ന്യൂഡൽഹി:ദേശീയ തലത്തിൽ ഒറ്റ നികുതി എന്ന ആശയവുമായി ചരക്കു സേവന നികുതി(ജി.എസ്.ടി)ഇന്ന് നിലവിൽ വരും.ഇന്ന് അർധരാത്രി മുതലാണ് ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നത്.കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഈടാക്കി വരുന്ന പരോക്ഷ നികുതികൾ എടുത്തു കളഞ്ഞു കൊണ്ടാണ് പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നത്.പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ സാനിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി.എസ്.ടി വിളംബരം ചെയ്യും. പാർട്ടിനേതാക്കൾ,മുഖ്യ മന്ത്രിമാർ, രാജ്യസഭാ,ലോക്സഭാ എം.പി മാർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കൂടാതെ രത്തൻ ടാറ്റ മുതൽ അമിതാഭ് ബച്ചൻ വരെ വിധ മേഖലകളിലെ പ്രമുഖർക്കും ക്ഷണമുണ്ട്.ഒരു മണിക്കൂർ നീളുന്ന യോഗം രാത്രി 10.45 ന് ആരംഭിക്കും.ജമ്മു കാശ്മീർ ഒഴികെയുള്ള രാജ്യങ്ങളിലാണ് ജി.എസ്.ടി നിലവിൽ വരുന്നത്.ജി.എസ്.ടി നിലവിൽ വരുന്നതോടെ എക്‌സൈസ്, വാറ്റ്, ഒക്ട്രോയ്,സേവന,വില്പന,പ്രവേശന നികുതികളെല്ലാം ഇല്ലാതാവും.നികുതി ഘടനയിലെ മാറ്റം വിലക്കയറ്റമുണ്ടാക്കുമോ അതോ സാധനങ്ങൾക്ക് വിലകുറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകുമോ എന്നൊന്നും കൃത്യമായി വിലയിരുത്താനായിട്ടില്ല.ഉപഭോക്തൃ സംസ്ഥാനമായതിനാൽ ജി.എസ്.ടി കേരളത്തിനും നേട്ടം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈനയുടെ യുദ്ധടാങ്ക് പരീക്ഷണം
ബെയ്‌ജിങ്:ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈനയുടെ പ്രകോപനം തുടരുന്നു.35 ടണ്ണുള്ള ടാങ്ക് വിവിധ തരത്തിലുള്ള നീക്കങ്ങളും മേഖലയിൽ നടത്തി.പുതിയ നീക്കം ഇന്ത്യയെ ലക്‌ഷ്യം വച്ചാണോ എന്ന ചോദ്യത്തിന് ഏതെങ്കിലും ഒരു രാജ്യത്തെ പ്രത്യേകം ലക്‌ഷ്യം വച്ചെല്ലാനായിരുന്നു സൈന്യത്തിന്റെ മറുപടി.അതേസമയം സിക്കിമിന്റെ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടെയും സൈനികർ തമ്മിലുള്ള സംഘർഷത്തെ കുറിച്ചും ചൈന പ്രതികരിച്ചു.ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നും ഇവർ പിന്മാറിയാൽ മാത്രമേ ചർച്ചക്കുള്ളൂ എന്നുമാണ് ചൈനയുടെ നിലപാട്.
വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്തള്ളാൻ അദാലത് നടക്കുന്നു എന്നത് വ്യാജ വാർത്തയെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ ജൂലൈ മൂന്നിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദാലത്ത് നടക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തില്‍ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല. അത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
മെട്രോ അധികൃതർക്കെതിരെ പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം:കൊച്ചി മെട്രോയിൽ പോലീസുകാർ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് കെ.എം.ആർ.എൽ നൽകിയ പരാതിക്കെതിരെ പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.മെട്രോയുടെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരാണ് ട്രെയിനിൽ യാത്ര ചെയ്തതെന്നും കേരളാ പോലീസിനെ കെ.എം.ആർ.എൽ അപമാനിക്കുകയാണ് എന്ന് കാട്ടിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.നിലവിൽ പാലാരിവട്ടം മുതൽ ആലുവ വരെയുള്ള സ്റ്റേഷനുകളിൽ 128 പേരടങ്ങുന്ന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് സംഘമാണ് ഡ്യൂട്ടിക്കുള്ളത്.എന്നാൽ ഒരു സ്റ്റേഷനിൽ നിന്നും മറ്റൊന്നിലേക്കു സഞ്ചരിക്കാൻ ഇവർക്ക് വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ മെട്രോയോ സർക്കാരോ ഏർപ്പെടുത്തിയിട്ടില്ല എന്നും പരാതിയിൽ പറയുന്നു.
200 രൂപയുടെ നോട്ട് വരുന്നു
മുംബൈ: 500, 2000 നോട്ടുകൾക്ക് പുറമെ 200രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 200 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചത്. 2016 നവംബർ 8 നാണ് പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കിയത്.ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്.2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകളിറക്കാൻ ആർ ബി ഐ തീരുമാനിച്ചത്.
കോട്ടയം എൻ.എസ്.പി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി
കോട്ടയം:കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എൻ.എസ്.പി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി.ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം.ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
GST പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
ഓടുന്ന ബൈക്കിൽ കമിതാക്കളുടെ സെൽഫി;കാമുകന്റെ ലൈസൻസ് റദ്ദാക്കി
കാക്കനാട്:കമിതാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സെൽഫി എടുത്തതിനെ തുടർന്ന് കാമുകന്റെ ലൈസൻസ് റദ്ദാക്കി.അമിത വേഗതയിലുള്ള ബൈക്കിൽ വെച്ചാണ് ഇവരുടെ പ്രകടനം.കാമുകനെ ചേർത്ത് പിടിച്ച് കാമുകിയാണ് പിന്നിലിരുന്ന് സെൽഫി പകർത്തിയത്.എന്നാൽ മോട്ടോർ വാഹന വകുപ്പ് പിന്നാലെയുള്ളത് ഇവർ ശ്രദ്ധിച്ചതേയില്ല.യാത്രക്കിടെ യുവാവിന്റെ ഹെൽമെറ്റ് ഊരിയും തല വശങ്ങളിലേക്ക് ചെരിച്ചു പിടിച്ചുമൊക്കെ പെൺകുട്ടി സെൽഫി തുടർന്നതോടെയാണ് പോലീസ് വാഹനം തടഞ്ഞു നിർത്തിയത്.തുടർന്ന് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നു കാട്ടി കേസ് രജിസ്റ്റർ ചെയ്തു യുവാവിന്റെ ലൈസൻസ് റദ്ദാക്കി.ഇരുവരുടെയും മാതാപിതാക്കളോട് ഹാജരാകാനും പറഞ്ഞിട്ടുണ്ട്.
കൊൽക്കത്തയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം
കൊൽക്കത്ത:പശ്ചിമബംഗാളിലെ ഹൗറയിലെ പ്ലാസ്റ്റിക് കസേര നിർമാണ ഫാക്ടറിയിൽ വൻതീപിടുത്തം.ഇന്ന് പുലർച്ചയാണ് അപകടം ഉണ്ടായത്. ജീവനക്കാരെ അടിയന്തിരമായി ഒഴിവാക്കിയാൽ വൻദുരന്തം ഒഴിവായി.ആളപായമില്ലെന്നാണ് റിപ്പോർട്ട്.ഫാക്ടറിയുടെ ചില ഭാഗങ്ങൾ കത്തി നശിച്ചെന്നും തീയണക്കുവാൻ വലിയ പ്രയാസം നേരിട്ടെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
നടിക്കെതിരായ വിവാദ പരാമര്‍ശം: ദിലീപ് ഖേദം പ്രകടിപ്പിച്ചു
കൊച്ചി:നടിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. അമ്മ യോഗത്തിലാണ് ദിലീപ് ഖേദം പ്രകടിപ്പിച്ചത്. താന്‍ നിരപരാധിയാണെന്നും അമ്മയിലെ എല്ലാ അംഗങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും ദിലീപ് യോഗത്തില്‍ അഭ്യര്‍ഥിച്ചു. നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും കൂട്ടുകൂടുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാണ് ദിലീപ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് ദിലീപിന്‍റെ ഖേദപ്രകടനം.