പറശ്ശിനി -മാട്ടൂൽ ബോട്ട് സർവീസ് നിലച്ചു:

keralanews boat service stopped

പറശ്ശിനി:മാട്ടൂലിൽ നിന്നും പറശ്ശിനിക്കടവിലേക്കു സർവീസ്  നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ യാത്ര ബോട്ട് സർവീസ് യന്ത്ര തകരാറു മൂലം നിർത്തിവെച്ചു.ബോട്ടിനു സംഭവിച്ച യന്ത്രത്തകരാർ നന്നാക്കാൻ ആലപ്പുഴയിൽ നിന്നും വിദഗ്ദ്ധർ എത്തിയാൽ മാത്രമേ യാത്ര പുനരാരംഭിക്കുവാൻ സാധിക്കൂ.

അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം കോളനിയിൽ സന്തോഷ് പണ്ഡിറ്റ് എത്തി.

keralanews santhosh panditt in govindhapuram colony
പാലക്കാട്:’എന്റെ അമ്മ പറഞ്ഞതാണ്, ഒരിടത്ത് അന്ധകാരമുണ്ടെങ്കില്‍ അത് ആരുണ്ടാക്കി, എങ്ങിനെ ഉണ്ടാക്കി എന്നൊന്നും ചിന്തിക്കാതെ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചാല്‍ വെളിച്ചം പകരാനാകുമെന്ന് ‘.പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിങ്ങനെ.വികസനത്തിന്റെയും ജീവിത നിലവാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ അവഗണന അനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ക്ക് കൈത്താങ്ങാകാനാണ് സന്തോഷ് പണ്ഡിറ്റ് കോളനിയില്‍ എത്തിയത്.എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാന്‍ പറ്റിയില്ല. കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകവും ഫീസും നല്‍കാന്‍ സാധിച്ചു. ഞാന്‍ അംബാനിയുടെ മകനൊന്നുമല്ല. പക്ഷെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. നിങ്ങളും മുന്നോട്ട് വരണം.കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതല്‍ സഹായങ്ങളുമായ് ചെല്ലുവാന്‍ ആലോചിക്കുന്നു- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ആരോഗ്യകേരളം: മികച്ച ജില്ലാ പഞ്ചായത്ത് കൊല്ലം

keralanews arogyakeralam awards

തിരുവനന്തപുരം:ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്ത് നേടി. നഗരസഭകളില്‍ ഒന്നാമനായത് കട്ടപ്പന നഗരസഭയാണ്. ബ്ലോക്ക് പഞ്ചായത്തില്‍ പേരാന്പ്രയും ഗ്രാമപഞ്ചായത്തില്‍ കരവാളൂരും അവാര്‍ഡിന് അര്‍ഹരായി. തിരുവനന്തപുരത്തു  നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മുഴുവന്‍ മിനിസ്ക്രീന്‍ താരങ്ങളെയും ഉള്‍പ്പെടുത്തി 20-20 സീരിയല്‍ വരുന്നു

keralanews twenty twenty serial

തിരുവനന്തപുരം:മിനിസ്ക്രീന്‍ രംഗത്തെ എല്ലാ താരങ്ങളും അണിനിരക്കുന്ന ട്വന്റി-20 സീരിയല്‍ വരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയാണ് സീരിയല്‍ താരങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ച്  സീരിയല്‍ പുറത്തിറക്കുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.150എപ്പിസോഡുകളാണ് സീരിയലിന് ഉണ്ടാകുക. ജൂലൈയിലാണ് സീരിയലിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ആഗസ്തോടെ സീരിയല്‍ സംപ്രേക്ഷപണം ചെയ്യും.

ജയിലില്‍ പരിശോധന: ടി.പി കേസ് പ്രതി അടക്കമുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

keralanews mobiles seized from tp cace accused inside poojappura jail
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി അടക്കമുള്ളവരില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.
ഞായറാഴ്ച അര്‍ധരാത്രി സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്.ടി പി കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്ത് എന്ന എസ്. സിജിത്തില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്.ഇയാള്‍ക്ക് പുറമേ കൊലക്കേസ് പ്രതി ബാസിത് അലിയില്‍ നിന്നും ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.ഒന്‍പത് ബ്ലോക്കുകളിലായി നടന്ന പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് സിംകാര്‍ഡുകളും പിടിച്ചെടുത്തു.സംഭവത്തില്‍ പൂജപ്പുര പോലീസ് കേസെടുത്തു.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ മേധാവിക്ക് കൈമാറും.

ബുധനാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം

keralanews trawling prohibition

ആലപ്പുഴ:സംസ്ഥാനത്തു ബുധനാഴ്ച അർധരാത്രി മുതൽ  ജൂലൈ 31  വരെ ട്രോളിങ് നിരോധനം നടപ്പിലാക്കും. യന്ത്രവൽകൃത ബോട്ടുകൾ ബുധനാഴ്ച അർധരാത്രിയോടെ തീരത്ത് അടുപ്പിക്കണമെന്നു ഫിഷറീസ് വകുപ്പ് നിർദ്ദേശം നൽകി. പരമ്പരാഗത ഔട്‍ബോർഡ്,ഇൻബോർഡ് യാനങ്ങൾക്ക് ആഴക്കടലിൽ പോകുന്നതിനു തടസ്സമുണ്ടാകില്ലെന്നു ഫിഷറീസ്  വകുപ്പ് വ്യക്തമാക്കി.

കനത്തമഴ;നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷം

keralanews heavy rain in kannur

കണ്ണൂര്‍: കാത്തിരുന്ന മഴ കനംവെച്ച് പെയ്തപ്പോള്‍ നഗരം  ഒന്നരമണിക്കൂര്‍ ഗതാഗതക്കുരുക്കിൽ കുടുങ്ങി.67 സെന്റിമീറ്റര്‍ മഴയാണ് തിങ്കളാഴ്ച  കണ്ണൂരിലുണ്ടായത്. ഉച്ചവരെ  കാര്യമായ മഴയുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. നാലുമണിമുതല്‍ അഞ്ചരവരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.ഓടകള്‍ നിറഞ്ഞതും റോഡില്‍വെള്ളക്കെട്ടുണ്ടായതുമാണ് കുരുക്ക് കൂട്ടാനിടയായത്.കൂത്തുപറമ്പ്, തലശ്ശേരി ഭാഗത്തുള്ള ബസ്സുകള്‍  സിറ്റിവഴി മാറിയോടി. പയ്യന്നൂര്‍ ഭാഗത്തുനിന്നുള്ള ബസ്സുകള്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനടുത്തൂടെ നഗരത്തിലേക്ക് വന്നു.പലയിടത്തും കൃഷികള്‍ നശിച്ചിട്ടുണ്ട്. തയ്യില്‍, നീര്‍ച്ചാല്‍, ചൂട്ടാട്, മാട്ടൂല്‍, തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കടലേറ്റമുണ്ടായി.ഞായറാഴ്ച രാത്രി കാല്‍ടെക്‌സിന് സമീപത്തെ പഴയകെട്ടിടം തകര്‍ന്നുവീണു.കടകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടും രാത്രിയായതിനാലും ആര്‍ക്കും പരിക്കൊന്നുമുണ്ടായില്ല

മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്തു

keralanews advocates suspended

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരായ ഒമ്പത് അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഇക്കാര്യം അറിയിച്ച് നോട്ടീസ് അയച്ചു.ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി നിര്‍ദേശം ലംഘിച്ചുവെന്നാണ് നോട്ടീസില്‍ കാരണമായി കാണിച്ചിരിക്കുന്നത്.തുടര്‍ നടപടികള്‍ നാളെ ചേരുന്ന ജനറല്‍ ബോഡി തീരുമാനിക്കും.

മോദി ജൂണ്‍ അവസാനം അമേരിക്കയിലേക്ക്‌

keralanews trump modi meeting
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25, 26 തീയതികളിലായി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ജൂണ്‍ 26-ന് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ച നടത്തും. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയെന്നും പത്രക്കുറിപ്പിലൂടെ മന്ത്രാലയം അറിയിച്ചു.

തേജസ്സ്;ഇന്ത്യൻ റയിൽവേയുടെ അഭിമാനം

keralanews tejas the new luxury train of india

മുംബൈ:ആഡംബരവുംയാത്രാസൗകര്യവും കൊണ്ട് ഏറെ ചർച്ചയായിക്കഴിഞ്ഞ ഇന്ത്യൻ റയിൽവേയുടെ തേജസ് ട്രെയിൻ ഇപ്പോൾ കൃത്യനിഷ്ഠതകൊണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.ട്രെയിനിന്റെ ആദ്യ യാത്രയിൽ ട്രെയിൻ ഗോവയിൽ നിന്നും മുംബൈയിലേക്ക്‌ പുറപ്പെട്ടത് 10 .30 നു ആയിരുന്നു.അതായതു മൂന്നു മണിക്കൂർ വൈകി.എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മുംബൈയിൽ ട്രെയിൻ എത്തിയത് 750km പിന്നിട്ട് രാത്രി 7 .44 ന്.അതായതു നിശ്ചിത  സമയത്തേക്കാൾ ഒരു മിനിട്ടു മുൻപേ.സാധാരണ ഗതിയിൽ എട്ടരമണിക്കൂറിനുള്ളിൽ ഓടിയെത്തുന്ന തേജസ്സിന് മൺസൂൺ കാലത്തു വേഗത കുറച്ചു ഓടുന്നതിനാൽ 12 മുതൽ 15 മണിക്കൂർ യാത്രാ സമയം  വേണ്ടിവരുന്നു.