന്നാൾ നമസ്ക്കാരവും കഴിഞ്ഞു മക്കയിൽ നിന്നും മദീനയിലേക്ക് പോകുമ്പോൾ ഖുലൈസിൽ ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം.ദമാമിൽ ടാക്സി ഡ്രൈവറായിരുന്നു മരിച്ച അഷ്‌റഫ്.ഭാര്യയും മക്കളും സന്ദർശക വിസയിൽ സൗദിയിലെത്തിയതായിരുന്നു.

അകാരണമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി

keralanews action against doctors

തിരുവനന്തപുരം:അകാരണമായി അവധിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി. കോഴിക്കോട് ചേര്‍ന്ന പനി അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡോക്ടര്‍മാരെ നിയമിക്കാനും ആശുപത്രികളിലെ ഒപി സമയം വൈകുന്നേരം വരെ ആക്കാനും തീരുമാനിച്ചു. പനി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നടപടി.പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്നായിരുന്നു യോഗത്തിനെത്തിയ ജനപ്രതിനിധികളുടെ പരാതി. പലപ്പോഴും ഡോക്ടര്‍മാരെത്തുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാരണമില്ലാതെ അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ സര്‍വ്വീസില്‍ തുടരേണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

പാക്കിസ്ഥാനിലെ എണ്ണ ടാങ്കർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി

keralanews oil tanker accident in pakisthan

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ  അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.ഇന്ന് രാവിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപുർ നഗരത്തിലാണ് അപകടം ഉണ്ടായത്.ടാങ്കർ മറിഞ്ഞതിനു പിന്നാലെ എണ്ണ ശേഖരിക്കാൻ നാട്ടുകാർ ഓടിക്കൂടിയെന്നും അതാണ് മരണനിരക്ക് കൂടാൻ കാരണമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ടാങ്കർ മറിഞ്ഞതിനു പിന്നാലെ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായി.നൂറു കണക്കിന് വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.

ചെറിയ പെരുന്നാൾ നാളെ

keralanews eid ul fitar

കോഴിക്കോട്:കാസർകോഡ് ഒഴികെയുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ ചെറിയപെരുന്നാൾ.ശനിയാഴ്ച്ച സംസ്ഥാനത്തു എവിടെയും മാസപ്പിറവി കാണാത്തതിനാൽ ഞായറാഴ്ച്ച റംസാൻ മുപ്പതു പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ചെറിയപെരുന്നാൾ.എന്നാൽ കാസർകോഡ് ജില്ലയിൽ ഞായറാഴ്ചയായിരിക്കും പെരുന്നാൾ ആഘോഷിക്കുക.കർണാടക ഭട്കലിൽ മാസപ്പിറവി ദൃശ്യമായതിനാലാണ് കാസർകോഡ് ജില്ലയിൽ പെരുന്നാൾ ഞായറാഴ്ച്ച നിശ്ചയിച്ചത്. മംഗലൂരിലും ഉഡുപ്പിയിലും ഇന്നാണ് ചെറിയ പെരുന്നാൾ.എന്നാൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ നാളെയായിരിക്കും ചെറിയപെരുന്നാൾ.

മലയോരത്തിന്റെ അഭിമാനം ഇപ്പോൾ മലയാളികളുടെയും

deric joseph of kannur has grabbed all india rank 6 in the national eligibility cum entrance examination

ഇരിട്ടി:  സി ബി എസ് ഇ നീറ്റ് പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തില്‍ 691 മാർക്ക് നേടി ഒന്നാമതും മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ആറാംറാങ്കും നേടി മലയാളുകളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇരിട്ടിക്കടുത്ത് കോളിക്കടവ് പട്ടാരം സ്വദേശിയായ ഡെറിക് ജോസഫ്.

എം.ബി.ബി.എസ്. പ്രവേശനത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 16-ാം റാങ്കും കേരളത്തില്‍ ഒന്നാമനുമായിരുന്നു. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ വണ്ണോടെയാണ് സി.ബി.എസ്.ഇ. പത്താംക്ലാസ് പാസായത്. പ്ലസ്ടു പഠനത്തോടൊപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും തയ്യാറെടുത്തു. നീറ്റില്‍ ആദ്യ നൂറുറാങ്കില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡെറിക് പറഞ്ഞു.

എയിംസില്‍ എം.ബി.ബി.എസിന് പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള അഭിമുഖം മൂന്നിന് നടക്കും. സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മാമൂട്ടില്‍ എം.ഡി. ജോസഫിന്റെയും പായം സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവിന്റെയും മകനാണ് ഡെറിക്ക്.

വൈറസ്സ് ആക്രമണത്തെ തുടർന്ന് ജില്ലാ പോലീസ് ഓഫീസിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം നഷ്ടമായി.

keralanews virus attack towards computers

കണ്ണൂർ:വൈറസ്സ് ആക്രമണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് ഓഫീസിലെ  കംപ്യൂട്ടറുകളുടെ നിയന്ത്രണം നഷ്ടമായി.നിയന്ത്രണം പുറത്തുനിന്നു ഏറ്റെടുക്കുന്ന രീതിയിലുള്ള വൈറസ് 40 കംപ്യൂട്ടറുകളെയാണ് ബാധിച്ചത്.വാണാക്രയ് വിഭാഗത്തിൽ പെട്ട വൈറസുകളാണിവ.പോലീസ് ടെലികമ്മ്യൂണികേഷൻ വിഭാഗം പരിശോധിച്ച് കുറച്ചു കംപ്യൂട്ടറുകളിലെ വൈറസ് ബാധ ഒഴിവാക്കിയിട്ടുണ്ട്.വ്യാഴാഴ്ചയാണ് വൈറസ് ബാധ ശ്രദ്ധയിൽ പെട്ടത്. സംസ്ഥാനത്തെ ഔദ്യോഗിക ശൃംഖല സംവിധാനമായ കേരളാ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളാണ് വൈറസ് നിയന്ത്രണത്തിലായത്.മറ്റു കംപ്യൂട്ടറുകളിലേക്കു വൈറസ് പടരാൻ സാധ്യതയില്ലെന്നാണ് എൻ.ഐ.സി അധികൃതർ വ്യക്തമാക്കുന്നത്.എസ്.പി ഓഫീസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ കംപ്യൂട്ടറൊഴികെ ബാക്കിയെല്ലാം തകരാറിലായിട്ടുണ്ട്.ആന്റി വൈറസ് സോഫ്ട്‍വെയർ സ്ഥാപിക്കാത്ത കംപ്യൂട്ടറുകൾക്കാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്.ഏതെങ്കിലും ഒരു കംപ്യൂട്ടറിൽ നിന്നോ വൈറസ് ബാധയുള്ള പെൻ ഡ്രൈവോ സി.ഡി യോ ഉപയോഗിച്ചത് മൂലമോ ആവാം വൈറസ് ബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.സുരക്ഷയെ ബാധിക്കുന്ന ഫയലുകളൊന്നും നഷ്ട്ടമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.പ്രശ്‌നം പരിഹരിച്ചു വരികയാണെന്ന് പോലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.

കണ്ണൂരില്‍ വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പനയെന്ന് പരാതി

keralanews land sale using false documents

കണ്ണൂർ:കണ്ണൂര്‍ കുറുമാത്തൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട 439 ഏക്കര്‍ ഭൂമി വ്യാജരേഖ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി പരാതി. 1993ല്‍  ലാന്‍ഡ് ബോര്‍ഡ് റവന്യൂവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ഭൂമിയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുന്നത്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.തളിപ്പറമ്പ് താലൂക്ക് കുറുമാത്തൂര്‍ വില്ലേജില്‍-1,44,46,76 സര്‍വ്വെ നമ്പറുകളില്‍പെട്ട 439.74 ഏക്കര്‍ഭൂമിയാണ് വ്യാജ രേഖകള്‍ ചമച്ച് ഭൂമാഫിയ കയ്യേറി വില്‍പ്പന നടത്തുന്നത്.മുപ്പത് ഏക്കറോളം ഭൂമി ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായാണ് ആക്ഷേപം. ഭൂമി വില്‍പ്പന തടയണമെന്നും ഇത് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂമി മറിച്ച് വില്‍ക്കുന്നതില്‍ നിയമപരമായി തടസമില്ലന്നാണ് സ്ഥലം ഉടമകളുടെ നിലപാട്

പ്രവാസികൾക്ക് പഴയ നോട്ട് മാറിയെടുക്കാനുള്ള സമയം ഈ മാസം 30ന് അവസാനിക്കും

keralanews last date to exchage old currency ends by june30

ന്യൂഡൽഹി: പ്രവാസികൾക്ക് പഴയ നോട്ട് മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കും.2016 നവംബർ 8 ന് നോട്ടുനിരോധനം ഏർപ്പെടുത്തുമ്പോൾ പഴയനോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന തീയതി 2016 ഡിസംബർ 31 ആയിരുന്നു.തിരഞ്ഞെടുത്ത റിസർവ് ബാങ്ക് ഓഫീസുകളിൽ നോട്ട് മാറ്റിവാങ്ങാൻ മാർച്ച് 31 വരെ അനുമതി നൽകുകയും ചെയ്തു.എന്നാൽ ആറുമാസത്തിലധികം വിദേശത്തു താമസമുള്ള ഇന്ത്യൻ പൗരന്മാർക്ക് 2017 ജൂൺ 30 വരെ റിസർവ് ബാങ്ക് അനുവദിച്ചിരുന്നു.റിസർവ് ബാങ്കിന്റെ മുംബൈ,ഡൽഹി,കൊൽക്കത്ത,ചെന്നൈ,നാഗ്‌പൂർ ഓഫീസുകളിൽ മാത്രമാണ് പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനാവുക.ഒരാൾക്ക് പരമാവധി വിദേശത്തുനിന്നും കൊണ്ടുവരാൻ പറ്റുന്ന തുക 25000 രൂപ മാത്രമാണ്.കൈവശമുള്ള തുക വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസർവ് ബാങ്കിൽ സമർപ്പിക്കുകയും വേണം.

ഈദുല്‍ ഫിത്തര്‍: തിങ്കളാഴ്ച പൊതുഅവധി

keralanews monday holiday
തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റ്  അവധി പ്രഖ്യാപിച്ചു.