ചർച്ച പരാജയം;നഴ്‌സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

keralanews nurses to go on indefinite strike

തിരുവനന്തപുരം:യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് മുതൽ സെക്രെട്ടറിയേറ്റിനു മുൻപിൽ അനിശ്ചിതകാല സമരം ആരംഭിക്കും.സ്വകാര്യ ആസ്പത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനകാത്തതിനെ തുടർന്നാണ് സമരം.ശമ്പള വർദ്ധനവിനെ സംബന്ധിച്ചു സർക്കാർ രണ്ടാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം.ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ നഴ്‌സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് സമരം ആരംഭിക്കുമെന്നും യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം വര്‍ധന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 35 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന അനുവദിക്കാനാകില്ലെന്ന നിലപാട് മാനേജ്‌മെന്റുകളും എടുത്തതോടെ ഇന്നലെ നടന്ന ചർച്ച വഴിമുട്ടി.തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ച നടത്താന്‍ പിന്നീട് തീരുമാനിച്ചു. അതുവരെ, ആസ്പത്രികളില്‍ പണിമുടക്ക് അടക്കമുള്ള സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍, ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ലിബിന്‍ തോമസ് പറഞ്ഞു.

 

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം

keralanews health minister visited iritty taluk hospital
ഇരിട്ടി:ഡെങ്കിപ്പനി ഉൾപ്പെടെ സാംക്രമികരോഗ വ്യാപനം ശക്തമാകുന്നതായുള്ള ആശങ്കകൾക്കിടയിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ സന്ദർശനം നടത്തി. മേഖലയിൽ വിവിധ പരിപാടികൾക്കെത്തിയ മന്ത്രി താൽപര്യമെടുത്ത് താലൂക്ക് ആശുപത്രിയിൽ നേരിട്ട് എത്തി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയായിരുന്നു.മേഖലയിൽ രോഗവ്യാപനം ഉണ്ടെങ്കിലും ഭീതികരമായ സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പു വരുത്താൻ എല്ലാവരും ആത്‌മാർഥമായി ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.താലൂക്ക് ആശുപത്രിയുടെ നവീകരണത്തിന് പ്രത്യേക പരിഗണന നൽകും. മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്നതനുസരിച്ച് ഫണ്ടും അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

ആത്മഹത്യ ചെയ്ത കർഷകന്റെ മകളുടെ പഠനച്ചിലവ് സർക്കാർ ഏറ്റെടുക്കും

keralanews social security mission will take over the cost of education of joys daughter
കോഴിക്കോട്: ചെമ്ബനോടായിൽ ജീവനൊടുക്കിയ കര്‍ഷകന്‍ ജോയിയുടെ ഇളയ മകള്‍ അമലുവിന്റെ പഠനച്ചെലവ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പണമില്ലാത്തതിനാല്‍ തുടര്‍പഠനം മുടങ്ങില്ലെന്ന് മന്ത്രി വ്യക്തമാക്കി.ജോയിയുടെ മരണത്തെ തുടർന്ന് സാമ്പത്തിക ബാധ്യത മൂലം വിദ്യാഭ്യാസ ചെലവ് താങ്ങാനാവാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്  ഇളയമകള്‍ അമലു.ഹോസ്റ്റല്‍ ഫീസടക്കം ഒരു വര്‍ഷം 80000 ത്തോളം രൂപ വേണ്ടിവരും. അതിനുള്ള വഴി മുന്‍പിലില്ലെന്നും പഠനം ഉപേക്ഷിക്കുകയാണെന്നും ജോയിയുടെ ഭാര്യ മോളി പറഞ്ഞു. മക്കളെ പഠിപ്പിച്ച്‌ വലിയ നിലയിലാക്കണമെന്നായിരുന്നു ജോയിയുടെ സ്വപ്നമെന്നും ഭാര്യ വ്യക്തമാക്കി.മക്കളുടെ പഠനാവശ്യത്തിനെടുത്ത വായ്പകളും, രണ്ടാമത്തെ മകളുടെ വിവാഹാവശ്യത്തിനായി വായപയെടുത്ത തുകയും ചേർത്ത് പതിനാറ് ലക്ഷത്തോളം രൂപയാണ് ഈ കുടുംബത്തിന്റെ ബാധ്യത. തന്റെ 80 സെന്‍റ് സ്ഥലം വിറ്റുകിട്ടുന്ന പണംകൊണ്ട് ബാധ്യതകളെല്ലാം തീർക്കാന്നുള്ള ജോയിയുടെ അവസാന ശ്രമമായിരുന്നു അധികൃതർ തട്ടിത്തെറുപ്പിച്ചത്.

ലോറിക്ക് മുകളിൽ മരം വീണ് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

keralanews tree falls onto lorry

കോഴിക്കോട്:ലോറിക്ക് മുകളിൽ മരം വീണ് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.എഫ്.സി.ഐ തിക്കോടി ഗോഡൗണിനു സമീപത്തു നിർത്തിയിട്ട ലോറിക്ക് മുകളിലാണ് മരം വീണത്.ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവമുണ്ടായത്.ഇതിനെ തുടർന്ന് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തസ്സപ്പെട്ടു.തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.

കനത്ത മഴ;ആലപ്പുഴയിലും,ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി

keralanews collector announced holiday for educational institutions due to heavy rain

ആലപ്പുഴ:കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ബുധനാഴ്‌ച്ചയും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു.പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം മീനച്ചിൽ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം കോട്ടയം കലക്ടറും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആറളം ഫാമിലെ പുതിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

keralanews new mobile medical unit inaugurated

ഇരിട്ടി:ആറളം ഫാം പുനരധിവാസ മേഖലയിൽ ആരോഗ്യവകുപ്പ് അനുവദിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രികളിൽ പോകാൻ കഴിയാത്തവർക്ക് അവരവരുടെ വീടുകളിൽ എത്തി ചികിത്സ ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.സന്ദർശനം മുടങ്ങരുത്, കണ്ടെത്തുന്ന കാര്യങ്ങൾ സംബന്ധിച്ച് ഡിഎംഒക്കും മറ്റു ബന്ധപ്പെട്ടവർക്കും റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞു.ആറളം ഫാം പുനരധിവാസ മേഖലയിലെ ആംബുലൻസ് രണ്ടാഴ്ചയ്ക്കകം പ്രവർത്തനക്ഷമമാക്കണമെന്നും വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങരുതെന്നും ടി.ആർ.ഡി.എം അധികൃതർക്ക് നിർദേശം നൽകി.പഞ്ഞമാസങ്ങളിൽ പട്ടിണി അകറ്റാൻ നടപ്പാക്കിയിട്ടുള്ള അരിയും പയറും ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഇതോടെ ആരോഗ്യവകുപ്പിന് ആറളം പുനരധിവാസ മേഖലയിൽ രണ്ട് മൊബൈൽ യൂണിറ്റുകളായി. ഡോക്ടർ ഉൾപ്പെടെ നാല് ആരോഗ്യ ആരോഗ്യ ജീവനക്കാർ ഓരോ യൂണിറ്റിലും ഉണ്ടാകും.

നഴ്സുമാരുടെ മിനിമം വേതനം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

keralanews talks stumble between nurses and hospital management over pay rise

തിരുവനന്തപുരം:നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി ലേബര്‍ കമ്മീഷണറുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. മന്ത്രിതല ചര്‍ച്ച വരെ അനിശ്ചിതകാല സമരത്തിലേക്ക് പോകില്ലെന്ന് നഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കി.നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ 35 ശതമാനത്തിനപ്പുറം വര്‍ദ്ധനവ് പറ്റില്ലെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. 50 ശതമാനം വര്‍ദ്ധനവെങ്കിലും ഇല്ലാതെ വിട്ടുവീഴ്ചക്കില്ലെന്ന് നഴ്സസ് അസോസിയേഷനും നിലപാടെടുത്തു. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്നതോടെയാണ് മിനിമം വേതന കാര്യത്തില്‍ തീരുമാനമാകാതെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി പിരിഞ്ഞത്.

ഗർഭിണി മരിച്ചു;ചികിത്സാപിഴവെന്ന് ആരോപണം

keralanews pregnant lady died due to delayed treatment

കണ്ണൂർ:ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് അഞ്ചു മാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു.കണ്ണൂർ പെരളശ്ശേരി സ്വദേശിനി കെ.വി പ്രണയ(24) ആണ് മരിച്ചത്.കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിലെ ഡോ.ബിന്ദു കോശിയുടെ ചികിത്സയിലായിരുന്നു യുവതി.വയറു വേദനയെ തുടർന്ന് ഈ മാസം 18 നാണ് പ്രണയയെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.എന്നാൽ യുവതിയെ 19 നു വൈകുന്നേരം മൂന്ന് മണിയായിട്ടും ഡോക്ടർമാർ നോക്കിയില്ലത്രേ.ഈക്കാര്യം പറഞ്ഞപ്പോൾ നഴ്‌സുമാർ ബന്ധുക്കളോട് തട്ടിക്കയറിയെന്നും പറയുന്നു.വയറുവേദന കൂടിയപ്പോൾ സ്കാൻ ചെയ്യാൻ പറഞ്ഞു.എന്നാൽ യുവതിയുടെ നില  വഷളായതിനെ തുടർന്ന് ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി പരിയാരം മെഡിക്കൽ കോളേജിലേക്ക്  കൊണ്ടുപോയി.തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞു മരിച്ചതായി കണ്ടെത്തി.ഉടൻ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.പ്രണയയെ  വെന്റിലേറ്ററിലേക്ക് മാറ്റുകയും ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തു.എന്നാൽ പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.ഗൾഫിൽ ജോലി ചെയ്യുന്ന തലമുണ്ട സ്വദേശി വിനീഷാണ് പ്രണയയുടെ ഭർത്താവ്.

രാജ്യാന്തര സര്‍വീസോടെ വിമാനത്താവളം കമ്മിഷന്‍ ചെയ്യാന്‍ ശ്രമം നടത്തും:ബാലകിരൺ

keralanews balakiran visited kannur airport project site

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം കമ്മിഷൻ ചെയ്യുന്ന ഘട്ടത്തിൽത്തന്നെ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമം നടത്തുമെന്നു കിയാൽ മാനേജിങ് ഡയറക്ടർ പി.ബാലകിരൺ പറഞ്ഞു. എംഡിയായി ചുമതലയേറ്റ ശേഷം ആദ്യമായി അദ്ദേഹം പദ്ധതിപ്രദേശത്ത് സന്ദർശനം നടത്തി. രാജ്യാന്തര സർവീസ് തുടക്കത്തിൽത്തന്നെ വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ താല്പര്യം.ടാർഗറ്റ് വച്ചു നിശ്ചിത സമയത്തിനകം പണി പൂർത്തിയാക്കും. കേന്ദ്ര വ്യോമയാന വകുപ്പിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നും വിവിധ ലൈസൻസുകൾ കിട്ടേണ്ടതുണ്ട്. അറുപതോളം കാര്യങ്ങൾ വിലയിരുത്തിയാണ് വിമാന സർവീസിന് ലൈസൻസ് അനുവദിക്കുക.വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിഞ്ഞവരുടെ കുടുംബത്തിൽപ്പെട്ടവർക്കു ജോലി നൽകുന്നതിന് ആവശ്യമായ നടപടിയെടുക്കും. രാജ്യാന്തര വിമാനങ്ങൾ വന്നാൽ മാത്രമേ കണ്ണൂർ വിമാനത്താവളം അറിയപ്പെടുകയുള്ളൂവെന്നും കൂടുതൽ പ്രയോജനം ഉണ്ടാകുകയുള്ളൂവെന്നും ബാലകിരൺ പറഞ്ഞു.കലക്ടറായി സേവനം അനുഷ്ഠിച്ച കണ്ണൂരിൽ തിരികെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെ പ്രോജക്ട് ഓഫിസും വിമാനത്താവള പദ്ധതി പ്രദേശവും സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

നടിക്ക് പിന്തുണയുമായി വനിതാ താര സംഘടന

keralanews support to the actress from woman in collective
കൊച്ചി:കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് വനിത താര സംഘടനയുടെ പിന്തുണ.നടിക്കെതിരായ പരാമര്‍ശങ്ങള്‍ അപലപനീയവും നിയമവിരുദ്ധവുമാണെന്ന് വുമണ്‍ ഇന്‍ കളക്റ്റീവ്. ഇത്തരം നടപടികള്‍ നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടു നില്‍ക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.അത്രിക്രമത്തെ അതിജീവിച്ചയാളെ സംശയിക്കുന്നത് മാപ്പര്‍ഹിക്കാത്ത പ്രവൃത്തിയാണെന്നും  നടിയെ അപമാനിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് കുറ്റപ്പെടുത്തുന്നു.
.