ന്യൂ ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ നായ്ക്കളുടെ പ്രജനനത്തിനും വില്പനയ്ക്കും കേന്ദ്രസർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിലാണിത്. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളെ വിൽക്കാൻ പാടില്ല.വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ആരോഗ്യമുള്ള നായക്കുട്ടികളെ മാത്രമേ വിൽക്കാൻ പാടുള്ളു. നായ്ക്കളെയും നായകുട്ടികളെയും പരീക്ഷണങ്ങൾക്കായി വിൽക്കാൻ പാടില്ല. ഇവയ്ക്കു മൈക്രോചിപ് ഘടിപ്പിക്കുകയും ചികിത്സയുടെയും വാക്സിനേഷന്റെയും രേഖകൾ സൂക്ഷിക്കുകയും വേണം.പ്രജനനകേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. പട്ടികളുടെ പ്രായം സംബന്ധിച്ച് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ സൂക്ഷിക്കണം.ശ്വാന പ്രദർശനങ്ങൾ ചട്ടങ്ങൾക്ക് വിധേയമായിരിക്കണം.നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടത് സംസ്ഥാന മൃഗസംരക്ഷണ ബോർഡുകളാണ്
മരക്കൊമ്പില്‍ പുലി തൂക്കിയിട്ട പശുക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു
ഇടപാടുകാരെ പിഴിഞ്ഞ് എസ് ബി ഐ
കൊച്ചി: സ്വന്തം ബ്രാഞ്ചിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്കു പണം ഇടുന്നതിനു സർവീസ് ചാർജുമായി എസ് ബി ഐ യും ഫെഡറൽ ബാങ്കും. ഒരു മാസത്തിൽ മൂന്നു തവണ ബാങ്ക് വഴി പണം നിക്ഷേപിക്കുന്നതിന് ചാർജ് ഈടാക്കില്ല. പക്ഷെ നാലാമതും ഇടപാടുകാരന് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കണമെങ്കിൽ 57 രൂപ സർവീസ് ചാർജ് നൽകേണ്ടിവരും.സി ഡി എം മെഷീൻ വഴി മറ്റു ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കു പണം ഇട്ടു കൊടുത്താൽ ഓരോ ഇടപാടിനും 25 രൂപ എസ് ബി ഐ ഈടാക്കുന്നുണ്ട്.അതെ സമയം അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിർദേശവുമായി എസ് ബി ഐ ഇടപാടുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ദംഗൽ നടിയുടെ കാർ ദാൽ തടാകത്തിലേക്ക് മറിഞ്ഞു
ശ്രീനഗർ: ബോളിവുഡിൽ ചരിത്രം കുറിച്ച അമീർഖാൻ ചിത്രം ദംഗലിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സൈറ വസീമിന്റെ കാർ ദാൽ തടാകത്തിലേക്ക് മറിഞ്ഞു.സൈറയും കുടുംബാംഗങ്ങളും ആയിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ട് കാർ തടാകത്തിലേക്ക് മറിയുകയായിരുന്നു.സൈറക്ക് പരിക്കുകളില്ല. എന്നാൽ കുടുംബാംഗങ്ങളിൽ ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.
തളിപ്പറമ്പിൽ ദേശീയപാതയിലേക്കു മലിനജല പ്രവാഹം
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള സമയം കഴിഞ്ഞു …
സർവകലാശാലയിൽ ഇനി നാട്ടുമാവിൻ തോട്ടം
കണ്ണൂർ: ഹരിതകേരളം മിഷന്റെ ഭാഗമായി സർവകലാശാല എൻഎസ്എസിന്റെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്ത് ഒരുക്കുന്ന നാട്ടുമാവിൻ തോട്ടം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ ഭാഗമായി സർവകലാശാലയുടെ ഏഴു ക്യാംപസുകളിലും വിവിധ തോട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.ആദ്യഘട്ടത്തിൽ മാനന്തവാടി ക്യാംപസിൽ ഔഷധസസ്യത്തോട്ടവും നീലേശ്വരം ക്യാംപസിൽ കശുമാവിൻ തോട്ടവും ഉണ്ടാക്കുന്നു. റജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു.
ഫസല്‍വധത്തിന് ആര്‍ എസ് എസിന് പങ്കില്ല
കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനു പങ്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ്. നേരത്തെ താന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസിന്റെ അനുമതിയോടെയാണെന്ന മൊഴി നല്‍കിയത് പോലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണെന്നും സുബീഷ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് സുബീഷ് തന്റെ കുറ്റസമ്മതമൊഴി നിഷേധിച്ചത്.
മൂന്നു ദിവസം ഭക്ഷണം തരാതെ നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. ജീവന്‍ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് പോലീസ് പറഞ്ഞുതന്ന മൊഴി ആവര്‍ത്തിച്ചതെന്ന് കഴിഞ്ഞദിവസം പുറത്തു വന്ന വിഡിയോ ദൃശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുബീഷ് പറഞ്ഞു. തന്റെ ചുറ്റിലും പോലീസ് ഉണ്ടായിരുന്നു. അതൊന്നും ദൃശ്യത്തില്‍ ഇല്ല. സ്വന്തം ഇഷ്ടപ്രകാരം ഒന്നും പറഞ്ഞിട്ടില്ലെന്നും സുബീഷ് പറഞ്ഞു.
അതേസമയം, നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടാനുള്ള ആര്‍.എസ്.എസിന്റെ പുതിയ തന്ത്രമാണ് ഇതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
ഇരിട്ടി: നഗരസഭാ ആരോഗ്യ വിഭാഗം ഇരിട്ടി ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 120kg നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.ബസ്സ്റ്റാൻഡ്,പയഞ്ചേരിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.സ്ഥാപനങ്ങൾക്ക് എതിരെ കേസെടുക്കുന്നതിനായി നോട്ടീസ് നൽകി.പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
മെട്രോ ഉത്‌ഘാടനം കലൂരിൽ
കൊച്ചി: മെട്രോ റെയിൽ ഉത്‌ഘാടനം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ.ആലുവയിൽ നടത്താനിരുന്ന ചടങ്ങ് സുരക്ഷാ കാരണങ്ങളാലാണ് മാറ്റിയത്.ഉത്‌ഘാടന സമയത്തിൽ തീരുമാനമായിട്ടില്ല.