സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി

keralanews swami gangesanantha teerthapadar case
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചെന്ന മൊഴി പോലീസ് കെട്ടിച്ചമച്ചതന്നു യുവതി.കാമുകനും മറ്റുരണ്ടുപേരും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെൺകുട്ടി കത്തിൽ പറയുന്നു.കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു.സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇപ്പോൾ പൊലീസിനെ തന്നെ വെട്ടിലാക്കുന്നതാണ് പെൺകുട്ടിയുടെ കത്ത്.

കപ്പൽ തീരം വിടുന്നതിനു വിലക്ക്;ക്യാപ്റ്റനെയും നാവികനെയും അറസ്റ്റ് ചെയ്തു

keralanews police arrested the captain and sailor

കൊച്ചി:മൽസ്യബന്ധന ബോട്ടിൽ ഇടിച്ച ആംബർ കപ്പൽ തീരം വിടുന്നതിനു വിലക്കേർപ്പെടുത്തുകയും ക്യാപ്റ്റനെയും നാവികനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.ക്യാപ്റ്റൻ ജോർജിയനാക്കിസ്,നാവികൻ സെവാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബോട്ടിലിടിച്ചു അപകടം ഉണ്ടാക്കിയത് ആംബർ കപ്പൽ തന്നെയാണ് എന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പൽ തീരം വിടുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്

ചാമ്പ്യൻസ് ട്രോഫി;ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

keralanews champions trophy india won toss and opted to bowl

ബെർമിംഗ്ഹാം:ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു..ഇന്ത്യയും ബംഗ്ലദേശും  ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്.രാജ്യാന്തര മത്സരങ്ങളിൽ ഇതുവരെ കിരീടം നേടാത്ത ബംഗ്ലാദേശ് ആ സ്വപ്നനേട്ടം ലക്ഷ്യമിട്ട് കളിക്കുമ്പോൾ  കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ച് പാകിസ്ഥാൻ നേരത്തെ തന്നെ ഫൈനലിൽ എത്തിയിരുന്നു.

നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടസഹോദരിമാരായ കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

keralanews five year old twins died in locked car

ഗുരുഗ്രാം:നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയ അഞ്ചുവയസ്സുള്ള ഇരട്ട സഹോദരിമാർ ശ്വാസംമുട്ടി മരിച്ചു.ഡൽഹി ഗുരുഗ്രാമിന്‌ സമീപത്തെ ജമാൽപുർ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.സൈനിക ഉദ്യോഗസ്ഥന്റെ മക്കളായ ഹർഷ,ഹർഷിത എന്നിവരാണ് മരിച്ചത്.മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനായി വന്നതായിരുന്നു കുട്ടികൾ.കുട്ടികളെ കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ വീടിനു പുറകിൽ നിർത്തിയിട്ടിരുന്ന പഴയ കാറിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പഴയ കാർ ഇപ്പോൾ ഉപയോഗിക്കാത്തതാണ്.ലോക്ക് ചെയ്യാത്ത നിലയിലായിരുന്നു കാർ നിർത്തിയിട്ടിരുന്നത്.എന്നാൽ കാറിന്റെ ലോക്ക് ഉള്ളിൽ നിന്നും തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു

സ്ത്രീധനത്തെചൊല്ലി യുവതിക്കുനേരെ ആസിഡ് ആക്രമണം

keralanews acid attack on woman over dowry

ചെങ്ങന്നൂർ:സ്ത്രീധനം കുറഞ്ഞുപോയി എന്നാരോപിച്ചു ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.ഭാര്യയുടെ ദേഹത്തു ആസിഡ് ഒഴിച് പൊള്ളിച്ച ശേഷം ഭർത്താവ് ഒളിവിൽ പോയി.കൊല്ലം ജില്ലയിലെ പിറവന്തൂർ സ്വതേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.ഭർത്താവ്‌ ബിനുകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു

പ്രധാനമന്ത്രിക്ക് നല്‍കാന്‍ നിവേദനവുമായി കേരളം

keralanews submit solicitation
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കാനൊരുങ്ങി സര്‍ക്കാര്‍.ഈ മാസം 17-ന് കൊച്ചിമെട്രോ പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നുണ്ട്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.കൂടിക്കാഴ്ചയ്ക്കുള്ള സമയംതേടി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരുമുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയുണ്ടെങ്കില്‍മാത്രം തുടങ്ങാന്‍ കഴിയുന്ന ഒട്ടേറെ വികസനപദ്ധതികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിക്കൊപ്പം മറ്റ് കേന്ദ്രമന്ത്രിമാരും ഉണ്ടാകുമെന്നതിനാല്‍ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

ഖത്തറും അമേരിക്കയും 1200 കോടി രൂപയുടെ ആയുധകരാറിൽ ഒപ്പു വെച്ചു

keralanews us and qatar seal deal

ദോഹ :ഗൾഫ് പ്രതിസന്ധി തുടരുന്നതിനിടെ മേഖലയെ ആശങ്കയിലാഴ്ത്തി ഖത്തർ അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങി കൂട്ടുന്നു.1200 കോടി രൂപയുടെ കരാറിലാണ് ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്.36 എഫ്-15 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം.കരാറിന്റെ പ്രാരംഭ ചിലവാണ് 1200 കോടി ഡോളർ.വാഷിങ്ടണിൽ ബുധനാഴ്ച വൈകിട്ടാണ് കരാർ ഒപ്പിട്ടത്.ഖത്തർ പ്രതിരോധ മന്ത്രി ഖാലിദ് അൽ അതിയ്യയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാർ ഒപ്പിട്ടത്.പുതിയ വിമാനങ്ങൾ ലഭിക്കുന്നതിലൂടെ ഖത്തറിന്റെ സൈനിക ശേഷി വർധിക്കുമെന്നും ഗൾഫ് മേഖലയിൽ സുരക്ഷിതത്വം  വര്ധിക്കുമെന്നുമാണ് ഖത്തർ കരുതുന്നത്.എന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഭിന്നത അമേരിക്ക  മുതലെടുക്കുകയാണോ എന്ന് തോന്നും വിധമാണ് കാര്യങ്ങൾ.ഖത്തർ തീവ്രവാദികളെയും ഇറാനെയും പിന്തുണയ്ക്കുന്നു എന്നാണ് സൗദിയുടെയും മറ്റു ജി സി സി രാജ്യങ്ങളുടെയും ആരോപണം.ഇത് അമേരിക്കയും ശരി വെച്ചിട്ടുണ്ട്.എന്നാൽ അതെ സമയം തന്നെ അമേരിക്ക ഖത്തറിന് ആയുധങ്ങളും നൽകുന്നു.

ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ഇല്ല

keralanews fasal murder case (2)

കണ്ണൂർ:തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. കേസില്‍ തുടരന്വേഷണം വേണമെന്ന്  ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ ‌സമര്‍പ്പിച്ച ഹരജി എറണാകുളം സിബിഐ കോടതി തള്ളി.

ലണ്ടന്‍ തീപിടിത്തം: മരിച്ചവരുടെ എണ്ണം 12 ആയി

keralanews 12 dead in london tower block fire

ലണ്ടൻ:ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 24 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവര്‍ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടം നിലം പൊത്താനുള്ള സാധ്യതയുള്ളതിനാല്‍ തൊട്ടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനായിട്ടില്ല.മധ്യലണ്ടനിലെ വൈറ്റ് സിറ്റിക്കടുത്തുള്ള ഗ്രെന്‍ഫെല് ടവറില്‍ ചൊവ്വാഴ്ച പുവര്‍ച്ചെ ഒന്നേകാലോടെയാണ് തീകത്തിപ്പടര്‍ന്നത്. കെട്ടിടത്തിന്റെ 24 നിലകള്‍ പൂര്‍ണമായും തീവിഴുങ്ങി. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.പരിക്കേറ്റ 68 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.ഇതിൽ ഇരുപതു പേരുടെ നില ഗുരുതരമാണ്.ആളുകളെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നാണ് സൂചന.കെട്ടിടത്തിന്റെ ഏഴ് നിലകളിലേക്ക് ഇനിയും പ്രവേശിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കായിട്ടില്ല.

ബാലകിരൺ കിയാൽ എം ഡി

keralanews balakiran appointed KIAL MD

തിരുവനന്തപുരം:ടൂറിസം ഡയറക്ടർ ബാലകിരണിനെ കിയാൽ(കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്)ന്റെ മാനേജിങ് ഡയറക്ടർ ആയി നിയമിച്ചു.ടൂറിസം ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.നിലവിൽ കിയാൽ എം ഡി ആയിരുന്ന വി മുരളീധരൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.സി ബി ഐ അന്വേഷണത്തെ തുടർന്നാണ് തുളസിദാസ്‌ രാജി വെച്ചത്.താൻ ചുമതല വഹിക്കുന്ന കാലത്തു എയർ ഇന്ത്യയിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കിയാലിന്റെ എം ഡി ആയി പ്രവർത്തിക്കുന്നത് ധാര്മികതയല്ലെന്നു പറഞ്ഞാണ് അദ്ദേഹം സർക്കാരിന് രാജിക്കത്തുനൽകിയത്.രാജി ചൊവ്വാഴ്ച മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.