കൊൽക്കത്ത: ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.കോടതിയലക്ഷ്യക്കേസില്‍ സുപ്രിം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച കര്‍ണന്‍ ഒളിവില്‍ നിന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത്.മദ്രാസ് ഹൈക്കോടതിയില്‍ സേവനമാരംഭിച്ച കര്‍ണ്ണന്‍ നിലവില്‍ കൊല്‍ക്കത്ത ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയാണ്.2009 മാര്‍ച്ച് 30നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കര്‍ണ്ണന്‍ നിയമിതനായത്.സഹ ജഡ്ജിമാര്‍ ദളിതനായ തനിക്ക് നേരെ ജാതി വിവേചനം കാണിക്കുന്നുവെന്നാരിപിച്ച് 2011 നവംബറില്‍ ദേശീയ പട്ടികജാതി കമ്മീഷന് കത്തയച്ചാണ് ജസ്റ്റിസ് കര്‍ണ്ണന്‍ ആദ്യം വാര്‍ത്തയില്‍ ഇടം നേടുന്നത്.2014 ജനുവരിയില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഒരു കേസില്‍ വാദം നടക്കുന്നതിനിടെ കോടതി മുറിയില്‍ കയറി നടപടികള്‍ തടസ്സപ്പെടുത്തിയത് വന്‍ വിവാദമായി.2016ല്‍ ചീഫ് ജസ്റ്റിസ് കൗള്‍ തനിക്ക് നേരെ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചു. ഇതോടെ ഇദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.സ്ഥലം മാറ്റം സ്വയം സ്‌റ്റേ ചെയ്യുന്ന അസാധാരണ നടപടിയാണ് കര്‍ണ്ണനില്‍ നിന്നും പിന്നെ ഉണ്ടായത്. സ്‌റ്റേ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. സുപ്രിംകോടതി ജഡ്ജിമാരുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷട്രപതിക്കുംകത്തയച്ചതോടെയാണ് ജസ്റ്റിസ് കര്‍ണ്ണന്റെ ജൂഡീഷ്യല്‍ അധികാരങ്ങള്‍ റദ്ദാക്കി കോടതിയലക്ഷ്യ നടപടിയിലേക്ക് സുപ്രിംകോടതി കടന്നത്.കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം തടവിന് ശിക്ഷക്കപ്പെട്ട കര്‍ണ്ണന്‍ നിലവില്‍ ഒളിവിലാണ്
രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവ്
കൊച്ചി:കൊച്ചിയിൽ ബോട്ടിലിടിച്ച ആംബർ കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഡിജിറ്റൽ രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി.ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനാണ് നിർദേശം നൽകിയിരിക്കുന്നത്.ബോട്ടുടമ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ പണവും കണ്ടെത്തണം……
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണനയുമായി കൊച്ചി മെട്രോ
കൊച്ചി:ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി കൊച്ചി മെട്രോ . കാഴ്ചയില്ലാത്താവര്‍ക്ക് പ്രത്യേക നടപ്പാതയും വീല്‍ചെയറില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ലിഫ്റ്റും മെട്രോയുടെ സവിശേഷതയാണ്.ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാനായി പ്രത്യേക സീറ്റുകള്‍. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്കായി കുഷ്യനുള്ള സീറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വാതിലുകളുടെ അരികിലായാണ് പ്രത്യേക സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ട്രെയിന്‍ എവിടെയെത്തിയെന്നറിയാന്‍ ഡൈനമിക് റൂട്ട് മാപ്പുകള്‍, മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള അനൗണ്‍സ്മെന്റ്, അറിയിപ്പിനായി വലിയ എല്‍സിഡി ഡിസ്പ്ലേകള്‍ എന്നിവയും കോച്ചുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു
കണ്ണൂർ: ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു. കാരായി മാര്‍ക്ക് വധത്തില്‍ കൃത്യമായ പങ്കുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും മറുയു പറഞ്ഞു. ഫസലിന്‍റെ സഹോദരങ്ങളെ സ്വാധീനിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്ന് ഫസലിന്‍റെ സഹോദരി റംല പറഞ്ഞു.
സ്‌കൂളില്‍ മാലിന്യം: ക്ലാസില്‍ കയറാതെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം
കോഴിക്കോട്: അച്യുതന്‍ ഗേള്‍സ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ക്ലാസില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്‌കൂള്‍ പരിസരം വൃത്തിഹീനമാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. സാമൂഹ്യ വിരുദ്ധര്‍ തള്ളുന്ന മാലിന്യങ്ങള്‍ വിദ്യാര്‍ഥിനികളാണ് ഇതുവരെ നീക്കം ചെയ്തിരുന്നത്.പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതിനാലാണ് ഇതുവരെ പ്രതിഷേധിക്കാതെ സഹിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്
കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം
കൊട്ടാരക്കര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊട്ടാരക്കരയില്‍ പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര ടിബിയിലേക്ക് മാറ്റി. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അറിയിച്ചു.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.നോട്ടീസൊന്നുമില്ലാതെയാണ് ജീവനക്കാരെ പിരിച്ചു വിട്ടത്.പലരും രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന് ശേഷം ഉച്ചയ്ക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട എന്ന് അറിയിക്കുകയായിരുന്നു.കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.നാല് വര്‍ക്ക്ഷോപ്പുകളിലുമായി 210 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.
ഗംഗ മലിനമാക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവ്
ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.ഗംഗ ദേശീയ നദി ബില്‍ 2017 അനുസരിച്ച് ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാത്ത ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ പട്ടികയില്‍ വരും. ഗംഗാനദിയില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങള്‍ ‘ജലസംരക്ഷിത മേഖല’യായി പ്രഖ്യാപിക്കണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കിയ ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതി ശുപാര്‍ശചെയ്യുന്നു.ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം സിബിഎസ്ഇയ്ക്ക് പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി.ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24 ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കീഴ്‌ക്കോടതികള്‍ പരിഗണിക്കുന്നതും സുപ്രീംകോടതി തടഞ്ഞു. ഈ മാസം 26 ന് മുന്‍പ് ഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്.