ജൂണ്‍ 16ന് ദേശവ്യാപക പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകര്‍

keralanews farmers organisation strike

ഡൽഹി:കര്‍ഷകസമരങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ജൂണ്‍ 16ന് റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തി ദേശവ്യാപക പ്രതിഷേധസമരം സംഘടിപ്പിക്കാനാണ് 62 കര്‍ഷകസംഘടനകളുടെ തീരുമാനം.5പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭൂമി അധികാര്‍ ആന്ദോളന്‍റെ നേതൃത്വത്തില്‍ ദേശവ്യാപക പ്രതിഷേധം. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകകടങ്ങള്‍എഴുതിതള്ളുക, മന്ദ് സോറില്‍ കര്‍ഷകരെ വെടിവെച്ചുകൊന്ന മധ്യപ്രദേശ് മുഖ്യമന്ത്രി രാജിവെക്കുക, കശാപിനായി കനന്നുകാലികളെ വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കുക, തൊഴിലുറപ്പുപദ്ധതി തുക കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ 16ന് ദേശവ്യാപകമായി റോഡ്, റെയില്‍ ഗതാഗതം ത‍ടസപ്പെടുത്തും. രാജ്യവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും കോലം കത്തിക്കുകയും ചെയ്യും

ഓപ്പറേഷൻ ഗുരുകുലം പദ്ധതി മാതൃകയിൽ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ പ്രവർത്തനത്തിന് നിർദ്ദേശം

keralanews operation-gurukulam by kerala police for tackling drugs
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗശീലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയിൽ നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ ഗുരുകുലം പദ്ധതി എല്ലാജില്ലകളിലും ആവിഷ്‌ക്കരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ.ടി പി സെൻകുമാർ നിർദേശം നൽകി.കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം.ലഹരി വസ്തുക്കളുടെ വില്പന തടയുക,ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ലഹരിമുക്തി നേടുന്നതിന് സഹായിക്കുക,ലഹരിക്കടിമപ്പെടാതെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നിവയാണ് ഓപ്പറേഷൻ ഗുരുകുലം പദ്ധതി പ്രകാരമുള്ള പ്രധാന പ്രവർത്തനങ്ങൾ.കുട്ടികളിലെ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളായ മൊബൈൽ ഫോൺ,ഇന്റർനെറ്റ് എന്നിവയുടെ ദുരുപയോഗം തടയുന്നതിനുള്ള നടപടികളും ഈ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.

ജിഷ്ണു കേസ്:സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചെന്നു മുഖ്യമന്ത്രി

keralanews cbi will investigate

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി ബി ഐ ക്കു വിടണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഇക്കാര്യത്തിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ജിഷ്ണുവിന്റെ പിതാവിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബോളീവുഡ് നടി കൃതികാ ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി

keralanews actress krithikachoudhary found dead
മുംബൈ: ബോളീവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ബന്‍ അന്ധേരിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്.കൃതികയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 3.45 ന് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് വിവരം.ഹരിദ്വാർ സ്വദേശിയായ കൃതിക 2013 ൽ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രം റജ്ജോയിൽ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്.

500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി

keralanews new 500rupee note

ന്യൂഡല്‍ഹി: 500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി. നോട്ട് നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നും ഇല്ലാത്തവയാണ് പുതിയ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഇരുനമ്പര്‍ പാനലുകളിലും എ എന്ന ഇംഗ്ലീഷ് അക്ഷരം അച്ചടിച്ചിട്ടുണ്ടാകും.പഴയതില്‍ ഇ എന്ന അക്ഷരമാണ് അച്ചടിച്ചിരിക്കുന്നത്.കഴിഞ്ഞ നവംബര്‍ എട്ടിനാണ് നോട്ട് നിരോധനവും പിന്നാലെ പുതിയ നോട്ടുകളും പ്രാബല്യത്തില്‍ വന്നത്. സ്വച്ഛ് ഭാരത് ചിഹ്നവും റെഡ് ഫോര്‍ട്ടിന്റെ ചിത്രവുമാണ് പുതിയ 500 രൂപ നോട്ടിന്റെ പ്രത്യേകത.

കൊട്ടിയൂർ തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ട്,19 പേർക്ക് പരിക്ക്

keralanews accident in kottiyoor

ഇരിട്ടി:കൊട്ടിയൂർ തീർത്ഥാടകാർ സഞ്ചരിച്ച  വാഹനം അപകടത്തിൽ പെട്ട്19 പേർക്ക് പരിക്ക്.എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.ഇന്നലെ വൈകിട്ട് വിളക്കോടിനടുത്തുവെച്ചാണ് അപകടം. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽ പെട്ടത്,ട്രാവലറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊച്ചിയിൽ ബോട്ടിലിടിച്ച പാനമ കപ്പലിന്റെ രേഖകള്‍ പരിശോധിക്കുന്നത് വൈകും

keralanews kochi boat accident
കൊച്ചി:കൊച്ചിയിൽ ബോട്ടിലിടിച്ച പാനമ കപ്പലിന്റെ രേഖകള്‍ പരിശോധിക്കുന്നത് വൈകും. ശാസ്ത്രീയ പരിശോധന നടത്തണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കണം. അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചതായി ഷിപ്പിങ് മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ അജിത്കുമാര്‍ സുകുമാരന്‍ കൊച്ചിയില്‍ പറഞ്ഞു.ബോട്ടിലിടിച്ച കപ്പല്‍ പാനമയില്‍ റജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പല്‍ ആംബര്‍ തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.കപ്പലില്‍ നിന്ന് ലഭിച്ച വോയേജ് ഡാറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാവും.

മെട്രോ ഉദ്ഘാടനത്തിന് ഹരിത പ്രോട്ടോക്കോള്‍

keralanews green protocol for kochi metro inauguration
കൊച്ചി:കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ പ്ലാസ്റ്റിക്കിന് വിലക്ക്. വലിയ ഫ്ളക്സുകളുടെ പൊലിമയും ഉദ്ഘാടന വേദിക്കുണ്ടാകില്ല. പരിസ്ഥിതിസൗഹൃദ മാതൃകയില്‍ ഹരിത നയത്തിന്റെ ചുവടുപിടിച്ചാകും കൊച്ചി മെട്രോയുടെ ഉദ്ഘാടനം.ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഉദ്ഘാടനത്തിനായി ഹരിത പ്രോട്ടോക്കോള്‍ തയ്യാറാക്കിയിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദി തുണിയിലാണ് ഒരുക്കുന്നത്.ഉദ്ഘാടന വേദിയിലേക്ക് പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം അനുവദിക്കില്ല. ആവശ്യമുള്ളവര്‍ക്ക് വേദിയില്‍ സ്റ്റീൽ ഗ്ലാസിൽ വെള്ളം നല്‍കും.അലങ്കാരങ്ങള്‍ക്ക് കടലാസാണ് കൂടുതലായി ഉപയോഗിക്കുക.കെ.എം.ആര്‍.എല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ബാനറുകളെല്ലാം തുണിയിലാണ് നിർമിക്കുക.

സംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു

keralanews onion and rice price increasing

തിരുവനന്തപുരം:സംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതൽ 145 വരെയാണ് വില. ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി.പച്ചരി 22 ൽനിന്ന് 26 എന്ന നിലയിലേക്ക് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് ഉയർന്നത്. തൊട്ടടുത്ത് തന്നെ കാബൂളി കടലയുണ്ട്. കിലോക്ക് 180 രൂപ. നാടൻ കടലയും പിന്നില്ല, കിലോക്ക് 92 മുതൽ 96 വരെ വില ഉയർന്നു.മഹാരാഷ്ട്രയിൽ ഉള്ളി വിളവ് കുറഞ്ഞതാണ് ഉള്ളിക്കു വിലകൂടാനുള്ള  കാരണമായി പറയുന്നത്. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ൽ എത്തി. കുടുംബ ബജറ്റുകളെയാകെ തകിടം മറിച്ചുകൊണ്ടാണ് വിലകയറുന്നത്.

സ്വർണവില ഇടിയുന്നു;പണയ സ്വർണം തിരിച്ചെടുക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങൾ

keralanews gold price decreases

തൃശൂർ:സ്വർണവില ദിനംപ്രതി ഇടിയുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശങ്കയിലാക്കുന്നു.പണയസ്വർണം എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥാപനങ്ങൾ ഇടപാടുകാർക്ക് കത്തയച്ചു തുടങ്ങി.ഇനിയും വില കുറഞ്ഞാൽ നഷ്ടം  വരുമെന്ന ആശങ്കയാണ് കാരണം. ഏപ്രിൽ 25 മുതലാണ് വിലയിടിയാണ് തുടങ്ങിയത്.രാജ്യാന്തര വിപണിയിൽ വിലയിടിയുന്നതാണ് ഇന്ത്യയിലും വിലകുറയാൻ കാരണം.