ഇരിട്ടി:ഇരിട്ടി,കല്ലുംമുട്ടിയിൽ ബസ് മറിഞ്ഞു സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.പലരുടെയും പരിക്ക് ഗുരുതരമാണ്.ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.ഇരിട്ടിയിൽ നിന്നും വാണിയപ്പാറയിലേക്കു പോവുകയായിരുന്ന റോമിയോ ബസ് ആണ് അപകടത്തിൽ പെട്ടത്.വൈകുന്നേരമായതിനാൽ വിദ്യാര്ഥികളുൾപ്പെടെ നിരവധിപേർ ബസിലുണ്ടായിരുന്ന.ഇരിട്ടി പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പനി ബാധിച്ചു പതിനൊന്നു വയസ്സുകാരൻ മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ പനിബാധിച്ചു ചികിത്സയിലായിരുന്ന പതിനൊന്നുകാരൻ മരിച്ചു.വെള്ളായണി സ്വദേശിയായ അമൽ കൃഷ്ണയാണ് മരിച്ചത്.കഴിഞ്ഞ രണ്ട് ആഴ്ചയായി അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമൽ.രോഗാവസ്ഥ ഗുരുതരമായതോടെ അമലിനെ ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും
കൊച്ചി:മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും യാത്ര ചെയ്തത് വിവാദമാകുന്നു.പ്രതിപക്ഷ നേതാവിനും സ്ഥലം എംഎൽകും പ്രവേശനം നിഷേധിച്ചിടത്താണ് സുരക്ഷാ വീഴ്ച വരുത്തി കുമ്മനത്തിന് അവസരം നൽകിയത്.എസ് പി ജി നൽകിയ പട്ടികയിൽ കുമ്മനത്തിന്റെ പേരില്ലായിരുന്നിട്ടും അവസരം നൽകിയത് വിവാദമായി.മാധ്യമങ്ങളെയടക്കം മാറ്റി നിർത്തി പ്രധാനമന്ത്രിക്കൊപ്പം ഗവർണറും കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മെട്രോയിൽ യാത്ര നടത്താനായിരുന്നു സുരക്ഷാ നിർദ്ദേശം.പ്രതിപക്ഷ നേതാവിന് പ്രസംഗം നിഷേധിച്ചു സീറ്റ് നൽകുകയും സ്ഥലം എം എൽ എക്ക് വേദി പോലും നിഷേധിച്ചിടത്ത് കുമ്മനത്തിന് പ്രധാനമന്ത്രിക്ക് ഒപ്പം യാത്രക്ക് സീറ്റ് നൽകിയത് വലിയ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ മുൻ കയ്യിൽ നടന്ന പരിപാടിയിൽ ദേശീയ ഗാനം ആലപിക്കാത്തതും ഗൗരവമുള്ള പ്രശ്നമായി മാറി.എന്നാൽ താൻ മെട്രോയിൽ കയറിയത് പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ചാണെന്നു കുമ്മനം രാജശേഖരൻ ബി ജെ പി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.താൻ കയറിയത് മോദിയുടെ നിർദേശം അനുസരിച്ചാണെന്നും പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ എന്ത് എസ് പി ജി എന്നുമാണ് കുമ്മനം പ്രതികരിച്ചത്.പ്രധാനമന്ത്രിയുടെ മെട്രോ യാത്രയിൽ എസ് പി ജി യുടെ പ്രോട്ടോകോൾ മാത്രമേ ഉണ്ടായിരുന്നുള്ളു.സുരക്ഷാ പ്രശ്നം ഉണ്ടായിരുന്നെകിൽ എന്തുകൊണ്ട് എസ് പി ജി കുമ്മനത്തെ തടഞ്ഞില്ല എന്നും ബി ജെ പി നേതാക്കൾ ചോദിക്കുന്നു.
കൊട്ടിയൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു
കൊട്ടിയൂർ:അമിത വേഗതയിൽ വരികയായിരുന്ന കാറിടിച്ചു റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് മരിച്ചു.കമ്മ്യൂണിറ്റി ഹാളിനു സമീപത്തെ കുന്നുമ്പുറത്ത് സന്തോഷാണ്(37)ദാരുണമായി മരിച്ചത്. സാരമായി പരിക്കേറ്റ കാര്‍യാത്രക്കാരായ നാലുപേരെ പേരാവൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കൊട്ടിയൂര്‍ അമ്പായത്തോടില്‍ ഇന്ന് ഉച്ചയോടയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്ന് കീഴപ്പള്ളിയിലേക്ക് വരികയയിരുന്ന നാനോ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന സന്തോഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനടിയിലേക്ക് വീണ സന്തോഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.പാല്‍ചുരത്തെ കുന്നുമ്പുറത്ത് കുമാരന്റെയും ഭാനുമതിയുടെയും മകനാണ് സന്തോഷ്. ഭാര്യ:മിനി. മക്കള്‍:സാനിയ,മിന്നു,കണ്ണന്‍.
മൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി
കണ്ണൂർ:മൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി.ആലക്കോട് ഒറ്റത്തൈ സ്വദേശി ബിജു തോമസാണ് ആത്മഹത്യക്കു ശ്രമിച്ചത്.ഇന്നലെ രാവിലെ പത്തു മണിയോടെ ആലക്കോട് ടൗണിലെ ബി എസ് എൻ എൽ ടവറിനു മുകളിൽ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി.ജലനിധി പദ്ധതിക്കായി ജലസംഭരണി നിർമിക്കാൻ ബിജു രണ്ടു വര്ഷം മുൻപ് സ്ഥലം വിട്ടു നൽകിയിരുന്നു.ഈ ഇനത്തിൽ ബിജുവിന് കിട്ടാനുള്ള പതിനായിരം രൂപക്കായി പലപ്പോളായി ഓഫീസിൽ ചെന്നിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.പെട്രോൾ നിറച്ച കുപ്പിയുമായിട്ടായിരുന്നു ഇയാൾ മൊബൈൽ ടവറിൽ കയറിയത്.ആലക്കോട് എസ് ഐ സ്ഥലത്തെത്തി ഇയാളോട് സംസാരിച്ചെങ്കിലും ബിജു താഴെ ഇറങ്ങാൻ തയ്യാറായില്ല.തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും നാട്ടുകാരും പ്രശ്നത്തില്‍ ഇടപെടുമെന്നു ഉറപ്പ് നല്‍കിയതോടെയാണ് ബിജു താഴെയിറങ്ങിയത്. ആലക്കോട് പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍ പ്രസന്നകുമാര്‍ ജലനിധി അധികൃതരുമായി ബന്ധപ്പെടുകയും ഉച്ചയോടെ പതിനായിരം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
ബിജു രമേശ് മദ്യ കച്ചവടത്തിൽ നിന്നും പിന്മാറുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ വിവാദ മദ്യ വ്യവസായി ബിജു രമേശ് മദ്യ വ്യവസായത്തിൽ നിന്നും പിന്മാറുന്നു.പുതിയ ബാറുകളൊന്നും ആരംഭിക്കേണ്ടതില്ലെന്നും നിലവിലുള്ള ബിയർ-വൈൻ പാര്ലറുകളുമായി മുന്നോട്ട് പോകാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.
താരമായി മെട്രോമാൻ
കൊച്ചി:കൊച്ചി മെട്രോ ഉത്‌ഘാടന വേദിയിൽ താരമായി ഇ ശ്രീധരൻ.പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടാത്ത കയ്യടിയാണ് സദസ്യർ ഇ ശ്രീധരന് നൽകിയത്.ഉത്‌ഘാടന ചടങ്ങിൽ കൊച്ചി മെട്രോ എം ഡി ഏലിയാസ് ജോർജ് മെട്രോമാനെ സ്വാഗതം ചെയ്തപ്പോഴാണ് മറ്റു നേതാക്കൾക്ക് പോലും കിട്ടാത്ത കയ്യടി അദ്ദേഹത്തിന് ലഭിച്ചത്.ഇ ശ്രീധരന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത തന്നെയാണ് സദസ്സിൽ നിന്നും ലഭിച്ച കയ്യടി.ഉത്‌ഘാടന പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും മുഖ്യ മന്ത്രിയും ഗവര്ണരും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ശ്രീധരന്റെ ആത്മസമർപ്പണത്തെ അഭിനന്ദിച്ചു.മെട്രോ ഉത്‌ഘാടന ചടങ്ങു നിശ്ചയിച്ച സമയത്തു പ്രധാനമന്ത്രിയുടെ ഓഫീസ് ഇ ശ്രീധരനടക്കമുള്ളവരെ ഒഴിവാക്കിയത് പ്രതിഷേധമുണ്ടാക്കിയിരുന്നു.പിന്നീട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിനു ശേഷമാണ് അദ്ദേഹത്തെയും വേദിയിൽ ഉൾപെടുത്താൻ തീരുമാനമായത്.
ജപ്പാന്‍ ചരക്കുകപ്പലും അമേരിക്കന്‍ പടക്കപ്പലും കൂട്ടിയിടിച്ചു; എഴുപേരെ കാണാതായി
സി പി എം ഓഫീസിനു നേരെ ബോംബേറ്
കോയമ്പത്തൂർ:കോയമ്പത്തൂരിൽ സി പി എം ഓഫീസിനു നേരെ ബോംബേറ്.പെട്രോൾ ബോംബാണ് എറിഞ്ഞത്.ആർക്കും പരിക്കേറ്റിട്ടില്ല.എന്നാൽ ഓഫീസിനു പുറത്തു പാർക് ചെയ്തിരുന്ന വാഹനങ്ങക്ക് കേടുപാടുകൾ സംഭവിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.